വണ്‍ സീരീസ് ഡ്രൈവിംഗ് സച്ചിന്‍ വിശദീകരിക്കുന്നു

Posted By:

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ല്യു വണ്‍ സീരീസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബിഎംഡബ്ല്യു വീഡിയോ, വണ്‍ സീരീസ് സച്ചിന്‍, വീഡിയോ, സെലിബ്രിറ്റി കാര്‍

ചെറു ആഡംബരക്കാറുകള്‍ക്കുള്ള വന്‍ സാധ്യതയെ മുന്നില്‍ക്കണ്ട് കാര്‍നിര്‍മാതാക്കള്‍ ഇത്തരം മോഡലുകളുമായി വിപണിയില്‍ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. മെഴ്സിഡിസാണ് ഈ വഴിയില്‍ ആദ്യമെത്തിയത്. എ-ക്ലാസ് ഹാച്ച്ബാക്ക് ശരിക്കുമൊരു വിരുന്നായി മാറി ഇന്ത്യന്‍ ഓട്ടോ പ്രണയികള്‍ക്ക്. പിന്നീടെത്തിയത് വോള്‍വോ വി40 ക്രോസ് കണ്‍ട്രിയാണ്. താരതമ്യത്തിനതീതമായി നില്‍ക്കുക എന്ന വോള്‍വോയുടെ എക്കാലത്തെയും നിലപാട് ഈ വാഹനവും ആവര്‍ത്തിച്ചു. അന്തംവിട്ട സന്നാഹങ്ങളുമായി വിപണിയില്‍ വന്നിറങ്ങിയ ഈ വാഹനം വിലയിലും മറ്റ് കോംപാക്ട് ആഡംബരങ്ങളെക്കാള്‍ മുമ്പിലാണുള്ളത്.

ഇനി വിപണിയിലെത്താനുള്ള വാഹനങ്ങള്‍ ഓഡിയുടെ എ3 ഹാച്ച്ബാക്കാണ്. മറ്റൊരു വാഹനം ബിഎംഡബ്ല്യുവിന്‍റെ വണ്‍ സീരീസ് ഹാച്ച്ബാക്കും. വണ്‍ സീരീസ് അവതരണം എന്ന് നടക്കുമെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല ഇതുവരെ. കമ്പനി പക്ഷെ, വണ്ടിയുടെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി നടത്തിത്തുടങ്ങിയിട്ടുണ്ട്.

ബീമറിന്‍റെ ബ്രാന്‍ഡ് അംബാസ്സഡറായ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പ്രമോഷന്‍ പരിപാടികള്‍ സജീവമായി പങ്കെടുക്കുന്നത്. വാഹനത്തിന്‍റെ ലോഞ്ചിന് മുമ്പായി ഇപഭോക്താക്കള്‍ക്കിടയില്‍ നടത്തുന്ന ഒരു മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കുള്ള സമ്മാനങ്ങളിലൊന്ന് സച്ചിനൊപ്പം ഒരു വണ്‍ സീരീസ് യാത്രയാണ്.

Dynamic1.in എന്ന സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യണം ഈ മത്സരത്തില്‍ പങ്കെടുക്കാന്‍. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും വേണം. ബിഎംഡബ്ല്യു വണ്‍ സീരീസിന്‍റെ ഡ്രൈവിംഗ് അനുഭവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിവരിക്കുന്നതിന്‍റെ വീഡിയോ ഗാലറിയില്‍ കാണാം

English summary
BMW brand ambassador Sachin Tendulkar talks about his experience with BMW 1-Series.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark