ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

നിലവിലെ ബിഎംഡബ്ല്യു 5 സീരീസ് സെഡാന്റെ ടൂറര്‍ പതിപ്പാണ് 6 സീരീസ് GT. കൂടുതല്‍ ആഢംബരം. കൂടുതല്‍ വിശാലത. ഒപ്പം കൂപ്പെ ഭാവവും. 5 സീരീസ് സെഡാനും 7 സീരീസ് ലിമോസിനുമിടയില്‍ ഇടംകണ്ടെത്തുന്ന 6 സീരീസ് GT, ആകാരയളവിലും വളര്‍ന്നു. പുതിയ ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോയുടെ വിശേഷങ്ങള്‍ ഇവിടെ അറിയാം.

ഡിസൈന്‍

5 സീരീസ് GT -യെ അതേപടി പകര്‍ത്തിയാണ് 630i GT -യുടെ ഒരുക്കം. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലിന് ഇരുവശത്തും നിലയുറപ്പിച്ചിട്ടുള്ള നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍ 5 സീരീസിനെ ഓര്‍മ്മപ്പെടുത്തും. ഇതേസമയം ഗ്രില്ലിലെ ആക്ടിവ് വെന്റുകള്‍ കാറിലെ പുതുമയാണ്. എഞ്ചിന്‍ താപം വര്‍ധിക്കുമ്പോള്‍ പുറത്തുനിന്നും തണുത്ത വായു ഉള്ളിലേക്ക് കടത്തിവിടാന്‍ വെന്റുകള്‍ തുറക്കും. വെന്റുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ കാറിന്റെ എയറോഡൈനാമിക് മികവ് വര്‍ധിക്കും.

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ കമ്പനി പരിഷ്‌കരിച്ചു. മുന്‍ ബമ്പറില്‍ ഇഴകിച്ചേര്‍ന്ന എല്‍ഇഡി ഫോഗ്‌ലാമ്പുകളും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല (സ്‌പോര്‍ട് ലൈന്‍ വകഭേദത്തില്‍ മാത്രം). പാര്‍ശ്വങ്ങളില്‍ സ്‌പോര്‍ട് ലൈന്‍ ക്രോം ബാഡ്ജാണ് ആദ്യം കണ്ണില്‍പ്പെടുക. എല്‍ഇഡി ടെയില്‍ലാമ്പുകളിലേക്ക് ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈനും കാറില്‍ പരാമര്‍ശിക്കണം.

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

നാലു ഡോറുകള്‍ക്കും വിന്‍ഡോ ഫ്രെയിമില്ല. കൂപ്പെ മാതൃകയില്‍ ചാഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍ ബിഎംഡബ്ല്യു 6 സീരീസ് GT -യുടെ ആകാരത്തെ ഗൗരവപൂര്‍വം സ്വാധീനിക്കുന്നു. 5 സീരീസ് GT -യിലെ എയറോഡൈനാമിക് ശൈലിയാണ് 6 സീരീസ് GT -യുടെ പിന്നഴകിനും ചന്തം പകരുന്നത്. ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ താനെ വിടരുന്ന സ്‌പോയിലര്‍ കാറിന്റെ സവിശേഷതയാണ്.

Most Read: ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

മുന്നോട്ടുള്ള കുതിപ്പില്‍ ആവശ്യമായ ഡൗണ്‍ഫോഴ്‌സ് ഉറപ്പുവരുത്താന്‍ ഈ നടപടി സഹായിക്കും. ഹെഡ്‌ലാമ്പുകള്‍ പോലെ എല്‍ഇഡി ടെയില്‍ലാമ്പുകളും നേര്‍ത്തതാണ്. വിഭജിച്ച ഇരട്ട ക്രോം പുകക്കുഴലുകള്‍ 6 സീരീസ് GT -ക്ക് സ്‌പോര്‍ടി ഭാവം കല്‍പ്പിക്കുന്നു. പിറകില്‍ 'GT', '630i' ബാഡ്ജുകള്‍ കമ്പനി പ്രത്യേകം പതിപ്പിച്ചിട്ടുണ്ട്.

അകത്തളം

5 സീരീസിന്റെ പ്രഭാവം പുറംമോടിയില്‍ മാത്രം പരിമിതപ്പെടുന്നില്ല. ക്യാബിനകത്ത് മൃദുവായ തുകല്‍ ആവരണം എങ്ങും കാണാം. കാറിന്റെ പ്രീമിയം പകിട്ടുയര്‍ത്തുന്നതില്‍ തുകല്‍ ആവരണം കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രന്റ് ക്ലസ്റ്റര്‍, നടുവിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള കളര്‍ ടച്ച്‌സ്‌ക്രീന്‍ എന്നിവയെല്ലാം ഒത്തുചേരുമ്പോള്‍ ക്യാബിന്‍ ആധുനികമെന്ന് സമ്മതിക്കാതെ തരമില്ല.

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

വലിയ സ്റ്റീയറിങ് വീലും ജോയ് സ്റ്റിക്ക് മാതൃകയിലുള്ള ഗിയര്‍ ലെവറും 6 സീരീസ് GT സ്‌പോര്‍ടിയാണെന്ന് വീണ്ടും പറഞ്ഞുവെയ്ക്കും. ബിഎംഡബ്ല്യുവിന്റെ കണക്ടഡ് ഡ്രൈവ് സംവിധാനമാണ് കാറില്‍ ഒരുങ്ങുന്നത്. 10.25 വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സാധ്യതകള്‍ തുറന്നുവെയ്ക്കും. പിറകിലും സൗകര്യങ്ങള്‍ക്ക് കുറവില്ല. 10.2 ഇഞ്ച് വലുപ്പമുള്ള കളര്‍ സ്‌ക്രീനുകള്‍ മുന്‍ സീറ്റുകള്‍ക്ക് പിന്നിലായി ഇടംപിടിക്കുന്നുണ്ട്. 19 സ്പീക്കര്‍ ഉള്‍പ്പെടുന്ന ഓഡിയോ സംവിധാനം മികച്ച ശബ്ദാനുഭവമേകും.

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

പ്രായോഗികത

സുഖകരമായ യാത്രാനുഭവം സമര്‍പ്പിക്കാന്‍ ബിഎംഡബ്ല്യു 6 സീരീസ് GT -ക്ക് കഴിയുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. വൈദ്യുത പിന്തുണയാല്‍ മുന്‍ സീറ്റുകള്‍ ക്രമീകരിക്കാനുള്ള സൗകര്യം കാറിലുണ്ട്. ഓരോ തവണ നിശ്ചയിക്കുന്ന സ്ഥാനക്രമം ഓര്‍ത്തുവെയ്ക്കാന്‍ സീറ്റുകള്‍ക്ക് കഴിയും. കൂടുതല്‍ വിശാലതയാണ് 6 സീരീസ് GT -യുടെ പ്രധാന മേന്മ. രണ്ടാംനിരയില്‍ ആവശ്യത്തിന് ഇടം കമ്പനി ഒരുക്കിയിട്ടുണ്ട്. വലിയ വിന്‍ഡോയും പാനരോമിക് സണ്‍റൂഫും പിറകിലിരുന്നുള്ള യാത്ര സവിശേഷമാക്കും.

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

ഹെഡ്‌റൂമും ലെഗ്‌റൂമും ധാരാളം. കൂപ്പെ ശൈലിയായിട്ടും തല മേല്‍ക്കൂരയില്‍ മുട്ടുമെന്ന ആശങ്ക വേണ്ട. 610 ലിറ്ററാണ് കാറിന്റെ ബൂട്ട് ശേഷി. ഇനി കൂടുതല്‍ സ്റ്റോറേജ് വേണമെന്നുണ്ടെങ്കില്‍ പിന്‍ സീറ്റുകള്‍ 40:20:40 അനുപാതത്തില്‍ വിഭജിച്ച് ബൂട്ട് ശേഷി 1,800 ലിറ്റര്‍ വരെയായി കൂട്ടാം.

എഞ്ചിനും പ്രകടനക്ഷമതയും

ബിഎംഡബ്ല്യു 330i, 530i മോഡലുകളില്‍ തുടിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് 630i GT -യിലും. ഇതേസമയം കൂടുതല്‍ കരുത്തുത്പാദനം കുറിക്കാന്‍ പാകത്തില്‍ എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 258 bhp കരുത്തും 400 Nm torque ഉം കുറിക്കാന്‍ എഞ്ചിനാവും.

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ കാറിന് 6.5 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് 6 സീരീസ് GT -യുടെ പരമാവധി വേഗം. സ്‌പോര്‍ട്, കംഫോര്‍ട്ട്, ഇക്കോ പ്രോ, അഡാപ്റ്റീവ് എന്നിങ്ങനെ നാലു ഡ്രൈവിങ് മോഡുകള്‍ കാറില്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഇക്കോ പ്രോ, കംഫോര്‍ട്ട് മോഡുകള്‍ ഇന്ധനക്ഷമതയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, കാറിന്റെ പ്രകടനക്ഷമത കൂട്ടാന്‍ സ്‌പോര്‍ട്, അഡാപ്റ്റീവ് മോഡുകള്‍ക്ക് കഴിയും.

Most Read: കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി റൈഡ് ഉയരം 20 mm വരെ കൂട്ടാന്‍ എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനത്തിന് സാധ്യമാണ്. സസ്‌പെന്‍ഷന്‍ മികവും കാറില്‍ പ്രത്യേകം പരാമര്‍ശിക്കണം. ടയര്‍ അളവ് 245/50 R18. 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ കാറിന്റെ ആകാരത്തോട് നീതിപുലര്‍ത്തുന്നുണ്ട്. ടെസ്റ്റ് ഡ്രൈവില്‍ എട്ടു കിലോമീറ്ററാണ് ബിഎംഡബ്ല്യു 6 സീരീസ് GT ഇന്ധനക്ഷമത കാഴ്ച്ചവെച്ചത്. 68 ലിറ്റര്‍ ഇന്ധനശേഷിയുടെ പശ്ചാത്തലത്തില്‍ പൂര്‍ണ ടാങ്കില്‍ 544 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ 630i GT -ക്ക് കഴിയും.

ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

സുരക്ഷ

 • ആറു എയര്‍ബാഗുകള്‍
 • ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം
 • ബ്രേക്ക് അസിസ്റ്റ്
 • ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍
 • ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍
 • കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍
 • ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍
 • സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍
 • റണ്‍ ഫ്‌ളാറ്റ് ടയറുകള്‍
 • ഇലക്ട്രോണിക് വെഹിക്കിള്‍ ഇമൊബിലൈസര്‍
 • ക്രാഷ് സെന്‍സര്‍
 • എമര്‍ജന്‍സി സ്‌പെയര്‍ വീല്‍
ബിഎംഡബ്ല്യു 630i ഗ്രാന്‍ ടൂറിസ്‌മോ സ്‌പോര്‍ട് ലൈന്‍ റിവ്യു

ബിഎംഡബ്ല്യു 630i GT സ്‌പോര്‍ട് ലൈന്‍ വാങ്ങിയാല്‍

59 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു 6 സീരീസ് GT -യില്‍ പ്രായോഗികതയും പ്രകടനക്ഷമതയും മികവറ്റു സമന്വയിക്കുന്നുണ്ട്. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് E 350d ലോങ് വീല്‍ബേസ് പതിപ്പുമായാണ് 6 സീരീസ് GT -യുടെ അങ്കം.

Most Read Articles

Malayalam
English summary
BMW 630i Gran Turismo Sport Line Review. Read in Malayalam.
Story first published: Tuesday, March 26, 2019, 8:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X