ഓഫ്‌റോഡിംഗിന് അനുയോജ്യമാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

Written By:

എസ്‌യുവി എന്ന് കേട്ടാല്‍ ബിഎംഡബ്ല്യു ആകില്ല മനസിലാദ്യം ഓടിയെത്തുക. റോഡിലും ട്രാക്കിലും കരുത്ത് കാട്ടുന്ന സെഡാനുകളാണ് ബവേറിയന്‍ നിര്‍മ്മാതാക്കളില്‍ നിന്നും എന്നും ശ്രദ്ധ നേടാറുള്ളത്.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

എന്നാല്‍ ഓഫ്-റോഡ് പ്രേമികളെ പൂര്‍ണമായും കൈവിടാന്‍ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയാണ് എക്‌സ് സീരീസ് എസ്‌യുവികളെ ബിഎംഡബ്ല്യു അവതരിപ്പിച്ചത്. ബിഎംഡബ്ല്യു X3, മിഡ്‌സൈസ് X എസ്‌യുവികള്‍ ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡിംഗിന് പര്യാപ്തമാണോ? പരിശോധിക്കാം-

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് ബിഎംഡബ്ല്യു X3 എക്‌സ്‌ഡ്രൈവ് 20d (ഡ്രൈവ് ചെയ്തത്) ഒരുങ്ങുന്നത്. 187 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനെ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ബിഎംഡബ്ല്യു ബന്ധപ്പെടുത്തിയിരിക്കുന്നതും.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

സാധാരണ ഡ്രൈവിംഗ് സാഹചര്യത്തില്‍ ബിഎംഡബ്ല്യുവിന്റെ പരമ്പരാഗത റിയര്‍വീല്‍ തത്വത്തില്‍ നിലകൊള്ളാന്‍ എക്‌സ്‌ഡ്രൈവിലൂടെ X3 യ്ക്ക് സാധിക്കുന്നു. അതേസമയം, പ്രതലം മാറുന്നതിന് അനുസരിച്ച് 40 ശതമാനം ഡ്രൈവ് ഫോഴ്‌സ് ഫ്രണ്ട് വീലിലേക്കും, 60 ശതമാനം ഡ്രൈവ് ഫോഴ്‌സ് റിയര്‍ ആക്‌സിലിലേക്കും X3 പകരും.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

മള്‍ട്ടി-പ്ലെയ്റ്റ് ക്ലച്ച് സംവിധാനം മുഖേനയാണ് ഫ്രണ്ട്-റിയര്‍ ആക്‌സിലുകളുമായി X3 കരുത്ത് പങ്കിടുന്നത്. എബിഎസും സ്റ്റബിലിറ്റി കണ്‍ട്രോളും മുഖേന വീല്‍ സ്ലിപ് കണ്ടെത്തുന്ന പക്ഷം, എക്‌സ്‌ഡ്രൈവ് സംവിധാനം X3 യുടെ നിയന്ത്രണം ഏല്‍ക്കുന്നു.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

തുടര്‍ന്ന് നിമിഷ നേരം കൊണ്ട് ഏറ്റവും കൂടുതല്‍ ഗ്രിപ്പുള്ള ആക്‌സിലിലേക്ക് കരുത്ത് ലഭ്യത എക്‌സ്‌ഡ്രൈവ് ക്രമീകരിക്കും.

മറ്റ് സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായി, പ്രതലത്തിന് അനുസൃതമായി സ്വയം സജ്ജമാകാൻ എക്‌സ്‌ഡ്രൈവിന് സാധിക്കുന്നു.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

ഇത് സ്റ്റീയറിംഗിലും, ത്രോട്ടിലിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡ്രൈവറെ സഹായിക്കുന്നു. ഗ്രിപ്പ് കുറവുള്ള ചെളി പ്രതലങ്ങളില്‍, ആക്‌സിലുകള്‍ക്കിടയിലുള്ള ടോര്‍ഖ് ട്രാന്‍സ്ഫര്‍ നിമിഷനേരം കൊണ്ടാണ് നടക്കുന്നത്.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

തത്ഫലമായി ചെളിയിലൂടെയും വെള്ളത്തിലൂടെയും X3 സുഗമമായി കടക്കുന്നു.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

ദുര്‍ഘടമായ കയറ്റിറക്കങ്ങളില്‍ രണ്ട് ഇലക്ട്രോണിക് സംവിധാനങ്ങളാണ് X3 യ്ക്ക് പിന്തുണയേകുന്നത്. കുത്തനെയുള്ള കയറ്റത്തില്‍, ഹില്‍ അസെന്റ് കണ്‍ട്രോളിനൊപ്പം ബ്രേക്ക് പെഡല്‍ പൂര്‍ണമായും പ്രയോഗിക്കുന്ന സാഹചര്യത്തില്‍ X3 യുടെ നീക്കം പൂര്‍ണമായും നിലയ്ക്കുന്നു.

ഓഫ്‌റോഡിംഗിന് യോജിച്ചതാണോ ബിഎംഡബ്ല്യു X3 ? — ടെസ്റ്റ് റൈഡ്

കയറ്റത്തില്‍ നിന്നിടത്ത് തന്നെ നില്‍ക്കാന്‍ ഹില്‍ അസെന്റ് കണ്‍ട്രോള്‍ സഹായിക്കും. തുടര്‍ന്ന് ഡ്രൈവര്‍ക്ക് ആവശ്യാനുസരണം ആക്‌സിലറേഷന്‍ നല്‍കി X3 യെ മുകളിലോട്ട് ഡ്രൈവ് ചെയ്യാം.

ഒാഫ്റോഡിംഗിന് അനുയോജ്യമാണോ ബിഎംഡബ്ല്യു X3?

ഇനി ഇറക്കത്തില്‍ ഹില്‍ ഡിസന്റ് കണ്‍ട്രോളാണ് X3 യില്‍ പ്രവര്‍ത്തിക്കുക. ഇത് ഇറക്കത്തില്‍ വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്തുന്നു. ഇറക്കത്തില്‍ X3 യുടെ വേഗത സിംഗിള്‍ ഡിജിറ്റില്‍ പരിമിതപ്പെടുത്തുകയാണ് ഈ സംവിധാനം ചെയ്യുക. കൂടാതെ, ഓരോ വീലിലും വെവ്വേറെ ബ്രേക്കിംഗ് ഒരുക്കാനും സംവിധാനം സഹായിക്കുന്നു.

ഒാഫ്റോഡിംഗിന് അനുയോജ്യമാണോ ബിഎംഡബ്ല്യു X3?

ബിഎംഡബ്ല്യു X3 ?

X3 യില്‍ ബിഎംഡബ്ല്യു നല്‍കുന്ന എക്‌സ്‌ഡ്രൈവ് ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം, മികച്ച ഓഫ്‌റോഡിംഗ് എസ് യു വികളുടെ ഗണത്തിലേക്ക് മോഡലിനെ ഉയര്‍ത്തുന്നു.

ഒാഫ്റോഡിംഗിന് അനുയോജ്യമാണോ ബിഎംഡബ്ല്യു X3?

48.85 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന ബിഎംഡബ്ല്യു X3, ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡിംഗിന് അനുയോജ്യമായ കാറാണ് എന്നതില്‍ യാതൊരു സംശയവുമില്ല.

കൂടുതല്‍... #റിവ്യൂ
English summary
BMW X3 Off-Road Capabilities Explored — Sheer Off-Roading Pleasure. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark