27 നില വീട്, 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്; കാറുകൾക്കായി മാത്രം അംബാനി പണിത ഒരു സിബിൾ കൊട്ടാരം!!

പലരും കരുതുന്നതു പോലെ ഈ വീട് നിറയെ അടുക്കളയും ഡൈനിങ് ഹാളുമല്ല. അംബാനിയുടെ വിവിധതരം വാഹനങ്ങൾക്കു വേണ്ടി പ്രത്യേകം സജ്ജീകരിക്കപ്പെട്ട ഇടങ്ങൾ കൂടിയതാണ് ഈ വീട്.

By Super Admin

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായിട്ടാണ് മുകേഷ് അംബാനി അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ-മാധ്യമ സ്വാധീനശേഷിയുള്ള ബിസിനസ്സുകാരിലൊരാളായം അംബാനിയുമായി പ്രധാനമന്ത്രിക്കുള്ള സൗഹൃദം ന്യായം തന്നെ. ഇദ്ദേഹത്തിന് മുംബൈയിലുള്ള 27 നില വീട് ഭാരതത്തിന്റെ യശസ്സ് മുകളിലേക്ക് പൊന്തിച്ചു കൊണ്ടുപോകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത് എന്നതും കാണാതിരുന്നുകൂടാ.

ബിജൂ രമേശ് സഞ്ചരിക്കുന്നത് ഒന്നരക്കോടിയുടെ കാറില്‍?

പലരും കരുതുന്നതു പോലെ ഈ വീട് നിറയെ അടുക്കളയും ഡൈനിങ് ഹാളുമല്ല. അംബാനിയുടെ വിവിധതരം വാഹനങ്ങൾക്കു വേണ്ടി പ്രത്യേകം സജ്ജീകരിക്കപ്പെട്ട ഇടങ്ങൾ കൂടിയതാണ് ഈ വീട്. തൊട്ടടുത്ത് കടലില്ലാത്തതിനാൽ കപ്പലിനുള്ള ഇടം വിട്ടിട്ടില്ല എന്നതു മാത്രമാണ് ഒരു കുറവ്. അംബാനിയുടെ വാഹനങ്ങളും അവയുടെ വിശ്രമസ്ഥലങ്ങളുമാണ് ഇന്നത്തെ നമ്മുടെ വിഷയം.

അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

ആന്റില്ല എന്ന പേരുള്ള ഒരു ബഹുനിലക്കെട്ടിടമാണ് അംബാനിയുടെ ലളിതമായ വീട്.

10 വമ്പന്‍ കാര്‍ ശേഖരണക്കാര്‍

അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

അംബാനിയുടെ പക്കൽ 168 അത്യാഡംബര കാറുകളുണ്ടെന്നാണ് ഐതീഹ്യങ്ങൾ പറയുന്നത്. ഇത് വിശ്വസിക്കാതിരിക്കേണ്ട കാര്യമില്ല. അംബാനിയും ഭാര്യയും രണ്ട് ചെക്കന്മാരുമായി വാങ്ങിക്കൂട്ടിയ കാറുകൾ കുറഞ്ഞുപോയല്ലോ എന്നാണ് കുണ്ഠിതപ്പെടേണ്ടത്. ഇവരുടെ അൽപ്പത്തരത്തിന്റെ വലിപ്പം കാറുകളുടെ എണ്ണവുമായി യോജിക്കുന്നേയില്ല.

രത്തന്‍ ടാറ്റ മുതലാളിയുടെ പക്കലുള്ള 10 കാറുകള്‍
അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

കെട്ടിടത്തിന്റെ ആറാംനിലയിലാണ് ഈ കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ഉഡുപ്പി എംഎല്‍എ വാങ്ങിയ ആറ് കോടിയുടെ ആഡംബര കാര്‍ ചര്‍ച്ചയാവുന്നു
അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

ഈ കാറുകൾ സർവീസ് ചെയ്യണമെങ്കിൽ എന്തു ചെയ്യും? കാർ സർവീസ് സെന്ററുകളിലേക്ക് അംബാനിയും മക്കളും പോകുകയോ? അസാധ്യം!

'ഗോഡ് ഫാദറിന്റെ' ഹാര്‍ലി ഡേവിസണ്‍ ലേലത്തിന്

അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

ഈ പ്രശ്നം പരിഹരിക്കുന്നതിനായി കെട്ടിടത്തിൽ‌ ഒരു സർവീസ് സെന്റർ തന്നെ സ്ഥാപിച്ചിരിക്കുന്നു. അംബാനിയുടെ പക്കലുള്ള എല്ലാ കാറുകളും സർവീസ് ചെയ്യാൻ ശേഷിയുള്ള ഓട്ടോമൊബൈൽ വിദഗ്ധരാണ് ഈ സർവീസ് സെന്ററിലുള്ളത്. ഇത് കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിലാണ് സ്ഥിതി ചെയ്യുന്നത്.

മോഡിക്കു വേണ്ടി 'ദേശി എയര്‍ ഫോഴ്‌സ് വണ്‍' തയ്യാറാവുന്നു!
മുകേഷിന്റെ കാറുകൾ

മുകേഷിന്റെ കാറുകൾ

168 ആഡംബരക്കാറുകൾ അംബാനിക്കുണ്ടെന്നാണല്ലോ കേൾവി. ഇവയുടെ ലിസ്റ്റെടുത്ത് അതെക്കുറിച്ച് ചർച്ച ചെയ്യാൻ അംബാനിയുടെ വീടിനോളം വലിപ്പമില്ല ഈ എളിയ വെബ്‌സൈറ്റിന് എന്നോർക്കുക. അതിനാൽ ചില കാറുകളെക്കുറിച്ചു മാത്രം ചർച്ച ചെയ്യാമെന്ന് കരുതുന്നു.

ജയലളിതയുടെ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി

മെയ്ബാക്ക് 62

മെയ്ബാക്ക് 62

സ്വന്തം ആഡംബരത്തെ താങ്ങാൻ പാങ്ങില്ലാതെ ഉൽപാദനം നിറുത്തേണ്ടി വന്നിരുന്നു മെയ്ബാക്കിന്. ഇപ്പോൾ ഈ ബ്രാൻഡ് തിരിച്ചെത്തിയിട്ടുണ്ട്. മുകേഷിന്റെ പക്കൽ മെയ്ബാക്ക് 62 മോഡലുണ്ട്. മുകേഷിനു വേണ്ടി പ്രത്യേകം പണികൾ ചെയ്തിട്ടുണ്ട് ഈ മെയ്ബാക്കിൽ.

ടിഎസ് കല്യാണരാമന്‍ വാങ്ങിയ ജെറ്റ് വിമാനം
ബിഎംഡബ്ല്യു 7 സീരീസ്

ബിഎംഡബ്ല്യു 7 സീരീസ്

വൻ പ്രതിരോധ ശേഷികളുള്ള കസ്റ്റം ബിൽഡ് 7 സീരീസുണ്ട് അംബാനിയുടെ പക്കൽ. മോഡി ഉപയോഗിക്കുന്ന അതേ ബിഎംഡബ്ല്യു 7 സീരീസ് പ്രതിരോധ പതിപ്പാണ് അംബാനിയും വാങ്ങിയിരിക്കുന്നത്. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ഈ കാര്‍ രാഷ്ട്രത്തലവന്മാരും വന്‍ ബിസിനസ്സുകാരും അണ്ടര്‍വേള്‍ഡ് ഡോണുകളുമൊക്കെയാണ് ഉപയോഗിക്കാറുള്ളത്.

എആര്‍ റഹ്മാന്‍: ആഡംബരം സംഗീതത്തില്‍ മാത്രം!
അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

സാധാരണ ബിഎംഡബ്ല്യു 760ആ കാറില്‍ അത്യാധുനികമായ ആയുധ പ്രതിരോധ സന്നാഹങ്ങള്‍ ഘടിപ്പിച്ചതാണ് അംബാനി വാങ്ങിയ മോഡല്‍. സാധാരണ പതിപ്പിന് 1.9 കോടി രൂപയേ വില വരൂ. അംബാനിയുടെ പക്കലുള്ള പതിപ്പിന്റെ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം ഏതാണ്ട് ഇത്രത്തോളം വന്നിട്ടുണ്ട്.

മുകേഷ് അംബാനി ഇപ്പോള്‍ മോഡിക്കു സമം!
മെഴ്സിഡിസ് എസ് ക്ലാസ്

മെഴ്സിഡിസ് എസ് ക്ലാസ്

ഒരു മെഴ്സിഡിസ് എസ് ക്ലാസ്സും അംബാനിയുടെ ഗാരേജിൽ കിടപ്പുണ്ട്.

ശതകോടീശ്വരന്മാരുടെ കാറുകള്‍
ആസ്റ്റൺ മാർട്ടിൻ

ആസ്റ്റൺ മാർട്ടിൻ

2013 ഡിസംബര്‍ 8ന് മുംബൈയില്‍ റിലയ്ന്‍ മേധാവി മുകേഷ് അംബാനിയുടെ 27 നില വീടിന്റെ പരിസരത്തു വെച്ച് നടന്ന, രണ്ടുപേരുടെ മരണത്തിനിടയാക്കിയ ഒരു ആക്‌സിഡന്‍ഡ് രാജ്യത്തെ മാധ്യമങ്ങള്‍ സംഘടിതമായെന്നോണം മൂടി വെക്കുകയുണ്ടായി. അമിതവേഗതയിലെത്തിയ, MH-01-BK99 എന്ന ലൈസന്‍സ് പ്ലേറ്റുള്ള ഒരു ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡ് ആഡംബര സ്‌പോര്‍ട്‌സ് കാര്‍ രണ്ട് കാറുകളില്‍ ചെന്നിടിക്കുകയായിരുന്നു. അംബാനിയുടെ മകനായ ആകാശ് ആയിരുന്നു വണ്ടിയോടുച്ചിരുന്നത്. കൂടുതൽ വായിക്കാം ഇവിടെ.

അംബാനിപുത്രന്‍ ആകാശിന്റെ ആസ്റ്റണ്‍ മാര്‍ടിന്‍
അംബാനിയുടെ 27 നില വീട്: 168 കാർ, 3 ജെറ്റ്, 3 ഹെലിപ്പാഡ്...

അംബാനിയുടെ ഹെലിക്കോപ്റ്ററുകൾക്ക് വന്നിറങ്ങാനായി മൂന്ന് ഹെലിപ്പാഡുകൾ സജ്ജീകരിച്ചിട്ടുണ്ട് കെട്ടിടത്തിൽ. മൂന്ന് പ്രൈവറ്റ് ജെറ്റുകളുണ്ട് അംബാനിയുടെ പക്കൽ.

ഇന്ത്യയിലെ സെലിബ്രിറ്റികള്‍: ഭാഗം 2
ഫാൽക്കൺ 900ഇഎക്സ്

ഫാൽക്കൺ 900ഇഎക്സ്

ഡാസ്സോൾട്ട് ഏവിയേഷനാണ് ഈ ആഡംബര ജെറ്റ് വിമാനത്തിന്റെ നിർമാതാക്കൾ. ലോകത്തിലെ നിരവധി കോടീശ്വരന്മാർ ഈ വിമാനത്തെ തങ്ങളുടെ ആകാശയാത്രകൾക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.

ടിപ്പു സുല്‍ത്താന് ആദരമര്‍പിച്ച് ഗോസ്റ്റ് 'മൈസൂര്‍ പതിപ്പ്'
/off-beat/real-madrid-star-cristiano-ronaldo-buys-private-jet-006989.html

/off-beat/real-madrid-star-cristiano-ronaldo-buys-private-jet-006989.html

ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ഈ വിമാനം ഏറെയും ഉപയോഗിക്കുന്നത്. നിരവധി വിനോദോപാധികളും വിമാനത്തിൽ ചേർത്തിരിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ വിമാനം വാങ്ങിയതിന്റെ ഉദ്ദേശ്യം?

ബോയിങ് ബിസിനസ്സ് ജെറ്റ് 2

ബോയിങ് ബിസിനസ്സ് ജെറ്റ് 2

ഈ വിമാനമാണ് മുകേഷ് അംബാനി കുടുംബാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഒരു പ്രൈവറ്റ് സ്യൂട്ട് അടക്കമുള്ള ഈ വിമാനത്തിൽ 78 പേർക്ക് യാത്ര ചെയ്യാം.

ജാക്കിചാന്‍ സ്വന്തമാക്കിയ ആഡംബര ജെറ്റ് വിമാനം

എയർബസ്സ് 319 കോർപറ്റേറ്റ് ജെറ്റ്

എയർബസ്സ് 319 കോർപറ്റേറ്റ് ജെറ്റ്

മുകേഷ് അംബാനി തന്റെ ഭാര്യ നിതയ്ക്ക് നൽകിയ സമ്മാനമാണിത്! നിതയ്ക്ക് 44 വയസ്സായപ്പോൾ അവർക്കൊരു വിമാനം ആവശ്യമാണെന്ന് അംബാനിക്ക് തോന്നുകയായിരുന്നുവത്രെ. സമ്മാനമായതിനാൽത്തന്നെ, വിനോദോപാധികൾക്കാണ് അംബാനി ഏറ്റവും പ്രാധാന്യം നൽകിയത്.

2000 കോടി വിലയുള്ള ഒബാമയുടെ വിമാനം കാണാം

കൂടുതൽ‌

കൂടുതൽ‌

ജാലകങ്ങള്‍ മാത്രമുള്ള വിമാനം!!!

‌ഓന്തിനെപ്പോലെ കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ

ഭൂമിയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ഹെലിക്കോപ്റ്ററുകൾ

ശബ്ദവേഗത്തെ മറികടന്ന കൺകോർഡ് തിരിച്ചുവരുന്നു!

More from DriveSpark

Article Published On: Tuesday, November 24, 2015, 12:32 [IST]
English summary
Mukesh Ambani's Fleet of Vehicles.
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X