പ്രതാപം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

By Dijo Jackson

Recommended Video

For Latest News

വര്‍ഷം 2012... ദില്ലി ഓട്ടോ എക്‌സ്‌പോയെ ഒന്നാകെ പിടിച്ച് കുലുക്കിയാണ് ഇക്കോസ്‌പോര്‍ട് എസ്‌യുവിയെ ഇന്ത്യയില്‍ ആദ്യമായി ഫോര്‍ഡ് അണിനിരത്തിയത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം 2013 ല്‍ വിപണിയില്‍ എത്തിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ഇന്ത്യന്‍ കോമ്പാക്ട് എസ്‌യുവി വിപ്ലവത്തിന് തുടക്കം കുറിച്ചു.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

ഇന്ന് കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ അവതാരങ്ങള്‍ പലതാണ്. ഇന്ത്യ കണ്ട ആദ്യ കോമ്പാക്ട് എസ്‌യുവികളില്‍ ഒന്നാണ് ഇക്കോസ്‌പോര്‍ട് എങ്കിലും ശ്രേണിയില്‍ ആധിപത്യം തുടരാന്‍ ഫോര്‍ഡിന് സാധിച്ചില്ല.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

മാരുതി വിറ്റാര ബ്രെസ്സ മുതല്‍ ഇങ്ങ് ജീപ് കോമ്പസും, ടാറ്റ നെക്‌സോണും വരെ നിരയില്‍ ശ്രദ്ധ നേടുമ്പോള്‍, കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ഫോര്‍ഡും തയ്യാറല്ല.

പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിലൂടെ പ്രതാപകാലം തിരികെ നേടാമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍. 2017 ഇക്കോസ്‌പോര്‍ട് ഫോര്‍ഡിന്റെ പ്രതീക്ഷ കാക്കുമോ? കണ്ടെത്താം —

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

എക്‌സ്റ്റീരിയര്‍

ഇക്കോസ്‌പോര്‍ടില്‍ തനത് എസ്‌യുവി മുഖം കൊണ്ടുവരാനുള്ള ഫോര്‍ഡിന്റെ ശ്രമം പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ദൃശ്യമാണ്. പുത്തന്‍ മുഖരൂപമാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ഡിസൈന്‍ ഹൈലൈറ്റ്.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

മുന്‍കാലങ്ങളില്‍ പിന്തുടര്‍ന്നിരുന്ന സ്പ്ലിറ്റ് യൂണിറ്റുകള്‍ക്ക് പകരം ക്രോം ഗ്രില്ലുകളാണ് പുതിയ മോഡലില്‍ ഒരുങ്ങുന്നത്. ഗ്രില്ലിന് ഇരുവശത്തുമായുള്ള ട്വിന്‍ ബാരല്‍ ഹെഡ്‌ലാമ്പുകള്‍ ഇക്കോസ്‌പോര്‍ടിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെ നിലയുറപ്പിച്ച പുതിയ ഫോഗ്‌ലാമ്പുകളില്‍ തന്നെയാണ് ടേണ്‍ സിഗ്നലുകളും തിങ്ങി ഒരുങ്ങിയിട്ടുള്ളത്. ഇത്തവണ ഫ്രണ്ട് ബമ്പറില്‍ തന്നെയാണ് ഗ്രെയ് സ്‌കിഡ് പ്ലേറ്റ് ഇടംപിടിച്ചിരിക്കുന്നതും.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

പുതിയ ഇക്കോസ്‌പോര്‍ടിന്റെ സൈഡ് പ്രൊഫൈലില്‍ കാര്യമായ മാറ്റങ്ങളില്ല. അതേസമയം, ടോപ് ടൈറ്റാനിയം പ്ലസ് പതിപ്പില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ സാന്നിധ്യമറിയിക്കുന്നത്.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

പുതുക്കിയ ബമ്പറാണ് റിയര്‍ എന്‍ഡ് ഡിസൈനില്‍ ശ്രദ്ധേയം. കൂടാതെ ഇന്ത്യന്‍ പതിപ്പില്‍ സ്‌പെയര്‍ വീലിനെ ഫോര്‍ഡ് പ്രത്യേകം നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ടെയില്‍ഗേറ്റ് തുറക്കുന്നതിനായുള്ള ബട്ടണ്‍ ഇത്തവണ കാഴ്ചയിലുണ്ടാകില്ല.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

352 ലിറ്ററാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ബൂട്ട് കപ്പാസിറ്റി. പിന്‍സീറ്റുകള്‍ മടക്കിയാല്‍ 1,178 ലിറ്ററായി ബൂട്ട് കപ്പാസിറ്റി വര്‍ധിപ്പിക്കാം. അകത്തളത്ത് കാര്യമായ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഓള്‍-ബ്ലാക് കളര്‍ സ്‌കീമിനെ ഫോര്‍ഡ് കൈവെടിഞ്ഞിട്ടില്ല.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

ഡാഷ്‌ബോര്‍ഡിന് നടുവിലായി നല്‍കിയിട്ടുള്ള ഫ്രീസ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് പ്രധാന ഇന്റീരിയര്‍ വിശേഷം. വൈറ്റ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയതാണ് ഇക്കോസ്‌പോര്‍ടിലെ ബ്ലാക് ലെതര്‍ സീറ്റുകള്‍.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

വീതിയേറിയ സീറ്റുകളാണ് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നത്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകളുടെ പശ്ചാത്തലത്തില്‍ മികവാര്‍ന്ന ഡ്രൈവിംഗ് പൊസിഷന്‍ നേടാന്‍ ഇക്കോസ്‌പോര്‍ടില്‍ സാധിക്കും.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

അതേസമയം വീതിയേറിയ A-Pillar നിങ്ങളുടെ കാഴ്ചപരിധിക്ക് തടസ്സം സൃഷ്ടിക്കാം. റിയര്‍ സീറ്റുകളെ പിന്നിലേക്ക് ചരിക്കാനുള്ള സൗകര്യം പുതിയ ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് നല്‍കുന്നില്ല. പകരം സീറ്റുകളെ പൂര്‍ണമായും മടക്കി വെയ്ക്കാം.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് അകത്തളത്തെ മറ്റൊരു വിശേഷം. മള്‍ട്ടി-ഫങ്ഷന്‍ ഡിസ്‌പ്ലേയും, തിളക്കമാര്‍ന്ന സൂചികകളും ഇക്കോസ്‌പോര്‍ടില്‍ പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

മൂന്നാം തലമുറ ഫോര്‍ഡ് സിങ്ക് സെറ്റപ്പില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ലളിതമാര്‍ന്നതാണ് ഡിസ്‌പ്ലേ ഇന്റര്‍ഫെയ്‌സ്.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി നേടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ 7 സ്പീക്കര്‍ ഓഡിയോ സിസ്റ്റമാണ് ഒരുങ്ങുന്നത്. പാര്‍ക്കിംഗ് വേളയില്‍ റിയര്‍വ്യൂ ഡിസ്‌പ്ലേയായും 8 ഇഞ്ച് സ്‌ക്രീന്‍ പ്രവര്‍ത്തിക്കും.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

ഇക്കോസ്‌പോര്‍ട് ടോപ് വേരിയന്റില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ ഒരുങ്ങുന്നുണ്ട്. കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഇക്കോസ്‌പോര്‍ടിലെ മറ്റ് ഫീച്ചറുകളാണ്.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലെന്ന ഫോര്‍ഡിന്റെ നിലപാട് പുതിയ ഇക്കോസ്‌പോര്‍ടിലും വ്യക്തമാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സ്പീഡ് ലിമിറ്ററോട് കൂടിയ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് ഇക്കോസ്‌പോര്‍ടിലെ സുരക്ഷാ ഫീച്ചറുകള്‍.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

എഞ്ചിന്‍

പുതിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ഹൈലൈറ്റ്. 6500 rpm ല്‍ 121 bhp കരുത്തും 4500 rpm ല്‍ 150 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ എഞ്ചിന്‍.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

5 സ്പീഡ് മാനുവല്‍, പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നുണ്ട്. 14.8 കിലോമീറ്ററാണ് പുതിയ പെട്രോള്‍ ഓട്ടോമാറ്റിക് ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

ഇക്കോസ്‌പോര്‍ടിന്റെ ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല. 3750 rpm ല്‍ 97 bhp കരുത്തും 1750-3250 rpm ല്‍ 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഇടംപിടിക്കുന്നത്.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

ആക്‌സിലറേഷനോട് മികവേറിയ രീതിയില്‍ പ്രതികരിക്കാന്‍ പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് സാധിച്ചു എന്നത് ശ്രദ്ധേയം. മുന്‍തലമുറയെ അപേക്ഷിച്ച് സ്റ്റിയറിംഗ് മികവില്‍ പുത്തന്‍ ഇക്കോസ്‌പോര്‍ട് ഒരല്‍പം പിന്നിലാണ്.

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

Fact Sheet

Tested Ford EcoSport Titanium+ AT
Engine 1.5-litre three-cylinder petrol
Gearbox 6-speed Automatic
Power 121bhp @ 6,500rpm
Torque 150Nm @ 4,500rpm
Fuel Tank Capacity 52 litres
Mileage (Claimed) 14.8kpl
Ground Clearance 200mm

പ്രതാപകാലം വീണ്ടെടുക്കാന്‍ 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമോ? - ഫസ്റ്റ് ഡ്രൈവ് റിവ്യു

2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വാങ്ങണോ?

ശ്രേണിയില്‍ നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അഗ്രസീവ് ലുക്കും, സില്‍ക്കി സ്മൂത്ത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടുന്ന ഫീച്ചറുകളും, സുരക്ഷാ ഫീച്ചറുകളും പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ കരുത്താണ്.

Most Read Articles

Malayalam
കൂടുതല്‍... #car reviews #review #റിവ്യൂ
English summary
Review: 2017 Ford EcoSport First Drive — The Dragon’s Here For Its Throne. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X