കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

എസ്‌യുവി ശ്രേണിയിലേക്ക് സെല്‍റ്റോസുമായി പോയ വര്‍ഷമാണ് കിയ വിപണിയില്‍ എത്തുന്നത്. സെല്‍റ്റോസ് വിപണിയില്‍ തരംഗമായതിന് പിന്നാലെ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ കിയ.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

എസ്‌യുവി മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സെല്‍റ്റോസിന് രാജ്യത്ത് ഇത്ര വലിയ സ്വാധീനം സൃഷ്ടിക്കാനായത്. ആറുമാസത്തില്‍ ഒരിക്കല്‍ ഒരു പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അടുത്തിടെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഇപ്പോഴിതാ ആ വാഗ്ദാനം കമ്പനി പാലിച്ചു തുടങ്ങി എന്നുവേണം പറയാന്‍. എംപിവി ശ്രേണിയിലേക്ക് ഒരു പുതിയ വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കിയ. കാര്‍ണിവല്‍ എന്ന് പേരിട്ടിരിക്കുന്ന പ്രീമിയം എംപിവിയെ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ചേക്കും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

എന്നിരുന്നാലും അത് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് കിയയില്‍ നിന്നുള്ള രണ്ടാമത്തെ വാഹനമാണ് കാര്‍ണിവല്‍. വില പ്രഖ്യാപിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു.

നിലവിലെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബുക്കിങ് ആരംഭിച്ച് ആദ്യദിനം തന്നെ 1,410 ബുക്കിങ്ങുകളാണ് വാഹനം സ്വന്തമാക്കിയത്. ഇന്ത്യന്‍ വിപണിയില്‍ കാര്‍ണിവല്‍ ആദ്യ കാഴ്ചയാണെങ്കിലും സെല്‍റ്റോസും, കാര്‍ണിവല്ലും അന്തരാഷ്ട്ര വിപണികളില്‍ ലഭ്യമായ ഒരു വാഹനം തന്നെയാണ്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

അന്തരാഷ്ട്ര വിപണിയില്‍ സെഡോണ എന്ന പേരിലാണ് ഈ വാഹനം അറിയപ്പെടുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇന്നോവ ക്രിസ്റ്റയാണ് മുഖ്യഎതിരാളിയെങ്കിലും അളവുകളിലും ഫീച്ചറുകളിലും, കാഴ്ചയിലും വമ്പന്‍ കാര്‍ണിവല്‍ തന്നെയെന്ന് വേണം പറയാന്‍. അതുകൊണ്ട് തന്നെ വിലയും ക്രിസ്റ്റയെക്കാള്‍ കൂടുതല്‍ ആയിരിക്കും എന്നുവേണം പറയാന്‍.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

കിയ സംഘടിപ്പിച്ച മീഡിയ ഡ്രൈവില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളാണ് ഇനി നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. കാഴ്ചയിലും ഫീച്ചറുകളിലും മിടുക്കനാണെങ്കിലും ഇനിയുള്ള ചോദ്യം ഇതാണ്. സെല്‍റ്റോസിന് വിപണിയില്‍ ലഭിച്ച വിജയം പിന്‍തുടരാന്‍ കാര്‍ണിവല്ലിന് സാധിക്കുമോ? കാത്തിരിക്കാം!

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഡിസൈന്‍

ആദ്യ കാഴ്ചയില്‍ തന്നെ കണ്ണില്‍ ഉടക്കുന്ന ഡിസൈനാണ് കാര്‍ണിവല്ലില്‍ കിയ നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ വലിപ്പം തന്നെയാണ് ഇതിന് സഹായിക്കുന്ന പ്രധാന ഘടകവും. വലിയ അലങ്കാര പണികള്‍ ഇല്ലെങ്കിലും ക്ലാസിക്ക് ലുക്ക് തന്നെയാണ് മുന്‍ഭാഗത്ത്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

കമ്പനിയുടെ ടൈഗര്‍ നോസ് ഗ്രില്ല് തന്നെയാണ് മുന്നിലെ പ്രധാന ആകര്‍ഷണം. ക്രോം ഇന്‍സേര്‍ട്ടുകള്‍ക്ക് ഒപ്പം ക്രോം ആവരണത്തോടെയാണ് ഗ്രില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. എല്‍ഇഡി പ്രൊജക്ട് ഹെഡ്‌ലാമ്പിനൊപ്പം തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും സ്ഥാനം പിടിച്ചിരിക്കുന്നത്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയായി ഫ്രണ്ട് ബമ്പറില്‍ തന്നെഫോഗ്‌ലാമ്പുകളും ഇടംപിടിച്ചിട്ടുണ്ട്. ഐസ് ക്യൂബ് എന്നാണ് ഈ ഫോഗ്‌ലാമ്പുകളെ കിയ വിശേഷിപ്പിച്ചിരിക്കുന്നത്. സെല്‍റ്റോസിലും ഫോഗ്‌ലാമ്പുകള്‍ക്ക് ഈ വിശേഷണം തന്നെയാണ് കമ്പനി നല്‍കിയിരുന്നത്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

C -ഷെയിപ്പില്‍ ക്രോം ഫിനിഷ് നല്‍കി അതിനെ മനോഹരമാക്കിയിരിക്കുന്നതും കാണാന്‍ സാധിക്കും. മധ്യത്തിലായി എയര്‍ ഡാമും ബമ്പറിന് താഴെയായി സില്‍വര്‍ സ്‌കഫ് പ്ലെയിറ്റും കമ്പനി നല്‍കിയിട്ടുണ്ട്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

വശങ്ങളിലേക്ക് നോക്കിയാല്‍ വലിയ അലങ്കാര പണികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നുവേണം പറയാന്‍. ഫോട്ടോയിലും വീഡിയോയിലും കണുന്നതിനേക്കാള്‍ വലുതാണ് ഈ വാഹനം.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

വശങ്ങളില്‍ നിന്നും നോക്കിയാല്‍ മാത്രമേ അത് അറിയാന്‍ സാധിക്കുകയുള്ളു. വശങ്ങളിലേക്ക് തുറക്കുന്ന രീതിയിലാണ് ഡോര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡോര്‍ ഹാന്‍ഡിലില്‍ വലിച്ചിട്ടും, ടച്ച് ചെയ്തും തുറക്കാവുന്നതാണ്. 18 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളിലെ മറ്റൊരു കാഴ്ച.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഇത് കൂടുതല്‍ മനോഹരമാക്കുന്നതിനായി ക്രോമിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വശങ്ങളില്‍ നിന്ന് പിന്നിലേക്ക് വരുമ്പോള്‍ വളരെ ലളിതമായ ഡിസൈനുകള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. രജിസ്ട്രേഷന്‍ നമ്പര്‍ പ്ലെയിറ്റിന് മുകളിലായി ബൂട്ട്-ലിഡ് നല്‍കിയിട്ടുണ്ട്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

അതിന്റെ മധ്യഭാഗത്തായി ക്രോം സ്ട്രിപ്പും നല്‍കിയിട്ടുണ്ട്. എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്നില്‍. ഇതിനെല്ലാം മധ്യത്തിലായി കിയ എന്നൊരു നെയിം പ്ലെയിറ്റും കാണാം. മുന്നില്‍ കണ്ടതുപോലെ ബമ്പറില്‍ സ്‌കഫ് പ്ലെയിറ്റും കാണാം.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഇന്റീരിയര്‍

കിയ കാര്‍ണിവലിനെ കൂടുതല്‍ മനോഹരമാക്കുന്നത് അകത്തളമാണ്. വലിയൊരു വാഹനമായാതുകൊണ്ടുതന്നെ അകത്തേക്ക് കയറുമ്പോള്‍ അത് മനസ്സിലാക്കാനും സാധിക്കും. തെരഞ്ഞെടുക്കുന്ന വകഭേദങ്ങള്‍ക്ക് അനുസരിച്ച് സീറ്റിങ് ഘടനയും വ്യത്യാസതമായിരിക്കും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഏഴ്, എട്ട്, ഒമ്പത് എന്നീ മൂന്ന് സീറ്റിങ്ങ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകും. ഏഴ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് നല്‍കുക. മധ്യനിരയില്‍ ലക്ഷ്വറി വിഐപി സീറ്റ് ഓപ്ഷണലാണ്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

