കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

Written By:

'ഒരു സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കുക', സ്വപ്‌നം കൊള്ളാം പക്ഷെ, ഒരു ശരാശരി ഇന്ത്യന്‍ പൗരന്റെ കൈപിടിയില്‍ ഇന്നും സ്‌പോര്‍ട്‌സ് കാറുകള്‍ ഒതുങ്ങില്ല.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

എന്നാല്‍ വിഷമിക്കേണ്ട! നിങ്ങളുടെ സ്വപ്‌ന യാഥാര്‍ത്ഥ്യമാക്കാന്‍ കാര്‍ ഡിസൈനര്‍ ജഗ്ജീത് സിംഗുണ്ട് ഇവിടെ. ജഗ്ജീത് സിംഗിനെ അറിയില്ലേ? ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎസ് ഡിസൈനിന്റെ സ്ഥാപകന്‍.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യന്‍ യുവജനതയുടെ സങ്കല്‍പങ്ങള്‍ക്ക് ഒത്ത കാറുകളെ മോഡിഫൈ ചെയ്ത് നല്‍കി വരികയാണ് ജെഎസ് ഡിസൈന്‍. ഇന്ത്യന്‍ മനസില്‍ ചുവട് ഉറപ്പിച്ച മാരുതി 800 ആണ് ജെഎസ് ഡിസൈനിന്റെ ക്യാന്‍വാസ്.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

അത്യാധുനിക സ്‌പോര്‍ട്‌സ് കാറുകളെ വെല്ലുന്ന മാരുതി 800 കണ്‍വേര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാറുകളാണ് ജെഎസ് ഡിസൈന്‍ ഒരുക്കുന്നത്. പ്രൗഢഗാംഭീര്യതയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ജഗ്ജീത് സിംഗിന്റെ കണ്‍വേര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാറുകള്‍ ഇന്ന് ലോകപ്രശസ്തമാണ്.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

മാരുതി 800 കണ്‍വേര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് മേലുള്ള പേറ്റന്റും ജെഎസ് ഡിസൈന്‍ സ്വന്തമാക്കിയിട്ടുണ്ട്.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

ദില്ലിയിലെ വസന്ത് കുഞ്ജില്‍ നിന്നും 35000 രൂപയ്ക്ക് സ്വന്തമാക്കിയ ഒരു സെക്കന്‍ഡ് ഹാന്‍ഡ് മാരുതി 800 ലാണ് ജഗ്ജീത് സിംഗിന്റെ തുടക്കം. ഭിന്നശേഷിക്കാര്‍ക്കായി കാറുകള്‍ മോഡിഫൈ ചെയ്ത് നല്‍കിയിരുന്ന ജഗ്ജീത് സിംഗിന്റെ ചിരകാല അഭിലാഷമായിരുന്നു സ്വന്തമായൊരു സ്‌പോര്‍ട്‌സ് കാര്‍.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

എന്നാല്‍ സാമ്പത്തിക സ്ഥിതി വില്ലന്‍ വേഷമണിഞ്ഞപ്പോള്‍ ജഗ്ജീത് സിംഗ് കണ്ടെത്തിയ മാര്‍ഗമാണ് മാരുതി 800 കണ്‍വേര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാര്‍.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

ഏകദേശം മൂന്ന് വര്‍ഷം കൊണ്ടാണ് ആദ്യ മാരുതി 800 കണ്‍വേര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാറിനെ ജഗ്ജീത് സിംഗ് നിര്‍മ്മിച്ചത്. മോഡിഫൈ ചെയ്ത കണ്‍വേര്‍ട്ടബിള്‍ സ്‌പോര്‍ട്‌സ് കാറുകള്‍ക്കായി ഇന്ത്യയില്‍ ആവശ്യക്കാരേറെയുണ്ടെന്ന തിരിച്ചറിവാണ് ജെഎസ് ഡിസൈനിന് വഴിതെളിച്ചത്.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

ഇന്ന് 4 ലക്ഷം രൂപ ചെലവില്‍ മാരുതി 800 നെ ജെഎസ് ഡിസൈന്‍സ് കണ്‍വേര്‍ട്ടബിളാക്കി മോഡിഫൈ ചെയ്ത് നല്‍കും. മഞ്ഞയും ചുവപ്പും നീലയും നിറത്തിലാണ് ജെഎസ് ഡിസൈന്‍നിന്റെ മിക്ക മോഡലുകളും അണിനിരക്കുന്നതും.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

2 സീറ്റര്‍ വേരിയന്റായും മാരുതി 800 കണ്‍വേര്‍ട്ടബിളുകളെ ജെഎസ് ഡിസൈന്‍ ഒരുക്കി നല്‍കുമെന്നതും ശ്രദ്ധേയം. ഫിയറ്റില്‍ നിന്നും ഷെവര്‍ലെയില്‍ നിന്നും കടമെടുത്തതാണ് ലാമ്പുകൾ.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

സ്‌പോര്‍ടി ഡോര്‍ ഹാന്‍ഡില്‍ മുതല്‍ റിവേഴ്‌സ് ബോണറ്റ് (പിന്നിൽ നിന്നും മുന്നിലേക്ക് തുറക്കുന്ന) ഉള്‍പ്പെടുന്ന കൗതുകകരമായ ഫീച്ചറുകളും മാരുതി 800 ന് ലഭിക്കുന്നു.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അടക്കമുള്ള അത്യാധുനിക പരിവേഷത്തിലാണ് 800 കള്‍ പുറത്തിറങ്ങുന്നത്. ഏകദേശം മൂന്ന് മാസക്കാലയളവ് കൊണ്ടാണ് കാറിനെ ജെഎസ് ഡിസൈന്‍ നിര്‍മ്മിച്ച നല്‍കുന്നതും.

കുറഞ്ഞ ചെലവില്‍ ഒരു കണ്‍വേര്‍ട്ടബിള്‍; അതിശയിപ്പിക്കുന്ന മാരുതി 800 കളുമായി ജെഎസ് ഡിസൈന്‍

ഇസിയു റീമാപ്പിംഗും, പവര്‍ എന്‍ഹാന്‍സ്‌മെന്റം, കാര്‍ പ്രോഗ്രാമിംഗ് സേവനങ്ങളും ജെഎസ് ഡിസൈന്‍ ലഭ്യമാക്കുന്നുണ്ട്.

Image Source: JS Design Facebook Page

English summary
Dreaming Of A Sports Car? Don't Worry, JS Design Is Here. Read in Malayalam.
Story first published: Wednesday, July 19, 2017, 13:32 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark