വേഗതയില്ലാത്ത ഗൂഗിൾ കാറിനെ പൊലീസ് റോഡിൽ നിന്ന് നീക്കി!!

By Santheep

ഗൂഗിളിന്റെ ഓട്ടോണമസ് കാറിനെ അമേരിക്കയിലെ മൗണ്ടൻ വ്യൂ പൊലീസ് റോഡിൽ നിന്നും നീക്കിയതായി റിപ്പോർട്ട്. വളരെ കുറഞ്ഞ വേഗതയിലാണ് കാർ സഞ്ചരിക്കുന്നത് എന്ന കാരണം പറഞ്ഞാണ് പൊലീസുകാർ കാറിനെ തള്ളിനീക്കിയത്.

ഗൂഗിള്‍ കാറിനെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

കാറിന്റെ വേഗതക്കുറവ് ഗതാഗതത്തടസ്സമുണ്ടാക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. കൂടുതലറിയാം താഴെ.

ഗൂഗിൾ കാറിനെ പൊലീസ് റോഡിൽ നിന്ന് നീക്കി!!

കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു ഗൂഗിൾ കാറെന്നാണ് പൊലീസ് പറയുന്നത്. ഈ കാറിനു പിന്നിൽ മറ്റു വാഹനങ്ങൾ മുമ്പോട്ടു പോകാനാവാതെ വിഷമിക്കുകയായിരുന്നു. ഇത് ഗതാഗതത്തടസ്സം സൃഷ്ടിക്കുമെന്നു കണ്ട പൊലീസ് കാർ നിറുത്തുകയായിരുന്നു. സെൻസറുകൾ വഴി പോലീസ് വാഹനത്തിന്റെ നീക്കം തിരിച്ചറിയാൻ ഗൂഗിൾ കാറുകൾക്ക് സാധിക്കും.

സ്റ്റീയറിംഗ് വീലില്ലാത്ത ഗൂഗിള്‍ കാര്‍ നിരത്തില്‍

ഗൂഗിൾ കാറിനെ പൊലീസ് റോഡിൽ നിന്ന് നീക്കി!!

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നത്. പ്രസ്തുത പാതയിൽ മണിക്കൂറിൽ 56 കിലോമീറ്ററാണ് നിർദ്ദിഷ്ട വേഗത.

ക്രിമിനലുകളെ തിരിച്ചറിയാന്‍ ദുബൈ പൊലീസിന് ഗൂഗിള്‍ ഗ്ലാസ്

ഗൂഗിൾ കാറിനെ പൊലീസ് റോഡിൽ നിന്ന് നീക്കി!!

മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയുള്ള റോഡുകളിൽ ഗൂഗിൾ കാറുകൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ട്. എന്നാൽ, മറ്റ് വാഹനങ്ങൾക്ക് യാതൊരു തടസ്സവും സൃഷ്ടിക്കരുതെന്നു മാത്രം. ഇവിടെ ഈ മാനദണ്ഡം പാലിക്കാൻ ഗൂഗിൾ കാറിന് സാധിച്ചില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഡ്രൈവിങ്ങിനിടെ ഗൂഗിള്‍ ഗ്ലാസ് ഉപയോഗം നിരോധിക്കണം?

ഗൂഗിൾ കാറിനെ പൊലീസ് റോഡിൽ നിന്ന് നീക്കി!!

അപകടസാധ്യത കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗൂഗിൾ ഈ പാതയിലൂടെ കുറഞ്ഞ വേഗതയിൽ ടെസ്റ്റ് നടത്തിയത്. ഇതിനകം 12 ലക്ഷം കിലോമീറ്റർ ടെസ്റ്റ് നടത്തിയിട്ടുണ്ട് ഗൂഗിൾ കാർ. ഇതുവരെ ഒരപകടം പോലും സംഭവിച്ചിട്ടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

ഗൂഗിൾ കാറിനെ പൊലീസ് റോഡിൽ നിന്ന് നീക്കി!!

ഇത്തരം കാറുകൾ ടെസ്റ്റ് ചെയ്യുന്നതിന് കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് സര്‍ക്കാര്‍. 50 ലക്ഷം ഡോളര്‍ (ഏതാണ്ട് 30 കോടി രൂപ) ഇന്‍ഷൂറന്‍സ് പ്രീമിയമായി കെട്ടിവെച്ചാല്‍ മാത്രമേ വാഹനം ടെസ്റ്റ് ചെയ്യാന്‍ സാധിക്കൂ.

ഓട്ടോണമസ് കാറപകടങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്ക്?

ഗൂഗിൾ കാറിനെ പൊലീസ് റോഡിൽ നിന്ന് നീക്കി!!

ഡ്രൈവറില്ലാത്ത കാറിന്റെ നിര്‍മാണ ഘട്ടങ്ങളില്‍ വരുന്ന ഓരോ ചെലവും ഇത്തരത്തിൽ ഉയര്‍ന്നതാണ്. വാഹനത്തിന്റെ ഉല്‍പാദനപ്പതിപ്പ് എത്രത്തോളം വിലയേറിയതായിരിക്കുമെന്ന് ഇതില്‍നിന്നു തന്നെ ഊഹിക്കാം.

2014ല്‍ ഗൂഗിളില്‍ കൂടുതല്‍ പേര്‍ തെരഞ്ഞ ഇരുചക്രവാഹനങ്ങള്‍

കൂടുതൽ

കൂടുതൽ

കാറുകളില്‍ സ്റ്റീയറിങ് വീല്‍, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം വരുന്നു

ലോകത്തില്‍ ഏറ്റവുമധികം 'ഗൂഗിള്‍' ചെയ്യപെട്ട കമ്പനികള്‍

ഗൂഗിള്‍ കാറിന് ബ്രേക്കും സ്റ്റീയറിങ് വീലും വേണമെന്ന് അധികൃതര്‍

ബ്രിട്ടനിലെ പകുതിയാളുകളും കാറിൽ സെക്സ് ചെയ്യുന്നെന്ന് പഠനം!

More from DriveSpark

Article Published On: Thursday, November 19, 2015, 11:00 [IST]
English summary
Cops Pull Over Google Driverless Car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X