എട്ട് സീറ്ററില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഒമ്പത് സീറ്ററില്‍ ആറ് ക്യാപ്റ്റന്‍ സീറ്റുമാണ് ഒരുങ്ങുന്നത്. കാര്‍ണിവലിന്റെ ഉയര്‍ന്ന വകഭേദമായ ലിമോസിനാണ് ഞങ്ങള്‍ ടെസ്റ്റ് ഡ്രൈവിനായി തെരഞ്ഞെടുത്തത്. ഇത് ഏഴ് സീറ്റ് ഓപ്ഷനിലാണ് വിപണിയില്‍ എത്തുക.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഡ്രൈവര്‍ സീറ്റ് ഇലക്ട്രിക്കിലി ക്രമീകരിക്കാവുന്നതാണ്. പരമാവധി സുഖസൗകര്യങ്ങള്‍ നല്‍കുന്നതിനൊപ്പം യാത്രകളില്‍ റോഡില്‍ നിന്നുള്ള മികച്ച കാഴ്ച ലഭിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ പ്രീമിയം വാഹനത്തിന്റെ അനുഭവമാണ് നല്‍കുന്നത്. സ്റ്റിയറിങ് വിലില്‍ തന്നെ ഓഡിയോ, കോള്‍, മറ്റ് ഫീച്ചറുകള്‍ കണ്‍ട്രോള്‍ ചെയ്യുന്നതിനായുള്ള സ്വിച്ചുകളും നല്‍കിയിട്ടുണ്ട്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

സ്റ്റിയറിങ് വീലിന് പിന്നിലായി അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്. രണ്ട് വൃത്താകൃതിയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് ടാക്കോമീറ്ററിനും മറ്റൊന്ന് സ്പീഡോമീറ്ററിനുമാണ്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഗിയര്‍ ഇന്‍ഡിക്കേറ്റര്‍, ദൂരം, ഇന്ധന നില, എന്നിങ്ങനെയുള്ള കൂടുതല്‍ വിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 3.5 ഇഞ്ച് മള്‍ട്ടി ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേയും ഈ രണ്ട് അനലോഗ് ഡയലുകള്‍ക്കിടയില്‍ കാണാന്‍ സാധിക്കും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍ക്കൊപ്പം ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഡാഷ്ബോര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലേ-ഔട്ട് മികച്ചത് എന്നുവേണം പറയാന്‍. ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്തായി ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റവും പിയാനോ ബ്ലാക്ക് ഫിനിഷും നല്‍കിയിട്ടുണ്ട്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

8.0 ഇഞ്ചാണ് ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്നതിനൊപ്പം നാവിഗേഷന്‍ അടക്കമുള്ള മറ്റ് ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്. അതോടൊപ്പം തന്നെ കിയയുടെ UVO കണക്ടഡ് കാര്‍ ടെക്‌നോളജിയാണ് അകത്തളത്തെ മറ്റൊരു പ്രധാന സവിശേഷത. ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിലും മൊബൈല്‍ ആപ്പിലും ഇത് ലഭ്യമാണ്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

അഞ്ച് വിഭാഗങ്ങളിലായി 35 ഫീച്ചറുകളാണ് ഇതിലുള്ളത്. വോയിസ് അസിസ്റ്റ്, വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടും. ഡാഷ്‌ബോര്‍ഡിന് മുകളിലായിട്ടാണ് ഇരട്ട സണ്‍റൂഫുകള്‍ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഉള്ള സ്വിച്ചുകള്‍ നല്‍കിയിരിക്കുന്നത്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

വശങ്ങളിലെ വാതിലും, പിന്നിലെ ഡോര്‍ ( ടെയില്‍ഗേറ്റ്) തുറക്കുന്നതിനുള്ള സ്വിച്ചുകളും ഇതിനൊപ്പം തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിന്റെ ഇരുവശങ്ങളിലും എസി വെന്റുകള്‍ നല്‍കിയിട്ടുണ്ട്. അതിന് താഴെയായി ക്ലൈമറ്റ് കണ്‍ട്രോള്‍ സ്വിച്ചുകളും, റോട്ടറി നോബുകളും മറ്റ് ഫീച്ചറുകള്‍ക്കായുള്ള സ്വിച്ചുകളും നല്‍കിയിട്ടുണ്ട്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

വലിയ ഉള്‍വശമായതുകൊണ്ട് തന്നെ ത്രി-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചറാണ് വാഹനത്തില്‍ കിയ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് സുഗമമായി കണ്‍ട്രോള്‍ ചെയ്യാവുന്ന വിധത്തിലാണ് ഗിയര്‍ ലിവര്‍ സ്ഥാപിച്ചിരിക്കുന്നത്. ഗിയര്‍ ലിവറിന് അടുത്തായി തന്നെ ഇലക്ട്രോണിക്ക് പാര്‍ക്കിങ് ബ്രേക്ക്, ഡ്രൈവറിനുള്ള വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയുടെ സ്വിച്ചുകളും നല്‍കിയിട്ടുണ്ട്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

മികച്ച യാത്ര സുഖം നല്‍കുന്ന സീറ്റുകളാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡാര്‍ഷ്‌ബോര്‍ഡിന് പിന്തുണ നല്‍കുന്ന രീതിയില്‍ ഡ്യുവല്‍ ടോണ്‍ നിറത്തില്‍ തന്നെയാണ് സീറ്റുകളുടെയും ഡിസൈന്‍. മികച്ച ആംറെസ്റ്റും സീറ്റുകള്‍ക്ക് ഒപ്പം തന്നെ കാണാം.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

അകത്തുനിന്നും പുറത്തുനിന്നും സുഗമമായി തുറക്കാവുന്ന രീതിയിലാണ് വശങ്ങളിലെ ഡോറുകളുടെ ഡിസൈന്‍ ഘടന. നല്ല രീതിയില്‍ ഡോര്‍ വശങ്ങളിലേക്ക് മാറുന്നതുകൊണ്ട് തന്നെ കൂടുതല്‍ ആയാസം ഇല്ലാതെ തന്നെ വാഹനത്തിന് ഉള്ളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സാധിക്കും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

മുന്നാം നിരയിലെ സീറ്റുകള്‍ ചായ്ക്കുകയോ, സ്ലൈഡ് ചെയ്ത് ഇടുകയോ ചെയ്താല്‍ രണ്ടാം നിരയില്‍ ലെഗ് റൂം വര്‍ധിപ്പിക്കാന്‍ സാധിക്കും. രണ്ടാം നിരയിലെ സീറ്റുകളില്‍ ലെഗ് റെസ്റ്റും ദൂര യാത്രകളില്‍ ഒരു മുഷിപ്പും കൂടാതെ യാത്ര ചെയ്യുന്നതിന് സഹായിക്കും. ആം റെസ്റ്റുകളും രണ്ടാം നിര സീറ്റുകള്‍ക്കൊപ്പം തന്നെ കമ്പനി നല്‍കിയിട്ടുണ്ട്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

മൂന്നാം നിരയിലേക്ക് വരുമ്പോള്‍ ബെഞ്ച് സീറ്റ് ഘടനയോടെയാണ് എത്തുന്നത്. യാത്രയെ സുഖപ്രദമാക്കുന്ന തരത്തിലുള്ളതാണ് സീറ്റുകള്‍. ആവശ്യത്തിന് ലെഗ് റും മുന്നാം നിരയിലെയും സവിശേഷതയാണ്. രണ്ടാം നിരയിലും മൂന്നാം നിരയിലും എസി വെന്റുകള്‍ നല്‍കിയിട്ടുണ്ട്. പിന്നിലെ ഡോറിനോട് ചേര്‍ന്നാണ് ഇതിന്റെ സ്വിച്ചുകളും ക്രമീകരിച്ചിരിക്കുന്നത്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

മൂന്നാം നിരയിലെ സീറ്റുകള്‍ പല വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യാം. അതോടൊപ്പം തന്നെ അഡ്ജസ്റ്റ് ചെയ്യാവുന്ന് ഹെഡ്‌റെസ്റ്റുകളും നല്‍കിയിട്ടുണ്ട്. ഏഴ് സീറ്റുകള്‍ക്ക് ഒപ്പം തന്നെ എട്ട്, ഒമ്പത് സീറ്റര്‍ വകഭേദങ്ങളിലും വാഹനം ലഭ്യമാണ്. എട്ട് സീറ്റിലേക്ക് വരുമ്പോള്‍ രണ്ടാം നിരയില്‍ ഒരു സീറ്റുകൂടി അധികമായി വരും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

എന്നാല്‍ ഒമ്പത് സീറ്ററിലേക്ക് വര്‍ധിപ്പിക്കുമ്പോള്‍ നാല് വരികളായിട്ടാണ് സീറ്റിങ് ഘടന വരുന്നത്. പിന്നില്‍ ബെഞ്ച് ഘടനയില്‍ തന്നെയാകും സീറ്റുകള്‍ നല്‍കുക. 5.1 m നീളമുള്ള വാഹനത്തില്‍ നിരവധി സ്‌റ്റോറേജ് ഏരിയകളും കാണാന്‍ സാധിക്കും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഡാഷ്ബോര്‍ഡിലെ ഡ്യുവല്‍ ഗ്ലോവ് ബോക്‌സ്, സെന്റര്‍ കണ്‍സോളിലെ ക്യൂബി സ്പെയ്സുകള്‍, ഡോറുകളിലെ സ്‌റ്റോറേജ് സ്‌പെയ്‌സുകള്‍, ക്യാപ്റ്റന്‍ സീറ്റുകളുടെ പിന്‍ഭാഗത്തുള്ള സ്പെയ്സുകള്‍ തുടങ്ങി നിരവധി സ്‌റ്റോറേജ് ഏരിയകള്‍ വാഹനത്തില്‍ കാണാന്‍ സാധിക്കും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ബൂട്ട് കപ്പാസിറ്റിയെക്കുറിച്ച് പറഞ്ഞാല്‍ 540 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്. എന്നാല്‍ മൂന്നാം നിര മടക്കിയാല്‍ 1,647 ലിറ്ററായും, രണ്ടാം നിര കൂടി മടക്കിയാല്‍ 2,700 ലിറ്ററായും ബുട്ട് സ്‌പെയ്‌സ് വര്‍ധിപ്പിക്കാന്‍ സാധിക്കും.

Length (mm) 5115
Width (mm) 1985
Height (mm) 1740
Wheelbase (mm) 3060
Ground Clearance (mm) 180
Boot Capacity (litres) 540
കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

പ്രധാന ഫീച്ചറുകള്‍

പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. മൂന്ന് വകഭേദങ്ങളിലും നിരവധി ഫീച്ചറുകളാണ് കിയ വാഗ്ദാനം ചെയ്തിരിക്കുന്നത്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

കിയ കാര്‍ണിവല്‍ എംപിവിയിലെ ചില പ്രധാന സവിശേഷതകള്‍

 • 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
 • എട്ട് സ്പീക്കര്‍ ഹാര്‍മാന്‍ / കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം
 • 220V ലാപ്ടോപ്പ് ചാര്‍ജര്‍
 • 10 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
 • വെന്റിലേറ്റഡ് ഡ്രൈവര്‍ സീറ്റ്
 • സ്മാര്‍ട്ട് കീ
 • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്
 • സെന്‍ട്രല്‍ ലോക്കിങ്
 • ഇലക്ട്രിക്കിലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM
 • 18 ഇഞ്ച് സ്പട്ടറിംഗ് ഫിനിഷ് അലോയ് വീലുകള്‍
 • 60:40 അനുപാതത്തില്‍ മടക്കാവുന്ന സീറ്റുകള്‍
 • UVO കണക്ട് ടെക്‌നോളജി
 • വയര്‍ലെസ് ചാര്‍ജിങ്
കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

വാഹനത്തിലെ പ്രധാന സുരക്ഷാ ഫീച്ചറുകള്‍

 • എബിഎസ് വിത്ത് ഇബിഡി
 • ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍
 • ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍
 • എയര്‍ബാഗുകള്‍
 • ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍
 • ഇമോബിലൈസര്‍
 • ISOFIX ചൈല്‍ഡ് സീറ്റ് ആങ്കര്‍
കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഡ്രൈവിങ് പ്രകടനം

2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കിയ കാര്‍ണിവല്‍ എംപിവിയുടെ കരുത്ത്. 3,800 rpm -ല്‍ 200 bhp കരുത്തും 1,500 നും 2,750 rpm -നും ഇടയില്‍ 440 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ഇത് ജോടിയാക്കുന്നു.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

വാഹനത്തിന്റെ ഭാരം കണക്കിലെടുക്കുമ്പോള്‍ മികച്ച പ്രകടനമാണ് ഡീസല്‍ എഞ്ചിന്‍ കാഴ്ചവെയ്ക്കുന്നത്. സിറ്റിയിലെയും, ഹൈവേകളിലെയും യാത്രകളില്‍ ഗിയര്‍ബോക്‌സില്‍ നിന്നുള്ള പ്രതികരണം മികച്ചതാണ്. വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ വളരെ സോഫ്റ്റ് ആണെന്ന് വേണം പറയാന്‍.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

പെട്ടെന്നുള്ള വളവുകളിലും, ഹൈവേയില്‍ കൂടിയുള്ള വേഗമേറിയ യാത്രയിലും മികച്ച പ്രതികരണമാണ് സ്റ്റിയറിങ് വീലും നല്‍കുന്നത്. പ്രത്യേകിച്ച് വാഹനത്തിന്റെ ഭാരം കൂടി കണക്കിലെടുക്കുമ്പോള്‍. വാഹനത്തിന്റെ ബ്രേക്കിങും നല്ലതാണ്.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. പെട്ടെന്നുള്ള ബ്രേക്കിങ് ഉണ്ടാകുമ്പോള്‍ വാഹനത്തിന്റെ ഭാരം മുഴുവന്‍ മുന്നോട്ട് വരുന്നതായി തോന്നും. NVH ലെവലുകള്‍ മികച്ചതാണ്. പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ ഒന്നും തന്നെ ക്യാബിനിലേക്ക് പ്രവേശിക്കുന്നില്ല്. എന്നാല്‍ ഡീസല്‍ വാഹനം ആയതുകൊണ്ട് ആകണം എഞ്ചിനിലെ ശബ്ദം ചെറുതായി ഉള്ളിലേക്ക് കടന്നുവരും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

വില

വാഹനത്തിന്റെ വില ഇതുവരെ കിയ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് വാഗ്ദാനം ചെയ്യുന്ന സവിശേഷതകളുടെ എണ്ണവും പ്രകടനവും കണക്കിലെടുക്കുമ്പോള്‍, ഏകദേശം 35 ലക്ഷം മുതല്‍ 38 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

അറോറ ബ്ലാക്ക് പേള്‍, സ്റ്റീല്‍ സില്‍വര്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ കിയ കാര്‍ണിവല്‍ ലഭ്യമാകും. വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ രാജ്യമെമ്പാടും ഉടന്‍ തന്നെ വാഹനം വില്‍പ്പനയ്ക്കെത്തും. കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലൂടെയാകും വാഹനം വില്‍പ്പനയ്ക്ക് എത്തും.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

എതിരാളികള്‍

ടൊയോട്ട ഇന്നോവ ക്രിസ്റ്റയും മെര്‍സിഡീസ് ബെന്‍സ് V-ക്ലാസും അടക്കി വാഴുന്ന ശ്രേണിയിലേക്കാണ് വാഹനം എത്തുന്നതെങ്കിലും വലിപ്പത്തിന്റെയും, ഫീച്ചറുകളുടെയും, വിലയുടെയും അടിസ്ഥാനത്തില്‍ ഇതിനെല്ലാം മുകളിലാണ് കിയ കാര്‍ണിവല്‍. വാഹനത്തിന് രാജ്യത്ത് നേരിട്ടുള്ള എതിരാളികളില്ലെന്നു വേണം പറയാന്‍.

കിയയുടെ രണ്ടാമന്‍ കാര്‍ണിവല്‍; ആദ്യ ഡ്രൈവ് റിവ്യു

എന്നിരുന്നാലും, നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ എംപിവി ശ്രേണി അടക്കിവാഴുന്ന ഇന്നോവ ക്രിസ്റ്റ തന്നെയാകും വാഹനത്തിന്റെ എതിരാളി.

Most Read Articles

Malayalam
English summary
Kia Carnival First Drive Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X