സ്‌കോഡ ഒക്ടേവിയ സെഡാന്‍ ലോഞ്ച് ചെയ്തു

Posted By:

ഒക്ടേവിയ സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. വലിയ മാറ്റങ്ങളോടെ എത്തിച്ചേരുന്ന ഈ വാഹനം ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 13,95,000 രൂപയിലാണ് തുടങ്ങുന്നത്.

കരിമ്പുകച്ചട്ടങ്ങള്‍ക്കനുസരിച്ച് വാഹനത്തെ പുതുക്കേണ്ടി വന്നപ്പോളാണ് ഒക്ടേവിയ പിന്‍വാങ്ങിയത്. പകരം ലോറ സെഡാന്‍ വിപണിയിലെത്തി. എന്നാല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സില്‍ സ്ഥാനം നേടിക്കഴിഞ്ഞിരുന്ന ഒക്ടേവിയ എന്ന പേരിന് പകരക്കാരിയാവാന്‍ ലോറയ്ക്ക് സാധിക്കുകയുണ്ടായില്ല. ഇപ്പോള്‍ എത്തിയിരിക്കുന്ന പുതിയ ഒക്ടേവിയ, സ്‌കോഡ ഈയടുത്തകാലത്ത് സ്വന്തമാക്കിയ ഡിസൈന്‍ ഫിലോസഫിയിലാണ് വരുന്നത്.

To Follow DriveSpark On Facebook, Click The Like Button
എന്‍ജിനുകള്‍

എന്‍ജിനുകള്‍

മൂന്ന് എന്‍ജിനുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു പുതിയ ഒക്ടേവിയ. രണ്ട് പെട്രോള്‍ എന്‍ജിനും ഒരു ഡീസല്‍ എന്‍ജിനുമാണിവ. ഓട്ടോമാറ്റിക് പതിപ്പ് പെട്രോള്‍ എന്‍ജിനൊപ്പവും ഡീസല്‍ എന്‍ജിനൊപ്പവും ഘടിപ്പിച്ചിട്ടുണ്ട്.

ഒക്ടേവിയ എന്‍ജിന്‍ വിശദാംശങ്ങള്‍

ഒക്ടേവിയ എന്‍ജിന്‍ വിശദാംശങ്ങള്‍

 • 1.4 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ - 138 കുതിരശക്തി - മാന്വല്‍
 • 1.8 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ - 176 കുതിരശക്തി - ഓട്ടോമാറ്റിക്
 • 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ - 140 കുതിരശക്തി - ഓട്ടോമാറ്റിക്
 • 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ - 140 കുതിരശക്തി - മാന്വല്‍
മൈലേജ്

മൈലേജ്

 • 1.4 ലി. പെട്രോള്‍ - ലിറ്ററിന് 16.81 കിമി
 • 1.8 ലി. പെട്രോള്‍ (ഓട്ടോമാറ്റിക്) - ലിറ്ററിന് 14.72 കിമി
 • 2.0 ലി. ഡീസല്‍ - ലിറ്ററിന് 19.28 കിമി
 • 2.0 ലി. ഡീസല്‍ (ഓട്ടോമാറ്റിക്) - ലിറ്ററിന് 20.61 കിമി
വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

 • ആക്ടിവ് 1.4 (പെട്രോള്‍) - 1,395,000
 • അംബീഷന്‍ 1.4 (പെട്രോള്‍) - 1,495,000
 • എലഗന്‍സ് 1.8 (പെട്രോള്‍ ഓട്ടോമാറ്റിക്) - 1,825,000
വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

വേരിയന്റുകളും വിലകളും (ദില്ലി എക്‌സ്‌ഷോറൂം നിരക്ക്)

 • ആക്ടിവ് 2.0 (ഡീസല്‍) - 1,555,000
 • അംബീഷന്‍ 2.0 (ഡീസല്‍) - 1,655,000
 • അംബീഷന്‍ 2.0 (ഡീസല്‍ ഓട്ടോമാറ്റിക്) - 1,755,000
 • എലഗന്‍സ് 2.0 (ഡീസല്‍ ഓട്ടോമാറ്റിക്) - 1,945,000

***വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുള്‍ക്കൊള്ളിച്ചുള്ള റിവ്യൂ അടുത്ത ദിവസങ്ങളില്‍ വായിക്കാം. ട്യൂണ്‍ ചെയ്‌തോണ്ടിരി...

English summary
Skoda Auto India today launched the most awaited car of the year – the new Octavia.
Story first published: Thursday, October 3, 2013, 16:16 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark