'റെഡിയാണോ' റെഡി-ഗോ? — ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0L റിവ്യൂ

Written By:

നാല് വര്‍ഷം മുമ്പ്, ഇന്ത്യന്‍ ചെറു കാര്‍ ശ്രേണിയിലേക്കുള്ള നിസാന്റെ കടന്ന് വരവാണ് ഡാറ്റസണ്‍. ഡാറ്റസണ്‍ അവതരിപ്പിച്ച ഗോ, ഗോ+ ളോട് മുഖം തിരിച്ച ഇന്ത്യന്‍ വിപണി, ജാപ്പനീസ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കി.

എന്നാല്‍ 2016 ജൂണ്‍ 1 ന് ഡാറ്റസണ്‍ പുറത്തിറക്കിയ റെഡി-ഗോ, എന്‍ട്രി-ലെവല്‍ ശ്രേണിയ്ക്ക് ഒരു അത്ഭുതമായി മാറി. കുഞ്ഞന്‍ സ്മാര്‍ട്ട് ലുക്കും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, മികച്ച ഇന്ധനക്ഷമതയും റെഡി-ഗോ തരംഗം ഒരുക്കന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

എന്നാല്‍ എന്‍ട്രി-ലെവല്‍ ശ്രേണിയില്‍ മാരുതി ആള്‍ട്ടോയും, ഹ്യുണ്ടായി ഇയോണും റെനോ ക്വിഡും കച്ചമുറുക്കി എത്തിയപ്പോള്‍ വീണ്ടും റെഡി-ഗോയ്ക്ക് കാലിടറി. പുതിയ ഭീഷണികള്‍ക്കുള്ള ഡാറ്റ്‌സണിന്റെ മറുപടിയാണ് 2017 റെഡ്-ഗോ 1.0L.

1.0 ലിറ്റര്‍ എഞ്ചിന്‍ ഒരുങ്ങിയ റെഡി-ഗോ യഥാര്‍ത്ഥത്തില്‍ മത്സരം കാഴ്ചവെക്കുന്നുണ്ടോ? എന്‍ട്രി-ലെവല്‍ കാറുകളില്‍ എന്താണ് റെഡി-ഗോ 1.0L നെ വേറിട്ട് നിര്‍ത്തുന്നത്? കണ്ടെത്താം.

ഡിസൈന്‍, ഫീച്ചറുകൾ, സുരക്ഷ

കാഴ്ചയില്‍ ആ പഴയ റെഡി-ഗോ തന്നെയാണ് പുതിയ അവതാരവും. മസ്‌കുലാര്‍ ടോള്‍ ബോയ് ഡിസൈന്‍ തന്നെയാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0L പിന്തുടരുന്നത്.

2017 റെഡി-ഗോ 1.0L ല്‍, ക്രോം ബോര്‍ഡറോട് കൂടിയുള്ള ഹണികോമ്പ് ഗ്രില്ലുകളാണ് ഇടംപിടിക്കുന്നത്. ഗ്രില്ലിന് ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകള്‍, ബോണറ്റിലെയും, ബമ്പറിലെയും അഗ്രസീവ് ഡിസൈനിന് പിന്തുണ നല്‍കുന്നു.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമാണ് ഫ്രണ്ട് ബമ്പര്‍ ഒരുങ്ങുന്നത്. മസ്‌കുലാര്‍ തീമിലുള്ള സൈഡ് പ്രൊഫൈല്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു. സിയറ്റില്‍ നിന്നുള്ള 155/80 R13 ടയറുകളാണ് 13 ഇഞ്ച് വീലുകളില്‍ ഒരുങ്ങുന്നത്.

നിലവിലുള്ള 800 സിസി വേരിയന്റില്‍ നിന്നും പുതിയ 1.0 ലിറ്റര്‍ വേരിയന്റിനെ വേറിട്ട് നിര്‍ത്തുന്ന ഏക എക്സ്റ്റീരിയര്‍ ഘടകം റിയര്‍ എന്‍ഡാണ്. ടെയില്‍ഗെയിറ്റിന് കീഴെ നല്‍കിയിരിക്കുന്ന 1.0 ബാഡ്ജാണ് ഇതിന് ആധാരവും.

222 ലിറ്ററാണ് 2017 ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0L ന്റെ ബൂട്ട്കപ്പാസിറ്റി.

ഇന്റീരിയറാണ് പുതിയ മോഡലിന്റെ വ്യത്യാസം വ്യക്തമായി രേഖപ്പെടുത്തുന്നത്. ബ്ലാക് തീമില്‍ ഒരുങ്ങിയ ഇന്റീരിയറില്‍, ബീജ് നിറത്തിലുള്ള റൂഫ് ലൈനര്‍ കൗതുകമുണര്‍ത്തും. ക്യാബിനുള്ളിലെ പെയിന്റഡ് ഷീറ്റ് മെറ്റല്‍, ഒരുപരിധിവരെ ഇന്റീരിയര്‍ മനോഹാരിതയ്ക്ക് ഭംഗവരുത്തുന്നു.

ഡ്യൂവല്‍ ടോണ്‍ തീമാണ് സീറ്റ് കവറുകള്‍ക്ക് ലഭിക്കുന്നത്. ഉയര്‍ന്ന സീറ്റിംഗ് പൊസിഷന്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ കാഴ്ച പരിധി നല്‍കുന്നുമുണ്ട്. അതേസമയം, വീതിയേറിയ A-pillar, വളവുകളില്‍ വലിയ ബ്ലൈന്‍ഡ് സ്‌പോടുകള്‍ക്ക് കാരണമാകുന്നു.

ഒരു ശരാശരി യാത്രക്കാരന് സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെഡ്, നീ റൂമുകളാണ് റെഡി-ഗോ നല്‍കുന്നത്. എന്നാല്‍ ഉയരം കൂടിയ യാത്രക്കാര്‍ക്ക് പിന്‍സീറ്റ് ഒരല്‍പം ബുദ്ധിമുട്ട് സൃഷ്ടിക്കും.

ടച്ച്‌സ്‌ക്രീന്‍ ഫീച്ചറില്ലാതെയാണ് റെഡി-ഗോ 1.0L ല്‍ മ്യൂസിക് സിസ്റ്റം വരുന്നത്. കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ പുതിയ മോഡലിലെ ഫീച്ചറുകളാണ്. 

മള്‍ട്ടിപ്പിള്‍ സ്റ്റോറെയ്ജ് സ്‌പെയ്‌സുകള്‍ പുതിയ മോഡലില്‍ ഡാറ്റ്‌സണ്‍ നല്‍കുന്നുണ്ടെങ്കിലും, ഇന്റീരിയറില്‍ ലഭിച്ചിരിക്കുന്ന ഗ്ലോവ് ബോക്‌സ് നിരാശയാണ് സമ്മാനിക്കുക.

റെഡി-ഗോ 1.0L ന്റെ ടോപ് വേരിയന്റില്‍ മാത്രമാണ് ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകളെ ഡാറ്റ്‌സണ്‍ നല്‍കുന്നത്.

എഞ്ചിന്‍, പെര്‍ഫോര്‍മന്‍സ്, ഡ്രൈവ്

റെനോ ക്വിഡിന് സമാനമായ നാച്ചുറലി ആസ്പിരേറ്റഡ് 999 സിസി എഞ്ചിനാണ് പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0L ന്റെയും പവര്‍ഹൗസ്. 67 bhp കരുത്തും 91 Nm torque ഉം ഏകുന്നതാണ് 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍.

22.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ARAI ടെസ്റ്റില്‍ മോഡല്‍ കാഴ്ച വെച്ചത്. എന്നാല്‍ റോഡ് സാഹചര്യത്തില്‍ 19-20 കിലോമീറ്റര്‍ വരെയാണ് റെഡി-ഗോ നല്‍കുന്ന ഇന്ധനക്ഷമത.

മുന്‍മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലില്‍ എഞ്ചിന്‍ ശബ്ദം ഒരല്‍പം കൂടുതലാണ്. 2000 rpm കടക്കുന്ന പക്ഷം, പവര്‍ ഡെലിവറി സുഗമമാകുന്നു. അതേസമയം, 4000 rpm ന് ശേഷം മാത്രമാണ് എഞ്ചിന്‍ ശബ്ദം കുറയുക.

ഹൈ പ്രൊഫൈല്‍ ടയറുകള്‍ക്ക് ഒപ്പമുള്ള സസ്‌പെന്‍ഷന്‍ സെറ്റപ്പിന്റെ പശ്ചാത്തലത്തില്‍ ചെറിയ ബമ്പുകളും കുഴികളും റെഡി-ഗോ അനായാസം തരണം ചെയ്യും. അതേസമയം, മൃദുവായ സസ്‌പെന്‍ഷന്‍ സെറ്റപ്പ് കാരണം, വളവുകളില്‍ നേരിയ തോതില്‍ ബോഡി റോളും അനുഭവപ്പെടും.

The Facts

Tested Variant Datsun redi-GO 1.0L S 
Price Est. Rs 3.55 lakh (ex-showroom) 
Engine 999cc, 3-cylinder petrol 
Gearbox 5-speed manual 
Fuel Tank Capacity 28 litres 
Mileage  22.5kpl (ARAI) 
Power/ torque  68bhp @ 5,500rpm/ 91Nm @ 4,250rpm 
Boot Space  222 litres 
Tyre Size  155/80 R13 
Turning Radius 4.7 metres 

Datsun redi-GO vs Rivals

Tech Specs Datsun redi-GO 1.0L   Maruti Alto K10  Renault Kwid 1.0-Litre Hyundai Eon 1.0 L
Engine cc 999cc 998cc 999cc 998cc
Power
67bhp 67bhp 67bhp 68bhp
Torque 91Nm 90Nm 91Nm 94Nm
Gearbox 5-speed manual 5-speed manual/AMT 5-speed manual/AMT 5-speed manual
Mileage ARAI 22.50kpl 24.07kpl 23.01 kpl 20.3 kpl
Fuel Tank 28 litres 35 litres 28 litres 32 litres
Ground Clearance 185 mm 160 mm 180 mm 170 mm
Boot Space
222 litres 177 litres 300 litres 215 litres
Tyres 155/80 R13 155/65 R13 155/80 R13 155/65 R13

ഡാറ്റ്‌സണ്‍ റെഡി-ഗോ 1.0L വാങ്ങണമോ?

പുതിയ എഞ്ചിന്‍.. അതാണ് 2017 റെഡി-ഗോയുടെ കരുത്ത്. എന്‍ട്രി-ലെവല്‍ A-Segment കാറുകളില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ നിര്‍ണായക സ്വാധീനമാണ് ചെലുത്തി വരുന്നത്. 

ചെറു കാര്‍ സ്വപ്നമുള്ള ഏതൊരു ഇന്ത്യന്‍ പൗരന്റെയും ലളിതമായ ആവശ്യങ്ങള്‍ റെഡി-ഗോ നിവര്‍ത്തിക്കുന്നു. ഏകദേശം 3.4 ലക്ഷം രൂപ മുതല്‍ 3.6 ലക്ഷം രൂപ വരെയാകും മോഡലിന് ലഭിക്കാവുന്ന പ്രൈസ് ടാഗ്.

കൂടുതല്‍... #റിവ്യൂ
English summary
Datsun redi-GO 1.0L Review. Read in Malayalam.
Story first published: Tuesday, July 18, 2017, 12:05 [IST]
Please Wait while comments are loading...

Latest Photos