ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിള്‍

1952 ജനുവരിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിയായ ഏണസ്റ്റോ ചെ ഗുവേരയും ഒരു ബയോകെമിസ്റ്റായ ആല്‍ബര്‍ട്ടോ ഗ്രനാഡോയും ചേര്‍ന്ന് ലാറ്റിനമേരിക്ക എന്ന വലിയ ഭൂപ്രദേശം ചുറ്റിക്കാണാനുള്ള യാത്ര പുറപ്പെട്ടു. ഐതിഹാസികമായ ആ യാത്രയിലാണ് ചെ ഗുവേര എന്ന മാര്‍ക്സിസ്റ്റ് വിപ്ലവകാരി രൂപപ്പെടുന്നത്. 8000 കിലോമീറ്ററോളം താണ്ടിയ ചെ യുടെ യാത്ര ലാറ്റിനമേരിക്കയുടെ ഹൃദയത്തെ തൊടുന്നതായിരുന്നു. താനുള്‍പ്പെടുന്ന കുലീനവര്‍ഗത്തിന്‍റെ ചൂഷണത്തിലും അമേരിക്കയുടെ കാടന്‍ മുതലാളിത്തത്തിന്‍ കീഴിലും പെട്ട് നരകിക്കുന്ന ലാറ്റിനമേരിക്കന്‍ ജീവിതം അദ്ദേഹം നേരില്‍ കാണുകയായിരുന്നു.

ചെ ഗുവേര തന്‍റെ ലാറ്റിനമേരിക്കന്‍ യാത്ര നടത്തിയത് വിഖ്യാതമായ നോര്‍ട്ടന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി നിര്‍മിച്ച ഒരു 500 സിസി മോട്ടോര്‍സൈക്കിളിലാണ്. ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഊഹിക്കാവുന്നത് നോര്‍ട്ടന്‍ സിഎസ്1 എന്ന സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍സൈക്കിളായിരുന്നു അതെന്നാണ്. 1939ല്‍ ഉല്‍പാദനം അവസാനിപ്പിച്ച ഈ മോഡല്‍ ഡിസൈന്‍ ചെയ്തത് നോര്‍ട്ടണിന്‍റെ ആദ്യകാല ഡിസൈനര്‍മാരിലൊരാളായ വാള്‍ട്ടര്‍ മൂര്‍ ആണ്.

ചെ ഗുവേരയുടെ മോട്ടോര്‍സൈക്കിളിനെ കൂടുതല്‍ പരിചയപ്പെടാന്‍ ചിത്രങ്ങളിലൂടെ നീങ്ങുക.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

1929ലാണ് നോര്‍ട്ടന്‍ സിഎസ്1 ഉല്‍പാദനം തുടങ്ങുന്നത്. 1927-1939 ആണ് ഉല്‍പാദനകാലം.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

490സിസി എന്‍ജിനാണ് മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ചിരുന്നത്. സിംഗിള്‍ സിലിണ്ടര്‍.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

25 കുതിരകളുടെ ശേഷിയാണ് എന്‍ജിനുണ്ടായിരുന്നത്.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

വാഹനത്തിന്‍റെ പരമാവധി വേഗത 137 കിലോമീറ്റര്‍ ആയിരുന്നു.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

145 കിലോഗ്രാം ആയിരുന്നു നോര്‍ട്ടന്‍ സിഎസ്1ന്‍റെ ഭാരം.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

ഇന്‍റര്‍നാഷണല്‍ ഇസ്ല്‍ ഓഫ് മാന്‍ ടിടി (ടൂറിസ്റ്റ് ട്രോഫി) റേസില്‍ പങ്കെടുക്കാന്‍ ശേഷിയുള്ള ഒരു ബൈക്ക് എന്ന നിലയിലാണ് ഈ വാഹനം ആദ്യമായി വികസിപ്പിക്കപ്പെട്ടത്.

ഏണസ്റ്റോയും ആല്‍ബര്‍ട്ടോയും യാത്രയ്ക്കു മുന്‍പ്

ഏണസ്റ്റോയും ആല്‍ബര്‍ട്ടോയും യാത്രയ്ക്കു മുന്‍പ്

ഒരു റോഡ് ബൈക്ക് എന്ന നിലയില്‍ സിഎസ്1 വിജയമാകുമെന്ന് കണ്ടതോടെ കമ്പനി സിഎസ്1നെ വിപണിയിലെത്തിക്കുകയായിരുന്നു.

ചെ യും ആല്‍ബര്‍ട്ടോയും ആമസോണ്‍ നദി മുറിച്ചുകടക്കുന്നു

ചെ യും ആല്‍ബര്‍ട്ടോയും ആമസോണ്‍ നദി മുറിച്ചുകടക്കുന്നു

1930കളില്‍ ഈ വാഹനം റീഡിസൈന്‍ ചെയ്യപ്പെട്ടു. ഒരു ക്രൂയിസ് ബൈക്കിന്‍റെ ശൈലിയിലേക്ക് വാഹനത്തിന്‍റെ രൂപം നീങ്ങി.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

പില്‍ക്കാലത്ത് സിഎസ്1ന് നിരവധി ക്രൂയിസ് രൂപങ്ങള്‍ വരികയുണ്ടായി.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് ചെ ഗുവേര ഉപയോഗിച്ചിരുന്നത് കുറെക്കൂടി പുതിയ പതിപ്പായിരുന്നു എന്നാണ്.

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

പില്‍ക്കാലത്തെ നോര്‍ട്ടന്‍ റേസിംഗ് ബൈക്കുകള്‍ക്കെല്ലാം സിഎസ്1 ബൈക്കിന്‍റെ ശൈലിയാണ് കമ്പനി പിന്തുര്‍ന്നത്.

ഏണസ്റ്റോ സൈക്കിളില്‍

ഏണസ്റ്റോ സൈക്കിളില്‍

 'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

 'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

 'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

 'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്' എന്ന സിനിമയില്‍ നിന്ന്

'ദി മോട്ടോര്‍സൈക്കിള്‍ ഡയറീസ്'

Most Read Articles

Malayalam
English summary
In his famous motorcycle journey of Marxist revolutionary Ernesto Che Guevara, he has used the single cylinder 1939 Norton 500cc motorcycle.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X