അമേരിക്കന്‍ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി റിവ്യു

Written By:

അമേരിക്കന്‍ വിപ്ലവം.. അതാണ് ജീപ്പ്. ഓഫ്‌റോഡിംഗ് കരുത്തായ ജീപ്പ്, ഇന്ത്യയില്‍ അവതരിക്കുന്നൂ എന്ന വാര്‍ത്ത നല്‍കിയ കോരിത്തരിപ്പ് ഇന്നും രാജ്യത്തെ ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡേര്‍സിനെ വിട്ടുമാറിയിട്ടുണ്ടാവില്ല.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ജീപ്പ് അവതരിപ്പിച്ച റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കീ മോഡലുകള്‍ നല്‍കിയ പ്രതീക്ഷ, രാജ്യത്തെ ഓഫ്‌റോഡിംഗ് വിപ്ലവത്തിന് തുടക്കം കുറിക്കുമോ എന്ന ചോദ്യം ബാക്കി നിര്‍ത്തുകയായിരുന്നു.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ജീപ്പ് ശ്രേണിയിലേക്ക് കടക്കാനുള്ള രാജ്യത്തെ ഉപഭോക്താക്കളുടെ എന്‍ട്രിയാണ് റാംഗ്ലര്‍ അണ്‍ലിമിറ്റഡ്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

56 ലക്ഷം രൂപ വിലയില്‍ എത്തുന്ന റാംഗ്ലര്‍ അണ്‍ലിമിറ്റഡിന്റെ പെട്രോള്‍ വേരിയന്റും, 71.60 ലക്ഷം രൂപ വിലയില്‍ എത്തുന്ന ഡീസല്‍ വേരിയന്റും (ദില്ലി എക്‌സ്‌ഷോറൂം വില) ഇതിനകം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമറിയിച്ച് കഴിഞ്ഞു.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത് ജീപ്പില്‍ നിന്നുള്ള ഫ്‌ളാഗ്ഷിപ്പ് മോഡലായ ഗ്രാന്‍ഡ് ചെറോക്കിയെയാണ്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

93 ലക്ഷം രൂപ വിലയില്‍ ആരംഭിക്കുന്ന ജീപ്പ് എസ് യുവി മോഡല്‍ ഗ്രാന്‍ഡ് ചെറോക്കീ, പ്രതീക്ഷകള്‍ കാക്കുന്നുണ്ടോ? ഇവിടെ പരിശോധിക്കാം-

286 bhp കരുത്തും, 570 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ എഞ്ചിന്‍ കരുത്തിലാണ് ഗ്രാന്‍ഡ് ചെറോക്കീ സമ്മിറ്റ് ഒരുങ്ങിയിരിക്കുന്നത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

മികച്ച ഓഫ്‌റോഡിംഗ് അനുഭവത്തിനായി ഗ്രാന്‍ഡ് ചെറോക്കിയില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്എഞ്ചിനുമായി ജീപ്പ് ബന്ധപ്പെടുത്തിയിട്ടുള്ളത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

എസ്‌യുവി എന്നാല്‍ സിറ്റി ഓട്ടത്തിനുള്ളതാണെന്ന ഇന്ത്യന്‍ സങ്കല്‍പത്തെ മാറ്റിയെടുക്കുക എന്നതാണ് ഗ്രാന്‍ഡ് ചെറോക്കീ ലക്ഷ്യമിടുന്നത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

സ്‌നോ, സാന്‍ഡ്, മഡ്, റോക്ക് എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ ഡ്രൈവ് ചെയ്യാന്‍ ഗ്രാന്‍ഡ് ചെറോക്കിയ്ക്ക് സാധിക്കും. ഗിയര്‍ബോക്‌സിന് സമീപമായി നല്‍കിയിട്ടുള്ള ഡയലിലൂടെ ഡ്രൈവര്‍ക്ക് അനുബന്ധ മോഡ് തെരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത മോഡ്, ഡിജിറ്റല്‍ കണ്‍സോളില്‍ തെളിയും.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഇത് തെളിയിക്കുന്നതിനായി ഒരല്‍പം കടന്ന പരീക്ഷണത്തിനും ജീപ്പ് ഒരുക്കമാണ്. കുത്തനെയുള്ള ഇറക്കത്തില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് വ്യക്തമാക്കുകയാണ് ഗ്രാന്‍ഡ് ചെറോക്കി ഇവിടെ.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

'ഫോര്‍വീല്‍ ഡ്രൈവ് ലോ' മോഡിലേക്ക് മാറിയതിന് ശേഷം 'ഹില്‍ ഡിസന്റിലേക്ക്‌' സ്വിച്ച് ചെയ്യപ്പെടുന്ന ഗ്രാന്‍ഡ് ചെറോക്കീ, സ്വയം കുത്തനെയുള്ള ഇറക്കം സാവധാനം ഇറങ്ങുന്നു.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

അതെ, ഇവിടെ ഡ്രൈവര്‍ക്ക് ബ്രേക്ക് ചവിട്ടേണ്ട ആവശ്യമില്ല. ഗ്രാന്‍ഡ് ചെറോക്കീ സ്വയം ഇറക്കമിറങ്ങും.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഇലക്ട്രോണിക് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗിലൂടെ ഇറക്കം ഇറങ്ങുന്ന ഗ്രാന്‍ഡ് ചെറോക്കീയില്‍ സ്റ്റിയറിംഗ് മാത്രമാണ് ഡ്രൈവര്‍ക്ക് നിയന്ത്രിക്കേണ്ടതായി വരുന്നത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഇറക്കം പൂര്‍ത്തിയാവുന്ന പക്ഷം, ഗ്രാന്‍ഡ് ചെറോക്കി സ്വയം നില്‍ക്കും. തുടര്‍ന്ന് ഡ്രൈവര്‍ക്ക് വീണ്ടും കാറിന് മേല്‍ ആധിപത്യം സ്ഥാപിക്കാം.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

അതേസമയം, ഇറക്കം ഇറങ്ങുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടുന്ന പക്ഷം, ഹില്‍ ഡിസന്റ് മോഡ് ഓഫാകും.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഇനി ഡ്രൈവര്‍ ആക്‌സിലേറ്റര്‍ വിടുന്ന പക്ഷം ഹില്‍ ഡിസന്റ് മോഡ് വീണ്ടും പ്രവര്‍ത്തിക്കും. പാഡില്‍ ഷിഫ്‌റ്റേഴ്‌സ് മുഖന ഇറക്കമിറങ്ങുന്നതിന്റെ വേഗത ഡ്രൈവര്‍ക്ക് നിയന്ത്രിക്കാം.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

സൗമ്യനായ പോരാളിയെ പോലെയാണ് ഗ്രാന്‍ഡ് ചെറോക്കീ പ്രതിബന്ധങ്ങളെ തരണം ചെയ്തത്. കണ്ട് പഴകിയ റാമ്പ് പരീക്ഷണങ്ങള്‍ക്ക് പകരം ജീപ്പ് ഒരുക്കിയ സ്റ്റെയര്‍ പരീക്ഷണമാണ് ടെസ്റ്റില്‍ കണ്ട സവിശേഷത.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

വിവിധ ഓഫ്‌റോഡിംഗ് സാഹചര്യത്തിലും ഗ്രാന്‍ഡ് ചെറോക്കിയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ജീപ്പ് ഒരുക്കിയ 'ക്യാമ്പ് ജീപ്പ്' വെളിപ്പെടുത്തുന്നത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

കുറഞ്ഞ 15000 rpm ലും ഗ്രാന്‍ഡ് ചെറോക്കി ആയാസമില്ലാതെയാണ് സ്‌റ്റെയറുകള്‍ കയറിയിറങ്ങിയത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഇന്ന് കാണുന്ന മിക്ക വാഹനങ്ങളിലും ഉള്ളത് പോലെ സെലക്-ടെറെയ്ന്‍ സിസ്റ്റമാണ് ഗ്രാന്‍ഡ് ചെറോക്കിയെ ഇത്തരത്തില്‍ പാതയ്ക്ക് അനുസരിച്ച് ഇണങ്ങാന്‍ സഹായിക്കുന്നത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഗ്രാന്‍ഡ് ചെറോക്കി നിരയിലെ സമ്മിറ്റില്‍ വ്യത്യസ്തമായി ഉപയോഗിക്കാന്‍ സാധിക്കുന്ന മൂന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റല്‍ കണ്‍സോള്‍ എന്നിങ്ങനെ ഒരുപിടി നൂതന ഫീച്ചറുകളും ജീപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഇനിയാണ് ശരിക്കുമുള്ള ചോദ്യം ഉയരുന്നത്. 4x4 ശ്രേണിയിലേക്ക് കടന്നെത്താന്‍ ഗ്രാന്‍ഡ് ചെറോക്കിയ്ക്ക് സാധിക്കുന്നുണ്ടോ?

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഓഫ്‌റോഡിംഗിന് രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ജീപ്പ്, ഇതേ വിപ്ലവം ഗ്രാന്‍ഡ് ചെറോക്കിയിലൂടെ ഇന്ത്യയില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

എന്നാല്‍ ഉയര്‍ന്ന വില യഥാര്‍ത്ഥത്തില്‍ ജീപ്പിന്റെ ലക്ഷ്യത്തിന് വിലങ്ങ് തടിയാകുമെന്ന് ഉറപ്പാണ്.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡിംഗ്, ഗ്രാന്‍ഡ് ചെറോക്കിയ്ക്ക് സാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

പക്ഷെ, ഒരു കോടി രൂപയ്ക്ക് മേല്‍ ചെലവുള്ള ഗ്രാന്‍ഡ് ചെറോക്കിയെ ചുരുക്കം ചിലര്‍ മാത്രമാകും ഓഫ്‌റോഡിംഗിനായി ഒരുക്കുക.

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

ഇവിടെയാണ് പഴയ ചോദ്യം പ്രസക്തമാകുന്നതും. ഗ്രാന്‍ഡ് ചെറോക്കിയുടെ പാതി വിലയില്‍ 4x4 എസ്‌യുവി മോഡലുകള്‍ വിപണി വാഴുമ്പോള്‍ എത്ര പേര്‍ ജീപ്പിലേക്ക് കടന്നെത്തും?

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

Jeep Grand Cherokee Pricing

Grand Cherokee Limited Rs 93. 64 lakh
Grand Cherokee Summit Rs 1.03 crore
Grand Cherokee SRT Rs 1.12 crore

Note: Prices are ex-showroom (Delhi)

ജീപ്പിന്റെ ഓഫ്‌റോഡിംഗ് വിപ്ലവം ഇന്ത്യയില്‍ സാധ്യമോ?; ഗ്രാന്‍ഡ് ചെറോക്കി റിവ്യു

Jeep Grand Cherokee Summit Spec Sheet

Engine 2987 cc, V6 Diesel
Power 286 bhp
Torque 570 Nm
Mileage (claimed) 12.8 km/l
Fuel Tank Capacity 93.5-litres
Ground Clearance 2016 mm
Kerb Weight 2455 kg
Boot Space 1025-litres
കൂടുതല്‍... #റിവ്യൂ #review
English summary
Jeep Grand Cherokee Off Road Review in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark