കാറുകളില്‍ സ്റ്റീയറിങ് വീല്‍, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം വരുന്നു

By Santheep

കാറോടിക്കല്‍ ഇന്ന് കുറെയധികം 'സാങ്കേതികജ്ഞാനം' ആവശ്യമുള്ള പണിയാണോ? ആണെന്നാണ് സാങ്കേതികവളര്‍ച്ചയുടെ പുതിയ കാലം പറയുന്നത്. ഇത്രയധികം ബുദ്ധിമുട്ടേണ്ടതില്ല പുതിയ കാലത്ത് വണ്ടിയോടിക്കാന്‍ എന്നാലോചിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. ഒരുപക്ഷേ, ഒരു പത്തുമുപ്പത് കൊല്ലം കൂടി പിന്നിട്ടാല്‍ സ്റ്റീയറിങ് വീല്‍ പിടിച്ച് കാറോടിക്കുന്ന രീതി റേസ് ട്രാക്കുകളിലും ഓഫ് റോഡിങ് പരിപാടികളിലും മാത്രമായി ചുരുങ്ങിയേക്കാം.

ഈ വഴിക്കുള്ള നീക്കങ്ങള്‍ വളരെ വേഗതയില്‍ പുരോഗമിക്കുകയാണിപ്പോള്‍. ഗൂഗിള്‍ തുടങ്ങിവെച്ച ഈ ട്രെന്‍ഡ് ഇപ്പോള്‍ മറ്റു കാര്‍ നിര്‍മാതാക്കളും ഏറ്റെടുത്തിട്ടുണ്ട്. ഈയിടെ ഗൂഗിള്‍ നിര്‍മിച്ച സ്റ്റീയറിങ് വീലില്ലാത്ത ഒരു വാഹനം ടെസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. 2035 ആകുമ്പോഴേക്ക് സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള കാറുകള്‍ ലോകത്തെ ഭരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നു താളുകളില്‍.

കാറുകളില്‍ സ്റ്റീയറിങ്, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം

ചിത്രങ്ങളിലൂടെ നീങ്ങുക

കാറുകളില്‍ സ്റ്റീയറിങ്, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം

2035 ആകുമ്പോഴേക്ക് പുതിയ തലമുറ കാറുകള്‍ നിരത്തുകളില്‍ സജീവമായിത്തുടങ്ങുമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എന്‍ജിനീയേഴ്‌സ് എന്ന സംഘടന നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്. ഈ കാറുകളില്‍ സ്റ്റീയറിങ് വീല്‍ മാത്രമല്ല കാണാതിരിക്കുക. റിയര്‍വ്യൂ മിററുകള്‍, ബ്രേക്ക് പെഡല്‍, തുടങ്ങി ഹോണുകള്‍ വരെ ഇല്ലാതായേക്കാം!

കാറുകളില്‍ സ്റ്റീയറിങ്, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം

ഏതാണ്ട് ഇരുന്നൂറോളം ഗവേഷകര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ചേര്‍ന്ന് നടത്തിയ ഈ സര്‍വേയില്‍ ഡ്രൈവറില്ലാത്ത കാറുകള്‍ നേരിടേണ്ടുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുകയുണ്ടായി. നിയമപരമായ ബാധ്യതയുടെ പ്രശ്‌നമാണ് ഒന്ന്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ നിലവില്‍ ഡ്രൈവര്‍മാരിലാണ് പ്രാഥമികമായ ബാധ്യത വരുന്നത്. ഡ്രൈവറില്ലാത്ത കാറില്‍ ഇത് കാര്‍ നിര്‍മാതാവിലാണോ, കാറുടമയിലാണോ ചെന്നു ചേരേണ്ടത് എന്നു തുടങ്ങുന്ന ചോദ്യങ്ങളുയരുന്നു.

കാറുകളില്‍ സ്റ്റീയറിങ്, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം

റോഡ് നിയമങ്ങളിലും മറ്റും വരുത്തേണ്ട മാറ്റങ്ങള്‍, ഉപഭോക്താക്കള്‍ ഇത്തരം കാറുകളെ എങ്ങനെ സ്വീകരിക്കുമെന്ന പ്രശ്‌നം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പഠനത്തിന്റെ പരിധിയില്‍ വരികയുണ്ടായി.

കാറുകളില്‍ സ്റ്റീയറിങ്, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം

ആക്‌സിലേറ്റര്‍, ക്ലച്ച്, ബ്രേക്ക് പെഡലുകള്‍ ഇല്ലാതാവും ഇത്തരം കാറുകളില്‍. ഇത് 2030ടെ സംഭവിക്കുമെന്നാണ് പഠനം പറയുന്നത്. 2035 ആകുമ്പോഴേക്കും ഡ്രൈവറില്ലാ കാറുകളുടെ വളര്‍ച്ച ത്വരിതഗതിയിലാകും. റിയര്‍വ്യൂ മിററുകള്‍, എമര്‍ജന്‍സി ബ്രേക്കുകള്‍ തുടങ്ങിയവയും ക്രമേണ ഇല്ലാതാകുമെന്ന് പഠനം പറയുന്നു.

കാറുകളില്‍ സ്റ്റീയറിങ്, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം

അമേരിക്കയില്‍ ഇത്തരം കാറുകള്‍ വളരെ പെട്ടെന്ന് സ്വീകരിക്കപ്പെടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും ഡ്രൈവര്‍ലെസ് കാറുകള്‍ക്കായി യുഎസ് നിയമനിര്‍മാണം നടത്താന്‍ മുമ്പിലുണ്ടാകുമെന്നാണ് അഭിപ്രായപ്പെട്ടത്.

കാറുകളില്‍ സ്റ്റീയറിങ്, മിറര്‍, ബ്രേക്ക് പെഡല്‍ എന്നിവ ഇല്ലാതാകുന്ന കാലം

ഹ്യൂണ്ടായ്, നിസ്സാന്‍ തുടങ്ങിയ പരമ്പരാഗത കാര്‍ നിര്‍മാതാക്കള്‍ പുതിയ ഓട്ടോമാറ്റിക് സാങ്കേതികതകള്‍ തങ്ങളുടെ കാറുകളില്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട് ഇതിനകം. ഇത്തരം കാറുകള്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോയും പുറത്തിറക്കിയിരുന്നു ഹ്യൂണ്ടായി. മെഴ്‌സിജിസ്, വോള്‍വോ എന്നീ കമ്പനികളും ഇതേ വഴിയില്‍ ഗവേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
The IEEE, has recently conducted a survey revealing that the cars of the future will lose a few critical elements like the steering wheel, brake pedal, rear view mirrors and even horns on mass produced vehicles.
Story first published: Thursday, July 17, 2014, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X