ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

By Staff

മഹീന്ദ്ര കൊണ്ടുവരുന്നിട്ടുള്ളതില്‍വെച്ചു ഏറ്റവും വലിയ എസ്‌യുവി - ആള്‍ട്യുറാസ് G4. ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും കളംനിറഞ്ഞു നില്‍ക്കുന്ന പൂര്‍ണ്ണ എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്രയ്ക്ക് ആദ്യം മുതലെ നോട്ടമുണ്ടായിരുന്നു. സാങ്‌യോങ് റെക്‌സ്റ്റണിനെ ഇവിടെ വില്‍പ്പനയ്ക്കു കൊണ്ടുവന്നെങ്കിലും നീക്കം വിജയിച്ചില്ല.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

മഹീന്ദ്രയ്ക്കു കീഴിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളെ ഇന്ത്യയ്ക്ക് പരിചയം പോരാ. കൈയ്യില്‍ റെക്‌സ്റ്റണ്‍ പോലൊരു വമ്പന്‍ എസ്‌യുവിയിരിക്കുമ്പോള്‍ വീണ്ടും പുത്തന്‍ അവതാരത്തെ തേടി പോകുന്നത് പ്രായോഗികമല്ലെന്നു മഹീന്ദ്രയ്ക്കറിയാം.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

അതുകൊണ്ടാണ് ഇത്തവണ സ്വന്തം ബാഡ്ജില്‍ നാലാംതലമുറ സാങ്‌യോങ് റെക്‌സ്റ്റണിനെ അവതരിപ്പിക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം. മഹീന്ദ്രയുടെ കുപ്പായമണിഞ്ഞപ്പോള്‍ റെക്‌സ്റ്റണ്‍, ആള്‍ട്യുറാസ് G4 ആയി മാറി.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

ഇതുവരെ XUV500 കൈയ്യടക്കിവെച്ച മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി പട്ടം ആള്‍ട്യുറാസ് G4 അവകാശപ്പെടും. എന്നാല്‍ പ്രീമിയം എസ്‌യുവി അടര്‍ക്കളത്തിലേക്കു കാലുവെയ്ക്കുന്ന പുതിയ മഹീന്ദ്ര ആള്‍ട്യുറാസ് G4 പ്രതീക്ഷകള്‍ കാക്കുന്നുണ്ടോ? പരിശോധിക്കാം —

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

രൂപവും ഭാവവും

ഇത്രയ്ക്കും പ്രീമിയം ഭാവം മഹീന്ദ്രയ്ക്കു നേടാന്‍ കഴിയുമോയെന്നു ആദ്യകാഴ്ച്ചയില്‍ ആരും കരുതിപ്പോകും. പുറംമോടിയില്‍ ആഢംബരം നിറഞ്ഞുനില്‍ക്കുന്നു. എസ്‌യുവികളുടെ പതിവു ബോക്‌സി ഘടന ആള്‍ട്യുറാസില്‍ കാര്യമായി നിഴലിക്കുന്നില്ല. വലുപ്പവും നീളവും ഉയരവും ധാരാളം.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

മുന്നില്‍ ഒരല്‍പം പടുത്തുയര്‍ത്തിയ ബോണറ്റ് മാത്രം മതി എസ്‌യുവിയുടെ വലുപ്പം അനുഭവപ്പെടാന്‍. ക്രോം ആവരണമുള്ള ആറു സ്ലാറ്റ് ഗ്രില്ലില്‍ മഹീന്ദ്രയുടെ കൈയ്യൊപ്പ് ദൃശ്യമാണ്. വീതികൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും മുഖരൂപത്തെ സ്വാധീനിക്കുന്നുണ്ട്. ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് ഡെയ്‌ടൈ റണ്ണിംഗ് ലൈറ്റുകള്‍.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍ക്ക് കോര്‍ണറിംഗ് ലൈറ്റുകളുടെ കൂട്ടുണ്ട്. 18 ഇഞ്ച് അഞ്ചു സ്‌പോക്ക് മെഷീന്‍ കട്ട് അലോയ് വീലുകളാണ് ആള്‍ട്യുറാസിന് ലഭിക്കുന്നത്. കറുത്തു തിളങ്ങുന്ന പുറംമോടിയിലുള്ള ക്രോം അലങ്കാരം എസ്‌യുവിയുടെ ചാരുത കൂട്ടുന്നു.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

മിററുകളിലാണ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ ഇടംകണ്ടെത്തുന്നത്. രാത്രിയില്‍ തിളങ്ങുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ ആള്‍ട്യുറാസിന്റെ സവിശേഷതയാണ്. ബൂട്ടിന് കുറുകെ പൂര്‍ണ്ണ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം വരയാണ് പിന്നിലെ മുഖ്യാകര്‍ഷണം.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

ബൂട്ടിന് താഴെ നടുവില്‍ ആള്‍ട്യുറാസ് G4 ബാഡ്ജിംഗ് കാണാം. എസ്‌യുവിയുടെ പിന്നഴകിനോടു ബാഡ്ജിംഗ് നീതിപുലര്‍ത്തുന്നുണ്ടോയെന്ന കാര്യം സംശയമാണ്.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

അകത്തളം

ഉള്ളില്‍ കടക്കുന്നപക്ഷം ഡ്രൈവര്‍ സീറ്റ് പിറകിലേക്കു തെന്നും. ശേഷം ഡ്രൈവര്‍ ഇരുന്നതിന് ശേഷം സീറ്റു യാഥാസ്ഥാനത്തേക്കു തിരിച്ചെത്തും. തുകലിനാണ് അകത്തളത്തില്‍ പ്രധാന്യം. ഡാഷ്‌ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും സ്റ്റീയറിംഗ് വീലിലും തുകല്‍ നിറഞ്ഞുനില്‍ക്കുന്നു.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ തന്നെ കേന്ദ്രീകരിക്കാന്‍ ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ സ്റ്റീയറിംഗില്‍ തന്നെ കമ്പനി നല്‍കിയിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഇന്‍സ്ട്രമെന്റ് കണ്‍സോളും ഇതേ ബട്ടണുകള്‍ ഉപയോഗിച്ചു നിയന്ത്രിക്കാം.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ആള്‍ട്യുറാസില്‍ ഒരുങ്ങുന്നത്. അതേസമയം ആറു സ്പീക്കര്‍ സ്റ്റീരിയോയില്‍ നിന്നുള്ള ശബ്ദാനുഭവം അത്ര മികവുറ്റതല്ല. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായുള്ള 7.0 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയില്‍ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

പ്രായോഗികത

പ്രായോഗികതയുടെ കാര്യത്തില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4 ഉപഭോക്താക്കളെ നിരാശപ്പെടുത്തില്ല. സൗകര്യങ്ങള്‍ ധാരാളമുണ്ട് എസ്‌യുവിയില്‍. ഡ്രൈവര്‍ സീറ്റു എട്ടു വിധത്തില്‍ ക്രമീകരിക്കാം. ഇതേ സ്ഥാനങ്ങള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ശേഷിയും സീറ്റിനുണ്ട്.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

ഏഴു പേര്‍ക്കു എസ്‌യുവിയില്‍ സുഖമായി യാത്ര ചെയ്യാം. രണ്ടാംനിര സീറ്റുകള്‍ ആവശ്യത്തിന് ഹെഡ്‌റൂം ലെഗ്‌റൂം സ്‌പേസുകള്‍ ഉറപ്പുവരുത്തും. എന്നാല്‍ രണ്ടാംനിര മടക്കി മൂന്നാംനിരയിലേക്കു കടക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടേണ്ടതായുണ്ട്. മൂന്നാംനിരയില്‍ ആവശ്യത്തിന് ഹെഡ്‌റൂമുണ്ടെങ്കിലും കാലുകള്‍ വെയ്ക്കാനുള്ള സ്ഥലം പരിമിതമാണ്.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

എന്തായാലും യാത്രക്കാര്‍ക്ക് ഉള്ളില്‍ വിശാലത അനുഭവപ്പടും. ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളുള്ള എസി സംവിധാനം അതിവേഗം ക്യാബിന്‍ തണുപ്പിക്കും. മൂന്നാംനിരയില്‍ പ്രത്യേക എസി വെന്റുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

ബൂട്ട് സ്‌പേസിന്റെ കാര്യത്തിലാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 പിന്നിലാവുന്നത്. 60:40 അനുപാതത്തില്‍ രണ്ടാംനിര സീറ്റുകളും 50:50 അനുപാതത്തില്‍ മൂന്നാംനിറ സീറ്റുകളും വിഭജിക്കാം. സെന്‍സറുകള്‍ മുഖേനയാണ് ബൂട്ട് തുറക്കുക.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

കൈവശം താക്കോലുണ്ടെങ്കില്‍ ഒരുമീറ്റര്‍ അകലത്തു വെച്ചുതന്നെ ബൂട്ടു തുറക്കപ്പെടും. മൂന്നുനിര സീറ്റുകളിലും ആംബിയന്റ് ലൈറ്റിംഗ്, എല്‍ഇഡി ലാമ്പ് സൗകര്യങ്ങള്‍ ഒരുങ്ങുന്നുണ്ട്. ചെരിക്കാവുന്ന സ്റ്റീയിറിംഗ് വീല്‍, മുന്‍ പിന്‍ പാര്‍ക്ക് അസിസ്റ്റ്, മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, തിളങ്ങുന്ന ഗ്ലോവ് ബോക്‌സ്, ടയര്‍ പ്രഷര്‍ സെന്‍സര്‍, ഓട്ടോ ഹോള്‍ഡ് ഫംങ്ഷനുള്ള ഇലക്ട്രിക് പാര്‍ക്ക് എന്നിവയെല്ലാം ആള്‍ട്യുറാസ് G4 -ലെ അടിസ്ഥാന ഫീച്ചറുകളാണ്.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

ടര്‍ബ്ബോയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ന്റെ ഹൃദയം. എഞ്ചിന്‍ 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കും. മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എസ്‌യുവി ഉപയോഗിക്കുന്നത്. രണ്ടു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, നാലു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് വകഭേദങ്ങള്‍ ആള്‍ട്യുറാസ് G4 -ല്‍ ഒരുങ്ങും.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

1,600 rpm -ല്‍ തന്നെ എഞ്ചിനില്‍ നിന്നും ടോര്‍ഖ് ഇരച്ചെത്തും. 2WD ലോ, 4WD ലോ, 4WD ഹൈ എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ നാലു വീല്‍ ഡ്രൈവില്‍ തിരഞ്ഞെടുക്കാം. ഇതിനുപുറമെ പ്രത്യേക വിന്റര്‍, സമ്മര്‍ ഫംങ്ഷനുകളും എസ്‌യുവിയിലുണ്ട്.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

സമ്മര്‍ മോഡില്‍ സാധാരണ ഡ്രൈവിംഗ് രീതികള്‍ സാധ്യമാണെങ്കില്‍ വിന്റര്‍ മോഡില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഡ്രൈവിംഗില്‍ സംഭവിക്കും. വിന്റര്‍ മോഡില്‍ രണ്ടാംഗിയറില്‍ മാത്രമെ എസ്‌യുവി മുന്നോട്ടെടുക്കാന്‍ കഴിയുകയുള്ളൂ. പരമാവധി ഘര്‍ഷണം നേടാന്‍ വേണ്ടിയാണിത്. ആള്‍ട്യുറാസിന്റെ ബ്രേക്കിംഗ് മികവും പ്രത്യേകം പരാമര്‍ശിക്കണം. വലുപ്പമുള്ളതുകൊണ്ടു മോഡലില്‍ ബോഡി റോള്‍ ഒരല്‍പ്പം അനുഭവപ്പെടും.

ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു
Model ALTURAS G4 4x4
Engine 2.2-litre Euro6 Diesel
Displacement (cc) 2189
Power (bhp) 178
Torque (Nm) 420
Transmission 7-speed Automatic
Mileage (km/l) NA
Tyre Size 255/60 R18
ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

സുരക്ഷാ സജ്ജീകരണങ്ങള്‍

  • ഒമ്പതു എയര്‍ബാഗുകള്‍
  • ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം
  • ARP
  • HDC
  • BAS
  • ESS
  • ABS+EBD
  • ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍
ആഢംബര ലോകത്തേക്കു മഹീന്ദ്ര കടക്കുമ്പോള്‍ — ആള്‍ട്യുറാസ് G4 റിവ്യു

മഹീന്ദ്ര ആള്‍ട്യുറാസ് G4 വാങ്ങിയാല്‍

ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും മികവുറ്റ മഹീന്ദ്ര കാറെന്നു ആള്‍ട്യുറാസ് G4 -നെ നിസംശയം വിശേഷിപ്പിക്കാം. XUV500 -നെക്കാളും പ്രീമിയമാണ് എസ്‌യുവി. ഘടകങ്ങള്‍ പ്രാദേശികമായി സമാഹരിച്ചു മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ കമ്പനി പരമാവധി ശ്രമിച്ചിട്ടുണ്ട്. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഹോണ്ട CR-V, ഫോര്‍ഡ് എന്‍ഡവര്‍, ഹ്യുണ്ടായി സാന്റാ ഫെ മോഡലുകളുമായാണ് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ന്റെ മത്സരം.

Model Displacement (cc) Power/Torque (bhp/Nm) Mileage (km/l)
Alturas G4 4x4 2189 178/420 NA
Ford Endeavour 3198 200/470 11
Toyota Fortuner 2755 177/420 14.5
Most Read Articles

Malayalam
English summary
Mahindra Alturas G4 Review — The Benchmark For Future Mahindra SUVs? Read in Malayalam.
Story first published: Wednesday, November 21, 2018, 14:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X