കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍? — റിവ്യു

Written By:

ഇന്ത്യയുടെ ആദ്യ കോമ്പാക്ട് യൂട്ടിലിറ്റി വാഹനം. കാഹളം മുഴക്കി കളത്തിലേക്ക് ഇറങ്ങാന്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ തയ്യാര്‍. ഫിഗൊ ഹാച്ച്ബാക്കാണ് ഫ്രീസ്റ്റൈലിന് അടിസ്ഥാനം. ഫോര്‍ഡ് നിരയില്‍ സ്ഥാനം ഫിഗൊയ്ക്കും ഇക്കോസ്‌പോര്‍ടിനും ഇടയില്‍.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

പറഞ്ഞു വരുമ്പോള്‍ ക്രോസ്ഓവര്‍ ഹാച്ച്ബാക്കാണ് ഫ്രീസ്റ്റൈല്‍. ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ തുടക്കം കുറിച്ച ശ്രേണിയിലേക്കാണ് ഫ്രീസ്റ്റൈലിന്റെ വരവ്. കൊമ്പുകോര്‍ക്കുക ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചൂറ, ഹ്യുണ്ടായി i20 ആക്ടിവ് എന്നിവരുമായി.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ഹ്യുണ്ടായി അവതാരത്തെ മാറ്റി നിര്‍ത്തിയാല്‍ വിപണിയില്‍ ഇന്നുവരെയും ക്രോസ്ഓവര്‍ ഹാച്ച്ബാക്കുകള്‍ വിജയം രുചിച്ചിട്ടില്ല. അപ്പോള്‍ എന്തു ധൈര്യത്തിലാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ പുറപ്പാട്?

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ചുമ്മാ ഫിഗൊയില്‍ ഏച്ചു കെട്ടലുകള്‍ നടത്തിയ അവതാരം മാത്രമാണോ ഫ്രീസ്റ്റൈല്‍? പരിശോധിക്കാം —

പുറംമോഡി

കോമ്പക്ട് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണത്തോട് നീതിപുലര്‍ത്താന്‍ ഫ്രീസ്റ്റൈല്‍ ആവുവോളം ശ്രമിച്ചിട്ടുണ്ട്. കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കാണുമ്പോള്‍ തന്നെ ഇതു മനസിലാകും. ഗ്രൗണ്ട് ക്ലിയറന്‍സ് 190 mm; ഫിഗൊയെക്കാളും 16 mm അധികം.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

15 ഇഞ്ച് നാലു സ്‌പോക്ക് അലോയ് വീലുകളാണ് കാറില്‍. നാലു സ്‌പോക്ക് അലോയ് വീലുകള്‍ ശ്രേണിയില്‍ പതിവല്ലെന്നതും എടുത്തുപറയണം. ഫ്രീസ്റ്റൈലിന്റെ മുഖരൂപം ശ്രദ്ധയാകര്‍ഷിക്കും. ഹെക്‌സഗണല്‍ ബ്ലാക് ഹണികോമ്പ് ഗ്രില്ലാണ് ഫ്രീസ്റ്റൈലിന്.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ഹെഡ്‌ലാമ്പുകള്‍ സഹോദരന്‍ ഫിഗൊയില്‍ നിന്നും കടമെടുത്തതാണ്; എന്നാല്‍ പ്രത്യേക 'സ്‌മോക്ക്ഡ്' പ്രഭാവവും കമ്പനി നല്‍കിയിട്ടുണ്ട് താനും. കോണോട് കോണ്‍ ചേര്‍ന്നാണ് ബമ്പര്‍. ഫോഗ്‌ലാമ്പുകള്‍ ബമ്പറിന് താഴെയാണ്.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ദേഹമാസകലമുള്ള സ്‌കിഡ് പ്ലേറ്റും കാറിന്റെ ഓഫ്‌റോഡിംഗ് കുറുമ്പ് സൂചിപ്പിക്കും. കാറിന്റെ യഥാര്‍ത്ഥ ഉയരം തിരിച്ചറിയണമെങ്കില്‍ വശങ്ങളില്‍ കണ്ണെത്തണം. ചക്രങ്ങള്‍ക്കും വീല്‍ ആര്‍ച്ചുകള്‍ക്കും ഇടയില്‍ വലിയ വിടവുണ്ട്.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ബമ്പറില്‍ നിന്നും ടെയില്‍ ലാമ്പിലേക്ക് അലിഞ്ഞ് ചേരുന്നതാണ് ഫ്രീസ്റ്റൈലിലെ ക്യാരക്ടര്‍ ലൈന്‍. ഇരു വശങ്ങളിലും ബ്ലാക് ഗ്രാഫിക്‌സും കാര്‍ നേടിയിട്ടുണ്ട്. പുറത്തുള്ള റിയര്‍വ്യൂ മിററുകളിലും ഇതു കാണാം.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

രൂപകല്‍പന പുതിയതെങ്കിലും ടെയില്‍ലാമ്പുകള്‍ എല്‍ഇഡി അല്ല. എന്തായാലും ചുരുക്കത്തില്‍ സ്റ്റൈല്‍ ഒട്ടും ചോരാത്ത 'മസിലന്‍' കാറാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

അകത്തളം

ഊതിപെരുപ്പിച്ച ഫിഗൊയാണ് അകത്തളത്തില്‍ ഫ്രീസ്റ്റൈല്‍. ഡാഷ്‌ബോര്‍ഡുകള്‍ ഫിഗൊയുടേത്. കറുപ്പ് പശ്ചാത്തലത്തിലുള്ള ചോക്ലേറ്റ് നിറമാണ് ഡാഷ്‌ബോര്‍ഡ് ഡിസൈനിന്. ഇടത്തരം ഇക്കോസ്‌പോര്‍ട് വകഭേദങ്ങള്‍ക്കുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഫ്രീസ്റ്റൈലില്‍.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

കണ്ണ് എളുപ്പം എത്തുന്ന വിധത്തില്‍ ഡാഷ്‌ബോര്‍ഡിന് മുകളിലാണ് SYNC3 ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള ടച്ച്‌സ്‌ക്രീന്‍. ടച്ച്‌സ്‌ക്രീന്‍ പ്രതികരണം മികവുറ്റതാണെന്ന് ഇവിടെ പ്രത്യേകം പറയണം.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി കാറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ദിശ സൂചിപ്പിക്കാന്‍ കോമ്പസും ഡിസ്‌പ്ലേയില്‍ ഉണ്ട്.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ഗ്ലൗവ് ബോക്‌സ്, ഡോര്‍ ബിനുകള്‍, സെന്‍ട്രല്‍ സ്‌റ്റോറേജ് എന്നിവ മുഖേന ആവശ്യമുള്ള സാധാനങ്ങള്‍ കാറില്‍ ബുദ്ധിമുട്ടില്ലാതെ കരുതാം. സീറ്റുകള്‍ക്ക് ഇടയിലാണ് സെന്‍ട്രല്‍ സ്‌റ്റോറേജ്.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

റബ്ബര്‍ മാറ്റുകളാണ് ഫ്രീസ്റ്റൈലില്‍. മോശമല്ലാത്ത നിലവാരം സീറ്റ് ഫാബ്രിക്കുകള്‍ അവകാശപ്പെടുന്നുണ്ട്. ഫ്രീസ്റ്റൈലിന്റെ പിന്നിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

257 ലിറ്ററാണ് ഫ്രീസ്റ്റൈലിന്റെ ബൂട്ട്‌സ്‌പെയ്‌സ്. പിന്‍സീറ്റുകള്‍ മടക്കിയാല്‍ സ്റ്റോറേജ് ശേഷി വീണ്ടും വര്‍ധിപ്പിക്കാം. എന്നാല്‍ പിന്‍ സീറ്റ് എടുത്തുമാറ്റാന്‍ കാറില്‍ സാധിക്കില്ല.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

എഞ്ചിന്‍ (1.2 ലിറ്റര്‍, പെട്രോള്‍)

ഒരു പെട്രോള്‍ എഞ്ചിനും, ഒരു ഡീസല്‍ എഞ്ചിനുമാണ് ഫ്രീസ്റ്റൈലിലുള്ള വാഗ്ദാനം. ഇതില്‍ പെട്രോള്‍ എഞ്ചിനാണ് മുഖ്യാകര്‍ഷണം. പുതിയ ഡ്രാഗണ്‍ സീരീസ് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് പരമാവധി 93.7 bhp കരുത്ത് സൃഷ്ടിക്കാനാവും.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ഗെട്രാഗ് അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് ഫ്രീസ്റ്റൈലിന്റെ മുന്‍ചക്രങ്ങളിലേക്ക് എത്തും. പുതിയ എഞ്ചിന്റെ പിന്‍ബലത്തില്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്ന ഏറ്റവും കരുത്തുറ്റ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ കാറായി മാറും ഫോര്‍ഡ് ഫ്രീസ്റ്റൈല്‍.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

98.6 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഫ്രീസ്റ്റൈലിലുണ്ട്. ഫിഗൊ, ആസ്‌പൈര്‍, ഇക്കോസ്‌പോര്‍ടിലും ഇതേ ഡീസല്‍ എഞ്ചിനാണ്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഫ്രീസ്റ്റൈല്‍ ഡീസല്‍ പതിപ്പില്‍.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ഫ്രീസ്റ്റൈലില്‍ ഡ്രൈവിംഗ് രസകരമാണ്. 6,800 rpm ല്‍ കാര്‍ ചുവപ്പ് വര കടക്കും. പരിഭവങ്ങളേതുമില്ലാതെ ഒഴുക്കോടെയാണ് നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 3,000 rpm വര കടക്കുന്നത്. തിരക്ക് നിറഞ്ഞ റോഡ് ഗതാഗതത്തില്‍ ഭാരം കുറഞ്ഞ ക്ലച്ച് ഡ്രൈവര്‍മാര്‍ക്ക് അനുഗ്രഹമാണ്.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

സുരക്ഷയുടെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് ഫ്രീസ്റ്റൈലിലും ഫോര്‍ഡ് പറഞ്ഞുവെയ്ക്കുന്നു. വൈദ്യുത പിന്തുണയോടെയുള്ള പവര്‍ സ്റ്റീയറിംഗ് റോഡ് സാഹചര്യം തിരിച്ചറിഞ്ഞ് കാര്യക്ഷമത വര്‍ധിപ്പിക്കും.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

സുരക്ഷാ ഫീച്ചറുകള്‍:

  • ഇഎസ്പിയോട് കൂടിയ ആന്റി റോള്‍ഓവര്‍ പ്രീവന്‍ഷന്‍
  • വീതിയേറിയ 185/60 ടയറുകള്‍
  • ദൃഢതയും ഉയരവുമുള്ള സ്പ്രിങ്ങ് സസ്‌പെന്‍ഷന്‍

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

ഫ്രീസ്റ്റൈലിന്റെ മുന്‍ചക്രങ്ങള്‍ക്ക് വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകളാണ്. പിന്നില്‍ ഡ്രം ബ്രേക്കുകളും. ബ്രേക്കിംഗിന്റെ കാര്യത്തിലും ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഒട്ടും പിന്നിലല്ല.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?
Model Petrol Diesel
Engine 1.2-litre naturally-aspirated 3-cylinder 1.5-litre turbocharged 4-cylinder
Displacement (cc) 1194 1498
Power (bhp) 94.7 98.6
Torque (Nm) 120 215
Transmission 5-speed manual 5-speed manual
Mileage (km/l) 19 24.4
Tyre Size 185/60 R15 185/60 R15
കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

വകഭേദങ്ങള്‍, മൈലേജ്

ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാലു വകഭേദങ്ങളിലാണ് ഫ്രീസ്റ്റൈലിന്റെ ഒരുക്കം. കാന്യണ്‍ റിഡ്ജ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രെയ്, വൈറ്റ് ഗോള്‍ഡ് (ഓടിച്ച കാര്‍), ഓക്‌സ്ഫഡ് വൈറ്റ്, അബ്‌സല്യൂട്ട് ബ്ലാക് എന്നീ ആറു നിറങ്ങളാണ് കാറില്‍ ലഭ്യമാവുക.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

19 കിലോമീറ്ററാണ് ഫ്രീസ്റ്റൈല്‍ പെട്രോള്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധക്ഷമത. ഡീസല്‍ പതിപ്പില്‍ 24.4 കിലോമീറ്ററും. 42 ലിറ്റര്‍, 40 ലിറ്റര്‍ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ പതിപ്പുകളുടെ ഇന്ധനശേഷി. യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ കാറിന് എന്തുമാത്രം മൈലേജ് കിട്ടുമെന്നത് കണ്ടറിയണം.

കേവലം ഏച്ചു കെട്ടിയ ഫിഗൊയോ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍?

കളത്തിലെ എതിരാളികള്‍

ടൊയോട്ട എത്തിയോസ് ക്രോസ്, ഹ്യുണ്ടായി i20 ആക്ടിവ് എന്നിവരോടാണ് ഫ്രീസ്റ്റൈലിന്റെ പ്രധാന മത്സരം. എന്തായാലും എതിരാളികളെക്കാളും ബഹുദൂരം മുന്നിലാണെന്ന പ്രതീതി ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ നല്‍കി കഴിഞ്ഞു.

  • വരവ്: ഏപ്രില്‍ പകുതിയോടെ
  • പ്രതീക്ഷിത വില: ആറു മുതല്‍ ഒമ്പത് ലക്ഷം രൂപ (ഓണ്‍-റോഡ്)
  • ബുക്കിംഗ് തുക: 21,000 രൂപ
  • വിതരണം: ജൂണ്‍ മുതല്‍

കൂടുതല്‍... #car reviews #review #റിവ്യൂ
English summary
Ford Freestyle Review. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark