ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറുകാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

Written By:

ഇന്ത്യയില്‍ ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡയ്ക്ക് പ്രീമിയം മുഖമാണുള്ളത്. എന്നാല്‍ പ്രീമിയം പ്രതിഛായയില്‍ നിന്നും കളംമാറാന്‍ ഒരുങ്ങുകയാണ് സ്‌കോഡ.

To Follow DriveSpark On Facebook, Click The Like Button
ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലേക്ക്, ബജറ്റില്‍ ഒതുങ്ങുന്ന ചെറിയ കാറുകളെ വികസിപ്പിക്കാനുള്ള ശ്രമം സ്‌കോഡ ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെയാണ് ടാറ്റ മോട്ടോര്‍സുമായുള്ള പങ്കാളിത്തം സ്‌കോഡ അവസാനിപ്പിച്ചത്.

ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

ആദ്യ ഘട്ടത്തില്‍ ടാറ്റയുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ചെറുകാറിനെ വികസിപ്പിക്കാനാണ് സ്‌കോഡ പദ്ധതിയിട്ടിരുന്നതും.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

എന്തായാലും ചെറുകാര്‍ പദ്ധതിയില്‍ നിന്നും സ്‌കോഡ പിന്മാറില്ല എന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ രാജ്യാന്തര വിപണികളില്‍ സിറ്റിഗോ എന്ന ചെറു ഹാച്ച്ബാക്കിനെ സ്‌കോഡ നല്‍കുന്നുണ്ട്.

ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

എന്നാല്‍ സിറ്റിഗോയെ ഇന്ത്യയിലേക്കായി സ്‌കോഡ അവതരിപ്പിക്കില്ല എന്നാണ് സൂചന. 2020 ഓടെ സ്‌കോഡയുടെ പുതിയ ചെറുകാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

മുമ്പ്, ഫാബിയ ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ സ്‌കോഡ നല്‍കിയിരുന്നു. എന്നാല്‍ ഫോക്‌സ്‌വാഗണിന്റെ ഫ്‌ളെക്‌സിബിള്‍ എംക്യൂബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി എത്തിയ ഫാബിയയെ സ്‌കോഡ പിന്നീട് പിന്‍വലിച്ചു.

ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

ടാറ്റയുമായുള്ള പങ്കാളിത്തം അവസാനിച്ചതിന് പിന്നാലെ ചെറുകാറുകളുടെ വികസനത്തിനായി പുതുവഴികളും സ്‌കോഡ തേടിക്കൊണ്ടിരിക്കുകയാണ്.

ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

നേരത്ത, ചെറിയ കാറുകളെ എംക്യൂബി പ്ലാറ്റ്‌ഫോമില്‍ ഫോക്‌സ്‌വാഗണ്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഔറംഗാബാദിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് എംക്യൂബി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന മോഡലുകളെ, ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്.

ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

നിലവില്‍ സ്‌കോഡ ഓക്ടാവിയയും ഫോക്‌സ്‌വാഗണ്‍ ടിഗ്വാനുമാണ് ഔറംഗാബാദ് കേന്ദ്രത്തില്‍ നിന്നും പുറത്ത് വരുന്ന മോഡലുകള്‍.

ചകാന്‍ കേന്ദ്രത്തില്‍ നിന്നുമാണ് ചെറിയ കാറുകളെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിക്കുന്നത്.

ബജറ്റ് മുഖവുമായി സ്‌കോഡ; ഇന്ത്യയ്ക്കായി ചെറിയ കാറിനെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുന്നു

മുമ്പ്, എഎംപി പ്ലാറ്റ്‌ഫോമില്‍ കാറുകളെ നിര്‍മ്മിക്കാന്‍ ടാറ്റയും ഫോക്‌സ്‌വാഗണും തീരുമാനിച്ചിരുന്നു. എന്നാല്‍ എഎംപി പ്ലാറ്റ്‌ഫോം കാറുകള്‍ക്ക് ചെലവേറും എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എംക്യൂബി പ്ലാറ്റ്‌ഫോമിലേക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ചേക്കേറിയത്.

കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Developing New Small Car For India. Read in Malayalam.
Story first published: Thursday, August 24, 2017, 11:42 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark