പരിസ്ഥിതിദിനത്തില്‍ സ്‌കോഡയുടെ ചെക്കപ്പ്

Written By:

ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ് ലോകമെങ്ങും. വാഹനങ്ങളുയര്‍ത്തുന്ന കരിമ്പുക അടക്കമുള്ള നിരവധി പ്രശ്‌നങ്ങളാണ് ഈ പരിസ്ഥിതിദിനത്തിലെയും പ്രധാന ചര്‍ച്ചാവിഷയം. റോഡുകളെ കൂടുതല്‍ മലിനീകരണമുക്തമാക്കുക എന്നത് ഒരു പ്രധാന അജണ്ടയായി ലോകരാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടുള്ളതാണ്. നമ്മുടെ രാജ്യവും ഈ വഴിക്കുള്ള നിരവധി നീക്കങ്ങള്‍ നടത്തുന്നുണ്ട്. കരിമ്പുകച്ചട്ടങ്ങള്‍ സമയാസമയം കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ.

ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളുടെ സംഘടനയായ സിയാം (ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍) ഇത്തവണത്തെ പരിസ്ഥിതിദിനത്തില്‍ സൗജന്യ മലിനീകരണ ചെക്കപ്പുമായി രംഗത്തു വന്നിരിക്കുകയാണ്. രാജ്യത്തെ കാര്‍ നിര്‍മാതാക്കളുടെ സഹായത്തോടെയാണ് പരിസ്ഥിതി ചെക്കപ്പ് സംഘടിപ്പിക്കുന്നത്.

Skoda India Launches Pollution Check Initiative

സ്‌കോഡ ഇന്ത്യയും ഇതില്‍ പങ്കാളിയാകുന്നുണ്ട്. ഇതോടൊപ്പം സ്‌കോഡ തങ്ങളുടെ ഉപഭോക്താക്കളെ പരിസ്ഥിതി വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരിക്കാനുള്ള പരിപാടികള്‍ക്കു രൂപം നല്‍കിയിരിക്കുന്നു.

രാജ്യത്തെമ്പാടുമുള്ള സ്‌കോഡ ഡീലര്‍ഷിപ്പുകളില്‍ സൗജന്യ മലിനീകരണ ചെക്കപ്പ് നടത്തുന്നുണ്ട്. വാഹനം മുഖാന്തിരമുള്ള മലിനീകരണം കുറയ്ക്കുന്നതു സംബന്ധിച്ച് വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും ഈ ക്യാമ്പുകളില്‍ നിന്നും ലഭിക്കും.

കാറിന്റെ എമിഷന്‍ ലെവല്‍, എന്‍ജിനിന്റെ ആരോഗ്യനില എന്നിവ കൃത്യതയോടെ പരിശോധിക്കുകയും എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അത് ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യുകയാണ് ക്യാമ്പുകളുടെ പ്രധാന ഉദ്ദേശ്യം. എന്‍ജിന്‍ ക്ലീനിംഗ് ഉപകരണങ്ങളും ക്യാമ്പില്‍ സജ്ജമായിരിക്കുമെന്ന് സ്‌കോഡ അറിയിക്കുന്നു.

കൂടുതല്‍... #skoda #സ്കോഡ
English summary
Skoda India has launched a 'Free Pollution Check' initiative with the help of Society of Indian Automobile Manufacturers (SIAM).
Story first published: Wednesday, June 4, 2014, 19:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark