പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

Written By:

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് - ഇന്ത്യന്‍ വിപണിയിലേക്കായി കിയ കാത്തുവെച്ചിരിക്കുന്ന അവതാരങ്ങളാണോ ഇവര്‍? ഇന്ത്യന്‍ നിരത്തുകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുന്ന ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍, വരവിന് മുന്നോടിയായി റോഡ്‌ഷോകളുമായി രാജ്യത്ത് കളം നിറയുകയാണ്.

To Follow DriveSpark On Facebook, Click The Like Button
പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

ഇന്ത്യയില്‍ ചുവട് ഉറപ്പിക്കുന്നതിന് മുമ്പ്, പുതുമുഖങ്ങളായ കിയ മോഡലുകളെ പരിചയപ്പെടുത്തുകയും, ഡീലര്‍മാരെ കണ്ടെത്തുകയും ലക്ഷ്യമാക്കിയാണ് കിയയുടെ റോഡ്‌ഷോ.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

തത്ഫലമായി കിയ അവതരിപ്പിച്ച പിക്കാന്റോ ഹാച്ച്ബാക്ക്, സെറാറ്റോ സെഡാന്‍, സൊറെന്റോ, സ്‌പോര്‍ടേജ് എസ്‌യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

നാല് മോഡലുകളുടെയും രാജ്യാന്തര വേര്‍ഷനുകളെയാണ് റോഡ്‌ഷോകളില്‍ കിയ കാഴ്ചവെച്ചിരിക്കുന്നതും. ഒരു ഹാച്ച്ബാക്കും ഒരു എസ്‌യുവിയും കിയയുടെ ഇന്ത്യന്‍ വരവിലുണ്ടാകുമെന്നാണ് സൂചന.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

നേരത്തെ, ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരായ മിഡ്-സൈസ് എസ്‌യുവിയാണ് കിയ ആദ്യം അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

എന്തായാലും മത്സരം മുറുകിയിയിരിക്കുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്കുള്ള പിക്കാന്റോയുടെ ചുവട് വെയ്പ് എതിരാളികളെ സമ്മര്‍ദ്ദത്തിലാഴ്ത്തും.

പിക്കാന്റോ ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പിനെ കിയ അവതരിപ്പിച്ചത്, 2017 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ്.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

അഗ്രസീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും, വലിയ എയര്‍ഡാമിന് ഒപ്പമുള്ള സിഗ്നേച്ചര്‍ ഫ്രണ്ട് ഗ്രില്ലും പിക്കാന്റോ ഹാച്ച്ബാക്കിന്റെ ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറാണ്.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

ഫ്‌ളെയേഡ് വീല്‍ ആര്‍ച്ചസ്, C-Shaped ടെയില്‍ ലൈറ്റുകളും കിയ ഹാച്ച്ബാക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ത്രീ-സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, എസി വെന്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് പിക്കാന്റോയുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

മൂന്ന് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാകും പിക്കാന്റോ വന്നെത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1 ലിറ്റര്‍, 1.25 ലിറ്റര്‍, 1 ലിറ്റര്‍ ടര്‍ബ്ബോചര്‍ജ്ഡ് എഞ്ചിനുകളില്‍ 5 സ്പീഡ് മാനുവല്‍/4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒപ്ഷനുകളാകും കിയ ലഭ്യമാക്കുക.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

ഹ്യുണ്ടായിയ്ക്ക് കീഴിലുള്ള കിയ മോട്ടോര്‍സ്, ഗ്രാന്‍ഡ് i10 ല്‍ നിന്നുമുള്ള ഘടകങ്ങളാകും പിക്കാന്റോയ്ക്ക് നല്‍കുകയെന്നാണ് സൂചന. 2019 ഓടെയാണ് കിയ മോട്ടര്‍സ് ഇന്ത്യയില്‍ മോഡലുകളെ അണിനിരത്തുക.

പിക്കാന്റോ, സെറാറ്റോ, സൊറെന്റോ, സ്‌പോര്‍ടേജ് — കിയയുടെ ഇന്ത്യന്‍ അവതാരങ്ങളോ ഇവര്‍?

ഇന്ത്യന്‍ വരവിന്റെ പശ്ചാത്തലത്തില്‍, 7000 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യ ഘട്ടത്തില്‍ കിയ ഇന്ത്യയില്‍ നടത്തുന്നത്.

കൂടുതല്‍... #കിയ #kia
English summary
Kia Showcases Its Products In India At Roadshow. Read in Malayalam.
Story first published: Thursday, August 10, 2017, 11:31 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark