ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

Written By:

ആഢംബര എസ്‌യുവി എന്ന് പറഞ്ഞാല്‍ ആദ്യം മനസില്‍ വരിക ബവേറിയന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവാകും. മെര്‍സിഡീസ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച ആഢംബര ബ്രാന്‍ഡ് കൂടിയാണ് ബിഎംഡബ്ല്യു.

1994 ലാണ് സ്‌പോര്‍ട് യൂട്ടിലിറ്റി ശ്രേണിയിലേക്ക് X5 നെ ബിഎംഡബ്ല്യു ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് രണ്ട് തലമുറ X5 കളെയും പിന്നാലെ ബിഎംഡബ്ല്യ X ലൈനപ്പ് എസ്‌യുവികളുടെ വരവിനും ഇന്ത്യന്‍ വിപണി സാക്ഷിയായി.

മത്സരം മുറുകുന്ന ആഢംബര എസ് യുവി ശ്രേണിയില്‍ ബിഎംഡബ്ല്യുവിന്റെ മുഖമുദ്രയാണ് X5. സെഡാന് സമാനമായ മോണോകോഖ് പശ്ചാത്തലത്തില്‍ എത്തുന്ന ആദ്യ ജര്‍മ്മന്‍ കാര്‍ കൂടിയാണ് X5.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

ആദ്യ തലമുറ X5 എസ്‌യുവി, ബിഎംഡബ്ല്യുവിന് കനത്ത തിരിച്ചടിയേകിയെങ്കിലും 2006 ല്‍ എത്തിയ രണ്ടാം തലമുറ X5 (E70), ബിഎംഡബ്ല്യുവിന് വിജയഗാഥ ഒരുക്കി. തുടര്‍ന്ന് ഏഴ് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് നിലവിലുള്ള X5 (F15) നെ ബവേറിയന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയതും.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

16 വര്‍ഷം പഴക്കമുള്ള X5 പാരമ്പര്യത്തിന് അനുയോജ്യമായ സ്‌പോര്‍ടി പാക്കേജാണോ പുതുതലമുറ X5 ഉം സമര്‍പ്പിക്കുന്നത്? കണ്ടെത്താം-

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

എക്സ്റ്റീരിയര്‍

കാഴ്ചയില്‍ വിപ്ലവമുഖം ഒരുക്കിയല്ല പുതുതലമുറ X5 എത്തിയിരിക്കുന്നത്. മുന്‍തലമുറ X5 കളെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ X5.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

ട്വിന്‍ സര്‍ക്കുലര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളോട് ചേര്‍ന്നാണ് ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലുകള്‍ നിലകൊള്ളുന്നത്. പുതുക്കിയ ബമ്പറും വ്യത്യസ്തമാര്‍ന്ന ഷൗള്‍ഡര്‍ ലൈനും ബിഎംഡബ്ല്യു X5 ന് പ്രീമിയം മുഖം ഒരുക്കുന്നു.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

മുന്‍മോഡലുകളിലും 100 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ X5 എത്തുന്നത്. മോണോകോഖ് ബോഡിയില്‍ ഉപയോഗിച്ച അള്‍ട്രാ-ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ എസ്‌യുവിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

റിയര്‍ എന്‍ഡില്‍ അപ്‌ഡേറ്റഡ് ടെയില്‍ ലൈറ്റുകളും, സെന്‍സറുകള്‍ക്ക് ഒപ്പമുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറയും, ക്രോമില്‍ തീര്‍ത്ത X5 ബാഡ്ജിംഗും ശ്രദ്ധയാകര്‍ഷിക്കും. എട്ട് നിറഭേദങ്ങളിലാണ് X5 നെ ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

ഇന്റീരിയര്‍

എക്സ്റ്റീരിയറിലെ പ്രീമിയം മുഖം ഇന്റീരിയറിലും ബിഎംഡബ്ല്യു X5 പിന്തുടരുന്നു. ഐവറി വൈറ്റ്, നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയില്‍ തീര്‍ത്തതാണ് ഇന്റീരിയര്‍ സീറ്റുകള്‍.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

വലുപ്പമേറിയ സ്പ്ലിറ്റ് ബൂട്ടാണ് X5 ല്‍ ഇടംപിടിക്കുന്നത്. പിന്‍സീറ്റുകള്‍ മടക്കിയാല്‍ 650 ലിറ്ററെന്ന ബൂട്ട്‌സ്‌പെയ്‌സ്, 1870 ലിറ്ററായി വര്‍ധിക്കും. ആകെമൊത്തം പ്രീമിയം സ്‌പെഷ്യസ് ക്യാബിനാണ് X5 ല്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

ലൈറ്റിംഗ് പാക്കേജില്‍ ഉള്‍പ്പെടുന്ന ആംബിയന്റ് ലൈറ്റിംഗ് ഡിസൈനുകള്‍ ഇന്റീരിയറിന് കാഴ്ചഭംഗി സമര്‍പ്പിക്കുന്നു. ബ്ലൂ, വൈറ്റ്, ഓറഞ്ച് ലൈറ്റുകളാണ് ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റത്തിലുള്ളത്.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

മാനുവലായോ, ഓട്ടോമാറ്റിക്കായോ ആംബിയന്റ് ലൈറ്റിംഗ് സെറ്റ് ചെയ്യാം. 10.2 ഇഞ്ച് HD ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് X5 ന് ലഭിച്ചിരിക്കുന്നത്.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

16 സ്പീക്കര്‍ ഹര്‍മന്‍/കര്‍ദോണ്‍ ഓഡിയോ സിസ്റ്റം, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ഹോള്‍ഡ്, ചില്ല്ഡ് സ്‌റ്റോറേജ് ബോക്‌സ് എന്നിങ്ങനെ നീളുന്നതാണ് X5 ലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

വലുപ്പമേറിയ പനോരാമിക് സണ്‍റൂഫ്, X5 ന് ഇന്റീരിയര്‍ അനുഭൂതി വര്‍ധിപ്പിക്കുന്നു.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

പെര്‍ഫോമന്‍സ്

3.0 ലിറ്റര്‍, ഇന്‍ലൈന്‍-6 ടര്‍ബ്ബോചാര്‍ജ്ഡ്, ഡീസല്‍ എഞ്ചിനിലാണ് X5 ഒരുങ്ങിയിരിക്കുന്നത്. 255 bhp കരുത്തും 560 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 8 സ്പീഡ് സ്‌പോര്‍ട്‌സ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ബിഎംഡബ്ല്യു നല്‍കുന്നതും.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

വീലുകളിലേക്ക് ഇന്റിലജന്റ് പവര്‍ ഡിസ്ട്രിബ്യൂഷനാണ് XDrive സിസ്റ്റം കാഴ്ചവെക്കുന്നത്. മിക്കപ്പോഴും റിയര്‍ വീലിലേക്കാണ് 60 ശതമാനം പവറും എത്തുന്നത്.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

അതിനാല്‍ റിയര്‍-വീല്‍ ഡ്രൈവ് അനുഭവമാകും X5 മിക്കപ്പോഴും കാഴ്ചവെക്കുക

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ X5 ന് വേണ്ടത് 6.5 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 230 കിലോമീറ്ററാണ് X5 ന്റെ ടോപ്‌സ്പീഡും.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

ഇക്കോപ്രോ, കംഫോര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട്+ മോഡുകളാണ് X5 ല്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നത്.

  • ഇക്കോപ്രോ - മികച്ച ഇന്ധനക്ഷമത കാഴ്ച വെക്കുന്നു
  • കംഫോര്‍ട്ട് - സിറ്റി ഡ്രൈവിംഗിന് അനുയോജ്യം
  • സ്‌പോര്‍ട്, സ്‌പോര്‍ട്+ - മികച്ച ത്രോട്ടില്‍ റെസ്‌പോണ്‍സ് കാഴ്ചവെക്കുന്നു

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

സിറ്റി റൈഡില്‍ 8.2 കിലോമീറ്ററാണ് ബിഎംഡബ്ല്യു X5 കാഴ്ചവെച്ച ഇന്ധനക്ഷമത. അതേസമയം ഹൈവേ റൈഡില്‍ 12.8 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ബിഎംഡബ്ല്യു X5 നല്‍കുന്നു. 80 ലിറ്ററാണ് X5 ന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

ആഢംബര എസ്‌യുവികളിലെ സ്‌പോര്‍ടി മുഖം; ബിഎംഡബ്ല്യു X5 ഫസ്റ്റ് ഡ്രൈവ്

ബിഎംഡബ്ല്യു X5?

74.3 ലക്ഷം രൂപ എന്ന പ്രീമിയം പ്രൈസ് ടാഗിലാണ് മൂന്നാം തലമുറ ബിഎംഡബ്ല്യു X5 ഷോറൂമുകളില്‍ എത്തുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). ബവേറിയന്‍ നിര്‍മ്മാതാക്കളുടെ പ്രൗഢ ഗാംഭീര്യതയ്ക്ക് ഉതകുന്ന സ്‌പോര്‍ടി മുഖമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍, ബിഎംഡബ്ല്യു X5 മികച്ച ഓപ്ഷനാണ്.

കൂടുതല്‍... #റിവ്യൂ
English summary
BMW X5 xDrive30d: First Drive Review. Read in Malayalam.
Story first published: Friday, June 30, 2017, 16:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark