കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഓട്ടോ എക്‌സ്‌പോ ആരംഭിച്ചിട്ട് ഇന്ന് നാലാം ദിവസം; മാധ്യമങ്ങള്‍ക്കായി നല്‍കിയ ആദ്യ ദിനം തൊട്ടു വന്‍തിരക്കാണ് എക്‌സ്‌പോയില്‍. സാധാരണ വൈകുന്നേരങ്ങളിലാണ് തിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നത്.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

തിരക്ക് കാര്യമായി തുടങ്ങും മുമ്പെ ബിഎംഡബ്ല്യു സ്റ്റാളിന് മുമ്പിലെത്തിയപ്പോള്‍ ആദ്യം കണ്ടത് പുതിയ ബിഎംഡബ്ല്യു M5 നെ. ഓള്‍-വീല്‍-ഡ്രൈവ് ഫീച്ചറോടെയുള്ള ആദ്യ ബിഎംഡബ്ല്യു M5 ആണ് ഇത്. 1.43 കോടി രൂപയാണ് ബിഎംഡബ്ല്യു M5 ന്റെ എക്സ്ഷോറൂം വില.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

592 bhp കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് ബിഎംഡബ്ല്യു M5 ന്റെ പവര്‍ഹൗസ്. മുന്‍തലമുറയെക്കാള്‍ 40 bhp കരുത്തും 75 Nm torque ഉം പുതിയ M5 കൂടുതല്‍ ഉത്പാദിപ്പിക്കും.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

8 സ്പീഡ് ഗിയര്‍ബോക്‌സും പുതിയ M xDrive ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും മുഖേനയാണ് നാല് ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്ത് എത്തുക. ഓള്‍-വീല്‍-ഡ്രൈവിലാണ് പുതിയ M5 എത്തുന്നതെങ്കിലും റിയര്‍-വീല്‍-ഡ്രൈവിലേക്ക് ആവശ്യമെങ്കില്‍ കാറിനെ മാറ്റാന്‍ സാധിക്കും.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

ഡ്രിഫ്റ്റിംഗ് പ്രേമികള്‍ക്ക് ഇതില്‍ പരം എന്തു സന്തോഷമാണ് വേണ്ടത്! നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു M5 ന് വേണ്ടത് 3.4 സെക്കന്‍ഡുകള്‍ മാത്രം.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

11.1 സെക്കന്‍ഡില്‍ എത്തുമ്പോഴേക്കും കാര്‍ 200 കിലോമീറ്റര്‍ വേഗത പിന്നിട്ടിരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററായാണ് M5 ന്റെ വേഗത ബിഎംഡബ്ല്യു നിജപ്പെടുത്തിയിരിക്കുന്നത്.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

എന്നാല്‍ ഡ്രൈവേഴ്‌സ് പാക്കേജ് തെരഞ്ഞെടുത്താല്‍ 306 കിലോമീറ്റര്‍ വേഗത വരെ M5 ല്‍ നേടാന്‍ സാധിക്കും. 4,965 mm നീളവും, 1,903 വീതിയും, 1,473 mm ഉയരവും പുതിയ ബിഎംഡബ്ല്യു M5 നുണ്ട്.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

2,982 mm നീളമേറിയതാണ് വീല്‍ബേസ്. 19 ഇഞ്ച് വീലുകളിലാണ് M5 ന്റെ ഒരുക്കം. 394 mm സ്റ്റീല്‍ ഡിസ്‌ക് മുന്‍ വീലുകളില്‍ ഇടംപിടിക്കുമ്പോള്‍ 381 mm ഡിസ്‌കാണ് പിന്നില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

വലിയ 20 ഇഞ്ച് വീലുകളെയും കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളെയും ഓപ്ഷനലായി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ലഭ്യമാക്കുന്നുണ്ട്. ബിഎംഡബ്ല്യു 5 സീരീസാണ് പുതിയ ബിഎംഡബ്ല്യു M5 ന്റെ അടിസ്ഥാനം.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

എന്നാല്‍ ഡിസൈനില്‍ 5 സീരീസിനെക്കാളും രണ്ടു പടി മുകളിലാണ് M5. വലിയ എയര്‍ ഇന്‍ടെയ്ക്കുകളും ചെറിയ സ്പ്ലിറ്റര്‍ ഘടകങ്ങളും ഒരുങ്ങിയിട്ടുള്ള അഗ്രസീവ് ഫ്രണ്ട് ബമ്പര്‍ തന്നെ ഇതിന് ഉത്തമ ഉദ്ദാരണമാണ്.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

റിയര്‍ ബമ്പറും ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപുകളുമാണ് M5 ന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ പ്രധാനം. പുതിയ 5 സീരീസിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പിനെ ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

കരുത്തനാണ് ബിഎംഡബ്ല്യു M5, എന്നിട്ടും ആരാധകര്‍ക്ക് ചെറിയ ഒരു നിരാശ

എന്നാല്‍ M5 ന്റെ കരുത്ത് നാലു ചക്രങ്ങളിലേക്ക് വീതിച്ച ബിഎംഡബ്ല്യുവിന്റെ നടപടി M ഡിവിഷന്‍ ആരാധകരെ ചെറുതായി നിരാശപ്പെടുത്തും. പക്ഷെ വിഷമിക്കേണ്ടതില്ല, അവര്‍ക്ക് വേണ്ടിയാണ് റിയര്‍-വീല്‍-ഡ്രൈവ് മോഡിനെ ബിഎംഡബ്ല്യു എഞ്ചിനീയര്‍മാര്‍ പ്രത്യേകം ഒരുക്കിയിരിക്കുന്നത്.

English summary
BMW M5 Launched In India At Rs 1.43 Crore. Read in Malayalam.
Story first published: Saturday, February 10, 2018, 11:27 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark