അക്വില 250 ക്രൂയിസറിന്റെ രണ്ടാംവരവ് എക്‌സ്‌പോയില്‍

അക്വില 250 ക്രൂയിസര്‍ ബൈക്കിന്റെ രണ്ടാംവരവാണിതെന്നു പറയാം. ഇന്ത്യയില്‍ ഒരിരുപതു കൊല്ലം മുമ്പ് ഈ ബൈക്ക് ഇറക്കുമതി ചെയ്ത് വിപണിയിലെത്തിച്ചിരുന്നു. വേണ്ടത്ര വില്‍പന കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഇറക്കുമതി നിലച്ചു. ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ വിപണിയെത്തേടി ഈ ക്രൂയിസര്‍ വരുമ്പോള്‍ സാഹചര്യങ്ങള്‍ വലിയതോതില്‍ മാറിയിട്ടുണ്ട്. വളര്‍ച്ചയുടെ ശരിയായ പാതയിലേക്ക് എത്തിക്കഴിഞ്ഞ ഇന്ത്യന്‍ ക്രൂയിസര്‍ വിപണിയില്‍ അക്വിലയുടെ നിര്‍മാതാക്കളായ ഹ്യോസംഗ് നിഷേധിക്കാനാവാത്ത ഒരു സാന്നിധ്യമാണിന്ന്.

ഫെബ്രുവരി 5ന് തുടങ്ങുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അക്വല 250 ക്രൂയിസറിനൊപ്പം ജിഡി250എന്‍ നേക്കഡ് ബൈക്കും ജിവി125 ബൈക്കും എത്തിച്ചേരും. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ചുവടെ.

അക്വില 250 ക്രൂയിസര്‍

അക്വില 250 ക്രൂയിസര്‍

ദില്ലിയില്‍ വെച്ച് അക്വില 250 ക്രൂയിസര്‍ മാത്രമാണ് ലോഞ്ച് ചെയ്യുക എന്നാണറിയുന്നത്. മറ്റ് രണ്ട് ബൈക്കുകളുടെ അവതരണം മാത്രമേ നടക്കൂ.

അക്വില 250 ക്രൂയിസര്‍

അക്വില 250 ക്രൂയിസര്‍

250 ക്രൂയിസര്‍ ബൈക്ക് വിലനിലവാരത്തില്‍ ഇന്ത്യന്‍ വിപണിക്ക് പ്രിയപ്പെട്ടതായി മാറാനിടയുണ്ട്. നിലവില്‍ ബജാജിന്റെ അവഞ്ജര്‍ മാത്രമാണ് താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഒരേയൊരു ക്രൂയിസര്‍ ബൈക്ക്.

ജിഡി250എന്‍

ജിഡി250എന്‍

പിന്നാലെ വിപണിയിലെത്തുക ജിഡി250എന്‍ നേക്കഡ് ബൈക്കായിരിക്കും. ഏപ്രിലില്‍ ലോഞ്ച് നടക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനുശേഷം അക്വില ജിവി125 വിപണിയിലെത്തും.

ജിഡി250എന്‍

ജിഡി250എന്‍

അങ്ങേയറ്റം സ്‌പോര്‍ടിയായ ഡിസൈന്‍ ശൈലിയിലുള്ള അക്വില ജിഡി250എന്‍ ലക്ഷ്യം വെക്കുന്നത് കെടിഎം ഡ്യൂക്ക് 200നെയാണ്.

Most Read Articles
 
കൂടുതല്‍... #hyosung #ഹ്യോസംഗ്
English summary
The Aquila 250 will be unveiled at the Auto Expo 2014 and the GD250N by April 2014.
Please Wait while comments are loading...
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X