ജയിംസ് ബോണ്ടിന്‍റെ കിടിലന്‍ കാറുകള്‍

Posted By:

നാല്‍പതോടടുക്കാറായ പ്രായം. അസാമാന്യമായ പൗരുഷം തുളുംബുന്ന മുഖവും ശരീരവും. ശരീരചലനങ്ങളില്‍ ഒടുക്കത്തെ താളാത്മകത. ഇതിനെല്ലാം പുറമെ വെടിയുണ്ടയുടെ ധീരത. ഇങ്ങനെയൊക്കെയാണ് ജെയിംസ് ബോണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍റിനെ ഇയാന്‍ ഫ്ലമിംഗ് ഭാവന ചെയ്തത്. ജോണ്‍ മക്‍ലസ്കി എന്ന ചിത്രകാരന്‍ കാലാനുസൃതമായ മാറ്റങ്ങളോടെ ജെയിംസ് ബോണ്ട് 007 എന്ന കഥാപാത്രത്തെ വരച്ചെടുത്തു. ഈ വരകളാണ് ഇന്നും ജെയിംസ് ബോണ്ട് താരങ്ങളെ തെരഞ്ഞെടുക്കുന്നതിന്‍റെ അടിസ്ഥാന മാനദണ്ഡമായി പ്രവര്‍ത്തിക്കുന്നത്.

ആദ്യകാഴ്ചയില്‍ തന്നെ ഏത് പെണ്ണും ജയിംസ് ബോണ്ടില്‍ ആകൃഷ്ടയായി വീഴുകയും രണ്ടാമത്തെ ചാന്‍സില്‍ തന്‍റെ സാരസര്‍വസ്വം അടിയറ വെക്കുകയും ചെയ്യുക എന്നത് ബോണ്ട പടങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. പലപ്പോഴും ഈ അടിയറ പ്രവര്‍ത്തനം പടത്തിന്‍റെ വഴിത്തിരിവായി മാറുകയും ചെയ്യും. പെണ്ണുങ്ങളെ കൂടാതെ ജയിംസ് ബോണ്ടിനെ സഹായിക്കാനെത്തുന്ന മറ്റൊരു കൂട്ടര്‍ കൊടിയ ശേഷികളുള്ള കാറുകളാണ്. ഒരുമാതിരിപ്പെട്ട പ്രശ്നങ്ങളെല്ലാം ഒറ്റയ്ക്ക് തീര്‍പ്പാക്കാനുള്ള ശേഷി ജയിംസ് ബോണ്ടിന്‍റെ കാറിനുണ്ടായിരിക്കും. എന്നിട്ടും തീരാത്തവയില്‍ മാത്രമേ ബോണ്ട് നേരിട്ട് ഇടപെടുകയുള്ളൂ.

ഏറ്റവും മാരകമായ സാങ്കേതികതകള്‍ ജയിംസ് ബോണ്ട് കാറുകള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇക്കാരണത്താല്‍ തന്നെ ബോണ്ട് പടത്തിലെ കാറിനെ കാണാന്‍ മാത്രമായി തിയറ്ററില്‍ പോകുന്ന പ്രാന്തന്മാര്‍ കുറവല്ല. 1962ല്‍ ആദ്യത്തെ ജയിംസ് ബോണ്ട് പടം ഇയോണ്‍ പ്രൊഡക്ഷന്‍സ് പുറത്തിറക്കിയതിന് ശേഷം ഇന്നുവരെ നിരവധി ബോണ്ട് കാറുകള്‍ ഓട്ടോപ്രണയികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇങ്ങനെ ആകര്‍ഷിക്കപ്പെട്ടവയില്‍ നിന്ന് ഹഠാദാകര്‍ഷിക്കപ്പെട്ട കാറുകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഇവിടെ.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി5

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി5

ഗോള്‍ഡ് ഫിംഗര്‍ എന്ന പടത്തിലാണ് ഈ കിടിലന്‍ കാര്‍ അഭിനയിച്ചത്.

ലോട്ടസ് എസ്പിരിറ്റ് എസ്1

ലോട്ടസ് എസ്പിരിറ്റ് എസ്1

ദ സ്പൈ ഹൂ ലവ്‍ഡ് മി എന്ന പടത്തില്‍ ഇവന്‍ അഭിനയിച്ചു.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്‍റേജ്

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്‍റേജ്

ദ ലിവിംഗ് ഡേലൈറ്റ്സ് എന്ന പടത്തില്‍ ഇവന്‍ കിടിലന്‍ പ്രകടനം കാഴ്ച വെച്ചു.

ബിഎംഡബ്ലിയു 750ഐഎല്‍

ബിഎംഡബ്ലിയു 750ഐഎല്‍

ടുമൊറോ നെവര്‍ ഡൈസ് എന്ന പടത്തിലാണ് ഇവന്‍റെ പ്രകടനം കണ്ടത്.

മെര്‍കുറി കോഗര്‍ എക്സ്ആര്‍-7

മെര്‍കുറി കോഗര്‍ എക്സ്ആര്‍-7

ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വീസ് എന്ന സിനിമയില്‍ ബോണ്ടിനെ ഇവള്‍ സഹായിച്ചു.

ലോട്ടസ് എസ്പിരിറ്റ് ടര്‍ബോ

ലോട്ടസ് എസ്പിരിറ്റ് ടര്‍ബോ

ഫോര്‍ യുവര്‍ എയ്സ് ഒണ്‍ലി എന്ന പടത്തില്‍ ഇവളായിരുന്നു കൂടെ.

ടൊയോട്ട 2000ജിടി റോഡ്‍സ്റ്റര്‍

ടൊയോട്ട 2000ജിടി റോഡ്‍സ്റ്റര്‍

യു ഒണ്‍ലി ലിവ് ട്വൈസ് എന്ന സിനിമയില്‍ ഇവന്‍റെ പ്രകടനം തകര്‍പ്പനായിരുന്നു.

ഫോര്‍ഡ് മസ്റ്റാംഗ് മാച്ച്1

ഫോര്‍ഡ് മസ്റ്റാംഗ് മാച്ച്1

ഡയമണ്ട്‍സ് ആര്‍ ഫോറെവര്‍ എന്ന സിനിമയിലാണ് ഇവന്‍ അഭിനയിച്ചത്.

ബിഎംഡബ്ലിയു സെഡ്8

ബിഎംഡബ്ലിയു സെഡ്8

ദ വേള്‍ഡ് ഈസ് നോട്ട് ഇനഫ് എന്ന പടത്തില്‍ ഇവന്‍ ബോണ്ടിന്‍റെ കൂടെയുണ്ടായിരുന്നു.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎസ്

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎസ്

കാസിനോ റോയേല്‍, ക്വോണ്ടം ഓഫ് സൊലേസ് എന്നീ പടങ്ങളില്‍ ഇവനുണ്ട്.

English summary
Here we have reviewed Top 10 James Bond cars and created a photo feature.
Story first published: Friday, November 2, 2012, 18:46 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark