നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

Written By:

ചെക്ക് റിപ്പബ്ലിക്കൻ നിർമാതാവായ സ്‌കോഡ നവീകരിച്ച റാപ്പിഡിനെ വിണിയിലെത്തിച്ചു. ഇതിനകം തന്നെ റാപ്പിഡിന്റെ ഫേസ്‌ലിഫ്റ്റിനുള്ള ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞിരുന്നു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ എത്തിയിട്ടുള്ള റാപ്പിഡിന് മുംബൈ എക്സ്ഷോറൂം 8.27 ലക്ഷം, 9.57 ലക്ഷം എന്ന യഥാക്രമത്തിലാണ് വില.

സ്‌കോഡ റാപ്പിഡ് പെട്രോൾ വില

സ്‌കോഡ റാപ്പിഡ് പെട്രോൾ വില

 • സ്‌കോഡ റാപ്പിഡ് പെട്രോൾ വില
 • സ്‌കോഡ റാപ്പിഡ് ആക്ടീവ്-8,34,906 രൂപ
 • സ്‌കോഡ റാപ്പിഡ് അംബീഷൻ- 9,26,728രൂപ
 • സ്‌കോഡ റാപ്പിഡ് അംബീഷൻ(ഓട്ടോമാറ്റിക്)- 10,38,841രൂപ
 • സ്‌കോഡ റാപ്പിഡ് സ്റ്റൈൽ- 10,44,163രൂപ
 • സ്‌കോഡ റാപ്പിഡ് സ്റ്റൈൽ(ഓട്ടോമാറ്റിക്)- 11, 46,187രൂപ
സ്‌കോഡ റാപ്പിഡ് ഡീസൽ വില

സ്‌കോഡ റാപ്പിഡ് ഡീസൽ വില

 • സ്‌കോഡ റാപ്പിഡ് ആക്ടീവ്- 9,57,335രൂപ
 • സ്‌കോഡ റാപ്പിഡ് അംബീഷൻ- 10,49,157രൂപ
 • സ്‌കോഡ റാപ്പിഡ് അംബീഷൻ(ഓട്ടോമാറ്റിക്)- 11,71,471രൂപ
 • സ്‌കോഡ റാപ്പിഡ് സ്റ്റൈൽ- 11,66,590രൂപ
 • സ്‌കോഡ റാപ്പിഡ് സ്റ്റൈൽ(ഓട്ടോമാറ്റിക്)- 12,78,590രൂപ
നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

1.6 ലിറ്റർ പെട്രോൾ, 1.5ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ എന്നിവയാണ് പുതിയ റാപ്പിഡിന് കരുത്തേകുന്നത്.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

103ബിഎച്ച്പിയും 153എൻഎം ടോർക്കുമാണ് റാപ്പിഡിലുള്ള പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ എൻജിനിൽ ഘടിപ്പിച്ചിരിക്കുക.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

മാനുവൽ ഗിയർബോക്സുള്ള പെട്രോൾ എൻജിൻ 15.41km/l മൈലേജാണ് നൽകുന്നതെങ്കിൽ 14.84km/l മൈലേജാണ് ഓട്ടോമാറ്റിക് റാപ്പിഡ് വാഗ്ദാനം ചെയ്യുക.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

108.6 ബിഎച്ച്പിയും 250എൻഎം ടോർക്കുമാണ് ഇതിലെ 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

ചക്രങ്ങളിൽ പവർ എത്തിക്കുന്നതിന് 5 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

മാനുവൽ ട്രാൻസ്മിഷനുള്ള ഡീസൽ റാപ്പിഡ് 21.13km/l മൈലേജും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള റാപ്പിഡ് 21.72km/l ആണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

വലുപ്പമേറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രില്ലാണ് മുൻവശത്തെ മുഖ്യാകർഷണങ്ങളിലൊന്ന്. പുതുക്കിയ ബംബർ, ആൻഗുലാർ ഹെഡ്‌ലാമ്പ്, ഡെ ടൈം റണ്ണിംഗ് ലാമ്പ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

മുൻ റാപ്പിഡിൽ നിന്നും വലിയ മാറ്റങ്ങളൊന്നും പിൻഭാഗത്ത് വരുത്തിയിട്ടില്ലെങ്കിലും സ്മോക്കി ഫീലുള്ള ടെയിൽ ലാമ്പാണ് ഒരു പുതുമയായി പറയാവുന്ന ഫീച്ചർ.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

ചുവടെ കൊടുത്തിരിക്കുന്ന ആറ് വ്യത്യസ്ത നിറത്തിലാണ് പുത്തൻ റാപ്പിഡ് ലഭ്യമായിട്ടുള്ളത്:

 • ബ്രില്ല്യന്റ് സിൽവർ
 • കാൻഡി വൈറ്റ്
 • കാപ്പിച്ചിനോ ബീജ്
 • കാർബൺ സ്റ്റീൽ
 • സിൽക്ക് ബ്ലൂ
 • ഫ്ലാഷ് റെഡ്
നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

പ്രീമിയം ഫീൽ പ്രദാനം ചെയ്യുന്ന വിധത്തിൽ ഡ്യുവൽ ടോൺ അപ്ഹോൾസ്ട്രെയും വിശാലതയുമാണ് അകത്തളത്തിലെ പ്രത്യേകത. ‌‌

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

6.5 ഇ‍ഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയാണ് സെൻട്രൽ കൺസോളിലുൾപ്പെടുത്തിയിരിക്കുന്ന ഫീച്ചറുകൾ.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

മൾട്ടിപ്പിൾ എയർബാഗ്, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഓട്ടോമാറ്റിക് ഡിമ്മിംഗ് റിയർ വ്യൂ മിറർ, റിയർ പാർക്കിംഗ് സെൻസർ എന്നിവയാണ് സുരക്ഷ കണക്കിലാക്കികൊണ്ട് ഉൾപ്പെടുത്തിയിരിക്കുന്നത്.

നവീകരിച്ച റാപ്പിഡുമായി സ്‌കോഡ എത്തി

ഫോക്സ്‌വാഗൺ വെന്റോ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വേർണ എന്നിവയാണ് സ്‌കോഡ റാപ്പിഡിന് നിരത്തിലുള്ള മുഖ്യ എതിരാളികൾ.

കൂടുതല്‍... #സ്‌കോഡ #skoda
English summary
2016 Skoda Rapid Launched In India; Prices Start At Rs. 8.34 Lakh
Story first published: Thursday, November 3, 2016, 16:53 [IST]
Please Wait while comments are loading...

Latest Photos