2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

2019 മെയ് മാസത്തിലാണ് ഹ്യുണ്ടായി, വെന്യു പുറത്തിറക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലാണ് വെന്യു സ്ഥാനം പിടിച്ചിരിക്കുന്നത്. വെന്യു ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹ്യുണ്ടായി കാറുകളില്‍ ഒന്നുകൂടിയാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇന്ത്യന്‍ വിപണിയില്‍ നിരവധി കോംപാക്ട് എസ്‌യുവികള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നെങ്കിലും, ഹ്യുണ്ടായി വെന്യു സ്വന്തം നിലനില്‍പ്പ് തുടരുന്നുവെന്ന് വേണം പറയാന്‍. എന്നിരുന്നാലും, 2022-ല്‍ ഹ്യുണ്ടായി, വെന്യുവിന് ഇപ്പോള്‍ ഒരു നവീകരണം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ നവീകരിച്ച പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

7.53 ലക്ഷം മുതല്‍ 12.47 ലക്ഷം രൂപ വരെയാണ് പുതിയ വെന്യുവിന്റെ എക്സ്ഷോറൂം വില, പുതിയ ഹ്യുണ്ടായി വെന്യു പുതിയ ഡിസൈനും സ്‌റ്റൈലിംഗും നിരവധി പുതിയ സവിശേഷതകളും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പുതിയ ഹ്യുണ്ടായ് വെന്യുവില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?, വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍ എന്തൊക്കെയെന്ന് അറിയാന്‍ ഞങ്ങളും വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു. ഈ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡിസൈന്‍ & സ്റ്റൈല്‍

ഈ സെഗ്മെന്റില്‍ വലിയൊരു മാറ്റം ലഭിച്ച മോഡലാണ് വെന്യു എന്ന് പറയേണ്ടി വരും. സിലൗറ്റ് അതേപടി നിലനില്‍ക്കുമ്പോള്‍ പുതിയ ഡിസൈന്‍ മാറ്റങ്ങള്‍ വളരെ ലളിതമാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എന്നിരുന്നാലും, അവ വലിയ സ്വാധീനം ചെലുത്തിമെന്ന് വേണം പറയാന്‍. മാത്രമല്ല, പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹ്യുണ്ടായി വെന്യു വളരെ വ്യത്യസ്തമാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പുതിയ ഹ്യുണ്ടായി വെന്യു ഒരു പുതുക്കിയ ഫ്രണ്ട് ഫാസിയ അവതരിപ്പിക്കുന്നു, ഇത് പുതിയ ഗ്രില്ല് വാഹനത്തിന് സമ്മാനിക്കുകയും ചെയ്യുന്നു. 'പാരാമെട്രിക് ജ്യുവല്‍ ഗ്രില്‍' എന്ന് വിളിക്കപ്പെടുന്ന വിശാലമായ ഗ്രില്ലാണിത്. ഈ ഗ്രില്ലിന് ഡാര്‍ക്ക് ക്രോം ഇന്‍സെര്‍ട്ടുകള്‍ ലഭിക്കുന്നു, അത് വളരെ ഫാന്‍സി ആയി കാണപ്പെടുകയും ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

നവീകരിച്ച പതിപ്പിന് ഇപ്പോഴും സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സവിശേഷത തന്നെയാണ് ലഭിക്കുന്നത്. എന്നിരുന്നാലും, ചില മാറ്റങ്ങളുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുന്റെ മുകള്‍ ഭാഗം ഇപ്പോള്‍ കട്ടിയുള്ളതും കൂടുതല്‍ നീളമുള്ളതുമാണ്. തല്‍ഫലമായി, ഇത് ഇപ്പോള്‍ ഗ്രില്‍ ഘടകവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സ്പ്ലിറ്റ് ഹെഡ്‌ലാമ്പിന്റെ താഴത്തെ പകുതിയും ചെറുതായി പുതുക്കിയിട്ടുണ്ട്. ഡിസൈന്‍ അതേപടി തുടരുന്നു, എന്നാല്‍ ക്രോം ഇന്‍സേര്‍ട്ടുകള്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. യഥാക്രമം താഴ്ന്നതും ഉയര്‍ന്നതുമായ ബീമുകള്‍ കൈകാര്യം ചെയ്യുന്നതിനായി എല്‍ഇഡി പ്രൊജക്ടറും റിഫ്‌ലക്ടര്‍ ഹെഡ്‌ലാമ്പുകളും ഇതിലുണ്ട്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്തു, ഇപ്പോള്‍ ഹൊറിസോണ്ടല്‍ ലൈനുകളും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ഉപയോഗിച്ച് വളരെ ലളിതമാണ്. സ്‌കിഡ് പ്ലേറ്റ് അറ്റങ്ങള്‍ ബ്ലാക്ക് നിറത്തില്‍ പൂര്‍ത്തിയാക്കി, ഇത് സൈഡ് പ്രൊഫൈലില്‍ ബോഡി ക്ലാഡിംഗ് രൂപപ്പെടുത്തുകയും ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പഴയ ടര്‍ബൈന്‍ ശൈലിയിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകള്‍ക്ക് പകരം പ്രീമിയം മള്‍ട്ടി-സ്പോക്ക് അലോയ് വീലുകളാണ് നവീകരിച്ച പതിപ്പിന്റെ മറ്റൊരു സവിശേഷത.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

അവ മൊത്തത്തിലുള്ള ഡിസൈനും സ്‌റ്റൈലിംഗും മെച്ചപ്പെടുത്തുകയും വെന്യു പഴയ പതിപ്പിനെക്കാള്‍ അല്‍പ്പം വലുതാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പിന്‍ഭാഗത്ത്, പുതിയ വെന്യുവില്‍ കണക്റ്റുചെയ്ത ടെയില്‍ ലാമ്പുകള്‍ പ്രീമിയം അപ്പീലിനെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വളരെ പ്രീമിയം ആയി കാണപ്പെടുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്യുകയും മുന്‍ ബമ്പറിന് സമാനമായ ഹൊറിസോണ്ടല്‍ ലൈനുകള്‍ അവതരിപ്പിക്കുകയും ചെയ്തു. മുകളില്‍ ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും റൂഫ് റെയിലുകളും വാഹനത്തിന്റെ എക്സ്റ്റീരിയറിനെ കൂടുതല്‍ മനോഹരമാക്കുകയും ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

കോക്ക്പിറ്റ് & ഇന്റീരിയര്‍

പുതിയ ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ വലിച്ച് തുറക്കുമ്പോള്‍, പുതിയ ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഐവറി തീം വാഹനത്തിന്റെ ഇന്റീരിയറിനെ മനോഹരമാക്കുന്നുവെന്ന് വേണം പറയാന്‍. പുതിയ ഡ്യുവല്‍-ടോണ്‍ തീം പഴയ സിംഗിള്‍-ടോണ്‍ ഗ്രേ തീമിനെ മാറ്റിസ്ഥാപിക്കുന്നു, അതിനാല്‍ കാറിനുള്ളിലെ എക്‌സ്പീരിയന്‍സ് മികച്ചതാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ക്യാബിന്‍ ലേഔട്ടിന്റെ കാര്യത്തില്‍, വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഡ്രൈവറുടെ മുന്നില്‍ മൗണ്ട് കണ്‍ട്രോളുകളുള്ള ഒരു പ്രീമിയം ഫോര്‍-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ ഉണ്ട്. ഇതിന് പിന്നില്‍ ഒരു പൂര്‍ണ്ണ കളര്‍ TFT MID ഉള്ള ഒരു ഡിജിറ്റല്‍ ക്ലസ്റ്ററാണ്, അത് ഡ്രൈവര്‍ക്ക് ഉപയോഗിക്കുന്നതിന് ധാരാളം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡാഷ്ബോര്‍ഡിലെ സവിശേഷത. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി സ്മാര്‍ട്ട്ഫോണ്‍ ജോടിയാക്കുന്നതും വളരെ എളുപ്പമാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇതുകൂടാതെ, പഴയ മോഡലില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട നിരവധി സവിശേഷതകള്‍ ഉണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എന്നിരുന്നാലും, ഇന്റീരിയറില്‍ വ്യത്യാസം വരുത്തുന്ന കുറച്ച് പുതിയ സവിശേഷതകള്‍ ഉണ്ട്. ഒന്നാമതായി, പവര്‍ഡ് ഡ്രൈവര്‍ സീറ്റാണ്. സവിശേഷത പുതുമയുള്ളതും ജീവിതം എളുപ്പമാക്കുന്നതുമാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പവര്‍ഡ് സീറ്റ് നിയന്ത്രിക്കാനുള്ള ബട്ടണുകള്‍ സൈഡിലാണ്, അവ പ്രവര്‍ത്തിപ്പിക്കുന്നതിന് അല്‍പ്പം പരിശ്രമം ആവശ്യമാണ്. പുതിയ ഹ്യുണ്ടായി വെന്യുവില്‍ ഓട്ടോമാറ്റിക് എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഫീച്ചറുകളുടെ കാര്യത്തില്‍, അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് ഉപകരണങ്ങളുടെ സപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ നിങ്ങളുടെ വെന്യുവിലേക്ക് കമാന്‍ഡുകള്‍ നല്‍കാം. ഹ്യുണ്ടായി ബ്ലൂലിങ്ക് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുചെയ്തു, ഇത് ഇപ്പോള്‍ 60-ലധികം കണക്റ്റുചെയ്ത സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

കംഫര്‍ട്ട്, പ്രായോഗികത & ബൂട്ട് സ്‌പേസ്

കംഫര്‍ട്ടും പ്രായോഗികവുമായ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ ഹ്യുണ്ടായി എപ്പോഴും അറിയപ്പെടുന്നു. വലിപ്പത്തില്‍ താരതമ്യേന ചെറുതാണെങ്കിലും ഹ്യുണ്ടായി ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും പ്രായോഗിക കാറുകളിലൊന്നാണ് വെന്യു. സീറ്റുകള്‍ വളരെ സൗകര്യപ്രദമാണ്, പവര്‍ സീറ്റ് ഡ്രൈവര്‍ക്ക് കാര്യങ്ങള്‍ വളരെ സുഖകരമാക്കുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എയര്‍ കണ്ടീഷനിംഗ് ശക്തവും ക്യാബിന്‍ വളരെ വേഗത്തില്‍ തണുപ്പിക്കുന്നതുമാണ്. പുതിയ സീറ്റിനൊപ്പം കംഫര്‍ട്ട് ബിറ്റ് പിന്‍ഭാഗത്ത് വളരെ പ്രകടമാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പിന്‍സീറ്റിന് ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് 2-സ്റ്റെപ്പ് റിക്ലൈന്‍ സവിശേഷത ലഭിക്കുന്നു. ഇത് പിന്നിലെ യാത്രക്കാര്‍ക്ക് വലിയ മാര്‍ജിനില്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നു. സീറ്റുകള്‍ സപ്പോര്‍ട്ടീവ് ആണ് കൂടാതെ ഹെഡ്റൂം, ലെഗ് റൂം എന്നിവ ധാരാളം ഉണ്ട്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പ്രായോഗികതയുടെ കാര്യത്തിലും ഹ്യുണ്ടായി വെന്യു മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മുന്നിലെ ഗ്ലോവ്ബോക്സ് വളരെ ആഴമുള്ളതാണ്, ഇതിന് കൂളിംഗ് സവിശേഷതയും ലഭിക്കുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

നിങ്ങള്‍ക്ക് വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗും ലഭിക്കും. മാന്യമായ ഡോര്‍ പോക്കറ്റുകളും നല്‍കിയിട്ടുണ്ട്, അത് പുതിയ വെന്യുവിന്റെ പ്രായോഗികതയുടെ വശം ഇരട്ടിയാക്കുകയും ചെയ്യുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

350 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഹ്യുണ്ടായി, വെന്യുവില്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ സ്‌പേസ് ആവശ്യമുള്ളവര്‍ക്കായി പിന്നിലെ സീറ്റ് മടക്കി കുറച്ചുകൂടി ഉള്‍ക്കൊള്ളാനും കഴിയും.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എഞ്ചിന്‍ പെര്‍ഫോമെന്‍സ് & ഡ്രൈവിംഗ് ഇംപ്രഷന്‍

ഡിസൈനിലും ഫീച്ചറുകളിലും മാറ്റം ഉണ്ടെങ്കിലും, എഞ്ചിന്‍, ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഔട്ട്ഗോയിംഗ് മോഡലിന് സമാനമാണ്, തല്‍ഫലമായി, പെര്‍ഫോമെന്‍സും അതേപടി തുടരുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഞങ്ങള്‍ക്ക് ടെസ്റ്റ് ഡ്രൈവിനായി ലഭിച്ചത് 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനോടുകൂടിയതായിരുന്നു. iMT, DCT ഗിയര്‍ബോക്സുകള്‍ ഞങ്ങള്‍ എക്‌സ്പീരിയന്‍സ് ചെയ്യുകയും ചെയ്തു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

അവ മുമ്പത്തെപ്പോലെ തന്നെ ഡ്രൈവ് ചെയ്യുന്നതില്‍ ആകര്‍ഷകമായി തുടരുന്നു. ഇത് എല്ലായ്‌പ്പോഴും ഒരു പെപ്പി എഞ്ചിന്‍ ആയിരുന്നു, ഇപ്പോഴും ഡ്രൈവ് ചെയ്യുന്നത് രസകരമാണ്. കഷ്ടിച്ച് ടര്‍ബോ ലാഗ് ഇല്ല, കൂടാതെ റെവ് ശ്രേണിയിലുടനീളം പ്രകടനം ആക്സസ് ചെയ്യാനാകും.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എന്നിരുന്നാലും, ഉയര്‍ന്ന എഞ്ചിന്‍ വേഗതയില്‍ ഇത് കുറച്ച് നോയിസിയാണ്, ഇത് മൂന്ന് സിലിണ്ടര്‍ യൂണിറ്റായതിനാല്‍ ഇത് എഞ്ചിന്റെ അന്തര്‍ലീനമായ സവിശേഷതയാണ്. DCT ഗിയര്‍ബോക്സ് വേഗമേറിയതും ഗിയറുകളെ തടസ്സമില്ലാതെ മാറ്റുന്നതുമാണ്. പുതിയ പാഡില്‍ ഷിഫ്റ്ററുകള്‍ക്കൊപ്പം ഇത് ഉപയോഗിക്കുന്നത് കൂടുതല്‍ എളുപ്പമാകും.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

iMT ഗിയര്‍ബോക്‌സ് രസകരമായ ഒരു ട്രാന്‍സ്മിഷന്‍ ഓപ്ഷനായി തുടരുന്നു. നിങ്ങള്‍ വളരെക്കാലമായി മാനുവല്‍ ഗിയര്‍ബോക്സുകള്‍ ഓടിക്കുന്നുണ്ടെങ്കില്‍, iMT ജീവിതരീതിയുമായി നിങ്ങള്‍ പരിചയപ്പെടാന്‍ കുറച്ച് സമയമെടുക്കും. ത്രോട്ടില്‍ ഉയര്‍ത്തിയാല്‍ ഷിഫ്റ്റുകള്‍ സുഗമവും തടസ്സമില്ലാത്തതുമാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സപ്ലി റൈഡ് വാഗ്ദാനം ചെയ്യുന്നതിനായി പുതിയ ഹ്യുണ്ടായി വെന്യുവില്‍ സസ്പെന്‍ഷന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് അല്‍പ്പം കടുപ്പമുള്ളതാണ്, പക്ഷേ കുഴികള്‍ നന്നായി കൈകാര്യം ചെയ്യുന്നു. പുതിയ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ബോഡി റോള്‍ നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഈ സസ്‌പെന്‍ഷന്‍ സജ്ജീകരണം തീര്‍ച്ചയായും വളരെ മികച്ചതെന്ന് വേണം പറയാന്‍.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സ്റ്റിയറിംഗ് വീല്‍ പിടിക്കാന്‍ നല്ലതും പ്രീമിയം ഫീല്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് ഭാരം കുറഞ്ഞതും കുറഞ്ഞ വേഗതയില്‍ കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്, അതേസമയം ഉയര്‍ന്ന വേഗതയില്‍ ഇത് നന്നായി ഭാരമുള്ളതാണ്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇത് ഡ്രൈവര്‍ക്ക് നല്ല അളവിലുള്ള ഫീഡ്ബാക്ക് വാഗ്ദാനം ചെയ്യുന്നു, വളവുകള്‍ എടുക്കുമ്പോള്‍ ഇത് കൂടുതല്‍ അനുഭവപ്പെടുന്നു. ബ്രേക്കുകള്‍ മികച്ചതാണ്. മൊത്തത്തില്‍, പുതിയ ഹ്യുണ്ടായി വെന്യു മികച്ച ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നത് തുടരുന്നു.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സേഫ്റ്റി & ഫീച്ചറുകള്‍

വെന്യു ആദ്യമായി ലോഞ്ച് ചെയ്യുമ്പോള്‍, കുറച്ച് ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് ഫീച്ചറുകള്‍ കൊണ്ട് സജ്ജീകരിച്ചിരുന്നു. ഇപ്പോള്‍, പുതിയ വെന്യുവിനൊപ്പം, പട്ടികയില്‍ ഇടം നേടിയ നിരവധി പുതിയ സവിശേഷതകള്‍ ഉണ്ട്.

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

2022 ഹ്യുണ്ടായി വെന്യുവിന്റെ സുരക്ഷാ സവിശേഷതകള്‍

- ആറ് എയര്‍ബാഗുകള്‍

- ഡൈനാമിക് ഗൈഡ്‌ലൈന്‍സുള്ള റിയര്‍ പാര്‍ക്ക് അസിസ്റ്റ് ക്യാമറ

- കോര്‍ണറിംഗ് ഹെഡ്‌ലാമ്പുകള്‍

- ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍

- വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്

- ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍

- ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍

- ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

2022 ഹ്യുണ്ടായി വെന്യുവിന്റെ പ്രധാന സവിശേഷതകള്‍

- എല്‍ഇഡി ലൈറ്റിംഗ്

- ആംബിയന്റ് ലൈറ്റിംഗ്

- സ്റ്റിയറിംഗ്-മൗണ്ട് കണ്‍ട്രോളുകള്‍

- 8.0-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍

- ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയിഡ് ഓട്ടോ

- കളര്‍ MID ഉള്ള ഡിജിറ്റല്‍ ക്ലസ്റ്റര്‍

- ഒന്നിലധികം ഡ്രൈവ് മോഡുകള്‍

- സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്

- പവര്‍ഡ് ഡ്രൈവര്‍ സീറ്റ്

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

2022 ഹ്യുണ്ടായി വെന്യു കളര്‍ ഓപ്ഷനുകള്‍

- ടൈഫൂണ്‍ സില്‍വര്‍

- ടൈറ്റന്‍ ഗ്രേ

- ഡെനിം ബ്ലൂ

- ഫാന്റം ബ്ലാക്ക്

- പോളാര്‍ വൈറ്റ്

- ഫയറി റെഡ്

- ഫാന്റം ബ്ലാക്ക് റൂഫുള്ള ഫയറി റെഡ്

2022 Hyundai Venue വേറേ ലെവലാണ്; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡ്രൈവ്‌സ്പാര്‍ക്കിന്റെ അഭിപ്രായം

ഹ്യുണ്ടായി വെന്യു ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, പുതിയ അപ്ഡേറ്റിനൊപ്പം, ഇത് കൂടുതല്‍ മികച്ചതാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വാഹനം ഇപ്പോള്‍ കൂടുതല്‍ ആധുനികവും പക്വതയുള്ളതുമായ രൂപകല്‍പ്പനയ്ക്കൊപ്പം ധാരാളം സവിശേഷതകളും പായ്ക്ക് ചെയ്യുന്നു. ഇത് ഇപ്പോഴും ഡ്രൈവ് ചെയ്യാന്‍ ഒരു ആനന്ദമായി തുടരുന്നു, മൊത്തത്തില്‍ ഒരു മികച്ച പാക്കേജാണെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2022 hyundai venue review design specs and performance details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X