വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

Written By:

എത്തിയത് 1972 ല്‍. ലോകത്തിലെ ഏറ്റവും മികച്ച കാറെന്നാണ് അന്നും ഇന്നും മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് അറിയപ്പെടുന്നത്. നാലു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ആഢംബര കാറുകളിലെ വിസ്മയമായി മെര്‍സിഡീസ് എസ് ക്ലാസ് വിപണിയില്‍ തുടരുന്നു. പതിവു പോലെ ഈ വര്‍ഷവും എസ് ക്ലാസിനെ പുതുക്കാന്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ മറന്നില്ല.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

ഓരോ തവണയും ഓരോ പുതുമകളാണ് എസ് ക്ലാസില്‍. ഇത്തവണ നൂതനമായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനമാണ് (എഡിഎഎസ്) എസ് ക്ലാസിലെ പ്രധാന വിശേഷം. പേര് സൂചിപ്പിക്കുന്നത് പോലെ ഓട്ടോണമസ് സാങ്കേതികതയിലാണ് എസ് ക്ലാസിന്റെ ഒരുക്കം. പുതിയ 2018 മെര്‍സിഡീസ് എസ് ക്ലാസിലെ പുതുമകള്‍ പരിശോധിക്കാം.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

പുറംമോഡി

രൂപവും ഭാവവും പഴയ എസ് ക്ലാസുകളുടേത് തന്നെ. എന്നാല്‍ സൂക്ഷ്മമായി നോക്കിയാല്‍ കാറിലെ പുത്തന്‍ ഡിസൈന്‍ കരവിരുതകള്‍ കണ്ണില്‍പ്പെടും. ഗ്രില്ലില്‍ മെര്‍സിസീഡ് പതിവ് തെറ്റിച്ചിട്ടില്ല. മൂന്ന് സ്ലാറ്റ് ഗ്രില്ലാണ് മുന്നില്‍.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളില്‍ പുരികങ്ങള്‍ക്ക് സമാനമായ മൂന്ന് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളാണ് ഒരുങ്ങിയിട്ടുള്ളത്. ട്രിപ്പിള്‍ ടോര്‍ച്ച് ഡിസൈനെന്നാണ് ഇതിന്റെ പേര്. വശങ്ങളിലാണ് എസ് ക്ലാസിന്റെ യഥാര്‍ത്ഥ ചാരുത.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

മുന്നില്‍ നിന്നും പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ഘടനയാണ് എസ് ക്ലാസിന്. വശങ്ങളിലുള്ള നേര്‍ത്ത ക്രോം വരകള്‍ കാറിന്റെ പ്രൗഢിയ്ക്ക് അടിവരയിടും. കാഴ്ചയില്‍ കാറൊട്ടും ചെറുതല്ലെന്ന് 3035 mm നീളമേറിയ വീല്‍ബേസ് പറഞ്ഞുവെയ്ക്കുന്നു.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

മുന്‍തലമുറയില്‍ നിന്നും പകര്‍ത്തിയ എല്‍ഇഡി ടെയില്‍ ലാമ്പ് ക്ലസ്റ്ററാണ് പിന്നില്‍. ബമ്പറുകള്‍ക്ക് ഇരുവശത്തും വീതിയേറിയ ടെയില്‍ പൈപുകള്‍ ഇടംപിടിച്ചിട്ടുണ്ട്. കേവലം കാഴ്ചഭംഗിയ്ക്കല്ല രണ്ടു പുകകുഴലുകളും കാറില്‍ പ്രവര്‍ത്തിക്കും.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

അകത്തളം

എസ് ക്ലാസിന്റെ അകത്തളത്തില്‍ ആഢംബരം തുളുമ്പി നില്‍ക്കുകയാണ്. സുഗന്ധം പരത്തുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം മുതല്‍ മസാജ് ചെയ്ത് തരുന്ന പിന്‍നിര സീറ്റുകള്‍ വരെ തുടക്കക്കാരെ അതിശയിപ്പിക്കും.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

ടച്ച് സെന്‍സിറ്റീവ് പാഡുകള്‍ ഇക്കുറി പുതിയ ത്രീ സ്‌പോക്ക് സ്റ്റീയറിംഗ് വീലിന്റെ ഭാഗമായുണ്ട്. സ്മാര്‍ട്ട്‌ഫോണിലെ പോലെ സ്റ്റീയറിംഗ് വീലില്‍ വിരലോടിച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിയന്ത്രിക്കാന്‍ എസ് ക്ലാസില്‍ പറ്റും.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

പുതിയ സ്റ്റീയറിംഗ് വീലിന് പുറമെ 12.3 ഇഞ്ച് ഇരട്ട ഡിജിറ്റല്‍ ഡിസ്‌പ്ലേയും എസ് ക്ലാസില്‍ എടുത്തുപറയണം. ടച്ച് കണ്‍ട്രോള്‍, ടച്ച്പാഡ് കണ്‍ട്രോളര്‍, വോയിസ് കമ്മാന്‍ഡ് മുഖേന ഇരു ഡിസ്‌പ്ലേയും നിയന്ത്രിക്കാം.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

എസ് ക്ലാസിന്റെ മറ്റു വിശേഷങ്ങള്‍ —

  • 64 നിറമുള്ള ആംബിയന്റ് ലൈറ്റിംഗ്
  • എയര്‍ ബാലന്‍സ് പാക്കേജ്
  • വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന പിന്‍സീറ്റുകള്‍
  • ഷൊവ്ഫര്‍ പാക്കേജ്
  • തെന്നിമാറുന്ന പാനരോമിക് സണ്‍റൂഫ്
  • വയര്‍ലെസ് മൊബൈല്‍ ചാര്‍ജ്ജിംഗ്
  • 13-ബര്‍മിസ്റ്റര്‍ സ്പീക്കറുകള്‍

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

പ്രകടനം & വില

പുതിയ 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ സിക്‌സ് ഡീസല്‍ എഞ്ചിനാണ് 2018 എസ് ക്ലാസില്‍. എഞ്ചിന് പരമാവധി 282 bhp കരുത്ത് സൃഷ്ടിക്കാനാവും. നേരത്തെ 3.0 V6 എഞ്ചിനായിരുന്നു എസ് ക്ലാസുകളില്‍.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

പുതിയ ഡീസല്‍ എഞ്ചിന്‍ 600 Nm torque ഉത്പാദിപ്പിക്കും. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത പിന്നിടാന്‍ കാറിന് ആറു സെക്കന്‍ഡുകള്‍ മതി.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

പ്രാബല്യത്തില്‍ വരാനിരിക്കുന്ന ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ത്യയിലെ ആദ്യ കാര്‍ കൂടിയാണ് മെര്‍സിഡീസ് ബെന്‍സ് എസ് 350d. 368 bhp കരുത്തേകുന്ന 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ സിക്‌സ് പെട്രോള്‍ എഞ്ചിനിലാണ് S 450 യുടെ ഒരുക്കം.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

മണിക്കൂറില്‍ 220 കിലോമീറ്ററാണ് എസ് ക്ലാസിന്റെ പരമാവധി വേഗത. ഒമ്പ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കാറിന്റെ താളപ്പിഴവുകളില്ലാതെ ചുവടുമാറുന്നുണ്ടെന്നത് ശ്രദ്ധേയം. മികവാര്‍ന്ന ബോഡി കണ്‍ട്രോളും എസ് ക്ലാസില്‍ അനുഭവപ്പെടും. നാലു ചക്രങ്ങളിലുമുള്ള അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍ എസ് ക്ലാസ് യാത്ര അവിസ്മരണീയമാക്കും.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു
Model S 350d (Reviewed) S 450
Engine 3.0-litre twin-turbocharged inline-six diesel 3.0-litre twin-turbocharged inline-six petrol
Power (bhp) 282 362
Torque (Nm) 600 500
Transmission 9G-TRONIC 9G-TRONIC
Acceleration 0-100km/h (s) 6 5.1
Top Speed (km/h) 250 250
Price (ex-showroom, Delhi) Rs 1.33 crore Rs 1.37 crore
വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും സുരക്ഷാ ഫീച്ചറുകളും

ലെവല്‍ 2 ഓട്ടോണമസ് സംവിധാനത്തിന്റെ പിന്തുണയാല്‍ ദീര്‍ഘദൂരം മനുഷ്യ ഇടപെടലില്ലാതെ സഞ്ചരിക്കാന്‍ എസ് ക്ലാസിന് സാധിക്കും. ലളിതമായി പറഞ്ഞാല്‍ മുന്നിലുള്ള റോഡ് നോക്കി സ്റ്റീയറിംഗ് നിയന്ത്രിക്കാനും, ആക്‌സിലറേറ്റ് ചെയ്യാനും, ബ്രേക്ക് ചെയ്യാനും കാറിന് സ്വമേധയാ പറ്റും.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

റഡാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനത്തിന്റെ പിന്‍ബലത്തിലാണിത്. ക്യാമറകളും സെന്‍സറുകളും സ്വമേധയാ ഉള്ള ഡ്രൈവിംഗില്‍ കാറിനെ സഹായിക്കും. എന്നാല്‍ സ്റ്റീയറിംഗ് വീലില്‍ ഡ്രൈവറുടെ കൈകള്‍ ഉണ്ടായിരുന്നാല്‍ മാത്രമെ കാര്‍ സ്വമേധയാ നീങ്ങുകയുള്ളു.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

ഓരോ പതിനഞ്ചു സെക്കന്‍ഡിലും ഡ്രൈവറുടെ സാന്നിധ്യം കാറിലെ സംവിധാനം പരിശോധിക്കും. എഡിഎഎസ് ഫീച്ചറിന് പുറമെ മെര്‍സിഡീസിന്റെ ഡിസ്‌ട്രോണിക് സംവിധാനും എസ് ക്ലാസിന്റെ പ്രത്യേകതയാണ്.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

മുന്നിലുള്ള വാഹനവുമായുള്ള ദൂരം വിലയിരുത്തി വേഗത ക്രമീകരിക്കാനും ആവശ്യമെങ്കില്‍ ബ്രേക്ക് പ്രയോഗിച്ച് സ്വമേധയാ കാര്‍ നിര്‍ത്താനും ഡിസ്‌ട്രോണിക് സംവിധാനത്തിന് കഴിവുണ്ട്.

വിസ്മയമാണ് അന്നും ഇന്നും! — മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ് റിവ്യു

2018 മെര്‍സിഡീസ് ബെന്‍സ് എസ് ക്ലാസ്

അന്നും ഇന്നും എസ് ക്ലാസ് ഒരു ആഢംബരമാണ്. മികച്ച ഡ്രൈവര്‍ കേന്ദ്രീകൃത കാര്‍ എന്ന അഭിപ്രായം എസ് ക്ലാസിന് യോജിച്ചതല്ല. കാറോടിക്കുന്നവരെ ഉദ്ദേശിച്ചുമല്ല എസ് ക്ലാസിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നതും. പിന്‍നിര യാത്രയ്ക്കാണ് എസ് ക്ലാസ് എന്നും പ്രശസ്തം. പുതിയ പതിപ്പിലും ഇതു അനുഭവിച്ചറിയാന്‍ പറ്റും.

കൂടുതല്‍... #car reviews #review #റിവ്യൂ
English summary
2018 Mercedes-Benz S-Class Review. Read in Malayalam.
Story first published: Thursday, April 5, 2018, 13:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark