ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ അവതാരം എം‌ജി ഗ്ലോസ്റ്റർ

ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഗ്ലോസ്റ്റർ പ്രീമിയം ഫുൾ സൈസ് ഏഴ് സീറ്റർ എസ്‌യുവി പുറത്തിറക്കി എം‌ജി മോട്ടോർ ഇന്ത്യ. ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുന്ന ഗ്ലോസ്റ്ററിന് 40 മുതൽ 45 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ താരം ഇനി എം‌ജി ഗ്ലോസ്റ്റർ

ആഭ്യന്തര വിപണിയിൽ ലഭ്യമായ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര ആൾട്രൂറാസ് G4 എന്നീ ഏഴ് സീറ്റർ എസ്‌യുവി മോഡലുകളേക്കാൾ കൂടുതൽ പ്രീമിയം പതിപ്പാണ് എംജി ഗ്ലോസ്റ്റർ.

ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ താരം ഇനി എം‌ജി ഗ്ലോസ്റ്റർ

ആഗോള വിപണിയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ, ജീപ്പ് ഗ്രാൻഡ് ചെറോക്കി തുടങ്ങിയ പ്രീമിയം എസ്‌യുവികളാണ് റീബാഡ്ജ് ചെയ്ത മാക്‌സസ് D90 യുടെ എതിരാളികൾ.

ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ താരം ഇനി എം‌ജി ഗ്ലോസ്റ്റർ

പ്രീമിയം എസ്‌യുവി 6 സീറ്റർ, 7 സീറ്റർ ഫോർമാറ്റുകളിൽ ലഭ്യമാണ്. ബോഡി-ഓൺ-ഫ്രെയിം വാഹനം അഞ്ച് മീറ്ററിലധികം നീളമുള്ള വാഹനത്തിന് മികച്ച റോഡ് സാന്നിധ്യമാണുള്ളതെന്ന് കാഴ്ച്ചയിൽ നിന്നും വ്യക്തമാകുന്നു. 2,950 mm വീൽബേസ് ഉള്ളതിനാൽ ക്യാബിൻ ഇടം ഒരു പ്രശ്നമായേക്കില്ല.

ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ താരം ഇനി എം‌ജി ഗ്ലോസ്റ്റർ

പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-വേ-അഡ്ജസ്റ്റബിൾ പവർ ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവ ഉപകരണങ്ങളുടെ പട്ടികയിലെ പ്രധാന സവിശേഷതകളാണ്. ഇവ കൂടാതെ നിരവധി ഫീച്ചറുകൾ വാഹനത്തിൽ എംജി വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പാണ്.

ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ താരം ഇനി എം‌ജി ഗ്ലോസ്റ്റർ

ആഗോളതലത്തിൽ 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് മാക്‌സസ് D90 ക്ക് കരുത്തേകുന്നത്. ഇത് 217 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എസ്‌യുവി പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ ലഭ്യമാണ്.

ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ താരം ഇനി എം‌ജി ഗ്ലോസ്റ്റർ

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം എം‌ജി ഗ്ലോസ്റ്റർ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യും. ഇത് ഫിയറ്റിന്റെ 2.0 മൾട്ടിജെറ്റ് II അടിസ്ഥാനമായി വികസിപ്പിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 218bhp, 480Nm torque എന്നിങ്ങനെയായിരിക്കും വാഹനത്തിന്റെ ഔട്ട്പുട്ട് കണക്കുകൾ. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് മാത്രമേ ഗ്ലോസ്റ്റർ ലഭ്യമാകൂ.

ഓട്ടോ എക്സ്പോ 2020: ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ പുതിയ താരം ഇനി എം‌ജി ഗ്ലോസ്റ്റർ

ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ വാഹന മേളയുടെ പതിനഞ്ചാം പതിപ്പിൽ 14 പുതിയ ഉൽപ്പന്നങ്ങളാണ് SAIC- ന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഷോകേസ് സെഡാനുകൾ, എംപിവി, ക്രോസ്ഓവർ, എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ എംജി പ്രദർശിപ്പിച്ചവയിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Auto Expo 2020: MG Gloster Unveiled. Read in Malayalam
Story first published: Friday, February 7, 2020, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X