പുതിയ സ്‌കോഡ യതിയെ അടുത്തറിയാം

Written By:

എസ്‌യുവികളുടെ കൂട്ടത്തില്‍ സ്‌കോഡ യതിയെ വേറിട്ടു നിറുത്തുന്ന ഘടകം അതിന്റെ 'യതിത്വം' കലര്‍ന്ന ഡിസൈനാണ്. വിദേശവിപണികള്‍ മികച്ച നിലയില്‍ വില്‍പനയുള്ള ഈ കാര്‍ ഇന്ത്യയില്‍ അത്ര നല്ല പ്രകടനമല്ല നടത്തി വന്നിരുന്നത്. ഡിസൈനില്‍ കാണുന്ന മിതത്വം മാത്രമല്ല ഇതിനു കാരണം. സിആര്‍വി പോലുള്ള വാഹനങ്ങള്‍ വില്‍പനയിലുള്ള സെഗ്മെന്റിലാണ് സ്‌കോഡ യതി നില്‍പ്പുറപ്പിക്കുന്നത്. സ്‌പേസിന്റെ കാര്യത്തില്‍ ഫോര്‍ച്യൂണറിനും ഹോണ്ട സിആര്‍വിക്കുമെല്ലാ പുറകിലാണ് യതി നില്‍ക്കുന്നത്. എന്നാല്‍ പ്രകടനശേഷിയുടെ കാര്യത്തില്‍ ഈ കാര്‍ മേല്‍പ്പറഞ്ഞവയോടെല്ലാം എതിരിട്ടു നില്‍ക്കുക തന്നെ ചെയ്യും.

മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 18.63 ലക്ഷം രൂപയിലാണ് യതിയുടെ വില തുടങ്ങുന്നത്. 2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോഡീസല്‍ എന്‍ജിന്‍ രണ്ടു തരത്തിലുള്ള ട്യൂണിങ്ങോടു കൂടി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ താളുകളില്‍.

പുതിയ സ്‌കോഡ യതിയെ അടുത്തറിയാം

ചിത്രങ്ങളിലൂടെ നീങ്ങുക.

സ്‌കോഡ യതി ഡിസൈന്‍

സ്‌കോഡ യതി ഡിസൈന്‍

പുതിയ സ്‌കോഡ യതിയുടെ മുന്‍വശത്തും പിന്‍വശത്തും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ ബൈ സിനണ്‍ ഹെഡ്‌ലാമ്പാണ് വാഹനത്തിലുള്ളത്. എല്‍ഇഡി റിയര്‍ ലൈറ്റുകള്‍ ചേര്‍ത്തിരിക്കുന്നു. ബംപറുകള്‍, ഗ്രില്‍ എന്നിവ പുതുക്കിയിട്ടുണ്ട്. ഫോഗ് ലാമ്പിന്റെ സ്ഥാനം മാറ്റിയിരിക്കുന്നു, ഡിസൈന്‍ മാറിയിരിക്കുന്നു.

സ്‌കോഡ യതി എന്‍ജിനുകള്‍

സ്‌കോഡ യതി എന്‍ജിനുകള്‍

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് യതിയിലുള്ളത്. 2 ലിറ്ററിന്റെ ടര്‍ബോഡീസല്‍ എന്‍ജിന്‍ രണ്ടു തരത്തില്‍ യ്യൂണ്‍ ചെയ്തിരിക്കുകയാണ്. ഇവയിലൊന്ന് 109 കുതിരശക്തി പകരുമ്പോള്‍ മറ്റേത് 138 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു.

സ്‌കോഡ യതി എന്‍ജിനുകള്‍

സ്‌കോഡ യതി എന്‍ജിനുകള്‍

109 കുതിരശക്തിയുള്ള എന്‍ജിനോടൊപ്പം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ചേര്‍ത്തിട്ടുള്ളത്. 138 കുതിരശക്തിയുടെ എന്‍ജിനോടൊപ്പം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്നു. ഈ എന്‍ജിന്‍ പതിപ്പിലാണ് ഫോര്‍വീല്‍ ഡ്രൈവ് സിസ്റ്റം ഘടിപ്പിച്ചിട്ടുള്ളത്. ടോര്‍ക്ക് ഡിസ്ട്രിബ്യൂഷന്‍ സന്നാഹവും വാഹനത്തിലുണ്ട്.

സ്‌കോഡ യതി ഇന്ധനക്ഷമത

സ്‌കോഡ യതി ഇന്ധനക്ഷമത

109 കുതിരശക്തി പകരുന്ന എന്‍ജിന്‍ പതിപ്പിന്റെ ഇന്ധനക്ഷമത ലിറ്ററിന് 17.72 കിലോമീറ്ററാണ്. 138 കുതിരശക്തിയുള്ള പതിപ്പിന് 17.67 കിലോമീറ്റര്‍ മൈലേജുണ്ട്.

സ്‌കോഡ യതി സുരക്ഷാ സന്നാഹങ്ങള്‍

സ്‌കോഡ യതി സുരക്ഷാ സന്നാഹങ്ങള്‍

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ബ്രേക്കിങ് കണ്‍ട്രോള്‍, ആന്റി സ്ലിപ്പ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക് എന്നീ സന്നാഹങ്ങള്‍ സ്‌കോഡ യതിയുടെ പുതുക്കിയ പതിപ്പിലുണ്ട്. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ അസിസ്റ്റന്റ്, ഡൗണ്‍ഹില്‍ അസിസ്റ്റന്റ് എന്നിവയും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയും സുരക്ഷാ സംവിധാനങ്ങളുടെ കൂട്ടത്തിലുണ്ട്.

English summary
The new Yeti will be priced at INR 18.63 lakh (ex-showroom Maharashtra) for the 2.0 TDI 81 KW variant, going up to INR 20.14 lakh for the more powerful 2.0 TDI 103 KW top variant.
Story first published: Tuesday, September 23, 2014, 12:55 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark