മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര XUV700! ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന ഏറ്റവും പ്രതീക്ഷിച്ചയോടെ കാത്തിരുന്ന എസ്‌യുവിയാണിത്. സമീപ ഭാവിയിൽ ഒരു എസ്‌യുവി വാങ്ങാൻ ആഗ്രഹിച്ചിരുന്നാലും ഇല്ലെങ്കിലും എല്ലാവരുടെയും മനസിൽ പതിഞ്ഞ ഒരു ചിത്രമായി സെവൻ ഡബിൾ-ഓ (700) എന്നത്. ഞങ്ങളും മാസങ്ങളോളം ഇതിന്റെ പിന്നാലെ തന്നയായിരുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇപ്പോൾ ഊഹാപോഹങ്ങളുടെയെല്ലാം സമയം കഴിഞ്ഞിരിക്കുകയാണ്. മഹീന്ദ്ര XUV700 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വാഹനത്തിന്റെ വില ആരംഭിക്കുന്നത് 11.99 ലക്ഷം രൂപയിലാണ്. മഹീന്ദ്ര ഇതിൽ വളരെ മികച്ച വിലനിർണ്ണയമാണ് നടത്തിയത് എന്ന് നിസംശയം പറയാം, വരും മാസങ്ങളിൽ ഒരു മിഡ്-സൈസ് എസ്‌യുവി വാങ്ങാൻ നോക്കുന്നവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തിയിരിക്കുകയാണ് ബ്രാൻഡ്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

വിലനിർണ്ണയ യുദ്ധത്തിൽ മഹീന്ദ്ര വിജയിച്ചു, പലരും ഇതിനകം തന്നെ എസ്‌യുവി വാങ്ങാൻ തീരുമാനിച്ചു എന്നതും വ്യക്തമാണ്. പക്ഷേ, വാഹനം നല്ലതാണോ? ഈ കണ്ട ആരവാരങ്ങൾക്കൊത്തവണ്ണം ഇത് മൂല്യമുള്ളതാണോ? ഈ വില ശ്രേണിയിലെ ഏറ്റവും മികച്ച എസ്‌യുവി പർച്ചേസാണോ ഇത്? വാഹനം ഡ്രൈവ് ചെയ്യാൻ എങ്ങനെയാണ്? മഹീന്ദ്രയുടെ പുതിയ എസ്‌യുവി ടെസ്റ്റിംഗ് ഫെസിലിറ്റിയിൽ ഞങ്ങൾക്ക് ഏതാനും മണിക്കൂറുകൾ എസ്‌യുവി ഓടിക്കാൻ കഴിഞ്ഞു, അതിനാൽ ഈ ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് ഉത്തരമുണ്ട്. അവ ചുവടെ പങ്കുവെക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര XUV ചരിത്രം

മഹീന്ദ്ര XUV700 -ന്റെ ദൈർഘ്യമേറിയ സവിശേഷതകളിലേക്കും ശക്തമായ എൻജിൻ ഓപ്ഷനുകളിലേക്കും ആഴത്തിൽ ഇറങ്ങുന്നതിനുമുമ്പ്, നമുക്ക് എസ്‌യുവിയുടെ ചരിത്രവും പശ്ചാത്തലവും നോക്കാം. അതിന്റെ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, മഹീന്ദ്ര XUV700 ജനപ്രിയ XUV500 -ന്റെ പിൻഗാമിയാകാൻ വിധിക്കപ്പെട്ടിരുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഒരു മോണോകോക്ക് ചാസിയെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മഹീന്ദ്ര എസ്‌യുവിയാണ് XUV500, ഇത് നിരവധി അന്താരാഷ്ട്ര വിപണികളിൽ മഹീന്ദ്രയുടെ മുഖമായി മാറി. വാഹനം ധാരാളം സവിശേഷതകളോടെ വന്നു കൂടാതെ നിരവധി അംഗീകാരങ്ങളും നേടി. 2011 -ലാണ് മോഡൽ വിപണിയിലെത്തിയത്, അടുത്ത കുറച്ച് വർഷങ്ങളോളം മഹീന്ദ്ര എസ്‌യുവി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

അത്തരമൊരു എസ്‌യുവി മഹീന്ദ്രയുടെ ഇൻഹൗസ് R&D കഴിവുകൾ വലിയ മാർജിനിൽ വികസിപ്പിച്ചെടുക്കുന്നു, കൂടാതെ XUV500 -ന്റെ പിൻഗാമികൾക്ക് വളരെയധികം മികവുകളുണ്ടാകുമെന്ന് വ്യക്തമായിരുന്നു. ഈ വർഷം ആദ്യം, മഹീന്ദ്ര അതിന്റെ പ്രൊഡക്ട് നാമകരണത്തിൽ ചില മാറ്റങ്ങൾ വരുത്തി, നിരവധി പുതിയ എസ്‌യുവികൾ നിർമ്മിക്കുന്നതായി കമ്പനി വെളിപ്പെടുത്തി. മഹീന്ദ്ര XUV700, അവയിൽ ഒന്നാണ്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന എസ്‌യുവിയാണ്, അക്കാലത്ത് XUV500 ചെയ്തതുപോലെ, ഇതും നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളോടെയാണ് വരുന്നത് കൂടാതെ ചില സവിശേഷതകൾ കൂടുതൽ പ്രീമിയമായ രണ്ട് സെഗ്‌മെന്റുകളിൽ നിന്നാണ് എടുത്തിരിക്കുന്നത്!

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

രൂപകൽപ്പനയും ശൈലിയും

ഒറ്റനോട്ടത്തിൽ, ഇത് ഒരു XUV ആണെന്ന് തിരിച്ചറിയുന്നത് വളരെ എളുപ്പമാണ്, അതേ സമയം അത് 500 അല്ലെന്ന് തിരിച്ചറിയാനും കഴിയും. മഹീന്ദ്ര ഡിസൈനർമാർ XUV500 -ന്റെ എസെൻസ് വളരെ മികവോടെ കൂടുതൽ വലുപ്പമുള്ളതും മസ്കുലാറുമായ എസ്‌യുവിയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

തികച്ചും ആധുനികമായ ഘടകങ്ങളെക്കുറിച്ച് പ്രശംസിക്കുന്നതിനൊപപ്പം എസ്‌യുവിക്ക് കൂടുതൽ ബോൾഡും കരുത്തുറ്റതുമായ നിലപാടുകളുണ്ട്. മുൻവശത്ത്, ഒന്നിലധികം ഡിസൈൻ ഘടകങ്ങളുള്ള ഡ്യുവൽ-ടോൺ ഗ്രില്ലാണ് എസ്‌യുവിയുടെ സവിശേഷത. ഇതിന്റെ നടുവിൽ മഹീന്ദ്രയുടെ എസ്‌യുവി ശ്രേണിക്കുള്ള പുതിയ ലോഗോയാണ് വരുന്നത്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഗ്രില്ല് വാഹനത്തിന്റെ ഫ്രണ്ട് എന്റിന് ഒരു അപ്പ്ലിഫ്റ്റ് ലുക്ക് നൽകുന്നു, കൂടാതെ എൽഇഡി ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളും ഇതിനൊപ്പം ചേരുന്നു. പഴയ XUV500 ബമ്പറുകളിൽ ബൂമറാംഗ് ആകൃതിയിലുള്ള ബ്ലാക്ക് പ്ലാസ്റ്റിക്ക് ബിറ്റുകൾ ഉണ്ടായിരുന്നു. XUV700 -ലെ എൽഇഡി ഡിആർഎല്ലുകൾക്ക് പ്രചോദനമായി മഹീന്ദ്ര അത് ഉപയോഗിച്ചതായി തോന്നുന്നു. അതിനാൽ, ഹെഡ്‌ലാമ്പുകൾ ബമ്പറിലേക്ക് വ്യാപിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ബമ്പറിന്റെ അടിഭാഗത്താണ് ഫോഗ് ലാമ്പുകൾ, കൂടാതെ ഫോക്സ് സ്കിഡ് പ്ലേറ്റ് സിൽവറിൽ പൂർത്തിയാക്കിയിരിക്കുന്നു, എസ്‌യുവിയുടെ ബ്ലൂ ഷേഡിന് നല്ല കോണ്ട്രാസ്റ്റ് നൽകുന്നു. ബോൾഡ്, മസ്കുലാർ നിലപാട് സൈഡ് പ്രൊഫൈലിലേക്കും കൊണ്ടുപോകുന്നു. എസ്‌യുവിയുടെ വലുപ്പം വ്യക്തമായി കാണാനാവുന്ന തരത്തിലാണ് നിർമ്മാണം, ഞങ്ങൾ അത് തികച്ചും ഇഷ്ടപ്പെടുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഫ്ലേർഡ് വീൽ ആർച്ചുകൾ, ചങ്കി ഷോൾഡർ ലൈൻ, ചരിഞ്ഞ റൂഫ് ലൈൻ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ. A, B & C പില്ലറുകൾ ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു, ഫ്ലഷ് ഡോർ ഹാൻഡിലുകൾ ഒരു ഹൈലൈറ്റ് തന്നെയാണ്. ഈ സവിശേഷത സാധാരണയായി സൂപ്പർകാറുകളിൽ കാണപ്പെടുന്നു. XUV700 മികച്ചതാക്കുന്നതിനൊപ്പം, ഈ ഡോർ ഹാൻഡിലുകൾ ഫീൽ-ഗുഡ് ഫാക്ടർ വർധിപ്പിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഡ്യുവൽ-ടോൺ അലോയി വീലുകളാണ് സൈഡ് പ്രൊഫൈലിലെ മറ്റ് ഹൈലൈറ്റുകൾ. മഹീന്ദ്ര ഒരു യുണീക്ക് ഡ്യുവൽ-ടോൺ ഫിനിഷാണ് ഉപയോഗിച്ചിരിക്കുന്നത്. വീലിന്റെ 10-സ്‌പോക്കുകളിൽ ചില കൊത്തു പണികൾ കാണാം, അവ വളരെ മികച്ച ഒരു സ്പർശമാണ്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പിൻഭാഗത്ത്, വലിയ സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ ഉപയോഗിച്ച് ഡിസൈൻ വളരെ വിപുലമായിത്തീരുന്നു. മുകളിൽ, എസ്‌യുവി ഒരു ഷാർക്ക്-ഫിൻ ആന്റിനയും ഷാർപ്പ് എഡ്ജുകളുള്ള ഒരു സ്പോയിലറുമായി വരുന്നു. പിൻവശത്തും പുതിയ മഹീന്ദ്ര ലോഗോയാണ് വാഹനത്തിന്റെ സെന്ററിൽ ഇടം പിടിക്കുന്നത്. ടെയിൽ ലാമ്പിലും എഡ്ജി ഡിസൈൻ ശൈലി കാണപ്പെടുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

അതിനു താഴെ XUV700, AX7 ബാഡ്ജിംഗുമുണ്ട്. ഞങ്ങൾ ടോപ്പ്-സ്പെക്ക്, ഫുൾ-ലോഡഡ് AX7 വേരിയന്റാണ് ഓടിക്കാൻ ലഭിച്ചത്, സവിശേഷതകളെക്കുറിച്ച് ഞങ്ങൾക്ക് ധാരാളം പറയാനുണ്ട്. മൊത്തത്തിൽ, മഹീന്ദ്ര XUV700 ആദ്യം വളരെ പോളറൈസിംഗായി കാണപ്പെടുന്നു, പക്ഷേ വാഹനം വളരെ വേഗത്തിൽ എല്ലാവരുടേയും മനസ് കീഴടക്കുകയും നിങ്ങൾ അത് ഇഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്യും.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കോക്ക്പിറ്റും ഇന്റീരിയറും

മഹീന്ദ്ര XUV700 ഉള്ളിൽ വളരെ മികച്ച ഫീൽ നൽകുന്നു, മുകളിൽ പറഞ്ഞ ഫ്ലഷ് ഡോർ ഹാൻഡിലുകൾ ഇത് കൂടുതൽ മികച്ചതാക്കുന്നു. ഡോർ തുറക്കുമ്പോൾ, വൈറ്റ് നിറത്തിലുള്ള ഒരു ലെതർ ഇന്റീരിയർ നിങ്ങളെ സ്വാഗതം ചെയ്യുന്നു. സീറ്റുകൾ തീർച്ചയായും മതിയായ ബോൾസ്റ്ററിംഗിനൊപ്പം ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇൻഫോടെയ്ൻമെന്റ്, ഇൻസ്ട്രുമെന്റേഷൻ സ്ക്രീനുകളാൽ ഡാഷ്‌ബോർഡ് തികച്ചും ആധുനികമായി കാണപ്പെടുന്നു. എന്നാൽ ഇതിന് ലെതർ ട്രിം, സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക് എന്നിവയ്ക്കൊപ്പം ഒരു പ്രീമിയം ടച്ചുമുണ്ട്. ശ്രദ്ധ ആകർഷിക്കുന്നത് വലിയ ഗ്ലാസ് സ്ലാബാണ്. ഇപ്പോൾ ഇത് നാല്-അഞ്ച് മടങ്ങ് കൂടുതൽ വിലയുള്ള ഒരു വാഹനത്തിന്റേതായി തോന്നുന്നു. നാമമാത്രമായ വിലയ്ക്ക് ഈ സാങ്കേതികവിദ്യ കൊണ്ടുവന്നതിന് മഹീന്ദ്രയ്ക്ക് അഭിനന്ദനങ്ങൾ.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി രണ്ട് 10.25 ഇഞ്ച് സ്ക്രീനുകളാണ് 'ഗ്ലാസ് സ്ലാബിൽ' അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും, ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ മാത്രമാണ് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്. ഈ സ്ക്രീനുകൾക്ക് ശക്തി നൽകുന്നത് അഡ്രിനോ-X ആണ്, ഇത് UI/UX ഡിസൈൻ രംഗത്തെ ഏറ്റവും മികച്ചതാണെന്ന് പറയപ്പെടുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുമായാണ് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വരുന്നത്. ഇത് ആമസോൺ അലക്സാ കംപാറ്റബിളാണ്, അതിനാൽ നിങ്ങൾക്ക് സിസ്റ്റത്തിലേക്ക് കമാൻഡുകൾ പറയാൻ കഴിയും. ഇതിന് കണക്റ്റുചെയ്‌ത 60-ലധികം സവിശേഷതകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി സ്വന്തം ഇ-സിം കാർഡും ലഭിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

നിങ്ങളുടെ ഫോൺ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി ജോടിയാക്കുന്നത് ഒരു സ്ട്രെയിറ്റ്-ഫോർവേർഡ് പ്രക്രിയയാണ്, അത് ചെയ്യാനും എളുപ്പമാണ്. എന്നിരുന്നാലും, സിസ്റ്റം ചില സ്ഥലങ്ങളിൽ പിന്നിലാണെന്ന് ഞങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, അതിൽ വിഷമിക്കേണ്ട കാര്യമില്ല. ഞങ്ങൾ ഓടിച്ച കാറുകളെല്ലാം പ്രീ-പ്രൊഡക്ഷൻ മോഡലുകളായിരുന്നു, കാറുകൾ പൂർണ്ണ ഉൽപാദനത്തിലേക്ക് പോകുന്നതിനുമുമ്പ് ഈ ചെറിയ വിശദാംശങ്ങൾ പരിഹരിക്കപ്പെടും.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എക്‌സ്‌ക്ലൂസീവ് സോണി സൗണ്ട് സിസ്റ്റം മൂലം XUV700- ൽ മ്യൂല്ക്ക് കേൾക്കുന്നത് നെക്സ് ലെവൽ എക്സ്പീരിയൻസാണ്. ഇതാദ്യമായാണ് സോണി OEM വിതരണക്കാരനായി ഔദ്യോഗികമായി സ്പീക്കറുകൾ നൽകുന്നത്. എല്ലായ്പ്പോഴും എന്നപോലെ, ജാപ്പനീസ് ബ്രാൻഡ് ഒരു മികച്ച പ്രകടനമാണ് ഇതിൽ കാഴ്ച്ചവെക്കുന്നത്. സജ്ജീകരണത്തിൽ 13-ചാനൽ DSP ആംപ്ലിഫയറും 12 കസ്റ്റം-ഡിസൈൻഡ് സ്പീക്കറുകളും ഉൾപ്പെടുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മൊത്തം ഓഡിയോ ഔട്ട്പുട്ട് 445 വാട്ട്സ് RMS ആണ്. ഇതോടൊപ്പം സോണിയുടെ ബിൾഡിംഗ് ബ്ലോക്സും 360 ഡിഗ്രി സ്പേഷ്യൽ സൗണ്ട് ടെക്നോളജിയും മികച്ച ഓഡിയോ അനുഭവം നൽകുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മുൻവശത്തെ ഡോളുകളിൽ ഒന്നിൽ നിന്ന് ആരംഭിച്ച് മറ്റേതിൽ അവസാനിക്കുന്നതുപോലെ തോന്നിക്കുന്ന ഒരു സിൽവർ നിറമുള്ള സ്ട്രിപ്പുണ്ട്. മധ്യഭാഗത്ത്, ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് താഴെയായി ഇരട്ട എസി വെന്റുകൾ ഒരുക്കിയിരിക്കുന്നു. അതിനു താഴെയാണ് ക്ലൈമറ്റ് കൺട്രോളുകൾ ഇതിനു താഴെയായി സെന്റർ കൺസോളും ക്രമീകരിച്ചിരിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സെന്റർ കൺസോളിലെ പിയാനോ ബ്ലാക്കിൽ പൂർത്തിയാക്കിയ ചില ഘടകങ്ങൾ അതിനെ കൂടുതൽ പ്രീമിയമാക്കുന്നു. ഗിയർ ലിവറിന് മുന്നിൽ മൊബൈൽ ഫോണിനായിട്ടുള്ള വയർലെസ് ചാർജിംഗ് സ്പോട്ടും ഗിയർ ലിവറിന് അടുത്തായി ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കും ഹിൽ ഹോൾഡ് ബട്ടണുകളുമുണ്ട്. ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ നിയന്ത്രിക്കാൻ ഒരു റോട്ടറി സെലക്ടർ നോബും നിർമ്മാതാക്കൾ നൽകിയിരിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സ്റ്റിയറിംഗ് വീൽ വലുപ്പമുള്ളതും ചങ്കിയുമാണ്, കൂടാതെ മികച്ച ഗ്രിപ്പുമുള്ളതായി തോന്നുന്നു. അതിമനോഹരമായി കാണപ്പെടുന്ന പുതിയ മഹീന്ദ്ര ലോഗോയും, അതുപോലെ സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളും പിയാനോ ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. സ്റ്റിയറിംഗ് വീലിലെ മൂന്ന് സ്പോക്കുകൾക്ക് ഒരു നൈസ് സിൽവർ ഔട്ട്ലൈനുമുണ്ട്, കൂടാതെ മുഴുവൻ സജ്ജീകരണവും പ്രീമിയമായി അനുഭവപ്പെടുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര ഡോർ പാനലിൽ ഫോക്സ്-വുഡ് ട്രിം ഉപയോഗിച്ചിട്ടുണ്ട്. ഇതേ ട്രിമിൽ, ബൂമറാംഗ് ആകൃതിയിലുള്ള ലിവറുകൾ ഡോർ പൂട്ടുന്നതിനും/തുറക്കുന്നതിനും ഒരുക്കിയിരിക്കുന്നു. ഡ്രൈവർ സീറ്റ് മാത്രം പൂർണ്ണമായും ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതാണ്, അതിനുള്ള കൺട്രോളുകൾ ഇതേ ഡോർ പാനലിൽ സ്ഥാപിച്ചിരിക്കുന്നു. ഫ്ലോർ മാറ്റുകൾക്ക് XUV700 ലോഗോയോടൊപ്പം ആകർഷകമായ പാറ്റേൺ ലഭിച്ചിട്ടുണ്ട്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

XUV700, രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്കായി എസി വെന്റുകൾ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ഇതിന് ഒരു എയർ പ്യൂരിഫയറും ലഭിക്കുന്നു. മികച്ച ലെഗ് റൂം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടാമത്തെ വരിയിൽ ബിൽറ്റ്-ഇൻ കപ്പ് ഹോൾഡറുകളുള്ള ഒരു ഫോൾഡ്-ഡൗൺ ആംറെസ്റ്റ് ലഭിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പിന്നെ മൂന്നാമത്തെ നിര. ഈ വിഭാഗത്തിലെ മറ്റ് മിക്ക എസ്‌യുവികളിലുമുള്ള സ്പെയ്സിക്കാൾ മികച്ചതാണ് ഇവിടെയുള്ള ഇടം. എന്നിരുന്നാലും, ഈ സ്പെയ്സ് കുട്ടികൾക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത് എന്ന് ഞങ്ങൾ ഇപ്പോഴും നിർദ്ദേശിക്കുന്നു. ദീർഘദൂര യാത്രകളിൽ മുതിർന്നവർ ഇവിടെ ഇരിക്കാൻ പാടുപെടും.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇതെല്ലാം കൂടി ചേരുമ്പോൾ, മഹീന്ദ്ര XUV700 അതിലെ യാത്രക്കാർക്ക് ഒരു പ്രീമിയം എക്സ്പീരിയൻസ് നൽകുന്നു എന്നത് വളരെ വ്യക്തമാണ്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കംഫർട്ട്, പ്രായോഗികത, ബൂട്ട് സ്പേസ്

XUV500- ന്റെ സുഖപ്രദമായ റൈഡ് ഗുണനിലവാരത്തെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അതിന്റെ പിൻഗാമിക്ക്, കൂടുതൽ മികച്ച റൈഡ് ക്വാളിറ്റി ഉണ്ടായിരിക്കണം എന്നത് ആരും ആഗ്രഹിക്കുന്നതാണ്, XUV700 ഇക്കാര്യത്തിൽ ഒട്ടും നിരാശപ്പെടുത്തുന്നില്ല. ചെന്നൈയുടെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ പുതിയ പ്രൂവിംഗ് ഗ്രൗണ്ടുകളിൽ യഥാർത്ഥ ലോക സാഹചര്യങ്ങളേയും ഡ്രൈവിംഗിനേയും അനുകരിക്കുന്ന നിരവധി റോഡുകളുണ്ട്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഈ റോഡുകളിലും ഹൈ-സ്പീഡ് വിഭാഗത്തിലും, XUV700 അതിന്റെ കംഫർട്ട് ലെവലിൽ ഞങ്ങളെ വളരെയധികം ആകർഷിച്ചു. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മൂന്ന് വരികൾക്കുള്ള എസി വെന്റുകൾ, വിശാലമായ ഇന്റീരിയർ, പനോരമിക് സൺറൂഫ് മുതലായവ, എല്ലാ മഹീന്ദ്ര XUV700 യാത്രക്കാർക്കും കംഫർട്ട് ലെവൽ വർധിപ്പിക്കുന്നതിൽ ഒത്തുചേരുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര തങ്ങളുടെ എല്ലാ വാഹനങ്ങളിലും പ്രായോഗികത പകരുന്ന ബ്രാൻഡുകളിൽ ഒന്നാണ്, പുതിയ XUV700 ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഉപഭോക്താക്കളുടെ സാധന സാമഗ്രഹികൾ വെക്കാൻ ധാരാളം സ്റ്റോറേജ് സ്പെയ്സുകൾ വാഹനത്തിലുണ്ട്. ഡോർ പോക്കറ്റുകൾ വലുതാണ്, കൂടാതെ വയർലെസ് മൊബൈൽ ഫോൺ ചാർജിംഗിന് ഒരു പ്രത്യേക ഇടവും ലഭിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മൂന്ന് നിര സീറ്റുകളുമുള്ളപ്പോഴും, മഹീന്ദ്ര XUV700 -ന്റെ ബൂട്ട് സ്പേസ് മികച്ചതാണ്. എന്നിരുന്നാലും, രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്ക് സ്പ്ലിറ്റ് സീറ്റുകളും മടക്കാവുന്ന സവിശേഷതയും ലഭിക്കുന്നതിനാൽ ഇക്കാര്യത്തിൽ ധാരാളം ഫ്ലെക്സിബിലിറ്റിയുണ്ട്. എല്ലാ സീറ്റുകളും മടക്കിവെച്ചാൽ അത് മിക്കവാറും ഒരു ഫ്ലാറ്റ് ബെഡ് ആയി മാറുന്നു. മഹീന്ദ്ര XUV700 -ന് 60 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും ലഭിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എഞ്ചിൻ പെർഫോമെൻസ് & ഡ്രൈവിംഗ് ഇംപ്രഷനുകൾ

പുതിയ XUV700 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇനി നമുക്ക് രണ്ട് മോട്ടോറുകളെക്കുറിച്ചും അൽപ്പം സംസാരിക്കാം. പെട്രോൾ യൂണിറ്റ് 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ്, ഇത് 197.2 bhp കരുത്തും 380 Nm torque ഉം പുറപ്പെടുവിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഈ ഗ്യാസോലിൻ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. പ്രകടനവും വേഗതയുള്ളതാണ്, എസ്‌യുവി 5.0 സെക്കൻഡിൽ 60 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മറുവശത്ത് 2.2 ലിറ്റർ എംഹോക്ക് ഡീസൽ യൂണിറ്റാണ്. ഞങ്ങൾ ഓടിച്ച കാറിൽ 184.4 bhp (187PS) പവർ ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ ഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും, മാനുവലിനും ഓട്ടോമാറ്റിക് ഗിയർബോക്സിനും torque ഔട്ട്പുട്ട് വ്യത്യസ്തമാണ്. മാനുവൽ വേരിയന്റ് 420 Nm torque പുറപ്പെടുവിക്കുന്നു, ഓട്ടോമാറ്റിക് വേരിയന്റ് 450 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര XUV700- ന് രണ്ട് ഡ്രൈവ് ട്രെയിൻ കോൺഫിഗറേഷനുകളുണ്ട്. ഒന്ന് ഫ്രണ്ട്-വീൽ ഡ്രൈവ്, മറ്റൊന്ന് ഫോർ-വീൽ ഡ്രൈവ് സെറ്റപ്പ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഫ്രണ്ട്-വീൽ ഡ്രൈവ് വേരിയന്റാണ് ഞങ്ങൾ ഓടിച്ചത്. ഇപ്പോൾ വിചിത്രമായ കാര്യം, ഡീസൽ വേരിയന്റുകൾക്ക് ഡ്രൈവിംഗ് മോഡുകൾ ലഭിക്കുന്നു എന്നാൽ പെട്രോൾ വേരിയന്റുകൾക്ക് ലഭിക്കുന്നില്ല എന്നതാണ്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മൊത്തം സിപ്പ് (ഇക്കോ), സാപ്പ് (കംഫർട്ട്), സൂം (സ്പോർട്ട്/ഡൈനാമിക്), കസ്റ്റം (ഇൻഡിവിഡുവൽ) എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ വാഹനത്തിലുണ്ട്. ഞങ്ങൾ സിപ്പ് മോഡിൽ കാർ ഓടിക്കാൻ തുടങ്ങി. ഈ മോഡിൽ, ത്രോട്ടിൽ പ്രതികരണത്തിന് ലാഗ് അനുഭവപ്പെടുന്നു, പക്ഷേ ഇത് ഇന്ധനം ലാഭിക്കുന്നു. സാപ്പ് മോഡിൽ, ത്രോട്ടിൽ പ്രതികരണം അല്പം മെച്ചപ്പെടുന്നു, ടൗണിൽ ചുറ്റിക്കറങ്ങുമ്പോൾ ഉപയോഗിക്കാൻ ഞങ്ങൾ ശിപാർശ ചെയ്യുന്ന മോഡ് ഇതാണ്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇതിന് ശേഷമാണ് ഞങ്ങൾ സൂം മോഡിലേക്ക് മാറിയത്. ത്രോട്ടിൽ പ്രതികരണം ഷാർപ്പാവുകുകയും കാറിന്റെ പരമാവധി സാധ്യതകൾ ഈ മോഡിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ദിവസം മുഴുവൻ ഞങ്ങൾ ഈ മോഡിൽ XUV700 ഓടിച്ചു. സൂം മോഡിലെ പവർ ഡെലിവറി തുടക്കത്തിൽ ലീനിയറാണ്, എന്നാൽ നിങ്ങൾ പെഡൽ ചവിട്ടി താഴ്ത്തുന്നതോടെ പെട്ടെന്ന് കരുത്ത് വർധിക്കും.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

XUV700 -ന്റെ ഡീസൽ യൂണിറ്റുകൾക്ക് വളരെ ശക്തമായ മിഡ് റേഞ്ചുണ്ട്, എസ്‌യുവിക്ക് വേഗതയും അനുഭവപ്പെടുന്നു. റെവ്-ലിമിറ്റർ 4,300 rpm റെഡ്‌ലൈൻ മാർക്കിൽ പ്രവർത്തിക്കുന്നു. XUV700 വേഗതയിലെത്താൻ കുറച്ച് സമയമെടുക്കും. എന്നാൽ എസ്‌യുവി അനായാസം മൂന്നക്ക വേഗത്തിലേക്ക് എത്തുന്നു, മാത്രമല്ല ഉയർന്ന വേഗതയിലും ഹാൻഡ്‌ലിംഗ് മികച്ചതാണ്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കമ്പനി സജ്ജീകരിച്ച പുതുക്കിയ സസ്പെൻഷൻ XUV700 -ന് വളവുകളിൽ മികച്ച ഗ്രിപ്പ് നൽകുന്നു. കൂടാതെ, ഇതേ സെഗ്‌മെന്റിലെ മറ്റ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബോഡി റോൾ വളരെ കുറവാണ്, ഇക്കാര്യത്തിലാണ് XUV700 മിന്നി തിളങ്ങുന്നത്.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്രയുടെ പുതിയ ടെസ്റ്റ് ട്രാക്കിൽ വ്യത്യസ്ത റോഡ് അവസ്ഥകൾ അനുകരിക്കാൻ വ്യത്യസ്ത സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു, ഇതിൽ തകർന്ന റോഡുകളും ഉൾപ്പെടുന്നു. ഞങ്ങൾ ഈ അസമമായ റോഡുകളിലൂടെ സഞ്ചരിച്ചു, എസ്‌യുവി വിയർപ്പൊഴുക്കാതെ കുണ്ടും കുഴിയും ആഗിരണം ചെയ്തു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

തുടക്കത്തിൽ, സ്റ്റിയറിംഗ് വീൽ കൂടുതൽ റെസ്പോൺസീവാക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു, പക്ഷേ ദിവസത്തിന്റെ അവസാനത്തോടെ അത് അത്ര മോശമല്ലെന്ന് മനസ്സിലായി. സ്റ്റിയറിംഗ് വീൽ കുറഞ്ഞ വേഗതയിൽ ലൈറ്റാവുകയും ഉയർന്ന വേഗതയിൽ ചെറുതായി ദൃഢമാകുകയും ചെയ്യുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ക്ലച്ചിന്റെ ഒരു പ്രത്യേക പരാമർശം ഇവിടെ നടത്തേണ്ടതുണ്ട്. ഒരു ഡീസൽ വാഹനത്തിന് ഇത് അതിശയകരമാംവിധം ഭാരം കുറഞ്ഞതാണ്. ക്ലച്ചിന്റെ പെഡൽ ആക്ഷൻ അധികമല്ല, ഗിയർ ലിവറിനും ദീർഘമായ ത്രോ ഇല്ല, അതുവഴി ഡ്രൈവർക്ക് സ്പോർട്ടി ഡ്രൈവിംഗ് അനുഭവം വാഹനം നൽകുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ കാറാണ് മഹീന്ദ്ര XUV700, ഞങ്ങൾക്കും ഇത് അനുഭവപ്പെട്ടു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഡ്രൈവർ ഡ്രൗസിനെസ് (മയക്കം) അലേർട്ട്, ലെയിൻ-കീപ്പ് അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകൾ ADAS നൽകുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ആദ്യം അല്പം ഭയപ്പെടുത്തുന്ന ഒരു സവിശേഷതയാണ് ഓട്ടോണമസ് ബ്രേക്കിംഗ്, പക്ഷേ പിന്നീട് അത് ഒരു കാവൽ മാലാഖയെപ്പോലെ പ്രവർത്തിക്കുന്നു. അതിനാൽ, വേഗത കണക്കിലെടുക്കാതെ വാഹനം മുന്നിൽ ഒരു തടസ്സം കണ്ടെത്തുമ്പോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 'ഒരു ഏറ്റുമുട്ടലിന്റെ സാധ്യത' എന്ന് പറയുന്ന ഒരു സന്ദേശം പോപ്പ് ചെയ്യും.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഈ അലേർട്ടിന് ശേഷവും, നിങ്ങൾ സന്ദേശം അവഗണിക്കുകയും നിങ്ങളുടെ മുന്നിലുള്ളതിനോട് വളരെ അടുക്കുകയും ചെയ്താൽ, ആദ്യം സ്റ്റിയറിംഗ് വീൽ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങുകയും പെട്ടെന്ന് ബ്രേക്ക് പ്രയോഗിക്കുകയും ചെയ്യും. ആദ്യം, ഞാൻ സൂചിപ്പിച്ചതുപോലെ ഇത് വളരെ ഭയാനകമാണ്, മുഴുവൻ ബ്രേക്ക് പെഡലും ഫ്ലോറിലേക്ക് താഴേക്ക് പോകുന്നു. എന്നാൽ ഇത് വളരെ മികച്ച സുരക്ഷാ സവിശേഷതയാണ്, ഒപ്പം യാത്രക്കാരെ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ഉറപ്പു വരുത്തുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മൈലേജ് സംബന്ധിച്ചിടത്തോളം, കാർ ഏതാനും മണിക്കൂറുകൾ മാത്രം ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് ഇന്ധനക്ഷമത പൂർണ്ണമായി പരിശോധിക്കാനായില്ല. എന്നിരുന്നാലും, സാധ്യമായ എല്ലാ ടെസ്റ്റുകളും ഹൈ-സ്പീഡ് റണ്ണുകളും ചെയ്തതിനുശേഷം ട്രാക്കിൽ, MID സ്ക്രീൻ ലിറ്ററിന് 7.5 മുതൽ 10 km വരെയുള്ള ലൈവ് മൈലേജ് പ്രദർശിപ്പിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഞങ്ങൾ ഉടൻ തന്നെ വാഹനത്തിന്റെ പൂർണ്ണമായ റോഡ് ടെസ്റ്റ് റിവ്യൂ നടത്തും, അതോടൊപ്പം പുതിയ XUV700 -ന്റെ യഥാർത്ഥ ലോക മൈലേജ് കണക്കുകളെക്കുറിച്ച് നിങ്ങളെ കൂടുതൽ അറിയിക്കാം. ബ്രേക്കിംഗ് മാന്യമാണ്, ബ്രേക്ക് പെഡലിലെ ഓരോ ഇൻപുട്ടിനും കാർ നന്നായി പ്രതികരിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പ്രധാന സവിശേഷതകളും സുരക്ഷാ സവിശേഷതകളും

മഹീന്ദ്ര XUV700 സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുമായാണ് വരുന്നത്, അവയിൽ പലതും ഫസ്റ്റ്-ഇൻ-സെഗ്മെന്റാണ്. ധാരാളം സവിശേഷതകൾ എസ്‌യുവിയെ ആളുകൾക്ക് ഒരു വാല്യു ഫോർ മണി പ്രൊഡക്റ്റാക്കി മാറ്റുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര XUV700 പ്രധാന സവിശേഷതകൾ:

- 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്

- സോണിയിൽ നിന്നുള്ള പ്രീമിയം മ്യൂസിക്ക് സംവിധാനം

- ആമസോൺ അലക്സ

- ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾകാർപ്ലേ

- ആംബിയന്റ് ലൈറ്റിംഗ്

- ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ

- എയർ പ്യൂരിഫയർ

- ഇൻസ്ട്രുമെന്റേഷനായി 10.25 ഇഞ്ച് സ്ക്രീൻ

- ഇൻബിൾഡ് നാവിഗേഷൻ, 3D മാപ്പ്, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകൾ

- ആൻഡ്രെനൊ-X ആപ്പ് അധിഷ്‌ഠിത കൺട്രോളുകൾ

- ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സുരക്ഷയെ സംബന്ധിച്ചിടത്തോളം, XUV700 തീർച്ചയായും ഒരു വിന്നറാണെന്ന് തോന്നുന്നു. മൊത്തം ഏഴ് എയർബാഗുകൾ വാഹനത്തിലുണ്ട്, അവിയിലൊന്ന് അപകടമുണ്ടായാൽ ഡ്രൈവറുടെ കാൽമുട്ടുകൾ സംരക്ഷിക്കുന്നതിനായി സ്റ്റിയറിംഗ് വീലിനടിയിൽ സ്ഥാപിച്ചിരിക്കുന്നു.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മഹീന്ദ്ര XUV700 സുരക്ഷാ സവിശേഷതകൾ

- ഏഴ് എയർബാഗുകൾ

- ESP

- ഫ്രണ്ട് കൊളീഷൻ വാർണിംഗ്

- ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്

- ലെയിൻ കീപ്പ് അസിസ്റ്റ്

- സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ

- ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ

- ABS + EBD

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

അഭിപ്രായം

റിവ്യൂവിന്റെ അവസാനം, പ്രീമിയം എന്ന വാക്ക് നിരവധി തവണ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെടുന്നു. ഒറ്റവാക്കിൽ മഹീന്ദ്ര XUV700 -നെ 'പ്രീമിയം' എന്ന് തന്നെ നിസംശയം വിശേഷിപ്പിക്കാം.

മഹീന്ദ്രയുടെ പുത്തൻ ഫ്ലാഗ്ഷിപ്പ് എസ്‌യുവി XUV700 -ന്റെ കൂടുതൽ വിശേഷങ്ങളുമായി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇത് പ്രീമിയം സവിശേഷതകൾ കൂടുതൽ താങ്ങാനാവുന്നതാക്കുന്നു. ഇക്കാര്യത്തിൽ, അതിന്റെ മുൻഗാമിയായ XUV500 പോലെയാണ് XUV700. മഹീന്ദ്ര നിരവധി ആഡംബര സവിശേഷതകൾ മാസ് മാർക്കറ്റിലേക്ക് കൊണ്ടുവരാൻ പരിശ്രമിച്ചതും അതിശയിപ്പിക്കുന്ന വിലനിലവാരവും ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.

അടുത്തതായി ഞങ്ങളുടെ കണ്ണുകളും കാതുകളും ചിന്തകളും വരാനിരിക്കുന്ന മഹീന്ദ്ര XUV900 -ലാണ്.

Most Read Articles

Malayalam
English summary
All new mahindra xuv700 first drive review design specs and features explained
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X