ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

Written By:

രണ്ടാം തലമുറ A5 നിരയുമായി ഇന്ത്യയില്‍ വീണ്ടും ശക്തമാവാന്‍ ഔഡി ഒരുങ്ങുകയാണ്. ഔദ്യോഗിക വരവിന് മുമ്പ് തന്നെ പുതിയ A5 കുടുംബത്തെ ജര്‍മ്മന്‍ നിര്‍മ്മതാക്കള്‍ ഇന്ത്യയില്‍ കാഴ്ചവെച്ചു കഴിഞ്ഞു.

A5 സ്‌പോര്‍ട്ബാക്ക്, A5 കാബ്രിയോലെ, S5 സ്‌പോര്‍ട്ബാക്ക് മോഡലുകള്‍ അടങ്ങുന്നതാണ് ഔഡി A5 സീരീസ്. ഒക്ടോബര്‍ 5 നാണ് മൂന്ന് മോഡലുകളെയും ഇന്ത്യയില്‍ ഔഡി അവതരിപ്പിക്കുക.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

A5 നിരയിലുള്ള കരുത്തന്‍ 2017 ഔഡി S5 സ്‌പോര്‍ട്ബാക്കിലേക്കാണ് ഇപ്പോള്‍ മിക്ക കാര്‍പ്രേമികളുടെയും ശ്രദ്ധ. A5 സ്‌പോര്‍ടിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പാണ് ഔഡി S5 സ്‌പോര്‍ട്ബാക്ക്. എന്നാല്‍ ശരിക്കും ഔഡിയുടെ പെര്‍ഫോര്‍മന്‍സ് മുഖത്തിന് S5 സ്‌പോര്‍ട്ബാക്ക് പിന്തുണയേകുന്നുണ്ടോ? കണ്ടെത്താം —

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

പവര്‍ ഡോം ഹൂഡിന്റെയും, വേവ് ഡിസൈന്‍ ഷൗള്‍ഡര്‍ ലൈനിന്റെ പിന്‍ബലത്തില്‍ സ്‌പോര്‍ടി പരിവേഷത്തെ S5 സ്‌പോര്‍ട്ബാക്കിന്റെ എക്സ്റ്റീരിയറില്‍ ദൃശ്യമാക്കാന്‍ ഔഡിക്ക് സാധിച്ചിട്ടുണ്ട്.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

അലൂമിനിയം-ഒപ്റ്റിക് ഡബിള്‍ ഹൊറിസോണ്ടല്‍ ബ്ലേഡ് ബാറുകളോടെയുള്ള പ്ലാറ്റിനം ഗ്രെയ് സിംഗിള്‍-ഫ്രെയിം ഗ്രില്‍, സാറ്റിന്‍ ഫിനിഷ് നേടിയ വിംഗ് മിററുകള്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 3D എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ S5 സ്‌പോര്‍ട്ബാക്കിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

എന്തായാലും സമകാലിക ഔഡി കാറുകളില്‍ നിന്നും വേറിട്ട ഒരു മുഖമാണ് പുതിയ ഔഡി S5 സ്‌പോര്‍ട്ബാക്കില്‍ ഒരുങ്ങിയിരിക്കുന്നത്. എക്‌സ്റ്റീരിയറിനോട് നീതി പുലര്‍ത്തുന്ന സ്‌പോര്‍ടി ഇന്റീരിയര്‍ തന്നെയാണ് S5 സ്‌പോര്‍ട്ബാക്കില്‍ ഔഡി നല്‍കിയിട്ടുള്ളത്.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

റോട്ടറി കണ്‍ട്രോള്‍ഡ് മീഡിയ സിസ്റ്റം, 12 തരത്തില്‍ ക്രമീകരിക്കാവുന്ന പവര്‍ ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ വിശേഷങ്ങള്‍.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

ആവശ്യമായ ലെഗ്‌റൂമും ഹെഡ്‌റൂമും ഔഡിയുടെ പെര്‍ഫോര്‍മന്‍സ് മോഡലില്‍ ലഭിക്കുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതേസമയം S5 സ്‌പോര്‍ട്ബാക്കിന് ലഭിച്ച ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം താരതമ്യം ചെയ്താല്‍, എതിരാളികളെക്കാള്‍ ഒരല്‍പം പിന്നിലാണ് ഔഡി.

Recommended Video - Watch Now!
Audi A5 Sportback, A5 Cabriolet And S5 Sportback Previewed In India | In Malayalam - DriveSpark
ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

349 bhp കരുത്തും 500 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് S5 സ്‌പോര്‍ട്ബാക്കില്‍ ഒരുങ്ങുന്നത്. സെല്‍ഫ്-ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യലിന് ഒപ്പമുള്ള ക്വാട്ട്രോ പെര്‍മനന്റ് ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഔഡി S5 സ്‌പോര്‍ട്ബാക്കില്‍ ഇടംപിടിക്കുന്നുണ്ട്.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

7-സ്പീഡ് S ട്രോണിക് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന് പകരം 8-സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഔഡി S5 സ്‌പോര്‍ട്ബാക്കിന്റെ മറ്റൊരു ശ്രദ്ധാ കേന്ദ്രം.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

4.7 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ S5 സ്‌പോര്‍ട്ബാക്ക് പ്രാപ്തമാണ്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

കംഫോര്‍ട്ട്, ഓട്ടോ, ഡയനാമിക് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് ഔഡി S5 സ്‌പോര്‍ട്ബാക്കില്‍ ഒരുങ്ങുന്നത്. സമകാലിക ബോഡി സ്‌റ്റൈലിംഗില്‍ നിന്നുമുള്ള ഔഡിയുടെ ചുവട് മാറ്റമാണ് പുതിയ A5 നിര.

ഔഡിയുടെ കരുത്തന്‍ മുഖമോ S5 സ്‌പോര്‍ട്ബാക്ക്? - ഫസ്റ്റ് ഡ്രൈവ്

പുതിയ A5 സീരീസ് ഔഡിയുടെ മികവ് ഉയര്‍ത്തുമെന്ന പ്രതീതി ഇതിനകം നല്‍കി കഴിഞ്ഞു. 55 മുതല്‍ 60 ലക്ഷം രൂപ വരെ പ്രൈസ്ടാഗിലാകാം ഔഡി A5 സ്‌പോര്‍ട്ബാക്ക് അണിനിരക്കുക. അതേസമയം, 80 ലക്ഷം രൂപയ്ക്ക് മേലെയാകും S5 സ്‌പോര്‍ട്ബാക്കിന്റെ പ്രൈസ് ടാഗ്.

കൂടുതല്‍... #review #car reviews #റിവ്യൂ
English summary
First Drive: New Audi S5 Sportback 2017 Review. Read in Malayalam.
Story first published: Tuesday, October 3, 2017, 11:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark