ശതകോടീശ്വരന്മാരുടെ കാറുകള്‍

Posted By:

പണക്കാര്‍ ലോകത്തിലെവിടെയും ഒരുപോലെ പെരുമാറുന്നു. താമസിക്കാന്‍ വമ്പന്‍ കൊട്ടാരങ്ങള്‍ പണിയുക, കാമുകിമാര്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കി പത്രത്താളുകളിലെ പേജ്‍ത്രീ വാര്‍ത്തകളില്‍ നിറയുക, സിനിമാനടിമാരെ പ്രേമിക്കുക, വയസ്സുകാലത്ത് ഏതെങ്കിലും സിനിമാനടിമാരെ വിവാഹം കഴിക്കുക, അവരുടെ കൂടെ ഇടയ്ക്ക് പാര്‍ട്ടികള്‍ക്ക് പോകുക, ഇടയ്ക്കിടെ വിലയേറിയ കാറുകള്‍ വാങ്ങുക തുടങ്ങിയ ഹോബികള്‍ ഇവര്‍ക്ക് പൊതുവായ കാര്യമാണ്. മുകേഷ് അംബാനി മുംബൈയില്‍ പണിത വന്‍ ബംഗ്ലാവ് ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൈയിലുള്ളത് പുറത്ത് നാല് പേരെ കാണിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ക്കൊരു ഉഷാറൊക്കെ ഉണ്ടാകൂ.

കോടീശ്വരന്മാര്‍ തങ്ങളുടെ പ്രൗഢി പുറത്തുകാണിക്കാന്‍ പലമാതിരി തന്ത്രങ്ങള്‍ പയറ്റാറുണ്ട്. അവയില്‍ പ്രധാനമായ ഒന്നാണ് വിലയേറിയ കാറുകള്‍ സ്വന്തമാക്കല്‍. പോകുന്നിടത്തെല്ലാം തന്‍റെ പ്രൗഢിയുടെ അടയാളം അവശേഷിപ്പിച്ചുപോരാം എന്നതാണ് ഇതിന്‍റെ പ്രധാന മേന്മ.

ഇവിടെ ലോകത്തിലെ ചില പ്രധാന ബിസിനസ് നായകന്മാരെയും അവരുടെ കാറുകളെയും പരിചയപ്പെടാം.

ബില്‍ ഗേറ്റ്സ്

ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബില്‍ഗേറ്റ്സിന് ഇന്ന് നമ്മള്‍ ഫേസ്‍ബുക്കിലും മറ്റും ഷെയര്‍ ചെയ്യപ്പെടുന്ന 'വചന'ങ്ങളിലൂടെ ദിവസവും ഓര്‍ക്കുന്നു. നാട്ടിലെ സ്പോക്കണ്‍ ഇംഗ്ലീഷ് പുലികള്‍ ഇദ്ദേഹത്തിന്‍റെ വചനങ്ങളില്‍ അങ്ങേയറ്റം ആകൃഷ്ടരായവരാണ്. അസാധ്യമായ മണ്ടത്തരങ്ങള്‍ ഇദ്ദേഹത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കറുത്ത കരങ്ങള്‍ ഇവരുടേതാണ്. ഇദ്ദേഹത്തിന്‍റെ പക്കലുള്ള കാര്‍ പോഷെ 959 കൂപെയാണ്. 2.2 കോടി രൂപ വിലവരും ഈ വാഹനത്തിന് എന്നതല്ല കാര്യം. ലോകത്തില്‍ വെറും 230 പോഷെ 259 കൂപെകള്‍ മാത്രമേയുള്ളൂ എന്നതാണ്.

കാര്‍ലോസ് സ്ലിം ഹെലു

കാര്‍ലോസ് സ്ലിം ഹെലു

ഫോബ്‍സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും പണക്കാരിലൊരാളായി തെരഞ്ഞെടുത്ത കാര്‍ലോസ് സ്ലിം മെക്സിക്കന്‍ ബിസിനസ്സുകാരനാണ്. ടെല്കോെ മേഖലയിലാണ് ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. ബെന്‍ലെ കോണ്‍ടിനെന്‍റല്‍ ഫ്ലൈയിംഗ് സ്പര്‍ ആഡംബര കാറാണ് ഇദ്ദേഹത്തിന്‍റെ ഗാരേജിലുള്ളത്. ആറ് കോടി രൂപയാണ് ഈ വാഹനത്തിന്‍റെ വില.

എറിക് എമേഴ്സന്‍ ഷിമിറ്റ്

എറിക് എമേഴ്സന്‍ ഷിമിറ്റ്

ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനിന്‍റെ സ്ഥാപകരിലൊരാളായ ഷിമിറ്റ് പക്ഷെ നാട്ടുകാരെ കാറ് കാണിച്ച് പേടിപ്പിക്കാറില്ല. 28 ലക്ഷം രൂപ മാത്രം വിലവരുന്ന ടൊയോട്ട പ്രയസ്സാണ് മൂപ്പരുടെ വണ്ടി. ഈ ഹൈബ്രിഡ് കാര്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നതില്‍ പിന്നാക്കമാണ്.

ലോറെന്‍ പവെല്‍ ജോബ്സ്

ലോറെന്‍ പവെല്‍ ജോബ്സ്

ആപ്പിളിന്‍റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്‍റെ ഭാര്യയായ ലോറെന്‍ ഓഡി എ5നോടാണ് ഇഷ്ടം കാണിക്കുന്നത്. സ്റ്റീവ് ജോബ്സ് ഓടിച്ചിരുന്നത് ഓഡിയുടെ എതിരാളിയായ മെഴ്സിഡസിന്‍റെ എസ്എല്‍ 55 എഎംജിയാണ്.

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

മാര്‍ക്ക് സുക്കര്‍ബര്‍ഗ്

സുക്കര്‍ബര്‍ഗ് സൃഷ്ടിച്ച വിപ്ലവത്തെ കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. ഇദ്ദേഹത്തിന്‍റെ പക്കലുള്ളത് ഒരു കറുത്ത അക്യൂറ ടിഎസ്എക്സ് കാറാണ്. വെറും 30,000 ഡോളര്‍ മാത്രമേ ഈ കാറിന് വിലയുള്ളൂ എന്ന് കേള്‍ക്കുമ്പോളാണ് അതിശയം. കോടീശ്വരനാണെങ്കിലും ആള് വലിയ വിനയവാനാണ്.

മുകേഷ് അംബാനി

മുകേഷ് അംബാനി

മെയ്‍ബാക്ക് എസ്67 സൂപ്പര്‍ ലക്ഷ്വറി സെഡാനാണ് ഇങ്ങോര്‍ കൊണ്ടു നടക്കുന്നത്. നിരവധി പ്രീമിയം കാറുകള്‍ മുകേഷിന്‍റെ പക്കലുണ്ട്. മെഴ്സിഡസ് ബെന്‍സിന്‍റെ പക്കലാണ് ഈ കാര്‍ ബ്രാന്‍ഡുള്ളത്.

രത്തന്‍ ടാറ്റ

രത്തന്‍ ടാറ്റ

ഒരു വന്‍ കാര്‍ കളക്ഷന്‍ തന്നെ ഈ ഇന്ത്യന്‍ 'ബൂര്‍ഷ്വാ കുത്തക' മുതലാളിക്കുണ്ട്. മസെരാട്ടി ക്വാട്രാപോര്‍ടെ, ജാഗ്വര്‍ എക്സ്എഫ്, ഹോണ്ട അക്കോര്‍ഡ് തുടങ്ങിയ വണ്ടികള്‍ രത്തന്‍ ടാറ്റയുടെ ഗാരേജില്‍ വിറളി പിടിച്ച് കിടക്കുന്നു. ഈയിടെ വാങ്ങിയ മെഴ്സിഡസ് ബെന്‍സ് എസ് ക്ലാസിലാണ് ഇപ്പോഴത്തെ സഞ്ചാരം.

വിജയ് മല്യ

വിജയ് മല്യ

കൈയില്‍ മുന്തിരച്ചാറും ചുറ്റും പെണ്‍കിടാങ്ങളുമുണ്ടെങ്കില്‍ കിംഗ്‍ഫിഷര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കിലും വേണ്ടില്ല എന്നതാണ് കള്ള് രാജാവ് വിജയ് മല്യയുടെ തിയറി. ഇദ്ദേഹം ഒരൊന്നാന്തരം കാര്‍ ഭ്രാന്തനാണ്. നിരവധി ഫെരാരി കാറുകളും ബെന്‍ലെകളും റോള്‍സ് റോയ്സുകളുമെല്ലാം മല്യയുടെ ഗാരേജിലുണ്ട്. ഈയിടെ മല്യ ഒരു മെയ്‍ബാക്ക് എസ്67 സലൂണ്‍ സ്വന്തമാക്കി.

അനില്‍ അംബാനി - ലംബോര്‍ഗിനി

അനില്‍ അംബാനി - ലംബോര്‍ഗിനി

അനിലിന് അങ്ങനെ ധാരാളം കാറുകളൊന്നും വാങ്ങിക്കൂട്ടണമെന്നുള്ള ആളല്ല. ചേട്ടന്‍ ചെയ്യുന്നതെല്ലാം അനിയന്‍ ചെയ്യണമെന്നില്ലല്ലോ. എന്നിരിക്കിലും അനിലിന്‍റെ പക്കല്‍ ഒരു ലംബോര്‍ഗിനി ഗില്ലാര്‍ഡോ ഉണ്ട്. ഇതുംകൊണ്ട് മുംബൈ തെരുവുകളിലൂടെ പാഞ്ഞുപോകുന്നത് അനിലിന്‍റെ ഒരു ഹോബിയാണ്.

അല്‍വീദ് ബിന്‍ തലാല്‍ അല്‍സൂദ് രാജകുമാരന്‍

അല്‍വീദ് ബിന്‍ തലാല്‍ അല്‍സൂദ് രാജകുമാരന്‍

സഊദി രാജകുടുംബത്തിലെ അംഗമായ അല്‍സൂദിന്‍റെ പക്കല്‍ നിരവധി പ്രീമിയം കാറുകളുണ്ട്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള വാഹനം പക്ഷെ, റോള്‍സ് റോയ്സ് ഫാന്‍റം ആണെന്ന് പറയപ്പെടുന്നു. രാജകുടുംബാംഗം എന്ന നിലയിലുള്ള പ്രൗഢി കാണിക്കാന്‍ റോള്‍സ് റോയ്‍സിന് സാധിക്കുന്ന പോലെ മറ്റാര്‍ക്ക് സാധിക്കും?

English summary
Here are some of the world's richest men and their favourite cars.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark