ഡാറ്റ്സൻ ബജറ്റ് വാഹനം റെഡി-ഗോയെ കുറിച്ച് അറിയേണ്ടതെല്ലാം

Written By:

ജാപ്പനീസ് വാഹന നിർമാതാവായ നിസ്സാൻ മോട്ടോർ കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ഇന്ത്യയിലവതരിപ്പിക്കുന്ന ചെറുകാറാണ് റെഡി-ഗോ. വില കുറവും ആകര്‍ഷക സ്റ്റൈലിങ്ങും ക്രോസ് ഓവര്‍ രൂപഭംഗിയുമാണ് റെഡി-ഗോയുടെ പ്രത്യേകത. ഇന്ത്യന്‍ വിപണിയിലെ ആദ്യ കോംപാക്ട് അര്‍ബന്‍ ക്രോസ് വാഹനമാണിതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെയാവും വിവിധ വേരിയന്റുകളുടെ ഏകദേശവില.

To Follow DriveSpark On Facebook, Click The Like Button
ഡാറ്റ്സൻ

അലിയൻസിന്റെ സിഎംഎഫ്-എ ആർകിടെക്ചർ പ്രകാരം നിർമാണം നടത്തിയിട്ടുള്ള ഡാറ്റ്സൻ-ന്റെ എൻട്രി ലെവൽ ഹാച്ച്ബാക്കാണ് റെഡിഗോ. ഈ പ്ലാറ്റ്ഫോമിൽ നിർമിച്ച ആദ്യത്തെ വാഹനം റിനോ ക്വിഡായിരുന്നു. കോമൺ മൊഡ്യൂൾ ഫാമിലി എന്നാണ് സിഎംഎഫ് എന്ന പദംക്കൊണ്ടർത്ഥമാക്കുന്നത്. ചെറുതും അതുപോലെ കുറഞ്ഞ വിലനിരക്കുലിമുള്ള വാഹനങ്ങളാണ് ഇതിൽ ഉൾപ്പെടുക.

മാരുതി ഓൾട്ടോയ്ക്കും റിനോ ക്വിഡിനും വെല്ലുവിളിയാകുന്ന ഒരു കരുത്തുറ്റ എതിരാളിതന്നെയായിരിക്കും മസിലൻ ആകാരഭംഗിയോട് കൂടിയ റെഡി-ഗോ. വില കുറവുള്ളതും എന്നാൽ നല്ലൊരു കാർ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിലെ ചെറുപ്പക്കാരെ മുൻനിർത്തിയാണ് ഡാറ്റ്സൺ ഈ വാഹനം ഇറക്കിയിരിക്കുന്നത്.

 

ഡാറ്റ്സൻ

പുറമെ കാണുമ്പോൾ ചെറുതും നല്ല ഒതുങ്ങിയ ആകാരമാണെങ്കിലും സാമാന്യം നല്ല വിശാലതയാണ് അകത്തളത്തിൽ ഒരുക്കിയിരിക്കുന്നത്. മികച്ച ഹെഡ് റൂം, ലെഗ് സ്പേസ് എന്നിവ അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അല്പം നീളം കൂടിയ ആളിനും സുഖമായി ഇരിക്കത്തക്ക സൗകര്യം ലഭിക്കുന്നു.

എന്നാൽ സ്റ്റോറേജ് സ്പേസ് വളരം കുറവാണ് ഉള്ളത്. ഡോർ സൈഡിൽ ബോട്ടിൽ വയ്ക്കാനുള്ള സൗകര്യവും നൽകിയിട്ടില്ല. ഗ്ലോവ് ബോകസും അല്പം ചെറുതാണ്.ഇതൊരു ബജറ്റ് വാഹനമായതിനാൽ കൂടുതൽ പ്രതീക്ഷിക്കാനും കഴിയില്ല.

മാത്രമല്ല നിങ്ങളുടെ ഇച്ഛാനുസരണം ബജറ്റിതൊലുതുങ്ങുന്ന ആക്സസറികളും ഉപയോഗിക്കാനുള്ള ഓപ്ഷൻ കമ്പനി നൽകുന്നുണ്ട്. കൂടുതൽ സൗകര്യങ്ങൾ അതുവഴി ലഭ്യമാക്കാം. ആക്സസറികൾക്കൊന്നും പ്രാധാന്യം നൽകാതെ ഇന്റീരിയർ സ്പേസ് മാത്രം കണക്കിലെടുക്കുകയാണെങ്കിൽ 1541എംഎം ഹെഡ് റൂം, 542എംഎം ക്നീ റൂം എന്നിവ വാഗ്ദാനം ചെയ്യുന്ന ടോൾ ബോയി ഡിസൈനാണ് റെഡി-ഗോയ്ക്കുള്ളത്. 1541എംഎം ഹെഡ് റൂം എന്നതുതന്നെ എ-സെഗ്മെന്റ് കാറുകൾക്ക് ലഭിക്കുന്നതിൽ വച്ച് മികച്ചതാണ്.

 

അകത്തളത്തിൽ എടുത്തുപറയേണ്ടതായിട്ടുള്ള മറ്റൊരു സവിശേഷത എയർ കണ്ടീഷനിംഗ് സിസ്റ്റമാണ്. പിന്നിലിരിക്കുന്നവർക്കും ഒരുപോലെ ഏസി ലഭിക്കുന്ന തരത്തിൽ ഫിക്സ് ചെയ്തിട്ടുള്ള ത്രികോണാകൃതിയിലുള്ള എയർ വെന്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലിരിക്കുന്നവരുടെ ആഗ്രഹത്തിന് ഏസി വെന്റുകൾ ക്രമീകരിക്കണമെങ്കിൽ തൊട്ടടുത്തായി ചെറിയ വെന്റുകളും നൽകിയിട്ടുണ്ട്.

ഡാറ്റ്സൻ
  

ഡോർ സൈഡിലും, പില്ലറിലും മെറ്റൽ ഉപയോഗപ്പെടുത്തിയതായി കാണാം. കൂടാതെ പവർ വിന്റോ സ്വിച്ചുകൾ ഡോറിലുൾപ്പടെത്തുന്നതിന് പകരം ഗിയർ ലിവറിന് മുൻവശത്തായാണ് നൽകിയിരിക്കുന്നത്. ഇത് അല്പമൊരു അസൗകര്യം സൃഷ്ടിച്ചേക്കാം.

53ബിഎച്ച്പിയും 72എൻഎം ടോർക്കുമുള്ള 799സിസി ത്രീസിലിണ്ടർ എൻജിനാണ് റെഡിഗോയിൽ ഉപയോഗിച്ചിരിക്കുന്നത്. എൻജിനിൽ ഒരു 5 സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്ററിന് 25.17കിമി മൈലേജാണ് ഈ വാഹനത്തിനുള്ളത്. 140km/h ആണിതിന്റെ ഉയർന്ന വേഗത.

15.9സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്ന് 100കിമി വേഗത കൈവരിക്കുന്നത്. ഒരു പരിധിക്ക് മുകളിൽ വേഗതയിൽ പോവുകയാണെങ്കിൽ ബോഡിഷേക്ക് അനുഭവപ്പെടുന്നതായി തോന്നാം. 800സിസി എൻജിനിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാം.

സുരക്ഷയ്ക്കായി ടോപ്പ് എന്റ് മോഡലിൽ ഡ്രൈവർ എയർബാഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. എൻട്രി ലെവൽ കാറിൽ സുരക്ഷയ്ക്കായി ഒരു സന്നാഹവും ഏർപ്പെടുത്തിയിട്ടില്ല. 13 ഇഞ്ച് ജെകെ ടയറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ നല്ല ഗ്രിപ്പും സ്മൂത്ത് റൈഡുമാണ് അനുഭവപ്പെടുക.

 

എസ്‌യുവികളിൽ നൽകിയ തരത്തിലുള്ള ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് റെഡിഗോയ്ക്കുള്ളത്. മികച്ച 185എംഎം ഗ്രൗണ്ട് ക്ലിയൻസുണ്ടെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

ക്വിക്ക് അതേസമയം ലൈറ്റ് സ്റ്റിയറിംഗ് ആയതിനാൽ പാർക്കിംഗിനും എളുപ്പമാണ് സ്റ്റിയറിംഗിൽ കൂടുതൽ മർദ്ദം നൽകേണ്ടതായിട്ടില്ല. ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ നൽകിയതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിക്കും. അല്പം ഉയരം കുറഞ്ഞയാൾക്കും വ്യക്തതയോടെ ഡ്രൈവിംഗ് ചെയ്യുകയുമാകാം.

എല്ലാ എൻട്രി-ലെവൽ ഹാച്ചാബാക്കുകളും സിറ്റി പരിധിക്കുള്ളിൽ ഓടിക്കാനായി രൂപപ്പെടുത്തിയതിനാൽ റെഡിഗോയും സിറ്റികകത്ത് മികച്ച പെർഫമൻസാണ് കാഴ്ചവെക്കുന്നത്.

 

ഡാറ്റ്സൻ

മെച്ചപ്പെട്ട ബ്രേക്കിംഗും നൽകിയിട്ടുണ്ട്. പെഡലിന് സ്പോൻജി ഫീലായതിനാൽ അനായാസേന ബ്രേക്ക് നൽകുകയും ചെയ്യാം. ക്ലച്ച് പെഡൽ അല്പം ഉയർത്തി നൽകിയതിനാൽ ഒരു ആറടി ഉയരമുള്ള ഒരാൾക്ക് തുടർച്ചയായുള്ള ഉപയോഗം മൂലം കാൽവേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. എന്തുകൊണ്ടും 2000മുതൽ 4000ആർപിഎംമിന് ഇടയിൽ ഓടിക്കാവുന്ന കരുത്തുറ്റ വാഹനമാണ് റെഡി-ഗോ.

ഡാറ്റസൺ റെഡിഗോയുടെ ചില ഗുണദോഷങ്ങൾ

ഗുണങ്ങൾ

 • ആകർഷകമായ ഡിസൈൻ
 • ഉയർന്ന ഡ്രൈവിംഗ് പോസിഷൻ
 • ക്വിക്ക്-ലൈറ്റ് സ്റ്റിയറിംഗ്
 • ടോൾ ബോയി ഡിസൈൻ
 • ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്
 • അകത്തളത്തിലെ വിശാലത
 • മികച്ച ടേണിംഗ് റേഡിയസ്

ദോഷങ്ങൾ

 • കുറ‍ഞ്ഞ സ്റ്റോറേജ് സ്പേസ്
 • സിങ്കിൾ വൈപ്പർ മെക്കാനിസം
 • ഉയർന്ന ക്ലച്ച് പെഡൽ
 • ആന്റി ഗ്ലെയർ ഉൾപ്പെടുത്താത്ത റിയർ വ്യൂ മിറർ
 • പവർ വിന്റോ സ്വിച്ചുകളുടെ ക്രമീകരണം

ഇന്ത്യയിൽ എ-സെഗ്മെന്റ് കാറുകളുടെ വില്പനയിൽ 25 ശതമാനം വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അടുത്ത ചില വർഷങ്ങൾക്കുള്ളിൽ ഈ സെഗ്മെന്റ് ലോകത്തിലെ നാലാമത്തെ വലിയൊരു ശ്രേണിയായി മാറുമെന്നതിൽ സംശയമില്ല.

മാരുതി ഓൾട്ടോ റിനോ ക്വിഡ് എന്നിവർ വാഴുന്ന കടുത്ത മത്സരമുള്ള വിപണിയിലേക്കാണ് റെഡി-ഗോ പ്രവേശിച്ചിട്ടുള്ളത്. അല്പം വൈകിയാണ് റെഡിഗോയുടെ വരവ് എന്ന് വേണം പറയാൻ.

1931ലാണ് ഡാറ്റ്സൺ നിലവിൽ വന്നതെങ്കിലും 1986-2013 കാലഘട്ടം വരെ വിപണിയിലെ നിറഞ്ഞ സാന്നിധ്യമായിരുന്നില്ല. അതിനുശേഷം പിന്നീട് 2013 ലാണ് ഡാറ്റ്സൺ ഇന്ത്യയിലേക്കൊരു തിരിച്ച് വരവ് നടത്തിയത്.

ഡാറ്റസൺ ഗോ, ഡാറ്റ്സൺ ഗോ പ്ലസ്, ഡാറ്റസൺ റെഡി ഗോ എന്നീ മോഡലുകളാണ് നിലവിൽ വില്പനയിലുള്ളത്.

English summary
Datsun redi-GO Review — Is It Redi-To-Go?
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X