ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

By Dijo Jackson

രണ്ടു വര്‍ഷം മുമ്പാണ് XE യെ ജാഗ്വാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആദ്യ വരവില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമായിരുന്നു XE യില്‍ ലഭ്യമായിരുന്നതും. എന്നാല്‍ ഇപ്പോള്‍ ഡീസല്‍ പതിപ്പ് XE 20d മോഡലുമായി ജാഗ്വാര്‍ വീണ്ടും കടന്നുവന്നിരിക്കുകയാണ്. ജാഗ്വാര്‍ നിരയിലെ ഏറ്റവും വില കുറഞ്ഞ താരമെന്ന ഖ്യാതിയും XE 20d യ്ക്ക് ഉണ്ട്.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

ഡിസൈന്‍

ജാഗ്വാര്‍ നിരയിലെ ഏറ്റവും മികച്ച ഡിസൈനാണ് XE യ്ക്ക് എന്ന അഭിപ്രായമില്ല. എന്നാല്‍ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഈ ജാഗ്വാറും ഒട്ടും പിന്നിലല്ല. തലയെടുപ്പോടെയാണ് ജാഗ്വാര്‍ XE യുടെ നില്‍പ്പ്. പുതിയ പരിഷ്‌കരിച്ച ബമ്പറില്‍ നിന്നും തുടങ്ങുന്നതാണ് ജാഗ്വാര്‍ XE യുടെ വിശേഷങ്ങള്‍.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

കാറിന്റെ മസ്‌കുലീന്‍ മുഖഭാവം ബോണറ്റില്‍ തന്നെ ദൃശ്യമാണ്. പ്രൗഢമാണ് ഭീമാകരമായ ഗ്രില്ലും നടുവിലുള്ള ജാഗ്വാര്‍ ലോഗോയും. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് പുതിയ ഡിസൈനാണ് ഇക്കുറി. പതിവു പോലെ ഒഴുക്കമാര്‍ന്ന ഹെഡ്‌ലാമ്പ് ഡിസൈനിലാണ് XE യുടെ ഹെഡ്‌ലാമ്പുകള്‍.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

അതേസമയം കോര്‍ണറിംഗ് ലൈറ്റുകളുടെ അഭാവം കാറില്‍ എടുത്തു കാണിക്കുന്നുണ്ട്. വശങ്ങളില്‍ നിന്നും നോക്കിയാല്‍ കാറിന്റെ ഒഴുകിയിറങ്ങുന്ന രൂപം വ്യക്തമായി തെളിയും. എക്‌സ്റ്റീരിയര്‍ നിറത്തില്‍ തന്നെയാണ് ഡോര്‍ ഹാന്‍ഡിലുകള്‍.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

വീതിയേറിയ ടെയില്‍ ലാമ്പുകളാണ് പിന്നില്‍ ശ്രദ്ധയാകര്‍ഷിക്കുക. ടെയില്‍ ലാമ്പുകള്‍ക്ക് നടുവിലായുള്ള നമ്പര്‍ പ്ലേറ്റും, മുകളിലുള്ള ജാഗ്വാര്‍ ലോഗോയും ജാഗ്വാര്‍ രൂപകല്‍പന വിളിച്ചോതും. ഡീസല്‍ മോഡലുകളില്‍ പതിവില്ലാത്ത ഡ്യൂവല്‍ ടിപ് എക്‌സ്‌ഹോസ്റ്റ് ജാഗ്വാര്‍ XE യില്‍ ഉണ്ടെന്നത് ശ്രദ്ധേയം.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

സ്‌പോര്‍ടി സലൂണ്‍ ടാഗിനായുള്ള ജാഗ്വാറിന്റെ ശ്രമം കാറിലുള്ള ഡ്യൂവല്‍ ടിപ് എക്‌സ്‌ഹോസ്റ്റിലൂടെ തന്നെ വ്യക്തം. ടെയില്‍ലാമ്പിലുള്ള എല്‍ഇഡി സ്‌ട്രൈപ് ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് കാര്‍ എഫ്-ടൈപിനെ അനുസ്മരിപ്പിക്കും.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

അകത്തളം

ഫീച്ചറുകളുടെ ബാഹുല്യമാണ് അകത്തളത്ത്. എന്നാല്‍ ജാഗ്വാറിന്റെ ആഢംബരമാകും ഉള്ളിലേക്ക് കടന്നാല്‍ ആദ്യം അനുഭവപ്പെടുക. ജാഗ്വാര്‍ എഫ്-പെയ്‌സ് എസ്‌യുവിക്ക് സമാനമാണ് XE യുടെ സെന്‍ട്രല്‍ കണ്‍സോള്‍.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

ജാഗ്വാര്‍ ഡ്രൈവ് കണ്‍ട്രോളാണ് പ്രധാന ഇന്റീരിയര്‍ ആകര്‍ഷണം. മറ്റു ജാഗ്വാര്‍ മോഡലുകളെ അപേക്ഷിച്ച് ചെറിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ജാഗ്വാര്‍ XE യില്‍.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

മെറീഡിയന്‍ ഓഡിയോ സംവിധാനവും അകത്തളത്ത് എടുത്തു പറയേണ്ട വിശേഷമാണ്. അഞ്ചു സീറ്ററാണ് XE, എന്നാല്‍ പിന്‍ നിരയില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് സുഖകരമായി ഇരിക്കാന്‍ സാധിക്കുക.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

ഒപ്പം ചരിഞ്ഞിറങ്ങുന്ന മേല്‍ക്കൂര ഉയര്‍ന്ന യാത്രക്കാരുടെ ഹെഡ്‌റൂം കുറയ്ക്കും. 300 ലിറ്ററാണ് ജാഗ്വാര്‍ XE 20d യുടെ ബൂട്ട് കപ്പാസിറ്റി. വലിയ പനാരോമിക് സണ്‍റൂഫും XE യുടെ സവിശേഷതയാണ്.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

എഞ്ചിന്‍ പ്രകടനം

2.0 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ എഞ്ചിനാണ് XE യില്‍. കാറിലുള്ള എഞ്ചിന് 182 bhp കരുത്തും 430 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ സാധിക്കും. എട്ടു സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിനില്‍ നിന്നും കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുന്നത്.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എന്‍ട്രി-ലെവല്‍ ജാഗ്വാറിന് വേണ്ടത് ഒമ്പതു സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 228 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

ഇക്കോ, സിറ്റി, ഡയനാമിക്, റെയിന്‍ എന്നീ നാല് ഡ്രൈവിംഗ് മോഡുകള്‍ ജാഗ്വാര്‍ XE യില്‍ ലഭ്യമാണ്. ഇന്ധനക്ഷമതയാണ് ഇക്കോ മോഡിന്റെ ലക്ഷ്യമെങ്കില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് വര്‍ധിപ്പിക്കുകയാണ് ഡയനാമിക് മോഡ് ലക്ഷ്യമിടുന്നത്.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

റെയിന്‍ മോഡില്‍ കൂടുതല്‍ ഗ്രിപ്പ് ലഭിക്കത്തക്ക വിധം കാറിലെ ട്രാക്ഷന്‍ കണ്‍ട്രോള്‍ സജ്ജമാകും.

സുരക്ഷ

ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, എബിഎസിന് ഒപ്പമുള്‌ല ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓള്‍ സര്‍ഫെയ്‌സ് പ്രോഗ്രസ് കണ്‍ട്രോള്‍, അഞ്ചു എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജാഗ്വാര്‍ XE യുടെ സുരക്ഷാമുഖം.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

17 ഇഞ്ച് ഏഴു സ്‌പോക്ക് അലോയ് വീലുകളിലാണ് കാര്‍ ഒരുങ്ങുന്നത്. സസ്‌പെന്‍ഷന്‍ ഒരല്‍പം ദൃഢമാണ്. സിറ്റി ഡ്രൈവില്‍ 11.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ജാഗ്വാര്‍ XE 20d കാഴ്ചവെച്ചത്. അതേസമയം ഹൈവേ ഡ്രൈവില്‍ ഭേദപ്പെട്ട 14.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാര്‍ നല്‍കിയതും.

ജാഗ്വാറിന്റെ കരുത്തന്‍ മുഖമോ XE 20d? — റിവ്യൂ

ജാഗ്വാര്‍ XE 20d

43.21 ലക്ഷം രൂപയാണ് ജാഗ്വാര്‍ XE 20d യുടെ എക്‌സ്‌ഷോറൂം വില. പ്രൈസ്ടാഗ് ഒരല്‍പം കൂടുതല്‍ അല്ലേയെന്ന സംശയം ശ്രേണിയിലെ മറ്റു താരങ്ങളെ പരിഗണിക്കുമ്പോള്‍ തോന്നാം. എന്തായാലും മികവിന്റെ കാര്യത്തിൽ ജാഗ്വാറിന്റെ എന്‍ട്രി ലെവല്‍ മിഡ്‌സൈസ് സ്‌പോര്‍ടി സെഡാന്‍ ഒട്ടും പിന്നിലല്ല.

Most Read Articles

Malayalam
കൂടുതല്‍... #review
English summary
The Jaguar XE 20d Review. Read in Malayalam.
Story first published: Tuesday, March 6, 2018, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X