കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യക്കാരും എസ്‌യുവികളോടുള്ള തങ്ങളുടെ പ്രണയവും ഒരു രഹസ്യമല്ല. എസ്‌യുവികൾ വലുതും താങ്ങാനാകാത്തതുമായ യന്ത്രങ്ങൾ മാത്രമായിരുന്ന കാലത്ത്, ചെറുകാറുകൾ കൂടുതൽ അഫോർഡബിൾ ആയിരുന്നതിനാൽ ഹാച്ച്ബാക്ക് ഇഷ്ടപ്പെടുന്ന ഒരു വിപണിയായിരുന്ന ഇന്ത്യ. പിന്നീട് മാർക്കറ്റി ചില ബുദ്ധിശാലികൾ കോംപാക്ട് എസ്‌യുവികളും സബ് കോംപാക്ട് എസ്‌യുവികളും അവതരിപ്പിച്ചു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഈ പുതിയ സെഗ്‌മെന്റുകൾ സാധാരണക്കാർക്കായി എസ്‌യുവികളെ ജനാധിപത്യവൽക്കരിച്ചു എന്ന് വേണം പറയാൻ. ഈ ചെറു എസ്‌യുവികൾ ഉപഭോക്താക്കളിൽ നിന്നും നിർമ്മാതാക്കളിൽ നിന്നുപോലും കൂടുതൽ പ്രീതി നേടുന്നതായി തോന്നുന്നു. C3 -യുടെ അരങ്ങേറ്റത്തോടെ സബ്-കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് ചുവടുവെയ്ക്കുന്ന ഏറ്റവും പുതിയ നിർമ്മാതാക്കളാണ് സിട്രൺ.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിലെ ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് സിട്രൺ C3, സിട്രൺ അതിന്റെ ആദ്യ ഉൽപ്പന്നമായ C5 എയർക്രോസിനെ മിഡ്-സൈസ് എസ്‌യുവി വിപണിയുടെ പ്രീമിയം തട്ടിൽ ലക്ഷ്യം വച്ചപ്പോൾ, C3 ഒരു മാസ് മാർക്കറ്റ് പ്രൊഡക്ടായിട്ടാണ് എത്തിക്കുന്നത്. ഇത് 'ഒരു ഹാച്ച്ബാക്ക് വിത്ത് എ ട്വിസ്റ്റ്' ആണെന്ന് സിട്രൺ പറയുന്നു, ഈ ട്വിസ്റ്റ് എന്താണെന്ന് കണ്ടെത്താൻ ഞങ്ങൾ ഇതി ഡ്രൈവ് ചെയ്തിരുന്നു!

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഒരു സിട്രണിന് സമാനമായ വിചിത്രത ഇതിനുണ്ടോ? വാഹനം ഡ്രൈവ് ചെയ്യാൻ എങ്ങനെയാണ്? ഇതൊരു പ്രീമിയം ഉൽപ്പന്നമാണോ? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഡിസൈൻ & സ്റ്റൈൽ

മുകളിൽ ചോദ്യത്തിന് ഉത്തരം എന്നവണ്ണം എല്ലാതരത്തിലും ഭാവത്തിലും ഒരു സമ്പൂർണ്ണ സിട്രൺ എന്ന് മാത്രമേ സിട്രൺ C3 -യുടെ ഡിസൈനിനേയും സ്റ്റൈലിംഗിനേയും കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളത്. ഇതൊരു ടിപ്പിക്കൽ സിട്രൺ ആണ്, ദൂരെ നിന്ന് പോലും ഇത് ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള കാറാണെന്ന് തിരിച്ചറിയാം.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

വാഹനത്തിൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ആദ്യ ഘടകം തീർച്ചയായും പെയിന്റ് സ്കീമും C3 -ലെ തിളക്കമുള്ള നിറങ്ങളുമായിരിക്കും. സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകൾ ഉൾപ്പെടെ 10 വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഉപഭോക്താക്കൾക്ക് വാഹനം തെരഞ്ഞെടുക്കാം. നിരവധി ആക്‌സസറികളും മൂന്ന് പാക്കുകളും 56 കസ്റ്റമൈസേഷൻ ഓപ്ഷനുകളും അവതരിപ്പിച്ചുകൊണ്ട് സിട്രൺ നിറങ്ങളിൽ കൂടുതൽ സ്‌പ്ലാഷ് ചേർത്തു, അതിനാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ C3 കൃത്യമായ അഭിരുചിക്കും ആഗ്രഹത്തിനും ഒത്തവണ്ണം ഒരുക്കാനാവും.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഡിസൈൻ ശൈലി ഒരു ടിപ്പിക്കൽ സിട്രണിന്റെ സമാനമാണ്. മുൻവശത്ത് സിഗ്നേച്ചർ സിട്രൺ ഗ്രില്ലും മധ്യഭാഗത്ത് ഐക്കണിക് ലോഗോയും ലോഗോയുടെ അരികുകളിൽ നിന്നും എൽഇഡി ഡിആർഎല്ലുകളിലേക്കും ഹെഡ്‌ലാമ്പുകളിലേക്കും ഒഴുകുന്ന ക്രോം സ്ട്രിപ്പുകൾ എന്നിവ വാഹനത്തിന് ലഭിക്കുന്നു. ഇതിന് ഒരു സ്പ്ലിറ്റ്-ഹെഡ്‌ലാമ്പ് ഡിസൈൻ ലഭിക്കുന്നു, ഇത് വീണ്ടും ഒരു സിട്രണിന്റെ മാതൃകയാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

താഴെ സിൽവർ സ്‌കഫ് പ്ലേറ്റുള്ള ഒരു പുതിയ ബമ്പറും ഫോഗ് ലാമ്പ് ഹൗസുകൾക്ക് ഓറഞ്ച് സറൗണ്ട് ലഭിക്കുന്നതുമാണ്. സിട്രൺ C3 -യുടെ വിവിധ ഘടകങ്ങളിൽ ഓറഞ്ച് നിറം കാണപ്പെടുന്നു. ഇതിൽ ഒആർവിഎമ്മും റൂഫും ഉൾപ്പെടുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഇനി ചെറിയ എസ്‌യുവിയുടെ സൈഡ് പ്രൊഫൈലിലേക്ക് നാം എത്തുമ്പോൾ. ഇത് ഓൾറൗണ്ട് ബോഡി ക്ലാഡിംഗ് സ്‌പോർട്‌സ് ചെയ്യുന്നു, ഇത് C3 യുടെ വശങ്ങളിൽ പല വലുപ്പത്തിൽ സെറ്റ് ചെയ്തിരിക്കുന്നു. സൈഡ് പ്രൊഫൈലിലേക്ക് ഒരു ഡാഷ് സ്‌റ്റൈലിംഗ് ചേർക്കുന്നതിന്, ബ്ലാക്ക് ബോഡി ക്ലാഡിംഗിൽ എംബഡ് ചെയ്ത ചെറിയ ഓറഞ്ച് എലമെന്റും സിട്രൺ C3 -ക്ക് ലഭിക്കുന്നു. A & B പില്ലറുകൾ ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു, അതേസമയം C പില്ലർ ബ്ലാക്ക് പാനലിൽ ഓറഞ്ച് സ്ട്രിപ്പിനൊപ്പം ബോഡി-കളർ സ്റ്റൈലിംഗും അവതരിപ്പിക്കുന്നു. റൂഫ് റെയിലുകൾ സ്റ്റൈലിംഗിന് മാത്രമായി ചേർക്കുന്നതാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും, സിട്രൺ C3 ഏറ്റവും മികച്ച സ്റ്റൈലിഷ് എലമെന്റ് അതിന്റെ പിൻഭാഗമാണ്. മനോഹരമായി കാണപ്പെടുന്ന റാപ്എറൗണ്ട് ടെയിൽ ലാമ്പുകൾ ഇതിന്റെ സവിശേഷതയാണ്, കൂടാതെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന സിട്രൺ ബാഡ്‌ജിംഗും മികച്ചതായി തോന്നുന്നു. എൽഇഡി ടെയിൽ ലാമ്പുകൾക്ക് സമീപമുള്ള ക്രോം ഘടകങ്ങളും ബമ്പറിലെ ക്രോം സ്ട്രിപ്പും ക്രോം റിഫ്‌ളക്‌ടർ ചുറ്റുപാടും സിട്രൺ C3 -ക്ക് പ്രീമിയം അപ്പിയറൻസ് നൽകുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സിട്രൺ C3 -ക്ക് പ്രീമിയവും സ്റ്റൈലിഷ് ലുക്കും ഉണ്ടെങ്കിലും, സബ്-കോംപാക്ട് എസ്‌യുവിയിൽ ചിലവ് വെട്ടിക്കുറയ്ക്കുന്നതിന് വ്യക്തമായ ചില തെളിവുകളുണ്ട്. വാഹനത്തിന് ഷാർക്ക്-ഫിൻ ആന്റിന ഇല്ല. അതിന് പകരം, റൂഫിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന ഓൾഡ്-സ്‌കൂൾ വയർ ആന്റിനയാണ് C3 -യ്ക്ക് ലഭിക്കുന്നത്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ചെലവ് ചുരുക്കൽ വളരെ പ്രകടമായ മറ്റൊരു ഘടകം കൂടിയുണ്ട്. സിട്രൺ C3 സ്റ്റീൽ വീലുമായാണ് വരുന്നത്. അലോയി വീലുകൾ ഒരു ഓപ്ഷനായി പോലും വാഹനത്തിൽ ലഭ്യമല്ല. സ്റ്റീൽ വീലുകളിലെ പ്ലാസ്റ്റിക് വീൽ ക്യാപ്‌സ് സ്റ്റൈലിഷ് ആയി കാണപ്പെടുകയും അവയുടെ പ്രെസൻസ് പ്രകടമാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അവ ഒരു അലോയ് വീലിനോട് അടുക്കുന്നില്ല, ഇത് ചില ഉപഭോക്താക്കളെ സാരമായി ബാധിച്ചേക്കാം.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

അലോയി വീലുകളുടെയും ഷാർക്ക്-ഫിൻ ആന്റിനയുടെയും അഭാവം മാറ്റിവെക്കുകയാണെങ്കിൽ, വിപണിയിലുള്ള സബ്-കോംപാക്ട് എസ്‌യുവികളുടെ നിലവിലെ മോഡലുകൾക്ക് വളരെ സ്റ്റൈലിഷും പ്രീമിയവുമായ ബദലായി സിട്രൺ C3 മാറുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

കോക്ക്പിറ്റ് & ഇന്റീരിയർ

സിട്രൺ അതിന്റെ കാറുകളിൽ വിചിത്രമായ ഇന്റീരിയറുകൾ ഒരുക്കുന്നതിൽ പ്രശസ്തരാണ്, പുത്തൻ C3 -യിലും ഇത് വ്യത്യസ്തമല്ല. എന്നിരുന്നാലും, ഇവിടെയും ഒരു ചെറിയ ട്വിസ്റ്റ് ഉണ്ട്. ഡാഷ്‌ബോർഡ് രസകരവും ആകർഷകവുമാണ്, എന്നാൽ സീറ്റുകൾ അതിന് വിപരീതമാണ്. അവ വളരെ സൂക്ഷ്മവും ലളിതവുമാണ്. ഡ്യുവൽ-ടോൺ സീറ്റുകളാണ് വാഹനത്തിന് ലഭിക്കുന്നത്, എന്നാൽ നിറങ്ങളും പാറ്റേണുകളും വളരെ ലളിതമാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഡാഷ്‌ബോർഡ് ആകർഷകമായി തോന്നുന്നു. ഡാഷ്‌ബോർഡിന്റെ വലിയൊരു ഭാഗം തനതായ ഓറഞ്ച് ഷേഡിൽ ഒരുക്കിയിരിക്കുന്നു. എസി വെന്റുകൾ സവിശേഷവും വേറിട്ടുനിൽക്കുന്നതുമാണ്. ഡാഷ്‌ബോർഡിന്റെ ഇരുവശത്തുമുള്ള വെന്റുകൾ വെർട്ടിക്കലായി സ്ഥാപിക്കുമ്പോൾ മധ്യഭാഗത്തുള്ളവ ഹൊറിസോണ്ടലായി സ്ഥാപിച്ചിരിക്കുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഡ്രൈവറുടെ തൊട്ടുമുമ്പിൽ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന സിട്രൺ ലോഗോയുള്ള ചങ്കി ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലാണ്. ഓഡിയോ കൺട്രോളുകൾക്കായി ഉപഭോക്താക്കൾക്ക് സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ ലഭിക്കും. കൂടാതെ താഴെയുള്ള സ്റ്റിയറിംഗ് സ്‌പോക്കിന്റെ മധ്യഭാഗത്ത് ഒരു യുണീക്ക് ഡിസൈൻ ഘടകവുമുണ്ട്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ട്രിപ്പ് മീറ്റർ, ഡിസ്റ്റൻസ് ടു എംപ്റ്റി, ശരാശരി ഇന്ധന ഉപഭോഗം, ലോ ഫ്യുവൽ വാർണിംഗ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, ഡോർ അജർ വാർണിംഗ് മുതലായവ ഉൾപ്പെടെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്റ്റിയറിംഗ് വീലിന് പിന്നിൽ. എങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു സവിശേഷത നഷ്‌ടപ്പെടുത്തുന്നു. സിട്രൺ C3 ഒരു ടാക്കോമീറ്റർ ഫീച്ചർ ചെയ്യുന്നില്ല, ഇത് വളരെ ഷോക്കിംഗായ ഒരു ഒഴിവാക്കലാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

10.25 ഇഞ്ച് സിട്രൺ കണക്‌റ്റ് ഇൻഫോടെയിൻമെന്റ് യൂണിറ്റാണ് ഡാഷ്‌ബോർഡിലെ സെന്റ് സ്റ്റേജ് കയ്യടക്കുന്നത്. ഇത് പൂർണ്ണമായും ലോഡുചെയ്‌തിരിക്കുന്നു, ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള സവിശേഷതകളും ഇതിന് ലഭിക്കുന്നു, നാല് സ്പീക്കറുകളിലൂടെയാണ് ഓഡിയോ പുറത്ത് വരുന്നത്. സ്പീക്കറുകൾ മികച്ചതാണ്, ഓഡിയോയുടെ ഗുണനിലവാരവും ഡീസന്റാണ്. ഈ വിലയിൽ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ഒരേയൊരു കാർ സിട്രൺ C3 ആണ്. ഇത് ഒരു മികച്ച കാര്യമാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

നിങ്ങളുടെ സ്മാർട്ട്ഫോണിനെ ഇൻഫോടെയിൻമെന്റ് യൂണിറ്റുമായി ജോടിയാക്കുന്നത് വളരെ ലളിതവും ആയാസ രഹിതവുമായ ഒരു പ്രക്രിയയാണ്. ഇവയുടെ പ്രവർത്തനത്തിൽ ഒട്ടും തന്നെ ലാഗ് ഇല്ല, അത് ഉപയോഗിക്കുന്നത് വളരെ എളുപ്പവുമാണ്. സെന്റർ എയർ കണ്ടീഷനിംഗ് വെന്റുകൾക്ക് താഴെ എയർ കണ്ടീഷനിംഗിനുള്ള കൺട്രോളുകൾ ഉണ്ട്. അവ ഓൾഡ് സ്‌കൂൾ റോട്ടറി നോബുകളാണ്, കൂടുതൽ ആധുനികമായ ഹാപ്‌റ്റിക് ടച്ച് എസി കൺട്രോളുകൾ നിറഞ്ഞ ഒരു ലോകത്ത് ചില നൊസ്റ്റാൾജിയകൾ ഇതിൽ നമ്മുക്ക് പ്രകടമാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഈ കൺട്രോളുകൾക്ക് താഴെ, ഒരു വശത്ത് യുഎസ്ബി ടൈപ്പ്-A സ്ലോട്ടും മറുവശത്ത് 12 V സോക്കറ്റും കാണാം. ഉപഭോക്താക്കളുടെ സ്‌മാർട്ട്‌ഫോൺ സൂക്ഷിക്കാൻ ഒരു കബ്ബിഹോൾ വാഹനത്തിലുണ്ട്, അതിനടിയിൽ കപ്പ് ഹോൾഡറുകളുമുണ്ട്. സെന്റർ കൺസോൾ പിന്നിലേക്ക് നീളുന്നില്ല, അത് ഗിയർ ലിവറിന് തൊട്ടുപിന്നിലാണ് അവസാനിക്കുന്നത്. ഗിയർ ലിവറിന് ഒരു സിൽവർ സറൗണ്ടുമുണ്ട്. ഇതാണ് സിട്രൺ C3 -യുടെ കോക്ക്പിറ്റും ഇന്റീരിയറും.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സിട്രൺ C3 -ക്ക് ഉള്ളിലും ചെലവ് വെട്ടിക്കുറയ്ക്കുന്നതായി വ്യക്തമാക്കുന്ന ചില സവിശേഷതകൾ ഉണ്ട്. ഉദാഹരണത്തിന്, സബ് കോംപാക്ട് എസ്‌യുവിക്കുള്ളിൽ മിററുകൾ ഉള്ളിൽ നിന്ന് മാനുവലായി ക്രമീകരിക്കാൻ സ്റ്റോക്സുകളാണ് നൽകിയിരിക്കുന്നത്. സിട്രൺ പോലെയുള്ള ഒരു പ്രീമിയം ബ്രാൻഡിൽ നിന്ന് വരുന്ന ഇത്തരം ഒരു നീക്കം ഷോക്കിംഗാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

എന്നാൽ നാല് ഡോറുകളിലും പവർ വിൻഡോകൾ വാഹനത്തിന് ലഭിക്കും. എന്നിരുന്നാലും, അവ പ്രവർത്തിപ്പിക്കുന്നതിനുള്ള സ്വിച്ചുകൾ തികച്ചും വിചിത്രമായ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഡ്രൈവറുടെ ഡോറിൽ ഡ്രൈവറുടെ സൈഡ് വിൻഡോയ്ക്കും പാസഞ്ചർ വിൻഡോയ്ക്കും സ്വിച്ചുകളുണ്ട്. സെന്റർ കൺസോളിൽ ഹാൻഡ്‌ബ്രേക്കിന് പിന്നിലാണ് പിന്നിലെ യാത്രക്കാർക്ക് വിൻഡോകൾ താഴ്ത്താനോ ഉയർത്താനോ ഉള്ള സ്വിച്ചുകൾ സ്ഥാപിച്ചിരിക്കുന്നത്. പിൻ ഡോറുകളിൽ സ്വിച്ചുകളില്ല!

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

നാല് വിൻഡോകൾക്കും വൺ-ടച്ച് ഡൗൺ ഫംഗ്‌ഷൻ ലഭിക്കുന്നു എന്നതാണ് മറ്റൊരു മികവ്, എന്നാൽ വിൻഡോകളൊന്നും വൺ-ടച്ച് റൈസിംഗ് ഫംഗ്‌ഷനുമായി വരുന്നില്ല. ഇതെല്ലാം ഒരുമിച്ച് ചേർക്കുമ്പോൾ, ചില ഫാൻസി ഫീച്ചറുകളുടെയും ഡിസൈനിന്റെയും സമ്പൂർണ്ണ സംയോജനമാണ് സിട്രൺ C3 എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

കംഫർട്ട്, പ്രാക്ടിക്കാലിറ്റി & ബൂട്ട് സ്പെയ്സ്

1948 -ൽ സിട്രൺ 2CV -യുടെ അരങ്ങേറ്റം മുതൽ തന്നെ, ഈ ബ്രാൻഡ് കംഫർട്ടി അതിന്റെ ഏറ്റവും വലിയ മുൻഗണനയായി നിലനിർത്തുമെന്ന് വ്യക്തമായിരുന്നു. എല്ലാ സിട്രൺ കാറുകളും വളരെ സുഖകരമാണ്, മുൻനിര C5 എയർക്രോസ് ഇതിനകം തന്നെ അത് വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. അതിനാൽ, സിട്രൺ C3 -യുടെ കാര്യത്തിലും ഒരുപാട് പ്രതീക്ഷകൾ ഉണ്ടെന്നത് വ്യക്തമാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സിട്രൺ C3 കംഫർട്ട് ഫ്രണ്ടിൽ നാം പ്രതീക്ഷികുന്നതിനേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒന്നാമതായി, മികച്ച റൈഡ് ക്വാളിറ്റി വാഹനത്തിനുണ്ട്, അതിന്റെ വിശദാംശങ്ങൾ ഞങ്ങൾ വഴിയെ പറയാം. പിന്നെ സീറ്റുകളുടെ കാര്യത്തിൽ ഫ്രണ്ട് സീറ്റുകൾക്ക് എല്ലാ വശങ്ങളിലും കുഷ്യനിംഗ് മികച്ചതാണ്. തുടഭാഗത്തിന് മികച്ച സപ്പോർട്ടും ലംബർ സപ്പോർട്ടും വാഹനത്തിനുണ്ട്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും, സീറ്റുകൾ ഫിക്സഡ് ഹെഡ്‌റെസ്റ്റുകളോടെയാണ് വരുന്നത്, ഇത് തീർച്ചയായും മെച്ചപ്പെടുത്താൻ കഴിയുന്ന ഒന്നാണ്. അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റ് ഡ്രൈവർക്കും യാത്രക്കാർക്കും കാര്യങ്ങൾ വളരെ എളുപ്പമാക്കും. പിന്നിലെ സീറ്റുകളുടെ കാര്യത്തിലും സമാനമായ ഫീലാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ധാരാളം കബ്ബി ഹോളുകളും ഉപയോഗപ്രദമായ സാങ്കേതികവിദ്യയുമുള്ള സെഗ്‌മെന്റിലെ ഏറ്റവും പ്രായോഗിക വാഹനങ്ങളിലൊന്നാണ് സിട്രൺ C3. ഞങ്ങൾ നേരത്തെ സൂചിപ്പിച്ചത് പോലെ നിങ്ങളുടെ സ്മാർട്ട്‌ഫോണുകൾ വെയ്ക്കാനും ഡാഷ്‌ബോർഡിൽ ഇടമുണ്ട്. ഗ്ലോവ്‌ബോക്‌സ് വളരെ ഡീപ്പാണ്, അതുപോലെ തന്നെ ഡോർ പോക്കറ്റുകളും. സീറ്റ് ബാക്ക് പോക്കറ്റ് ടോപ്പ്-സ്പെക്ക് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ, അടിസ്ഥാന വേരിയന്റ് വാങ്ങുന്നവർക്ക് ഇത് നഷ്‌ടമാകും.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

റിയർ സീറ്റ് യാത്രക്കാർക്ക് വിൻഡോ സ്വിച്ചുകൾക്ക് പിന്നിലായി സെന്റർ കൺസോളിൽ ഒരൊറ്റ കപ്പ് ഹോൾഡറും അവരുടെ സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യാൻ രണ്ട് യുഎസ്ബി സ്ലോട്ടുകളും ലഭിക്കും. സിട്രൺ C3 അതിന്റെ വലുപ്പത്തിന് മികച്ച ബൂട്ട് സ്പേസ് നൽകുന്നു. 315 ലിറ്റർ സ്റ്റോറേജ് ഉള്ളതിനാൽ, ഒരു വീക്ക്എൻഡ് ട്രിപ്പിനുള്ള നിങ്ങളുടെ ലഗേജ് അനായാസം സ്റ്റോർ ചെയ്യാൻ ഇതിന് കഴിയും.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിൻ പെർഫോമെൻസ് & ഡ്രൈവിംഗ് ഇംപ്രഷനുകൾ

സിട്രൺ C3 രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്, ഇവ ഓരോന്നും ഓഫർ ചെയ്യുന്നതിന്റെ മികച്ച ഫീൽ ലഭിക്കാൻ ഞങ്ങൾ രണ്ട് മോഡലുകളും ഓടിച്ചു. 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ത്രീ സിലിണ്ടർ PURETECH 82 എഞ്ചിനാണ് അടിസ്ഥാന വേരിയന്റിന് കരുത്തേകുന്നത്. പേരിലുള്ള 82 എന്നത് 82 PS അല്ലെങ്കിൽ 80.8 bhp പവർ ഔട്ട്പുട്ടിനെ സൂചിപ്പിക്കുന്നു, അതേസമയം പീക്ക് ടോർക്ക് ഫിഗർ 115 Nm ആണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

കൂടുതൽ ശക്തിയേറിയ എഞ്ചിൻ ഓപ്ഷനാണ് ഞങ്ങളുടെ അഭിപ്രായത്തിൽ രണ്ടിലും മികച്ച ചോയ്സ്, ഇത് അധിക ശക്തി കാരണം മാത്രമല്ല. സാരാംശത്തിൽ, ഇത് ടർബോചാർജറുള്ള അതേ എഞ്ചിനാണ്. 110 PS അല്ലെങ്കിൽ 108.4bhp പവർ ഔട്ട്പുട്ടിനെ സൂചിപ്പിക്കുന്ന PURETECH 110 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇവിടെ മികവ് പുലർത്തുന്നത് 1,750 rpm -ൽ വരുന്ന 190 Nm torque ആണ്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ഈ എഞ്ചിന് ഒരു അധിക കോഗ് ലഭിക്കുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

താക്കോൽ തിരിക്കുന്നതോടെ എഞ്ചിൻ ഒരു നാടകീയതയുമില്ലാതെ സ്റ്റാർട്ടാകുന്നു. മൂന്ന് സിലിണ്ടറിന്റെ ബഹളം ഹൈ റെവ്വുകളിൽ മാത്രമേ കേൾക്കൂ, ലോ rpm -കളിൽ പരാതിപ്പെടാൻ ഒന്നുമില്ല. ക്ലച്ച് ഭാരം കുറഞ്ഞതും മികച്ച ഫീഡ്‌ബാക്ക് നൽകുന്നതുമാണ്. ത്രോട്ടിൽ ചെയ്ത് ക്ലച്ച് പെഡൽ റിലീസ് ചെയ്യുമ്പോൾ, സിട്രൺ C3 -ൽ വളരെ വേഗത്തിൽ സ്പീഡ് വർധിക്കുന്നത് നിങ്ങൾ കണ്ടെത്താനാകും.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

പീക്ക് torque വളരെ കുറഞ്ഞ എഞ്ചിൻ സ്പീഡിൽ വരുന്നതിനാൽ torque വേവിൽ ഓടുന്നത് വളരെ എളുപ്പമാണ്. ടർബോ ലാഗ് ഇല്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്, നിങ്ങൾ ഏത് ഗിയറിലായാലും ഓവർടേക്ക് ചെയ്യാൻ എളുപ്പമാണ്. ഗിയറിനെ കുറിച്ച് പറയുമ്പോൾ, ഈ ടോപ്പ്-സ്പെക്ക് മോഡലിലെ ഗിയർബോക്‌സ് ക്ലിക്ക്-ഷിഫ്റ്റിംഗ് ആണ്, അത് മാറാനും എളുപ്പമാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

റിവേഴ്സ് ഗിയറിലേക്ക് മാറുന്നതും വളരെ എളുപ്പമാണ്. എന്നിരുന്നാലും, റിവേഴ്സ് ഗിയറിൽ നിന്ന് ന്യൂട്രലിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും, ആദ്യ ഡ്രൈവ് ഇവന്റിൽ മറ്റൊരു കാറിനും ഇത്തരമൊരു പ്രശ്‌നം ഞങ്ങൾ അഭിമുഖീകരിക്കാത്തതിനാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമാകാം.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഞങ്ങൾ ഇതിനകം സൂചിപ്പിച്ചതുപോലെ ആക്സിലറേഷൻ വളരെ ശക്തമാണ്, കൂടാതെ 0-100 km/h ഏകദേശം 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കും, ഇത് വളരെ മികച്ചതാണ്. ഡ്രൈവ് മോഡുകൾ ഒന്നും വാഹനത്തിലില്ല, ഇത് പലർക്കും ഒരു പോരായ്മയായി കണക്കാക്കാം.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

നാച്ചുറലി ആസ്പിറേറ്റഡ് 1.2-ലിറ്റർ എഞ്ചിൻ പൂർണ്ണമായ പെർഫോമെൻസിന്റെ കാര്യത്തിൽ കൂടുതൽ ലീനിയർ ഡ്രൈവ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, ഉയർന്ന എഞ്ചിൻ വേഗതയിൽ മൂന്ന് സിലിണ്ടർ ക്ലാട്ടർ വളരെ പ്രകടമാണ്, കൂടാതെ ചില കുത്തനെയുള്ള ചരിവുകളിൽ എഞ്ചിന് അല്പം കിതപ്പ് അനുഭവപ്പെടുകയും ചെയ്തു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അനായാസ ഷിഫ്റ്റിംഗും മികച്ച ഹൈവേ ഡ്രൈവിംഗ് കഴിവുകൾ അനുവദിക്കുന്നതിന് അല്പം ഉയർന്ന അഞ്ചാം ഗിയുറുമായാണ് വരുന്നത്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സ്റ്റിയറിംഗ് മികച്ചതായി അനുഭവപ്പെടുന്നു, കൂടാതെ അത് നൽകുന്ന ഫീഡ്‌ബാക്കും മികച്ചതാണ്. ഇത് നന്നായി സന്തുലിതമാണ്, അതിനാൽ കുറഞ്ഞ വേഗതയിൽ ഇത് ഭാരം കുറഞ്ഞതും വേഗത വർധിക്കുന്നതിനനുസരിച്ച് നല്ല ഭാരം കൂടുന്നതുമാണ്. പ്രത്യേകിച്ച് ടർബോചാർജ്ഡ് എഞ്ചിനിനൊപ്പം torque സ്റ്റിയർ വരുന്നതായി ഞങ്ങൾ കണ്ടെത്തി.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സിട്രോൺ C3 നന്നായി കൈകാര്യം ചെയ്യുന്നു. എന്നിരുന്നാലും, സോഫ്റ്റ് സസ്പെൻഷന്റെ ഫലമായി ധാരാളം ബോഡി റോൾ വാഹനത്തിനുണ്ട്. കൂടാതെ സോഫ്റ്റ് സസ്പെൻഷന്റെ ഉപോൽപ്പന്നം റൈഡ് നിലവാരമാണ്, അത് വളരെ മികച്ചതാണ്. രണ്ടോ മൂന്നോ സെഗ്‌മെന്റുകൾ ഉയർന്നിരിക്കുന്ന കാറുകൾക്ക് ഒരു വെല്ലുവിളി നൽകുന്ന ഒരു റൈഡ് ക്വാളിറ്റിയാണ് സിട്രൺ C3 -യ്‌ക്കുള്ളതെന്ന് നമുക്ക് ഇവിടെ പറയാൻ കഴിയും.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സിട്രണിന്റെ എല്ലാ കാറുകളും അവരുടെ മികച്ച റൈഡിന് പേരുകേട്ടതാണ്, കൂടാതെ C3 തീർച്ചയായും ഈ കുടുംബ സ്വഭാവത്തിന് അനുസൃതമാണ്. മന്ദഗതിയിലുള്ളതും മിതമായതുമായ വേഗതയിൽ, ക്യാബിനിനുള്ളിൽ ഒന്നും അനുഭവപ്പെടുന്നില്ല. ട്രിപ്പിൾ അക്ക വേഗതയിൽ, സിട്രോൺ C3 -യുടെ ഉള്ളിൽ ഒരു ചെറിയ ഇടി മാത്രമേ അനുഭവപ്പെടൂ.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

അവസാനമായി, ഞങ്ങൾ ബ്രേക്കിംഗ് വശത്തേക്ക് പോകുന്നു. മുന്നിൽ ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് വാഹനത്തിൽ വരുന്നത്. ബ്രേക്കിംഗ് മാന്യമാണ്, ബൈറ്റും മതിയായതാണ്. എന്നിരുന്നാലും, പെഡൽ ട്രാവൽ സാധാരണയേക്കാൾ ദൈർഘ്യമേറിയതാണ്, ഇതിന് കുറച്ച് സമയമെടുക്കും.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

മൊത്തത്തിൽ, സിട്രോൺ C3 കോണുകളിൽ വളരെ കഠിനമായി പുഷ് ചെയ്യപ്പെടാത്തിടത്തോളം, ആകർഷകവും നേരിട്ടുള്ളതുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സേഫ്റ്റി & കീ ഫീച്ചറുകൾ

സിട്രൺ C3 -ൽ അതിന്റെ യാത്രക്കാരെ എൻഗേജ്ഡാക്കാൻ മതിയായ സവിശേഷതകളോടെ സജ്ജീകരിച്ചിട്ടുണ്ട്.

സിട്രൺ C3 സുരക്ഷാ സവിശേഷതകൾ:

- ഡ്രൈവർ & പാസഞ്ചർ എയർബാഗുകൾ

- റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ

- റിയർ ഡോർസ് ചൈൽഡ് ലോക്ക്

- എഞ്ചിൻ ഇമ്മൊബിലൈസർ

- സ്പീഡ്-സെൻസിറ്റീവ് ഡോർ ലോക്ക്

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സിട്രൺ C3 പ്രധാന സവിശേഷതകൾ:

- എൽഇഡി ഡിആർഎല്ലുകൾ

- സിട്രൺ കണക്ട് 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ്

- വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി

- ഫോൾഡ്-ഫ്ലാറ്റ് റിയർ സീറ്റ്

- ഒറ്റ-ടച്ച് വിൻഡോസ് ഡൗൺ

- ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

സിട്രൺ C3 കളർ ഓപ്ഷനുകൾ

സിംഗിൾ-ടോൺ:

- പോളാർ വൈറ്റ്

- സെസ്റ്റി ഓറഞ്ച്

- പ്ലാറ്റിനം ഗ്രേ

- സ്റ്റീൽ ഗ്രേ

ഡ്യുവൽ ടോൺ:

- പോളാർ വൈറ്റ് ബോഡി വിത്ത് സെസ്റ്റി ഓറഞ്ച് റൂഫ് കളർ

- സെസ്റ്റി ഓറഞ്ച് റൂഫ് വിത്ത് പ്ലാറ്റിനം ഗ്രേ ബോഡി കളർ

- പ്ലാറ്റിനം ഗ്രേ റൂഫുള്ള പോളാർ വൈറ്റ് ബോഡി കളർ

- സെസ്റ്റി ഓറഞ്ച് റൂഫുള്ള സ്റ്റീൽ ഗ്രേ ബോഡി

- പ്ലാറ്റിനം ഗ്രേ റൂഫുള്ള സെസ്റ്റി ഓറഞ്ച് ബോഡി കളർ

- പ്ലാറ്റിനം ഗ്രേ റൂഫുള്ള സ്റ്റീൽ ഗ്രേ ബോഡി കളർ

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

അഭിപ്രായം

C5 എയർക്രോസിലൂടെ ഇന്ത്യൻ വിപണിയിൽ ഒരു പ്രീമിയം കാർ നിർമ്മാതാവായി സിട്രൺ സ്വയം സ്ഥാപിച്ചു. എന്നിരുന്നാലും, C3 -യുടെ അരങ്ങേറ്റത്തോടെ, അത് ബഹുജന വിപണിയിലേക്ക് ആഴത്തിൽ നീങ്ങും, അത് ബ്രാൻഡ് ഇതിനകം എടുത്തിട്ടുള്ള ഒരു വലിയ റിസ്ക്കാണ്. ഇതൊരു റിസ്ക് ആണോ അല്ലയോ എന്ന കാര്യത്തിൽ നിർണ്ണായക ഘടകം, തീർച്ചയായും ട്വിസ്റ്റുള്ള ഹാച്ച്ബാക്ക് ലോഞ്ച് ചെയ്യുന്ന വിലയാണ്.

കംഫർട്ടബിൾ & സ്മൂത്ത്! സിട്രൺ C3 -യുടെ റിവ്യൂ വിശേഷങ്ങൾ

ഡ്രൈവിംഗിനെയും പ്രകടനത്തെയും സംബന്ധിച്ചിടത്തോളം, സിട്രൺ C3 ഒരു മികച്ച കാറാണ്, മാത്രമല്ല ഒരു വാഹന പ്രേമിയെ സന്തോഷിപ്പിക്കാൻ കഴിയുന്നതുമാണ്. ഇത് തീർച്ചയായും ചില മേഖലകളിലെ കോംപറ്റീഷനേക്കാൾ മുന്നിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen c3 specs features and performance review in detail
Story first published: Wednesday, June 15, 2022, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X