മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

മെർസിഡീസ് ബെൻസിന്റെ മിക്കവാറും എല്ലാ കാറുകളും ഓരോ വിജയഗാഥ സൃഷ്ടിച്ചവയാണ്, C-ക്ലാസ് അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ആദരണീയമായ മെർസിഡീസ് ബെൻസ് 190 ശ്രേണിയുടെ പകരക്കാരനായാണ് ഇത് വികസിപ്പിച്ചെടുത്തത്, 190 -യെ ഇന്നും ബഹുമാനിക്കപ്പെടുന്നതും നിലനിൽക്കുന്നതുമായ ജനപ്രീതി കണക്കിലെടുക്കുമ്പോൾ, ഇത് C-ക്ലാസിന് വലിയ ഉത്തരവാദിത്തമായിരുന്നു. 1993 -ൽ, C-ക്ലാസ് വളരെ ആവേശത്തോടെയും ഒരുപാട് പ്രതീക്ഷകളോടെയും പുറത്തിറങ്ങി. C-ക്ലാസ് വർഷങ്ങളോളം അഞ്ച് തലമുറകളിലും മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് നിസംശയം പറയാം.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

2021 -ൽ, മെർസിഡീസ് ബെൻസ് ആറാം തലമുറ C-ക്ലാസ് നിരവധി അന്താരാഷ്ട്ര വിപണികളിൽ അവതരിപ്പിച്ചു. ഫ്ലാഗ്ഷിപ്പിനെ പരാമർശിച്ച് ഇതിന് 'ദ ബേബി S-ക്ലാസ്' എന്ന് വിളിപ്പേര് ലഭിച്ചു. പുതിയ C-ക്ലാസ് ഒടുവിൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് നിർമ്മാതാക്കൾ വ്യക്തമായിരുന്നു, ഇപ്പോൾ, ആഗോളതലത്തിൽ അരങ്ങേറ്റം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം, സെഡാൻ രാജ്യത്ത് എത്തിയിരിക്കുകയാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

'കുന്നുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന മുസ്സൂറിയിലെ മനോഹരമായ പ്രദേശങ്ങളിൽ ഞങ്ങൾ സെഡാൻ ഓടിച്ചു, ഇത് പുതിയ C-ക്ലാസിന്റെ മികവ് ആസ്വദിക്കാനുള്ള മികച്ച അവസരം ഞങ്ങൾക്ക് നൽകി. വാഹനം ശരിക്കും ഒരു കുഞ്ഞ് S-ക്ലാസ് ആണോ? 2022 -ൽ മെർസിഡീസ് ബെൻസ് ഇന്ത്യ കുറിക്കുന്ന മറ്റൊരു വിജയഗാഥ ഇതാണോ? ഇവ അറിയാൻ തുടർന്ന് വായിക്കുക.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈൻ & സ്റ്റൈൽ

വർഷങ്ങൾക്കും തലമുറകൾക്കുമൊപ്പം C-ക്ലാസിലെ ഡിസൈനിന്റെ പുരോഗതി പ്രചോദനാത്മകമാണ്. മെർസിഡീസ് ബെൻസിലെ ഡിസൈനർമാർ ഡിസൈൻ ലാംഗുവേജിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല, മുൻ തലമുറകളുമായി ചില ബന്ധങ്ങൾ ഇവയ്ക്ക് ഉണ്ടായിരുന്നു. പുതിയ ആറാം തലമുറ മോഡലിൽ, ചില സമൂലമായ മാറ്റങ്ങളുണ്ട്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഉദാഹരണത്തിന്, ഡിസൈൻ പ്രചോദനം, ഔട്ട്ഗോയിംഗ് C-ക്ലാസിൽ നിന്നല്ല, മറിച്ച് മുൻനിര S-ക്ലാസിൽ നിന്നാണ്. പുത്തൻ C-ക്ലാസിന്റെ ഏറ്റവും വലിയ വിൽപ്പന പോയിന്റുകളിൽ ഒന്നായിരിക്കും ഇത്. ഒരു ചെറിയ S-ക്ലാസ് പോലെ തോന്നിക്കുന്ന ഒരു C-ക്ലാസ് ആർക്കാണ് ഇഷ്ടപ്പെടാത്തത്?

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

മെർസിഡീസ് ബെൻസ് പോർട്ട്‌ഫോളിയോയിലെ മറ്റ് സെഡാനുകളുമായി ഇണങ്ങിച്ചേരുന്നതുപോലെയാണ് പുതിയ മോഡൽ ഇപ്പോൾ കാണപ്പെടുന്നത്. ഇത് എല്ലാ കോണുകളിൽ നിന്നും എലഗൻസും സോഫിസ്റ്റിക്കേഷനും പ്രകടമാക്കുകയും തീർച്ചയായും വളരെ ലൈക്കബിൾ ആവുകയും ചെയ്യുന്നു. ഏറ്റവും ഐക്കണിക്ക് ബിറ്റ് തീർച്ചയായും വാഹനത്തിന്റെ പിൻഭാഗമാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് മനോഹരമായി കാണപ്പെടുന്നു കൂടാതെ ശരിയായ ഇടങ്ങളിൽ മികച്ച കർവ്വുകളും ഉണ്ട്. ടെയിൽ ലാമ്പുകൾ ഇപ്പോൾ കൂടുതൽ കോണാകൃതിയിലാണ്, ഒരുതരം കാസ്കേഡിംഗ് ശൈലിയിൽ അതിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡികൾ ഡിസൈൻ ഘടകം മികച്ചതാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ബൂട്ട് ലിഡും കൂടുതൽ കർവ്വിയായി മാറിയിരിക്കുന്നു. ഐക്കണിക് ത്രീ പോയിന്റഡ് സ്റ്റാർ പ്രാധാന്യത്തോടെ സ്ഥാപിച്ചിരിക്കുന്നു, വേരിയന്റ് ബാഡ്‌ജിംഗ് ബൂട്ട് ലിഡിന്റെ ഇടതുവശത്ത് കാണപ്പെടുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

പിൻ ബമ്പർ വലുതും സെഡാന്റെ ബോഡിയുമായി തടസ്സമില്ലാതെ ലയിക്കുന്നതുമാണ്. ബമ്പറിന്റെ അടിയിൽ ക്രോം സറൗണ്ടുകളുള്ള എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ ഉണ്ട്, കൂടാതെ രണ്ട് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളും ഒരു ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. സ്ലോപ്പിംഗ് റൂഫ്‌ലൈൻ പുതിയ C-ക്ലാസിന്റെ ഡ്രമാറ്റിക്കും എന്നാൽ പരിഷ്കൃതവുമായ രൂപകൽപ്പനയിലേക്ക് കൂട്ടിച്ചേർക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ C-ക്ലാസ് സൈഡ് പ്രൊഫൈലിൽ നിന്ന് കാണുമ്പോൾ, സ്റ്റൈലിഷ് 17 ഇഞ്ച് ഫൈവ് സ്‌പോക്ക് അലോയി വീലുകൾ തീർച്ചയായും ഒരാളുടെ കണ്ണുകളെ ആകർഷിക്കും. ടോപ്പ്-സ്പെക്ക് C300d -യ്ക്ക് സ്പോർട്ടിയർ AMG ലൈൻ അലോയി വീലുകൾ ലഭിക്കുന്നു. സൈഡ് പ്രൊഫൈലിലെ ഡിസൈൻ ലൈനുകളാൽ അലോയി വീലുകളുടെ സ്പോർട്ടിനെസ് വളരെ നന്നായി പ്രശംസിക്കപ്പെടുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇതിനൊപ്പം, മെർസിഡീസ് ബെൻസ് ഒരു മിനിമലിസ്റ്റിക് ഡിസൈൻ ശൈലിയിലേക്ക് പോയി, കൂടാതെ വളരെ പ്രധാനപ്പെട്ട ഒരേയൊരു ക്യാരക്ടർ ലൈൻ എന്നത് വാഹനത്തിലെ ഷോൾഡർ ലൈൻ മാത്രമാണ്. ഡോർ ഹാൻഡിലുകൾ മികച്ചതും കട്ടിയുള്ളതുമാണ്, കൂടാതെ ഇവയുടെ മധ്യഭാഗത്ത് ഒരു ക്രോം സ്ട്രിപ്പ് പ്രവർത്തിക്കുന്നു. പുതിയ C-ക്ലാസിന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ 65 mm നീളമുണ്ട്, ഇത് വശത്ത് നിന്ന് നോക്കുമ്പോൾ വ്യക്തമാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

മുൻവശത്ത്, സിഗ്നേച്ചർ മെർസിഡീസ്-ബെൻസ് ഫാമിലി ഡിസൈൻ ശൈലിയുണ്ട്. റാപ്പ്എറൗണ്ട് എൽഇഡി ഹെഡ്‌ലാമ്പുകളിൽ സിംഗിൾ എൽഇഡി ഡിആർഎൽ ഫീച്ചർ ചെയ്യുന്നു, ഇത് ചെറിയ C-ക്ലാസ് ആണെന്ന് സൂചിപ്പിക്കുന്നു. E-ക്ലാസ് ഇവയിൽ രണ്ടെണ്ണവും S-ക്ലാസിന് മൂന്ന് യൂണിറ്റുകളും ലഭിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

മെർസിഡീസിന്റെ സിഗ്നേച്ചർ സ്റ്റാർ സ്റ്റഡഡ് ഗ്രില്ലും അതിലെ വലിയ ത്രീ പോയിന്റഡ് സ്റ്റാറും വാഹനത്തിൽ വരുന്നു. മുൻഭാഗത്തിന് മികച്ച ക്യാരക്ടർ നൽകുന്ന പ്രധാന ഡിസൈൻ ലൈനുകൾ ബോണറ്റിലുണ്ട്. ബോണറ്റിലെ പവർ ലൈനുകൾ ഡിസൈനിലേക്ക് വളരെയധികം മസിലുകൾ ചേർക്കുകയും അല്ലാത്തപക്ഷം മിനുസമാർന്ന മുൻഭാഗത്തെ അല്പം വലുതായി കാണുകയും ചെയ്യുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

സെഡാന്റെ ബാക്കി ഭാഗങ്ങൾ ലളിതവും സുഗമവും ഗംഭീരവുമായ ഡിസൈൻ ലാംഗുവേജ് നിലനിർത്തുമ്പോൾ, മുൻ ബമ്പറിന് അല്പം ബിസിയാണ്. ഫ്രണ്ട് ബമ്പറിൽ ഇത് കൂടുതൽ വ്യക്തമാണ്. സാധാരണയായി ഫോഗ് ലാമ്പുകൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനത്ത് പ്ലാസ്റ്റിക്കിൽ സവിശേഷമായ ഒരു പാറ്റേൺ ഇത് അവതരിപ്പിക്കുന്നു. താഴെ സിൽവറിൽ തീർത്ത ഒരു സ്കഫ് പ്ലേറ്റും കാണാം.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

മൊത്തത്തിൽ, പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസ് തികച്ചും മിനിമലിസ്റ്റിക് ഡിസൈൻ വഹിക്കുന്നു. എന്നിരുന്നാലും, ഡിസൈനർമാർക്ക് കുറഞ്ഞ ബിറ്റുകളിലൂടെ പോലും മാജിക് സൃഷ്ടിക്കാൻ കഴിഞ്ഞു, അത് വളരെയധികം അഭിനന്ദനം അർഹിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

കോക്ക്പിറ്റ് & ഇന്റീരിയർ

ഒരു പുതിയ മെർസിഡീസ് ബെൻസിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് പോലെ വാഹനം വളരെ ആധുനികമാണ്. അലൂമിനിയം ബട്ടണുകൾ, ഹാപ്‌റ്റിക് ടച്ച് പാനലുകൾ, വലിയ സ്‌ക്രീനുകൾ, ലൈറ്റുകൾ എന്നിവയുടെ ഒരു ഗീക്ക്ഫെസ്റ്റാണിത്. പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസിന്റെ ഡോർ ഹാൻഡിലുകൾ പുൾ ചെയ്താൽ, നിങ്ങൾ തികച്ചും വ്യത്യസ്തമായ ഒരു വാഹനത്തിലേക്ക് പ്രവേശിക്കുന്നത് പോലെ തോന്നും, കാരണം, പുറത്തു കണ്ട മിനിമലിസ്റ്റിക് ഭാവമല്ല ഇതിനകത്ത്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

സാങ്കേതികതയാൽ നിറഞ്ഞ ഡാഷ്‌ബോർഡ് അല്ലെങ്കിൽ ഫാൻസി സീറ്റുകൾ എന്തിലേക്കാണ് നിങ്ങൾ ശ്രദ്ധ വെക്കുന്നത്? ഇത് തീർച്ചയായും ഒരു ധർമ്മസങ്കടമാണ്, ഒടുവിൽ ഡാഷ്‌ബോർഡിൽ തുടങ്ങി ഓൾ ഇന്റീരിയറുകളിലേക്കും നിങ്ങളുടെ ശ്രദ്ധ നൽകേണ്ടി വരും.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്റ്റിയറിംഗ് വീൽ മനോഹരമായി കാണപ്പെടുന്നു, അതോടൊപ്പം കൂടുതൽ മികച്ചതായി തോന്നുന്നു. ഇത് ലെതർ കൊണ്ട് പൊതിഞ്ഞതാണ്, വലിപ്പത്തിന്റെ കാര്യത്തിൽ ഇത് അല്പം ചെറുതാണ്. വിവിധ വാഹന സംവിധാനങ്ങൾക്കും ഇൻഫോടെയിൻമെന്റിനുമായി മൗണ്ടഡ് കൺട്രോളുകൾ ഇത് അവതരിപ്പിക്കുന്നു. സ്റ്റിയറിംഗ് വീലിലെ ടച്ച് പാഡുകൾ ഇപ്പോൾ ഡ്രൈവർമാരെ ഇൻഫോടെയിൻമെന്റ് സ്ക്രീനിലെ വിവിധ ഓപ്ഷനുകൾക്കിടയിൽ മാറാനും സ്ക്രോൾ ചെയ്യാനും അവ തെരഞ്ഞെടുക്കാനും സഹായിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

സ്റ്റിയറിംഗ് വീലിന് പിന്നിൽ ഇൻസ്ട്രുമെന്റേഷനായി ഫ്ലോട്ടിംഗ് 12.3 ഇഞ്ച് എൽസിഡി ഉണ്ട്. ഇത് സ്ഥാപിച്ചിരിക്കുന്ന രീതി വ്യക്തമായും മെർസിഡീസ് ബെൻസ് S-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. സ്‌പീഡ്, എഞ്ചിൻ സ്പീഡ്, ഡ്രൈവ് മോഡുകൾ, ഗിയർ പൊസിഷൻ, ഇൻസ്റ്റന്റ് & ശരാശരി ഇന്ധനക്ഷമത, ട്രിപ്പ് മീറ്ററുകൾ മുതലായവ ഉൾപ്പെടെ കാറിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ സ്‌ക്രീൻ പ്രദർശിപ്പിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഓരോ വിശദാംശങ്ങളും വിശദീകരിക്കാൻ കുറച്ച് ഖണ്ഡികകൾ എടുക്കുന്ന തരത്തിൽ വളരെയധികം സാങ്കേതികവിദ്യ ഈ ഡിസ്‌പ്ലേയിൽ നിറഞ്ഞിരിക്കുന്നു. ഡിസ്‌പ്ലേയുടെ ലേയൗട്ട് പോലും ഡ്രൈവറിന് ഇഷ്ടാനുസൃതമാക്കാൻ കഴിയും, ഇത് കാണാനുള്ള ഒരു രസകരമായ സംഗതിയാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

വലുതും കേന്ദ്രീകൃതവുമായ ഇൻഫോടെയിൻമെന്റ് യൂണിറ്റ് കണ്ണിൽ പെടാതിരിക്കാൻ പ്രയാസമാണ്. ഇതും ഒരു ഫ്ലോട്ടിംഗ് യൂണിറ്റാണ്, S-ക്ലാസ് പോലെ ഇതും ലംബമായി സ്ഥാപിച്ചിരിക്കുന്നു. ഇത് 11.9 ഇഞ്ച് യൂണിറ്റാണെന്ന് മെർസിഡീസ് ബെൻസ് പറയുന്നു, പക്ഷേ ഇത് തീർച്ചയായും വലുതാണെന്ന് തോന്നുന്നു. ഇത് ശരിക്കും ഡാഷ്‌ബോർഡിന്റെ ഒഴുക്കിനൊപ്പം പോകുന്നില്ല, പക്ഷേ ഒരു പ്രത്യേക യൂണിറ്റ് പോലെ തോന്നുന്നു. ഉപയോഗത്തിന്റെ എളുപ്പത്തിനായി ഇത് ഡ്രൈവറിലേക്ക് ചെറുതായി ചരിഞ്ഞിരിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് സവിശേഷതകളാൽ ലോഡുചെയ്‌ത, രണ്ടാം തലമുറ MBUX പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. ഈ സിസ്റ്റത്തിൽൽ കണക്റ്റഡ് കാർ സവിശേഷതകളും വോയ്‌സ് അസിസ്റ്റൻസും ഉൾപ്പെടുന്നു. കസ്റ്റമൈസ്ഡ് ക്രമീകരണങ്ങളിലേക്കും ഡാറ്റയിലേക്കും ആക്‌സസ് ചെയ്യുന്നതിനായി ഫിംഗർപ്രിന്റ് അല്ലെങ്കിൽ വോയ്‌സ് വഴിയുള്ള ബയോമെട്രിക് ഒഥന്റിഫിക്കേഷൻ പോലും ഈ ഇൻഫോടെയിൻമെന്റ് സിസ്റ്റം അവതരിപ്പിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസിലെ AC വെന്റുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു. ബ്രഷ്ഡ് അലൂമിനിയത്തിൽ പൂർത്തിയാക്കിയ ഈ ജെറ്റ് പ്രചോദിത വെന്റുകൾ മികച്ചതായി കാണപ്പെടുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

സെന്റർ കൺസോളിലേക്ക് നോക്കുമ്പോൾ ഉള്ളിൽ മിനിമലിസ്റ്റിക് ഡിസൈൻ കാണാം. നോബുകളും ബട്ടണുകളും ആവശ്യമായി വരുന്ന ഗിയർ ലിവറും മറ്റ് നിയന്ത്രണങ്ങളും എല്ലാം ഇതിൽ ഇല്ലാതാക്കിയിരിക്കുന്നു. അതിമനോഹരമായി കാണപ്പെടുന്ന ഒരു സുഗമമായ സെന്റർ കൺസോൾ ആണ് അവശേഷിക്കുന്നത്. ഡ്യുവൽ-സോബ് ക്ലൈമറ്റ് കൺട്രോൾ വാഹനത്തിൽ ലഭിക്കും, അത് ക്യാബിൻ വേഗത്തിൽ തണുപ്പിക്കുന്നു, ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ വഴിയും ഇത് നിയന്ത്രിക്കാനാകും.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

സെന്റർ കൺസോളിൽ കുറച്ച് സ്റ്റോറേജ് സ്പേസ് ആംറെസ്റ്റിന് കീഴിലായി ഒരുക്കിയിരിക്കുന്നു. ആംറെസ്റ്റ് ലെതർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അതുപോലെ തന്നെ സീറ്റുകളും. വാഹനം ഇപ്പോൾ മക്കിയാറ്റോ ബീജ്, സിയന്ന ബ്രൗൺ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അവയിൽ ഓരോന്നും മികച്ചതായി കാണപ്പെടുന്നു, കൂടാതെ പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസിന്റെ ഇന്റീരിയർ സൃഷ്ടിക്കുന്നതിന് മികച്ച മെറ്റീരിയലുകൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ആംബിയന്റ് ലൈറ്റിംഗാണ് ഇതിനെല്ലാം മുകളിൽ സ്ഥാനം പിടിക്കുന്നത്. വിരൽത്തുമ്പിൽ ധാരാളം നിറങ്ങളുടെ ഓപ്ഷൻ ഉള്ളതിനാൽ, മൂഡ് സജ്ജമാക്കാൻ എളുപ്പമാണ്. നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായ നിറം കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, തെരഞ്ഞെടുത്ത ഡ്രൈവിംഗ് മോഡ് അനുസരിച്ച് ശരിയായ നിറം കണ്ടെത്തി C-ക്ലാസ് അത് സജ്ജീകരിക്കും.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

കംഫ്ർട്ട്, പ്രാക്ടിക്കാലിറ്റ് & ബൂട്ട് സ്പേസ്

കംഫർട്ടും മെർസിഡീസ് ബെൻസും പരസ്പരം കൈകോർക്കുന്നു. ബ്രാൻഡിന്റെ മിക്കവാറും എല്ലാ കാറുകളും അതത് സെഗ്‌മെന്റുകളിലെ ഏറ്റവും സുഖപ്രദമായ കാറുകളിലൊന്നാണ്, പുതിയ C-ക്ലാസ്സിനും ഇത് ബാധകമാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ലെതർ സീറ്റുകൾ നിങ്ങൾ തികച്ചും സുഖപ്രദമായ അവസ്ഥയിലാണെന്ന് ഉറപ്പാക്കുന്നു. തുടയ്ക്കുള്ള സപ്പോർട്ട് മികച്ചതാണ്, അതുപോലെ തന്നെ ബോൾസ്റ്ററിംഗും. ഉയർന്ന വേഗതയിൽ പോലും സീറ്റുകൾ സുഖപ്രദമായ അനുഭവം നൽകുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

പിൻഭാഗത്ത്, ഇടം കൃത്യമായി ലിമോസിൻ പോലെയല്ല. എന്നാലും പിൻ വശം ഒട്ടും ഇടുങ്ങിയതല്ലെന്ന് കൂടി പറയണം. പിൻഭാഗത്തുള്ള യാത്രക്കാർക്ക് സെന്റർ കൺസോളിന്റെ പിൻഭാഗത്ത് പ്രത്യേക എസി വെന്റുകൾ ലഭിക്കും. ഈ എസി വെന്റുകൾക്ക് വായുവിന്റെ താപനിലയും ഒഴുക്കും നിയന്ത്രിക്കുന്നതിന് അതിന്റേതായ ക്ലൈമറ്റ് കൺട്രോൾ പാനൽ ഉണ്ട്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്യുവൽ-പേൻ പനോരമിക് സൺറൂഫ് ക്യാബിന് ഒരു എയറിയും റിലാക്സ്ഡുമായ ഫീൽ നൽകുന്നു, ഒപ്പം ക്യാബിനിനുള്ളിലെ മൊത്തത്തിലുള്ള എക്സ്പീരിയൻസ് മനോഹരമാണ്. പിൻ സീറ്റിലിരിക്കുമ്പോൾ ക്യാബിൻ പ്രതീക്ഷിച്ചതിലും വീതി കുറവാണെന്ന് നിങ്ങൾ കണ്ടെത്തും.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

നിങ്ങൾ പ്രതീക്ഷിക്കുന്നിടത്ത് നിങ്ങൾക്ക് കബ്ബിഹോളുകൾ ലഭിക്കും. ഇതിൽ ഗ്ലൗബോക്സ്, സെന്റർ കൺസോൾ, ഡോർ പാനലുകൾ മുതലായവ ഉൾപ്പെടുന്നു. അവ പ്രത്യേകിച്ച് വലുതല്ല, പക്ഷേ അവ അവയുടെ ജോലി നന്നായി ചെയ്യുന്നു. ബൂട്ട് സ്പേസിന്റെ കാര്യത്തിൽ, പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസ് 455 ലിറ്റർ ബൂട്ട് അവതരിപ്പിക്കുന്നു. ഇത് മാന്യമാണ്, തീർച്ചയായും അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലുതല്ല.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പെർഫോമെൻസ് & ഡ്രൈവിംഗ് ഇംപ്രഷനുകൾ

ഈ വിഭാഗത്തിലാണ് മെർസിഡീസ് ബെൻസ് കാറുകൾ ഏറ്റവും കൂടുതൽ തിളങ്ങുന്നത്. പരമ്പരാഗതമായി, മെർസിഡീസ് ബെൻസ് കാറുകൾ ആകർഷകമായ ഡ്രൈവിംഗ് അനുഭവത്തിന് പേരുകേട്ടതാണ്. മുൻവശത്തുള്ള ഒരു ശക്തമായ എഞ്ചിൻ, റിയർ-വീൽ-ഡ്രൈവിനോട് ചേർന്ന്, ഏതാണ്ട് പെർഫെക്റ്റ് ഡ്രൈവർസ് കാറായി മാറുന്നു. പുതിയ C-ക്ലാസ് അപ്‌ഡേറ്റ് ചെയ്ത പവർട്രെയിൻ ഓപ്ഷനുകളോടെയാണ് വരുന്നത്, ഞങ്ങൾ പുതിയ പെട്രോൾ എഞ്ചിൻ മോഡലാണ് ടെസ്റ്റ് ചെയ്തത്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ആദ്യം തന്നെ, എഞ്ചിൻ ഓപ്ഷനുകൾ വ്യക്തമാക്കാം. രണ്ട് ഡീസൽ എഞ്ചിനുകളും ഒരു പെട്രോൾ എഞ്ചിനുമാണ് പുത്തൻ C-ക്ലാസ് വാഗ്ദാനം ചെയ്യുന്നത്. പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ നൽകുന്ന C200 ആണ് ഇവിടുത്തെ അടിസ്ഥാന മോഡൽ, ഈ എഞ്ചിൻ പഴയ 2.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് മാറ്റിസ്ഥാപിക്കുന്നു. ഔട്ട്‌പുട്ടിന്റെ കാര്യത്തിൽ, പുതിയ എഞ്ചിൻ വലിയ ഔട്ട്‌ഗോയിംഗ് എഞ്ചിനേക്കാൾ 3.0 bhp കരുത്തും 20 Nm torque ഉം കൂടുതൽ നൽകുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

വാഹനത്തിന് ഇപ്പോൾ 204 bhp കരുത്തും 300 Nm torque ഉം ഉണ്ട്, ഇത് മികച്ച പെർഫോമെൻസിലേക്ക് വിവർത്തനം ചെയ്യുന്നു. മറുവശത്ത്, വലുതും കൂടുതൽ കാര്യക്ഷമവും ചെലവേറിയതുമായ ഡീസൽ യൂണിറ്റ് ഉണ്ട്. 200 bhp പവറും 440 Nm torque ഉം നൽകുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റാണ് C220d -യ്ക്ക് കരുത്തേകുന്നത്. ടോപ്പ്-സ്പെക്ക് മോഡലിൽ അതേ എഞ്ചിൻ കൂടുതൽ ശക്തമായ ട്യൂണിംഗിൽ ലഭ്യമാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഇത് C300d -യിൽ 265 bhp പവറും 550 Nm torque ഉം ഉത്പാദിപ്പിക്കുന്നു, കൂടാതെ AMG-ലൈൻ ബോഡി വർക്കിലും ഈ വേരിയന്റ് ലഭ്യമാണ്. മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ അവയിൽ ISG (ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) ഉള്ള ഒരു മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഫീച്ചർ ചെയ്യുന്നു, അത് ആവശ്യമുള്ളപ്പോൾ 20 bhp പവർ അല്ലെങ്കിൽ 200 Nm torque വരെ വർധിപ്പിക്കാൻ പ്രാപ്തമാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

മെർസിഡീസ് ബെൻസ് ഇന്ത്യ C300d -യെ ഗോ-ടു പെർഫോമൻസ് വേരിയന്റായി ഉയർത്തുന്നു എന്നത് വളരെ വ്യക്തമാണ്. എന്നിരുന്നാലും, മറ്റ് രണ്ട് വേരിയന്റുകളിലും 200 bhp-ൽ കൂടുതൽ കരുത്ത് പുറപ്പെടുവിക്കുന്നതിനാൽ, അവയും ഒട്ടും കുറവല്ല. C200 ടർബോ-പെട്രോളിന്റെ സ്റ്റിയറിംഗിന് പിന്നിൽ ഞങ്ങൾ കുറച്ച് മണിക്കൂറുകൾ ചെലവഴിച്ചു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

നിഷ്‌ക്രിയമായിരിക്കുമ്പോൾ, എഞ്ചിൻ സൗണ്ട് കേൾക്കുകയോ അനുഭവപ്പെടുകയോ ചെയ്യുന്നില്ല. ഒന്നോ രണ്ടോ റെവ്വ് നൽകുമ്പോൾ, അനുഭവം നാടകീയമായി മാറുന്നു. ഹൂഡിന് കീഴിൽ കുറച്ച് അധികം ശക്തിയുണ്ടെന്ന് ഇത് നിങ്ങളെ അറിയിക്കുന്നു. ഗിയർ ഡ്രൈവിലേക്ക് സ്ലോട്ട് ചെയ്യുമ്പോൾ കാർ ഒരു മടിയും കൂടാതെ മുന്നോട്ട് ഇഴയുന്നു. ത്രോട്ടിൽ കൊടുക്കുമ്പോൾ സ്പീഡ് വളരെ വേഗത്തിൽ ബിൾഡ് അപ്പ് ചെയ്യുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ആക്സിലറേഷൻ ആദ്യം ലീനിയറാണ്. കുറഞ്ഞ എഞ്ചിൻ സ്പീഡുകളിൽ ഇത് നിങ്ങളെ സീറ്റിലേക്ക് തിരികെ വലിച്ച് ഇരുത്തുകയില്ല. എഞ്ചിൻ അതിന്റെ മധ്യനിരയിലേക്ക് അടുക്കുമ്പോൾ, അത് ഹാർഡായി ആക്സിലറേറ്റ് ചെയ്യാൻ തുടങ്ങുന്നു. ഈ എഞ്ചിന്റെ മിഡ്-റേഞ്ചും ടോപ്പ്-എൻഡും മിഴിവുള്ളതാണ്. തിരിച്ചറിയുന്നതിന് മുമ്പ്, ഞങ്ങൾ സ്പീഡോമീറ്ററിൽ ടൺ ക്ലോക്ക് ചെയ്തു. C200, C220d എന്നിവയ്‌ക്ക് മണിക്കൂറിൽ 0-100 കിലോമീറ്റർ സ്പീഡ് 7.3 സെക്കൻഡ് സമയത്തിൽ ക്ലോക്ക് ചെയ്യാനാവും എന്ന് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

9G TRONIC ട്രാൻസ്മിഷൻ ഈ എഞ്ചിനുമായി തികച്ചും പൊരുത്തപ്പെടുന്നു, ഇത് അനുപാതങ്ങൾ തടസ്സമില്ലാതെ മാറുന്നു. ഡ്രൈവർ പെഡൽ-ടു-ദി-മെറ്റൽ സ്ഥിതിയിലേക്ക് പോകുമ്പോൾ മാത്രമേ ഓരോ ഗിയറിലൂടെയും ട്രാൻസ്മിഷൻ കടന്ന് പോകുകയുള്ളൂ. സാധാരണ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ, അത് എങ്ങനെ ഓടിക്കുന്നു എന്നതിനെ ആശ്രയിച്ച് ഒന്നോ രണ്ടോ ഗിയർ ഒഴിവാക്കിയേക്കാം.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

ഔട്ട്‌ഗോയിംഗ് മോഡലിന്റെ ചില ഉടമകൾക്ക് ചില അസ്വസ്ഥതകൾ ഉള്ള ഒരു മേഖലയാണ് സ്റ്റിയറിംഗ് ഫീഡ്‌ബാക്ക്. ഇത് വേണ്ടത്ര ബന്ധിപ്പിച്ചിരുന്നില്ല. എന്നിരുന്നാലും, പുതിയ C-ക്ലാസ് ഉപയോഗിച്ച്, മെർസിഡീസ് ബെൻസ് സ്റ്റിയറിംഗ് നോ എൻഡ് മെച്ചപ്പെടുത്തി. ഇത് അല്പം ഭാരമുള്ളതും വളരെ കൃത്യവുമാണ്, അതേസമയം ഡ്രൈവർക്ക് മികച്ച ഫീഡ്‌ബാക്ക് നൽകുന്നു. ഒരു ഘട്ടത്തിലും ഒരാൾക്ക് ഒരു വിച്ഛേദം അനുഭവപ്പെടുന്നില്ല.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

തൽഫലമായി, ഹാൻഡ്‌ലിംഗ് മെച്ചപ്പെട്ടു. പുതിയ C-ക്ലാസിലെ സസ്പെൻഷൻ സജ്ജീകരണവും വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇത് അല്പം സോഫ്റ്റ് സൈഡിലാണ്, ഇത് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു. വളവുകളിൽ അല്പം ഹാർഡായി പുഷ് ചെയ്താൽ, അത് മൃദുവാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ല. കാരണം, ബോഡി റോൾ വളരെ മിനിമം ആയി സൂക്ഷിക്കുന്നു, ഇത് മികച്ച രീതിയിൽ ട്യൂൺ ചെയ്ത സസ്പെൻഷൻ സജ്ജീകരണത്തെ സൂചിപ്പിക്കുന്നു.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

C200 -ന് ലിറ്ററിന് 16.9 കിലോമീറ്റർ മൈലേജാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്, ഈ കണക്ക് മികച്ചതാണെങ്കിലും, വിവേകത്തോടെ വാഹനമോടിച്ചാൽ മാത്രമേ ഈ കണക്ക് കൈവരിക്കാനാകൂ എന്ന് ഓർമിക്കുന്നത് നല്ലതാണ്. നിങ്ങൾ 204 കുതിരകളും ഇടയ്ക്കിടെ അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, ഇന്ധനക്ഷമത കണക്ക് അതിനേക്കാൾ വളരെ കുറവായിരിക്കും.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

എല്ലാം ഒരുമിച്ച് ചേർത്താൽ, പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസ് ഒരു നല്ല ഡ്രൈവിംഗ് അനുഭവം പ്രദാനം ചെയ്യുന്നു. സീറ്റുകൾ അതിന്റെ യാത്രക്കാരെ ദീർഘദൂരങ്ങളിൽ സുഖമായി നിലനിർത്തുന്നു, സസ്‌പെൻഷൻ കംഫർട്ട് ലെവലുകൾ വർധിപ്പിക്കുന്നു, അതേസമയം എഞ്ചിനും പവർട്രെയിനും ആവേശകരമായ പ്രകടനം നൽകുന്നു. C300d വളരെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനമാണ് വാഗ്ദാനം ചെയ്യുന്നത്, എന്നാൽ ഞങ്ങൾ അത് ഓടിക്കുന്നത് വരെ അതേക്കുറിച്ച് കാര്യമായി അഭിപ്രായപ്പെടുന്നില്ല.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

സേഫ്റ്റി & പ്രധാന സവിശേഷതകൾ

ഇപ്പോൾ മിക്കവാറും എല്ലാ കാറുകളിലും കാണപ്പെടുന്ന നിരവധി സുരക്ഷാ ഫീച്ചറുകളുടെ തുടക്കക്കാരനാണ് മെർസിഡീസ് ബെൻസ്. വാസ്തവത്തിൽ, 1981 ലാണ് മെർസിഡീസ് ബെൻസ് ആദ്യമായി S-ക്ലാസിൽ എയർബാഗുകൾ അവതരിപ്പിച്ചത്. ഇത് കണക്കിലെടുത്ത്, സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മികച്ച ഫീച്ചറുകളാണ് പുതിയ C-ക്ലാസ് എന്ന് നമുക്ക് പറയാനാവും.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

2022 മെർസിഡീസ് ബെൻസ് C-ക്ലാസ് സുരക്ഷാ സവിശേഷതകൾ:

- ആക്റ്റീവ് ബ്രേക്ക് അസിസ്റ്റിനൊപ്പം അറ്റൻഷൻ അസിസ്റ്റ്

- ആക്റ്റീവ് ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്

- ആക്റ്റീവ് സ്റ്റിയറിംഗ് അസിസ്റ്റ്

- ആക്റ്റീവ് ലെയിൻ-കീപ്പിംഗ് അസിസ്റ്റ്

- അഡാപ്റ്റീവ് ഹൈബീം അസിസ്റ്റ്

- ABS + EBD

- ട്രാക്ഷൻ കൺട്രോൾ

- 8 എയർബാഗുകൾ

- ആന്റി വിപ്ലാഷ്

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

2022 മെർസിഡീസ് ബെൻസ് C-ക്ലാസ് പ്രധാന സവിശേഷതകൾ:

- 11.9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

- രണ്ടാം തലമുറ MBUX കണക്റ്റിവിറ്റി സ്യൂട്ട്

- 12.3-ഇഞ്ച് LCD ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ

- ആംബിയന്റ് ലൈറ്റിംഗ്

- ലെതർ സീറ്റുകൾ

- ഇന്റീരിയറിനായി ഒന്നിലധികം കളർ ഓപ്ഷനുകൾ

- ഡ്യുവൽ-പാൻ സൺറൂഫ്

- 2 സോൺ ക്ലൈമറ്റ് കൺട്രോൾ

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

വകഭേദങ്ങളും നിറങ്ങളും

പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസ് മൂന്ന് വേരിയന്റുകളിലും ആറ് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

2022 മെർസിഡീസ്-ബെൻസ് C-ക്ലാസ് വേരിയന്റുകൾ:

- C200

- C220d

- C300d

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

മെർസിഡീസ് ബെൻസ് C-ക്ലാസ് കളർ ഓപ്ഷനുകൾ:

- മൊജാവെ സിൽവർ

- സലാറ്റിൻ ഗ്രേ

- ഹൈടെക് സിൽവർ

- മനുഫക്തുർ ഓപ്പലൈറ്റ് വൈറ്റ്

- കവൻസൈറ്റ് ബ്ലൂ

- ഒബ്സിഡിയൻ ബ്ലാക്ക്

മുമ്പത്തേക്കാൾ കേമൻ! 2022 Mercedes Benz C-Class -ന്റെ റിവ്യൂ വിശേഷങ്ങൾ

അഭിപ്രായം

പുതിയ C-ക്ലാസ്സിലൂടെ, മെർസിഡീസ് ബെൻസ് കാര്യങ്ങൾ അടുത്ത ഘട്ടത്തിലേക്ക് നയിച്ചു. ഇത് സാങ്കേതികവിദ്യയിൽ ഏറ്റവും മികച്ചതാണ്, വാഹനത്തിന്റെ ഏറ്റവും കുറഞ്ഞ സ്റ്റൈലിംഗ് വളരെ ആകർഷകമാണ്. പുതിയ C-ക്ലാസ് ഇപ്പോൾ ഡ്രൈവ് ചെയ്യാൻ കൂടുതൽ ആകർഷകമാണ്, മാത്രമല്ല പുതിയ സെഡാനിൽ തെറ്റ് കണ്ടെത്താൻ പ്രയാസമാണ്. പുതിയ മെർസിഡീസ് ബെൻസ് C-ക്ലാസ് മുൻതലമുറ മോഡലുകളേക്കാൾ മികച്ചതായി മാറിയേക്കാം.

Most Read Articles

Malayalam
English summary
2022 mercedes benz c class review design specs and features explained in detail
Story first published: Monday, May 9, 2022, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X