പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഎംഡബ്ല്യു X4 എന്നൊരു മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്‌യുവിയ്ക്ക് ഒരു കൂപ്പെ പോലുള്ള രൂപകല്‍പ്പനയായിരുന്നു ലഭിച്ചിരുന്നത്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഒഴുകി ഇറങ്ങുന്ന രീതിയിലുള്ള ലൈനുകള്‍, ക്രോം ഉള്‍പ്പെടുത്തലുകളുള്ള കിഡ്‌നി ഗ്രില്‍, മസ്‌കുലര്‍ ഹാഞ്ചുകള്‍ എന്നിവ X4-ന്റെ രൂപകല്‍പ്പന വളരെ മനോഹരമാക്കുന്നു. കഴിഞ്ഞ ദശകത്തില്‍, X6, X4 എന്നിവയുടെ അര ദശലക്ഷത്തിലധികം യൂണിറ്റുകള്‍ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെട്ടുവെന്നും കമ്പനി അവകാശപ്പെടുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇപ്പോഴിതാ X4-ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. കുറച്ച് ദിവസം വാഹനം ഓടിച്ചതിന്റെ അനുഭവങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. സിറ്റിയിലൂടെയും ഹൈവേയിലൂടെയുമുള്ള യാത്ര ആശ്ചര്യപ്പെടുത്തിയെന്ന് വേണം പറയാന്‍.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡിസൈന്‍

അകലെ നിന്ന്, ഒറ്റനോട്ടത്തില്‍, തീര്‍ച്ചയായും X6 എസ്‌യുവിക്ക് സമാനമാണെന്ന് തോന്നുമെങ്കിലും വാഹനം വലുപ്പത്തില്‍ ചെറുതാണ്. മുന്‍വശത്ത്, എസ്‌യുവിക്ക് വളരെ തിളക്കമുള്ള ബിഎംഡബ്ല്യു എല്‍ഇഡി അഡാപ്റ്റീവ് ഹെഡ്ലൈറ്റ് യൂണിറ്റുകള്‍ ലഭിക്കുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

മറ്റ് മോഡലുകളില്‍ കാണുന്ന അതേ സെറ്റ് എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു. എല്‍ഇഡി സജ്ജീകരണത്തോടുകൂടിയ ഫോഗ് ലൈറ്റുകളും വാഹനത്തില്‍ കാണാന്‍ സാധിക്കും. വലിയൊരു ഗ്രില്ലാണ് മുന്‍വശത്തെ മറ്റൊരു സവിശേഷത.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

കൂടാതെ ആക്ടിവ് വെന്റുകള്‍ ഉണ്ട്. ആക്ടിവ് വെന്റുകള്‍ എന്തൊക്കെയാണ്? എഞ്ചിന്‍ ബേയില്‍ കൂടുതല്‍ വായു ആവശ്യമുള്ളപ്പോഴെല്ലാം അവ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നു. അവ അടച്ചുകഴിഞ്ഞാല്‍ അവ മികച്ച എയറോഡൈനാമിക്‌സ് നല്‍കുന്നു. മുന്‍വശത്ത് എസ്‌യുവിക്ക് ഒരു സ്‌പോര്‍ട്ടി ബമ്പറും ലഭിക്കുന്നു, അതിന് വെന്റുകളുണ്ട്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

വശത്തേക്ക് നീങ്ങുമ്പോള്‍, ആദ്യം ശ്രദ്ധ ആകര്‍ഷിക്കുന്നത് ഫെന്‍ഡറിലെ ചെറിയ M ബാഡ്ജാണ്. 19 ഇഞ്ച് മള്‍ട്ടിസ്പോക്ക് അലോയ് വീലുകള്‍ M ഡിവിഷനില്‍ നിന്നുള്ളവയാണ്, അവ സിംഗിള്‍-ടോണ്‍ നിറത്തിലാണ് പൂര്‍ത്തിയാക്കുന്നത്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഫെന്‍ഡറിലുള്ള M ബാഡ്ജിന് തൊട്ടുതാഴെയായി ഒരു വെന്റ് ഉണ്ട്. എന്നിരുന്നാലും, ഇത് ഫോയ്ക്കാണ്. വാഹനത്തിന് ചുറ്റുമുള്ള സില്‍വര്‍ ക്ലാഡിംഗും മനോഹരമായി തന്നെ കാണപ്പെടുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

വശങ്ങളില്‍ ക്രോം അലങ്കാരങ്ങള്‍ ലഭിക്കുന്നില്ല, പകരം, വിന്‍ഡോയ്ക്ക് ചുറ്റുമുള്ള അലങ്കാരപ്പണികള്‍ ബ്രഷ് ചെയ്ത അലുമിനിയത്തില്‍ പൂര്‍ത്തിയാക്കി. ഒരു വലിയ പനോരമിക് സണ്‍റൂഫും റൂഫില്‍ ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും വാഹനത്തിന് ലഭിക്കും. കൂടാതെ, വശത്ത് ആക്രമണാത്മക ബോഡി ലൈനുകളും ക്രീസുകളും X4-ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പിന്നിലേക്ക് നീങ്ങുമ്പോള്‍, X4 എസ്‌യുവിക്ക് ഒരു ജോഡി മെലിഞ്ഞ രൂപത്തിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ലഭിക്കുന്നു. എക്‌സ്‌ഡ്രൈവ് ബാഡ്ജും ഇരട്ട എക്സ്ഹോസ്റ്റ് സജ്ജീകരണവും പിന്നിലെ സവിശേഷതയാണ്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സജീവമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള ഒരു റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും ഇതിന് ലഭിക്കുന്നു, അത് ഇടുങ്ങിയ ഇടങ്ങളില്‍ എളുപ്പത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ക്യാമറയില്‍ നിന്നുള്ള ചിത്രത്തിന്റെ ഗുണനിലവാരം വളരെ മികച്ചതാണ്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ബൂട്ട് തുറക്കുന്നതിന് പിന്നില്‍ ബിഎംഡബ്ല്യു ലോഗോ അമര്‍ത്തണം. ബൂട്ടിനെക്കുറിച്ച് പറയുമ്പോള്‍, എസ്‌യുവിക്ക് 525 ലിറ്റര്‍ ബൂട്ട് സ്‌പേസ് ലഭിക്കുന്നു, കൂടുതല്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ രണ്ടാമത്തെ വരിയിലെ സീറ്റുകള്‍ 60:40 അനുപാതത്തില്‍ മടക്കാനും കൂടുതല്‍ സ്ഥലം ഉപയോഗിക്കാനും സാധിക്കും.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇന്റീരിയര്‍ & ഫീച്ചറുകള്‍

ബിഎംഡബ്ല്യു X4-ന്റെ ക്യാബിന്‍ ഡ്യുവല്‍-ടോണ്‍ (ബ്ലാക്ക് & ബാഡ്ജ്) നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാതില്‍ പാനലുകളിലും ഡാഷ്ബോര്‍ഡിലും ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ ഉണ്ട്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡാഷിനെക്കുറിച്ച് പറയുമ്പോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളില്‍ ഇടംപിടിക്കുന്നത്. ടച്ച് ശരിക്കും സെന്‍സിറ്റീവ് ആണ്, മാത്രമല്ല കാലതാമസവുമില്ല.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ജെസ്റ്റര്‍ നിയന്ത്രണങ്ങളും ഉണ്ട്, അതിലൂടെ നിങ്ങള്‍ വോളിയം കൂട്ടുകയും കുറയ്ക്കുകയും പ്ലേ ചെയ്യുകയും താല്‍ക്കാലികമായി നിര്‍ത്തുകയും പാട്ടുകള്‍ മാറ്റുകയും ചെയ്യാം.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്, കൂടാതെ 12.3 ഇഞ്ച് സ്‌ക്രീനും സവിശേഷതകളുള്ളതും വളരെ ആകര്‍ഷകവുമാണ്. എന്നിരുന്നാലും, കാറിന്റെ മോഡുകള്‍ മാറ്റുന്നതില്‍ സ്‌ക്രീനിലെ ഡിസ്‌പ്ലേകള്‍ മാറുന്നു. ഡ്രൈവറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്ലസ്റ്റര്‍ ക്രമീകരിക്കാനും കഴിയും. ദുഖകരമെന്നു പറയട്ടെ, X4-ന് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ ലഭിക്കുന്നില്ല.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സ്റ്റിയറിംഗ് വീലിനും M ബാഡ്ജ് ലഭിക്കുന്നു, ഒപ്പം തുകല്‍ കൊണ്ട് പൊതിഞ്ഞ് അതിമനോഹരമായ കാണപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, എസ്‌യുവിക്ക് ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ ലഭിക്കുന്നില്ല, പക്ഷേ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍ മികച്ച രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സീറ്റുകളെക്കുറിച്ച് പറയുമ്പോള്‍, മുന്‍ സീറ്റുകള്‍ തുകല്‍ കൊണ്ട് പൊതിഞ്ഞ് വളരെ സുഖകരമാണ്. അവ ഇലക്ട്രിക്കിലി ക്രമീകരിക്കാന്‍ കഴിയുമെങ്കിലും ഡ്രൈവറുടെ വശത്ത് മാത്രമേ സീറ്റ് മെമ്മറി പ്രവര്‍ത്തനം ലഭിക്കൂ.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എന്നിരുന്നാലും, സീറ്റുകള്‍ സുഖകരമാണ്, സൈഡ് ബോള്‍സ്റ്ററുകള്‍ക്കായി ക്രമീകരിക്കാവുന്ന ബട്ടണും നിങ്ങള്‍ക്ക് ലഭിക്കും. പിന്‍സീറ്റുകളിലേക്ക് വരുമ്പോള്‍ തുടയുടെ പിന്തുണ മികച്ചതാണ്, ഒപ്പം വരി കൂടുതല്‍ സുഖകരവുമാണ്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

രണ്ട് കപ്പ് ഹോള്‍ഡറുള്ള ഒരു സെന്റര്‍ ആംറെസ്റ്റും ലഭിക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്കായി ക്ലൈമറ്റ് കണ്‍ട്രോളിനായി രണ്ട് ഡിസ്‌പ്ലേയും രണ്ട് ടൈപ്പ്-സി ചാര്‍ജിംഗ് സോക്കറ്റുകളും ലഭിക്കുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എഞ്ചിന്‍

നവീകരിച്ച ബിഎംഡബ്ല്യു X4-ന് 3 ലിറ്റര്‍, ആറ് സിലിണ്ടര്‍, ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു. ഓയില്‍ ബര്‍ണര്‍ 261 bhp കരുത്തും പരമാവധി 620 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 8 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

വെറും 6 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും വാഹനത്തിന് സാധിച്ചു. ഇക്കോ പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട്, അഡാപ്റ്റീവ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ വാഹനത്തില്‍ കമ്പനി ഓഫര്‍ ചെയ്യുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇക്കോ പ്രോ മോഡില്‍, സ്റ്റിയറിംഗ് ഭാരം കുറഞ്ഞതും ത്രോട്ടില്‍ പ്രതികരണം വളരെ മന്ദഗതിയിലാണെങ്കിലും ഇന്ധനം ലാഭിക്കുന്നു. കംഫര്‍ട്ട് മോഡില്‍, സ്റ്റിയറിംഗും ത്രോട്ടില്‍ പ്രതികരണവും അല്‍പ്പം മെച്ചപ്പെടുത്തുന്നു. സിറ്റി യാത്രകള്‍ക്ക് ഈ മോഡാണ് ഉപകാരപ്രദം.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സ്പോര്‍ട്ട് മോഡില്‍, ത്രോട്ടില്‍ പ്രതികരണം ഷാര്‍പ്പായിട്ടുള്ളതും സ്റ്റിയറിംഗ് ശക്തമാകുകയും ചെയ്യുന്നു. ബിഎംഡബ്ല്യു X4-ലെ സസ്പെന്‍ഷന്‍ സജ്ജീകരണം അല്പം മൃദുവായ ഭാഗത്താണ്, കാരണം കമ്പനി സുഖപ്രദമായ ഒരു സവാരി വാഗ്ദാനം ചെയ്യുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സസ്‌പെന്‍ഷന്‍ സജ്ജീകരണം മികച്ചതെന്ന് വേണം പറയാന്‍. കൂടാതെ എന്‍വിഎച്ച്, ഇന്‍സുലേഷന്‍ ലെവല്‍ മികച്ചതാണ്. ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെയാണ് കാര്‍ എത്തുന്നത്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, അറ്റന്‍നെസ്സ് അസിസ്റ്റന്‍സ്, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി) ഉള്‍പ്പെടെയുള്ള ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്സി), ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമോബിലൈസര്‍, ക്രാഷ് സെന്‍സറുകള്‍. ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകളും വാഹനത്തിന്റെ സവിശേഷതകളാണ്.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

മൈലേജിനെ സംബന്ധിച്ചിടത്തോളം, നഗരത്തിലെ ട്രാഫിക് അവസ്ഥയെ ആശ്രയിച്ച് 7 മുതല്‍ 10 കിലോമീറ്റര്‍ വരെ ഒരു മൈലേജ് ലഭിക്കുന്നു. എസ്‌യുവിക്ക് ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ ലഭിക്കുന്നു, അത് കാര്‍ നിര്‍ത്തുമ്പോള്‍ എഞ്ചിന്‍ ഓഫാക്കുകയും, ആക്സിലറേറ്ററില്‍ അമര്‍ത്തുമ്പോള്‍ വീണ്ടും ഓണ്‍ ആകുകയും ചെയ്യുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

15 മുതല്‍ 20 ശതമാനം വരെ ഇന്ധനം ലാഭിക്കാന്‍ ഇത് സഹായിക്കുന്നു. വേഗത അനുസരിച്ച് ഹൈവേയിലെ മൈലേജ് കണക്കുകള്‍ 11 മുതല്‍ 14 കിലോമീറ്റര്‍ വരെ ആയിരുന്നു.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡ്രൈവ്‌സ്പാര്‍ക്കിന്റെ അഭിപ്രായം

ബിഎംഡബ്ല്യു X4-ന് 68.88 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഗംഭീരമായ സ്‌റ്റൈലിംഗും ആഢംബര സവിശേഷതകളും ശരിയായ രീതിയില്‍ കാര്‍ വാഗ്ദാനം ചെയ്യുന്നു. മൊത്തത്തിലുള്ള ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ട്വീക്കുകള്‍ ഉപയോഗിച്ച്, എസ്‌യുവി ശരിക്കും മികച്ചതെന്ന് വേണം പറയാന്‍.

പുതുമകളോടെ ബിഎംഡബ്ല്യു X4; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എങ്കിലും ഹെഡ്സ്-അപ്പ്-ഡിസ്പ്ലേ, അല്‍പ്പം കൂടുതല്‍ സൗകര്യപ്രദമായ ഫ്രണ്ട് സീറ്റുകള്‍, വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലുള്ള അപ്ഹോള്‍സ്റ്ററി എന്നിവ കാറില്‍ പ്രതീക്ഷിച്ചിരുന്നു. വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Here Is BMW X4 First Drive Review, Design Performance Specs And Feature Details. Read in Malayalam.
Story first published: Saturday, March 20, 2021, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X