പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സെഡാനുകളുടെ കാര്യത്തിൽ വളരെയധികം പ്രസിദ്ധരായ ഒരു നിർമ്മാതാക്കളാണ് സ്കോഡ. പല അന്താരാഷ്ട്ര വിപണികളിലും സ്കോഡയുടെ സെഡാനുകൾ വളരെ ജനപ്രിയമാണ്, എന്നാൽ എസ്‌യുവികളുടെ കാര്യം വരുമ്പോൾ, ചെക്ക് ബ്രാൻഡ് ഈ ശ്രേണിയിൽ അധികം ഉൽപ്പന്നങ്ങൾ നിർമ്മിച്ചിട്ടില്ല. എന്നിരുന്നാലും, എസ്‌യുവികൾ വികസിപ്പിച്ചപ്പോഴെല്ലാം കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കൃത്യമായി തന്നെ ചെയ്തു എന്ന് സ്‌കോഡ ഉറപ്പുവരുത്തിയിട്ടുണ്ട്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

മുൻകാല സ്‌കോഡ യെത്തി ഏറ്റവും കഴിവുള്ളതും എന്നാൽ അണ്ടർ റേറ്റഡുമായ എസ്‌യുവികളിൽ ഒന്നായിരുന്നു, അത് ഇപ്പോഴും അതേപടി തുടരുന്നു. അതിന് ശേഷം സ്‌കോഡ കൊഡിയാക് വിപണിയിൽ എത്തി. ഇത് 2016 -ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, 2018 -ൽ ഇന്ത്യയിലും ലോഞ്ച് ചെയ്തു. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നത് മൂലം വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് 2020 -ൽ സ്കോഡ എസ്‌യുവിക്ക് ഒരു അപ്പ്ഡേറ്റ് നൽകിയിരുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സ്കോഡ കൊഡിയാക്, അതിന്റെ പഴയ രൂപത്തിൽ പോലും ശാശ്വതമായ മതിപ്പ് അവശേഷിപ്പിച്ചിരുന്ന ഒരു എസ്‌യുവി ആയിരുന്നു. അതിനാൽ, ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കോഡ ബിഎസ് VI കോഡിയാക്കിന്റെ വരവ് പ്രഖ്യാപിച്ചപ്പോൾ, സാധ്യമായ എല്ലാ വിധത്തിലും ഈ എസ്‌യുവി മികച്ചതായിരിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാൽ ഊഹങ്ങൾ പോലെ ഇത് യഥാർത്ഥത്തിൽ മികച്ചതാണോ? വാഹനം ഇപ്പോഴും ജനങ്ങളിൽ ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിക്കുന്നുണ്ടോ? പുത്തൻ കോഡിയാക്കിന്റെ വിശേഷങ്ങളിലേക്ക്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഡിസൈനും ശൈലിയും

ഡിസൈനിന്റെ കാര്യത്തിൽ, പുതിയ സ്‌കോഡ കൊഡിയാക്കിൽ നിരവധി മാറ്റങ്ങളുണ്ട്. എസ്‌യുവി ഏറെക്കുറെ പുതിയതായി തോന്നുന്നത് അതിന്റെ ഫ്രണ്ട് എൻഡിലാണ്. ക്രിസ്റ്റലിൻ ഹെഡ്‌ലാമ്പ് വളരെ മെലിഞ്ഞതും ഫ്രണ്ട് ഫാസിയയ്ക്ക് ഒരു ചിക് സ്റ്റൈലും നൽകുന്നു. ഹെഡ്‌ലാമ്പുകൾക്ക് താഴെയായി എൽഇഡി ഫോഗ് ലാമ്പുകൾ ഇടം പിടിക്കുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

2022 സ്കോഡ കൊഡിയാക് ബ്രാൻഡിന്റെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ല് ഡിസൈൻ അവതരിപ്പിക്കുന്നു. ഗ്രില്ല് വലുതും ഗംഭീരവുമാണ്. കട്ടിയുള്ള ക്രോം ഗ്രില്ല് സറൗണ്ടുകൾ ഫ്രണ്ട് എൻഡിന് കൂടുതൽ പ്രീമിയം ടച്ച് നൽകുന്നു. ഗ്രില്ലിലെ വെർട്ടിക്കൽ സ്ലാറ്റുകളിലും നിർമ്മാതാക്കൾ ക്രോം ഘടകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഇന്റർകൂളറിന് മുന്നിൽ ഹണികോംബ് ഡിസൈൻ ഘടകത്തോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും പുതിയ സ്‌കോഡ കൊഡിയാക്കിന്റെ സവിശേഷതയാണ്. ബമ്പറിന്റെ ലോവർ ലിപ്പിൽ കൂടുതൽ കോണാകൃതിയിലുള്ള ലൈനുകളും, കട്ടുകളും, ക്രീസുകളും കാണാൻ സാധിക്കും. ഉയർന്ന ബോണറ്റ് പുതിയ സ്‌കോഡ കൊഡിയാക്കിന് മസ്‌കുലർ സ്‌റ്റൈലിംഗ് നൽകുകയും ഫ്രണ്ട്-എൻഡിലേക്കുള്ള മാറ്റങ്ങൾ റൗണ്ട് ചെയ്യുകയും ചെയ്യുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സൈഡ് പ്രൊഫൈലിൽ നിന്ന് നോക്കുമ്പോൾ, എസ്‌യുവിയുടെ സിലൗറ്റ് പഴയ സ്‌കോഡ കൊഡിയാക്കിന് സമാനമായി തുടരുന്നു എന്ന് നാം ശ്രദ്ധിക്കും. ചരിഞ്ഞ റൂഫ് ലൈനും, ടോൾ സ്റ്റാൻസും, നീളം കൂടിയ ബോഡിയും അതേപടി നിലനിൽക്കുന്നു. വാഹനത്തിന് ബ്ലാക്ക് ഔട്ട് B & C പില്ലറുകൾ ലഭിക്കുന്നു, സ്‌പോയിലറും ഒരു ബ്ലാക്ക് ഔട്ട് ഫിനിഷിൽ വരുന്നു. അതോടൊപ്പം മാറ്റ് സിൽവർ റൂഫ് റെയിലുകളുടെ കൂട്ടിച്ചേർക്കൽ എസ്‌യുവിയുടെ ഭംഗി വർധിപ്പിക്കുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സൈഡ് പ്രൊഫൈലിലെ ഏറ്റവും വലിയ മാറ്റം പുതിയ അലോയി വീലുകളുടെ രൂപത്തിലാണ്. 2022 സ്കോഡ കൊഡിയാക് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്, മൂന്ന് വേരിയന്റുകളിലും വ്യത്യസ്ത ശൈലിയിലുള്ള അലോയി വീലുകൾ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ടോപ്പ്-സ്പെക്ക് ലോറിൻ & ക്ലെമെന്റ് (L&K) വേരിയന്റാണ് ഞങ്ങൾ ഓടിച്ചത്, ഇത് 18 ഇഞ്ച് ട്രിനിറ്റി ആന്ത്രാസൈറ്റ് ഡ്യുവൽ-ടോൺ അലോയി വീലുമായാണ് വരുന്നത്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

L&K വേരിയന്റിൽ സ്കോഡ കൊഡിയാക് ഫ്രണ്ട് ഫെൻഡറുകളിൽ 'ലോറിൻ & ക്ലെമെന്റ്' ബാഡ്‌ജിംഗോടെയാണ് വരുന്നത്. പിൻഭാഗത്ത് ടെയിൽഗേറ്റിൽ 'സ്കോഡ' എന്ന ലെറ്ററിംഗിനൊപ്പം പുതുക്കിയ ബമ്പറും നൽകിയിരിക്കുന്നു. ആംഗുലാർ സ്റ്റൈലിംഗോടുകൂടിയ പുതിയ ടെയിൽ ലാമ്പ് ഡിസൈനാണ് എസ്‌യുവിയുടെ മറ്റൊരു സവിശേഷത. നേരത്തെ സൂചിപ്പിച്ചതുപോലെ, സ്‌പോയിലറും ഷാർക്ക്‌ഫിൻ ആന്റിനയും കോഡിയാക്കിന്റെ റിയർ പ്രൊഫൈൽ മികച്ചതാക്കുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

കോക്ക്പിറ്റ് & ഇന്റീരിയർ

സ്‌കോഡയുടെ വാഹനങ്ങൾ അവരുടെ ആഡംബര ഇന്റീരിയറിന് പേരുകേട്ടതാണ്, കൊഡിയാക് ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. സ്‌കോഡ കൊഡിയാക്കിന്റെ മുഴുവൻ ക്യാബിനിലും ഇന്റീരിയറിലും ഒരു നിശ്ചിത പ്രീമിയം ഫീൽ ഉണ്ട്. ക്യാബിൻ ശരിക്കും എത്ര വിശാലമാണ് എന്നതാണ് ഒരാൾ ആദ്യം ശ്രദ്ധിക്കുന്നത്. ഇന്റീരിയറിനുള്ള നിറങ്ങളുടെ സെലക്ഷനും വാഹനത്തിന്റെ വിശാലത വർധിപ്പിക്കുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സ്‌കോഡ കൊഡിയാക്കിന്റെ ഇന്റീരിയർ ഡ്യൂവൽ ടോൺ ബീജ്, ബ്ലാക്ക് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഈ കളർ തീം എസ്‌യുവിയിലുടനീളം കാണപ്പെടുന്നു. എസ്‌യുവിയുടെ പഴയ പതിപ്പിന് സമാനമായ ഒരു ഡാഷ്‌ബോർഡ് ലേയൗട്ട് 2022 കോഡിയാക് അവതരിപ്പിക്കുന്നു. ഡാഷ്‌ബോർഡിന്റെ മുകൾഭാഗം ബ്ലാക്ക് ലെതർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, താഴത്തെ പകുതി ബീജിൽ ഫിനിഷ് ചെയ്ത സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ബ്ലാക്ക് ലെതറും ബീജ് സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കുകളും വേർതിരിക്കുന്നത് ഡാഷ്‌ബോർഡിന്റെ മധ്യഭാഗം ഒരുക്കിയിരിക്കുന്ന ഒരു പിയാനോ ബ്ലാക്ക് സ്ട്രിപ്പാണ്. മുൻ തലമുറയിലെ വയർഡ് പതിപ്പുകളെ അപേക്ഷിച്ച് വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം വരുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റാണ് ഡാഷ്‌ബോർഡിലെ കേന്ദ്ര ഘടകം.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സിസ്റ്റവുമായി നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ പെയർ ചെയ്യുന്നത് വളരെ ലളിതമായ ഒരു പ്രക്രിയയാണ്. ഒരിക്കൽ കണക്ട് ചെയ്താൽ, നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ മിക്ക സവിശേഷതകളും ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലൂടെ ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകൾ വഴി മ്യൂസിക്ക് പ്ലേ ചെയ്യുകയോ ഗൂഗിൾ മാപ്‌സ് വഴി നാവിഗേറ്റ് ചെയ്യുകയോ ചെയ്യാം, സ്‌കോഡ കൊഡിയാക് ഇവ താരതമ്യേന അനായാസമായി ചെയ്യുന്നു, സിസ്റ്റത്തിൽ ഒരു ലാഗും ഞങ്ങൾ കണ്ടെത്തിയില്ല.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഈ സെഗ്‌മെന്റിലെ ഒരു വാഹനത്തിന് 8.0 ഇഞ്ച് സ്‌ക്രീൻ ചെറുതായി തോന്നുന്നു. എന്നിരുന്നാലും, സ്‌കോഡ ഈ സ്‌ക്രീനിൽ പാക്ക് ചെയ്‌തിരിക്കുന്ന സാങ്കേതിക വിദ്യകളുടെയും ഫീച്ചറുകളുടെയും അളവ് ചെറുതല്ല എന്നത് ശ്രദ്ധേയമാണ്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

12 സ്പീക്കറുകളുള്ള കാന്റൺ മ്യൂസിക് സിസ്റ്റം വഴിയാണ് ഇൻഫോടെയിൻമെന്റ് സൗണ്ട് പുറപ്പെടുവിക്കുന്നത്. 10 സ്പീക്കറുകളുള്ള പഴയ സ്കോഡ കൊഡിയാക്കിനെ അപേക്ഷിച്ച് ഇത് മികച്ചതാണ്. മൊത്തം RMS ഔട്ട്‌പുട്ട് ഇപ്പോൾ 625 വാട്ട്‌സ് ആയി റേറ്റുചെയ്‌യുന്നു, കൂടാതെ ഇത് ഒരു സബ്-വൂഫറിനൊപ്പം വരുന്നു. ഈ സ്പീക്കറുകളിൽ മ്യൂസിക്ക് ആസ്വദിക്കുന്നത് തീർച്ചയായും സന്തോഷകരമാണ്. മുന്നിലുള്ള യാത്രക്കാരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് സൗണ്ട് ഔട്ട്‌പുട്ട് ഒരുക്കിയിരിക്കുന്നത്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവർ, പാസഞ്ചർ സീറ്റ് ഹീറ്റിംഗ്/കൂളിംഗ് എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ടച്ച്‌സ്‌ക്രീൻ വഴി നിയന്ത്രിക്കാനാകും. കൂടാതെ ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, നാവിഗേഷൻ, സൗണ്ട്-സ്റ്റേജിംഗ്, സസ്പെൻഷൻ, സ്റ്റിയറിംഗ് സെൻസിറ്റിവിറ്റി മുതലായവയും ഇതിലൂടെ സെറ്റ് ചെയ്യാം.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സ്മാർട്ട്‌ഫോൺ ആപ്പ് വഴി കാറിന്റെ ഒന്നിലധികം വശങ്ങൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന മൈ-സ്‌കോഡ കണക്റ്റ് ഫീച്ചറുമായിട്ടാണ് സ്‌കോഡ കൊഡിയാക് വരുന്നത്. ട്രാക്ക് യുവർ കാർ, ലൈവ് സ്പീഡ് ട്രാക്കിംഗ്, റോഡ്സൈഡ് അസിസ്റ്റൻസ്, ജിയോഫെൻസ് ബ്രീച്ച് നോട്ടിഫിക്കേഷൻ, SOS, ഡ്രൈവിംഗ് ബിഹേവിയർ റിപ്പോർട്ടുകൾ, ടോ അലേർട്ട് തുടങ്ങിയ ഫീച്ചറുകളുമായാണ് വാഹനം വരുന്നത്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഇൻഫോടെയിൻമെന്റിന് താഴെ HVAC-യുടെ കൺട്രോളുകളും പാർക്ക് അസിസ്റ്റ് ഫീച്ചറിനായുള്ള ചില ബട്ടണുകളും ഉണ്ട്. ഈ ബട്ടണുകൾക്ക് താഴെ സെന്റർ കൺസോൾ ക്രമീകരിച്ചിരിക്കുന്നു, ഇവിടെയും കുറച്ച് ടെക്ക് സവിശേഷതകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

സെന്റർ കൺസോളിനുള്ളിൽ ഒരു ചെറിയ കബ്ബിഹോൾ ഉണ്ട്, രണ്ട് ടൈപ്പ്-C ചാർജിംഗ് പോർട്ടുകളും ഒരു വയർലെസ് മൊബൈൽ ഫോൺ ചാർജറും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ ഏഴ് സ്പീഡ് DSG -ക്കുള്ള ഗിയർ ലിവറും ലിവറിന് പിന്നിൽ വാഹനത്തിന്റെ ഡൈനാമിക്സും ഡ്രൈവിംഗ് മോഡുകളും നിയന്ത്രിക്കുന്നതിനുള്ള വിവിധ ബട്ടണുകളും ഉണ്ട്. ഈ ബട്ടണുകൾ വഴി വരുത്തുന്ന ഏതൊരു മാറ്റവും ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലും ഒരു മാറ്റത്തിന് കാരണമാകും.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

കംഫർട്ട്, പ്രാക്ടിക്കാലിറ്റി & ബൂട്ട് സ്പേസ്

എസ്‌യുവിയുടെ ഡാഷ്ബോർഡിന് സമാനമായ ഡ്യുവൽ-ടോൺ ഇന്റീരിയർ തീം തന്നെയാണ് ഡോർ പാനലുകളും വരുന്നത്. മിക്ക കാറുകളും ബോട്ടിൽ ഹോൾഡറിനും കബ്ബിഹോൾ ഏരിയയ്ക്കും ഹാർഡ്-പ്ലാസ്റ്റിക് ഫിനിഷാണ് നൽകുന്നതെങ്കിലും, സ്കോഡ കൊഡിയാകിന് ഈ ഭാഗത്ത് ഒരു ഫീൽ ലൈനിംഗ് ലഭിക്കുന്നു, ഇത് തീർച്ചയായും പ്രീമിയം ടച്ച് ആൻഡ് ഫീൽ വർധിപ്പിക്കുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഫ്രണ്ട് ഡോർ പാനലുകളിൽ ഒരു ഭിൾഡ് ഇൻ അംബ്രല്ല ഹോൾഡർ പോക്കറ്റുകളും എസ്‌യുവിക്ക് ലഭിക്കുന്നു. കുടയിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകാൻ അനുവദിക്കുന്നതിന് അടിയിൽ ഡ്രെയിൻ ഹോളുകളോടെയാണ് ഇത് വരുന്നത്. സ്‌കോഡ കൊഡിയാക്കിലെ സീറ്റുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു. L&K വേരിയന്റിൽ ബീജിൽ അലങ്കരിച്ച ഹീറ്റഡ് ആന്റ് കോൾഡ് പോർസുള്ള ലെതർ സീറ്റുകളാണ് വരുന്നത്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

പ്രീമിയം ലുക്കിന് പുറമേ, സീറ്റുകൾ ശരിക്കും പ്രീമിയം ഫീൽ നൽകുകയും ഡ്രൈവറെയും പസഞ്ചറിനെയും കൂടുതൽ ദൂരങ്ങളിൽ പോലും സുഖകരമായി യാത്ര ചെയ്യാൻ സഹായിക്കുന്നു. ഇവ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നവയാണ്, കൂടാതെ മെമ്മറി ഫംഗ്ഷനും ലഭിക്കുന്നു. ശരിയായ പെസിഷൻ കണ്ടെത്തുന്നതിനായി ഇവ 12 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാനും സാധിക്കും. എന്നിരുന്നാലും, ക്രമീകരണത്തിനുള്ള ഇലക്ട്രിക് മോട്ടോറുകൾ കുറച്ചുകൂടി വേഗത്തിലാക്കാമായിരുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

വിശാലതയും പ്രീമിയം ഫീലും രണ്ടാം നിരയിലും കാര്യമായി തന്നെ ലഭിക്കുന്നു. സീറ്റുകൾ വിശാലമാണ്, ഹെഡ്‌റൂം, ലെഗ്‌റൂം എന്നിവയ്ക്ക് ഒട്ടും കുറവില്ല. കൈ സപ്പോർട്ട് പോലും മികച്ചതും, സീറ്റുകൾ വളരെ സുഖകരവുമാണ്. സ്‌കോഡ കൊഡിയാക് മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോളുമായി വരുന്നു ഇതോടൊപ്പം രണ്ടാം നിരയിലെ ടെംപറേച്ചറും ഫാനിന്റെ സ്പീഡും പ്രത്യേകം നിയന്ത്രിക്കാം.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഇതുകൂടാതെ, രണ്ടാം നിരയിലെ യാത്രക്കാർക്ക് അധികം സാങ്കേതികവിദ്യകളൊന്നും ലഭിക്കുന്നില്ല. എന്നാൽ ഒരു യൂണിക്ക് ഫീച്ചറുമായി രണ്ടാം നിര സീറ്റുകൾ അതിന്റെ സാങ്കേതിക വിദ്യയുടെ അഭാവം നികത്തുന്നു. 'പവർ നാപ്' പാക്കേജ് എന്ന് സ്‌കോഡ വിളിക്കുന്ന ഒരു സജ്ജീകരണമാണിത്. ഇതിൽ അടിസ്ഥാനപരമായി ഔട്ടർ സീറ്റുകൾക്കായി ഫോൾഡ്-ഔട്ട്/വേരിയബിൾ ഹെഡ്‌റെസ്റ്റുകൾ അടങ്ങിയിരിക്കുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഹെഡ്‌റെസ്റ്റിൽ നിന്ന് പുറത്തേക്ക് വരുന്ന ആംസ് യാത്രക്കാരന് ഉറങ്ങാൻ സുഖപ്രദമായ സപ്പോർട്ടായി പ്രവർത്തിക്കുകയും ചെയ്യുന്നു. സീറ്റിന്റെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു പൗച്ചിലേക്ക് ഭംഗിയായി മടക്കിയ ഒരു ബ്ലാംകറ്റും ഈ പാക്കേജിൽ ലഭ്യമാണ്. റിവ്യൂ ഷൂട്ട് ചെയ്യുന്നതിനിടെ സ്‌കോഡ കൊഡിയാക്കിൽ ഞങ്ങളും 20 മിനിറ്റ് പവർ നാപ്പ് എടുത്തിരുന്നു, അത് തികച്ചും റിഫ്രഷിംഗ് ആയിരുന്നു. രണ്ടാമത്തെ വരി സീറ്റുകൾ 60:40 അനുപാതത്തിൽ മടക്കാനും സാധിക്കും.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഇനി, മൂന്നാം നിര സീറ്റുകളെക്കുറിച്ച് സംസാരിക്കാം, സ്കോഡ കൊഡിയാകിനെ ഏഴ് സീറ്റർ എസ്‌യുവിയായി വിപണിയിലെത്തിക്കുന്നു, ന്യായമായും ഏഴ് സീറ്റുകളോടെയാണ് ഇത് വരുന്നത്. എന്നിരുന്നാലും, ഏഴ് സീറ്റുകളുടെയും ഉപയോഗക്ഷമത സംശയാസ്പദമാണ്. അതെ, ഞങ്ങൾ പരാമർശിക്കുന്നത് അവസാന നിരയിലെ രണ്ട് സീറ്റുകളെയാണ്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സീറ്റുകൾ സുഖകരമായി തോന്നുമെങ്കിലും, അവ വളരെ ഇടുങ്ങിയതാണ്, കുട്ടികൾക്കുപോലും ഇവിടേക്ക് അനായാസം കയറാനും ഇറങ്ങാനും ബുദ്ധിമുട്ടായേക്കാം.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

പിന്നിൽ ബൂട്ട് സ്പേസ് കൂടുതൽ ഉപയോഗപ്പെടുത്താൻ ഇത് മടക്കിവെക്കുന്നതാണ് നല്ലത്. കൂടാതെ സ്കോഡ കോഡിയാക്കിൽ ഒരു ഇലക്ട്രിക് ടെയിൽഗേറ്റും ഉണ്ട്, എന്നാൽ ഇതിന് ജസ്റ്റർ കൺട്രോളുകൾ ലഭിക്കുന്നില്ല. ബൂട്ട് സ്പേസ് ഓപ്പൺ ചെയ്യുന്നതിന് റിക്വസ്റ്റ് സെൻസറിൽ ക്ലിക്ക് ചെയ്താണ് ടെയിൽഗേറ്റ് ഉയരുന്നത്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

എല്ലാ സീറ്റുകളും ഉപയോഗത്തിലിരിന്നാൽ, സ്കോഡ കൊഡിയാക്കിലെ ബൂട്ട് സ്പേസ് വെറും 270 ലിറ്ററാണ്. രണ്ട് ക്യാബിൻ ബാഗുകളും ഒരു ബാക്ക്പാക്കും ഉൾക്കൊള്ളാൻ ഇത് മതിയാകും. മൂന്നാമത്തെ വരി സീറ്റ് മടക്കിയാൽ, സ്പെയ്സ് 630 ലിറ്ററായി വർധിക്കുന്നു. രണ്ട് നിര സീറ്റുകളും മടക്കിയാൽ, സ്കോഡ കൊഡിയാകിന് 2,005 ലിറ്റർ സ്പെയ്സ് ലഭിക്കും. ഇത് ഏതാണ്ട് ഒരു ഫ്ലാറ്റ്ബെഡായി മാറുന്നു, ലഗേജുകൾ ടൈ ചെയ്യാൻ സഹായിക്കുന്ന മൗണ്ടിംഗ് പോയിന്റുകളും വാഹനത്തിലുണ്ട്.

Dimensions 2022 Skoda Kodiaq
Length 4,699mm
Width 1,882mm
Height 1,685mm
Wheelbase 2,791mm
Boot Space 270-litres
പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

എഞ്ചിൻ പെർഫോമെൻസും ഡ്രൈവിംഗ് ഇംപ്രഷനുകളും

ഡ്രൈവിംഗ് ഡൈനാമിക്സിന്റെയും പെർഫോമെൻസിന്റെയും കാര്യത്തിൽ സ്‌കോഡ കൊഡിയാക് എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്‌കോഡ കൊഡിയാക്കിന്റെ മുൻ തലമുറ ഡീസൽ എഞ്ചിനിലാണ് ലഭ്യമായിരുന്നത്. എന്നിരുന്നാലും, ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ വന്നതോടെ, സ്കോഡ 2.0 ലിറ്റർ ഡീസൽ മോട്ടോർ നിർത്തലാക്കി.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

പുതിയ സ്‌കോഡ ഒക്ടാവിയയിലും സൂപ്പർബിലും നാം കണ്ടെത്തുന്ന ഉജ്ജ്വലമായ 2.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ സ്‌കോഡ കൊഡിയാക്കിന് കരുത്തേകുന്നത്. 4,200-6,000 rpm -ൽ 187.5 bhp (190PS) പുറപ്പെടുവിക്കുന്ന 1,984 സിസി, ഇൻലൈൻ-ഫോർ-സിലിണ്ടർ, TSI യൂണിറ്റാണിത്. ഇത് 1,500-4,100 rpm -ൽ 320 Nm പീക്ക് torque ഔട്ട്പുട്ട് നൽകുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സ്‌പോർട്‌സ് മോഡ്, മാനുവൽ മോഡ് എന്നിവയ്ക്കൊപ്പം സ്റ്റിയറിംഗ് വീലിന് പിന്നിൽ സ്ഥാപിച്ചിരിക്കുന്ന പാഡിൽ ഷിഫ്റ്ററുകളുമായി വരുന്ന ഏഴ് സ്പീഡ് DSG യൂണിറ്റാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത ഏകദേശം 7.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വാഹനത്തിന് കഴിയും, കൂടാതെ മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയും എസ്‌യുവി കൈവരിക്കും. എന്നിരുന്നാലും, മതിയായ റോഡുകളുടെ അഭാവം കാരണം ഞങ്ങൾക്ക് എസ്‌യുവിയെ അതിന്റെ ഉയർന്ന വേഗതയിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഇക്കോ, കംഫർട്ട്, നോർമൽ, സ്‌പോർട്, ഇൻഡിവിഡുവൽ & സ്നോ എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളാണ് 2022 സ്‌കോഡ കൊഡിയാക് അവതരിപ്പിക്കുന്നത്. ഈ മോഡുകളിൽ ഓരോന്നിനും അതിന്റേതായ സ്വഭാവമുണ്ട്, അവ എസ്‌യുവിയുടെ വ്യക്തിത്വത്തെ മാറ്റുന്നു. സ്‌നോ മോഡ് ഒഴികെയുള്ളവയെല്ലാം ഞങ്ങൾ ഈ റിവ്വ്യൂവിൽ പരീക്ഷിച്ചു, ഓരോ മോഡും സ്‌കോഡ കൊഡിയാക്കിന്റെ കൈകാര്യം ചെയ്യലിലും പെർഫോമെൻസിലും കാര്യമായ വ്യത്യാസം വരുത്തുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

വ്യത്യസ്ത ഡ്രൈവ് മോഡുകളുടെ ഫലപ്രാപ്തി ഡൈനാമിക് ഷാസിസ് കൺട്രോൾ (DCC) വഴി കൂടുതൽ ആധികാരികമാക്കുന്നു. ഇത് അടിസ്ഥാനപരമായി വാഹനത്തിന്റെ വേഗതയും ഓടിക്കുന്ന ഭൂപ്രകൃതിയും അനുസരിച്ച് ഷോക്ക് അബ്‌സോർബറുകളിലെ ഡാംപിംഗും അതിന്റെ നിരക്കും മാറ്റുന്ന ഒരു ആക്ടീവ് സസ്പെൻഷൻ സംവിധാനമാണ്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഓരോ ഡ്രൈവ് മോഡും സസ്‌പെൻഷൻ ബമ്പുകളോടും കുഴികളോടും പ്രതികരിക്കുന്ന രീതി മാറ്റുകയും കംഫർട്ട്, ഇക്കോ മോഡുകളിൽ യാത്ര സുഖകരമാക്കുകയും സ്‌പോർട്‌സ് മോഡിൽ കൂടുതൽ ഹാൻഡ്‌ലിംഗ് അനുവദിക്കുന്നതിന് അത് കടുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഡ്രൈവറുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇൻഡിവിഡുവൽ മോഡ് സജ്ജമാക്കാൻ കഴിയും.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

വ്യത്യസ്ത ഡ്രൈവ് മോഡുകൾ തിരഞ്ഞെടുക്കുന്നതിനനുസരിച്ച് എഞ്ചിനും ഗിയർബോക്‌സ് പ്രതികരണവും മാറുന്നു. ഈ മിഴിവിനു പുറമേ, 4x4 ഡ്രൈവ്‌ട്രെയിനുമായി സ്കോഡ കൊഡിയാക്കിനെ സജ്ജീകരിച്ചിരിക്കുന്നു. ഇത് പ്രാഥമികമായി ഒരു ഫ്രണ്ട് വീൽ ഡ്രൈവ് മോഡലാണ്, എന്നാൽ ഒപ്റ്റിമൽ ട്രാക്ഷൻ ലെവലുകൾ നിലനിർത്തുന്നതിന് ആവശ്യമുള്ളപ്പോൾ റിയർ വീലുകളിലേക്ക് പവർ അയയ്ക്കാൻ ഇത് പ്രാപ്തമാണ്. ഓഫ്-റോഡ് സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഒരു സമർപ്പിത ഓഫ്-റോഡ് മോഡും വാഹനത്തിൽ ഉണ്ട്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

സുരക്ഷയും പ്രധാന സവിശേഷതകളും

എല്ലാ സ്‌കോഡ വാഹനങ്ങളുടെയും ശക്തമായ പോയിന്റുകളിലൊന്നാണ് സുരക്ഷ. സ്കോഡയുടെ വാഹനങ്ങൾ മികച്ച രീതിയിൽ നിർമ്മിച്ചതാണ്, സമീപകാലത്ത് നിരവധി ആക്ടീവ് & പാസ്സീവ് സുരക്ഷാ സംവിധാനങ്ങൾ ഈ കാറുകൾ അവതരിപ്പിക്കുന്നു. 2022 സ്കോഡ കൊഡിയാക്കും ഇതേ സംവിധാനങ്ങളുമായി വരുന്നു.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

2022 സ്കോഡ കൊഡിയാക് സുരക്ഷാ ഫീച്ചറുകൾ:

- എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ഒമ്പത് എയർബാഗുകൾ

- 360-ഡിഗ്രി ക്യാമറ

- പാർക്ക് അസിസ്റ്റ്

- മൾട്ടി-കൊളീഷൻ ബ്രേക്ക്

- ട്രാക്ഷൻ കൺട്രോൾ സിസ്റ്റം/ആന്റി-സ്ലിപ്പ് റെഗുലേഷൻ

- ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം

- റോൾ ഓവർ പ്രൊട്ടക്ഷൻ

- മോട്ടോർ സ്ലിപ്പ് കൺട്രോൾ

- ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റം

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

2022 സ്കോഡ കൊഡിയാക് പ്രധാന സവിശേഷതകൾ:

- ക്രിസ്റ്റലിൻ LED ഹെഡ്‌ലാമ്പുകൾ

- പവർഡ് ടെയിൽഗേറ്റ്

- ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ

- 8.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

- 12.25-ഇഞ്ച് TFT ഇൻസ്ട്രുമെന്റേഷൻ

- കാന്റൺ 12-സ്പീക്കർ, 625W സൗണ്ട് സിസ്റ്റം

- മുൻ ഡോറുകളിൽ വെറ്റ് അംബ്രല്ല കേസ്

- ഓഫ്-റോഡ് മോഡ്

- ഡൈനാമിക് ചേസിസ് കൺട്രോൾ

- പവർ നാപ്പ് പാക്കേജ്

- മൈ-സ്കോഡ കണക്ട്

- സ്റ്റിയറിംഗ് മൌണ്ടഡ് കൺട്രോളുകൾ

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

2022 സ്കോഡ കൊഡിയാക്ക് വകഭേദങ്ങളും വിലയും

2022 സ്കോഡ കൊഡിയാക് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്:

- സ്റ്റൈൽ - 34.99 ലക്ഷം രൂപ

- സ്‌പോർട്ട്‌ലൈൻ - 35.99 ലക്ഷം രൂപ

- ലോറിൻ & ക്ലെമെന്റ് - 37.49 ലക്ഷം രൂപ

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

അഭിപ്രായം

40 ലക്ഷം രൂപയിലധികം ഓൺറോഡ് വിലയുണ്ടെങ്കിലും ഇന്ത്യൻ വിപണിയിലെ ഏറ്റവും മൂല്യമുള്ള എസ്‌യുവിയാണ് സ്‌കോഡ കൊഡിയാക്. നമ്മുടെ വിപണിയിൽ ധാരാളം എസ്‌യുവികൾ ഉണ്ടെങ്കിലും, ശാശ്വതമായ ഒരു ഇംപ്രഷൻ അവശേഷിപ്പിക്കുന്ന ഒന്നാണ് കൊഡിയാക്.

പുത്തൻ രൂപത്തിൽ വിപണി കയ്യടക്കാനൊരുങ്ങി Skoda Kodiaq; 2022 പതിപ്പിന്റെ വിശേഷങ്ങൾ ഇങ്ങനെ

ഓടിച്ചതിന് ശേഷവും ഒരു ഫീൽ നിലനിർത്തുന്ന ഒരു എസ്‌യുവിയാണിത്. ഇപ്പോൾ, ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, വാഹനം നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന എസ്‌യുവികളിലൊന്നാണ്. ഇന്ന് വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച സ്‌കോഡ കാറുകളിലൊന്നാണിത് എന്ന് നിസംശയം പറയാനാകും.

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
All new skoda kodiaq review design engine specs and performance explained
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X