മഹീന്ദ്ര കെയുവി 100-ന്റെ ഒരു ഗുണദോഷ സംഗ്രഹം

By Praseetha

ഈ വർഷമാദ്യമാണ് മഹീന്ദ്രയുടെ പുതിയ കെയുവി 100 വിപണിയിലെത്തിയത്.നമ്പർ വണ്‍ എസ്‌യുവി മേക്കറായ മഹീന്ദ്രയില്‍ നിന്നുള്ള ഒമ്പതാമത്തെ വാഹനമാണിത്. കൂൾ യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് കെയുവി കൊണ്ട് അർത്ഥമാക്കുന്നത്,100 അതിന്റെ സീരീസിനേയും കുറിക്കുന്നു. മഹീന്ദ്രയുടെ ചെന്നൈയിലുള്ള ആർ ആന്റ് ഡി റിസർച്ച് സെൻട്രലിൽ നിന്നും വികസിപ്പിച്ചെടുത്ത മോഡലാണിത്. പുതിയ എം ഫാൽകൺ എൻജിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത് എന്നുള്ള സവിശേഷത കൂടിയുണ്ട്.

ഡിസയറും സെസ്റ്റും തമ്മിലുള്ള ഒരു എഎംടി താരതമ്യം

യുവതലമുറയെ മുന്നിൽകണ്ട് ഇറക്കിയ ഈ എസ്‌യുവിക്ക് മുഖ്യ എതിരാളികൾ എന്ന് പറയാനുള്ളത് സ്വിഫ്റ്റ്, ഗ്രാന്റ് ഐ10 വാഹനങ്ങളാണ്. വിപണിയിലെത്തിയതിന് ശേഷം കെയുവി 100 ന് ഫ്ലിപ്പ്കാർട്ടിലൂടെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ മാസം ഫ്ലിപ്പ്കാർട്ട് വഴി 21,000ത്തിലധികം ബുക്കിംഗാണ് ഈ എസ്‌യുവിയെ തേടിയെടത്തിയത്. ചുവടെ കെയുവി100നെ കുറിച്ചുള്ള ഒരു ഗുണദോഷ അവലോകനം നടത്തുന്നു.

ഡിസൈൻ പോരായ്മകൾ

ഡിസൈൻ പോരായ്മകൾ

മുൻവശത്തെ ഡിസൈൻ ആകർഷണീയമാണെങ്കിലും വശങ്ങളിൽ നിന്ന് നോക്കുമ്പോൾ അത്ര മതിപ്പുളവാക്കുന്നില്ല. പിൻവശത്തെ ബംബർ ദുർബലമായതിനാൽ പിറകിൽ നിന്നുമുള്ള ആഘാതങ്ങൾ കൂടുതൽ കേടുപാടുകൾക്ക് ഇടയാക്കിയേക്കും.

ഡിസൈൻ പോരായ്മകൾ

ഡിസൈൻ പോരായ്മകൾ

ഒരു എസ്‌യുവിക്ക് വേണ്ടതിലും താരതമ്യേന ചെറിയ വീലുകളാണ് കെയുവി 100 ന് നൽകിയിരിക്കുന്നത്. കൂടാതെ ഈ വാഹനത്തിന്റെ എൻവിഎച്ച് ലെവൽ അല്പം കൂടുതലാണ്.

ഡിസൈൻ പോരായ്മകൾ

ഡിസൈൻ പോരായ്മകൾ

റൂഫ് റെയിൽസാകട്ടെ എളുപ്പം ഇളകി വരത്തക്കവണ്ണമാണി ഘടിപ്പിച്ചിട്ടുള്ളത്. പഴയ മോഡൽ വൈപ്പറുകളാണ് ഇരുവശങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്.

ഇന്റീരിയർ പോരായ്മകൾ

ഇന്റീരിയർ പോരായ്മകൾ

ഈ വാഹനത്തിൽ സിക്സ് സീറ്റർ ഓപ്ഷനാണ് ഉൾക്കൊള്ളിച്ചതെങ്കിലും വേണ്ടത്ര സ്ഥലസൗകര്യമല്ല ഇത് നൽകുന്നത്. സുരക്ഷ കണക്കിലെടുക്കുമ്പോൾ കുട്ടികളെ മുന്നിലിരുത്തുന്നത് അത്ര സുരക്ഷിതവുമല്ല.

പെർഫോമൻസ് പോരായ്മകൾ

പെർഫോമൻസ് പോരായ്മകൾ

കെയുവി100ന്റെ പെട്രോൾ വേരിയന്റ് ദീർഘദൂര യാത്രയ്ക്ക് യോജിച്ചതല്ല എന്നുള്ള അഭിപ്രായമാണുള്ളത്. എന്നാൽ സിറ്റിക്കകത്ത് ഇതിന് മികച്ച പെർഫോമൻസാണുള്ളത്.

പെർഫോമൻസ് പോരായ്മകൾ

പെർഫോമൻസ് പോരായ്മകൾ

മാരുതി സ്വഫ്റ്റിനെ അപേക്ഷിച്ചിതിന് ടേണിംഗ് റേഡിയസും ഇതിന് കൂറവാണ്. അതുകൊണ്ട് തന്നെ കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ നിന്ന് ടേൺ എടുക്കുക അത്ര എളുപ്പമല്ല.

പെർഫോമൻസ് പോരായ്മകൾ

പെർഫോമൻസ് പോരായ്മകൾ

വണ്ടി റിവേഴ്സ് എടുക്കുകയാണെങ്കിൽ സി പില്ലർ കാരണം വിസിബിലിറ്റിയും കുറവാണ്. ഔട്ട് സൈഡ് മിററിനും വ്യക്തത കുറവാണെന്നുള്ള പോരായ്മയും ഉണ്ട്.

പെർഫോമൻസ് പോരായ്മകൾ

പെർഫോമൻസ് പോരായ്മകൾ

35 ലിറ്റർ ഫ്യുവൽ ടാങ്കാണ് നൽകിയിരിക്കുന്നത്. ഇത് സ്വിഫ്റ്റ് , ഹ്യുണ്ടായ് ഗ്രാന്റ് ഐ10 വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.

മഹീന്ദ്ര കെയുവി 100-ന്റെ ഒരു ഗുണദോഷ സംഗ്രഹം

പോരായ്മകളെ പോലെതന്നെ ചില നല്ല ഗുണഗണങ്ങളും ഈ വാഹനത്തിനുണ്ട്. അവ ഇനിയുള്ള ഭാഗങ്ങളിൽ ഉൾപ്പെടുത്തുന്നു.

ഡിസൈൻ മേന്മകള്‍

ഡിസൈൻ മേന്മകള്‍

ഇതിന്റെ ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും ഡിആർഎല്ലുകളും നല്ല മികവ് പുലർത്തുന്നവയാണ്. രാത്രികാലങ്ങളിൽ തെളിഞ്ഞ പ്രകാശമാണ് നൽകുന്നത്.

ഡിസൈൻ മേന്മകള്‍

ഡിസൈൻ മേന്മകള്‍

റൂഫിൽ ഘടിപ്പിച്ചിട്ടുള്ള സ്പോയലർ നല്ല ഫിനിഷിഗാണ് ഈ വാഹനത്തിന് നൽകുന്നത്. കൂടാതെ പിൻവശത്തായി നൽകിയിട്ടുള്ള വാഷറും യഥാസ്ഥാനത്താണ് നൽകിയിരിക്കുന്നത്.

ഡിസൈൻ മേന്മകള്‍

ഡിസൈൻ മേന്മകള്‍

ടോൾ ബോയ് ഡിസൈൻ ആയത് കാരണം കയറാനും ഇറങ്ങാനും എളുപ്പമാണ്. എന്നാൽ പിൻഭാഗത്തെ ഡോർഹാന്റിലിന്റെ ഘടന കാരണം ഡോർ യഥാവിധം ഉപയോഗിക്കുന്നതിൽ അല്പം ബുദ്ധിമുട്ടാണ് നേരിടുന്നത്.

ഇന്റീരിയർ മേന്മകള്‍

ഇന്റീരിയർ മേന്മകള്‍

ഇല്ലുമിനേറ്റഡ് കീ റിംഗ്, സ്റ്റിയറംഗ് വീലുകളിലുള്ള ഓഡിയോ കൺട്രോളുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ യഥാക്രമമാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇന്റീരിയർ മേന്മകള്‍

ഇന്റീരിയർ മേന്മകള്‍

സെൻട്രൽ കൺസോളിൽ ഗിയർ ലിവർ ഘടിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം എന്തുകൊണ്ടും ഉചിതമാണ്. ഇതിനായി സ്ഥലം മെനക്കേടുമാവുകയില്ല ആറ് പേർക്ക് ഇരിക്കാനുള്ള വിശാലമായ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ഇന്റീരിയർ മേന്മകള്‍

ഇന്റീരിയർ മേന്മകള്‍

ഡ്രൈവർ സീറ്റിന് അടുത്തായുള്ള സ്റ്റോറേജ് സ്പേസിൽ അത്യാവശ്യം സാധനങ്ങളോക്കെ സൂക്ഷിക്കാൻ കഴിയും. പിൻ സീറ്റിന്റെ ഭാഗത്ത് ഹമ്പുകളോന്നുമില്ലാത്ത ഫ്ലാറ്റ് സർഫേസായതിനാൽ ഇവിടേയും സാധനങ്ങൾ വയ്ക്കുന്നതിനും ഉപകരിക്കാം

ഇന്റീരിയർ മേന്മകള്‍

ഇന്റീരിയർ മേന്മകള്‍

ഉൾവശത്ത് സ്വമേധയ് അണയുന്ന ഇല്ല്യുമിനേറ്റഡ് ഡോർ ഹാന്റിലുകളാണ് നൽകിയിരിക്കുന്നത്. കൂടാതെ നാല് ഡോറുകളിലും പഡിൽ ലാമ്പുകൾ ഒരുപോലെ ഉപയോഗിച്ചിട്ടുണ്ട്.

മഹീന്ദ്ര കെയുവി 100-ന്റെ ഒരു ഗുണദോഷ സംഗ്രഹം

ഇതിന്റെ ഡീസൽ വേരിയന്റ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എക്കോ, പവർ എന്നീ രണ്ട് മോഡുകളാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്ര കെയുവി 100-ന്റെ ഒരു ഗുണദോഷ സംഗ്രഹം

പുറംഭാഗത്തെ ഡിസൈൻ ഒഴിച്ച് പോരായ്മകളെക്കാൾ ഗുണഗണങ്ങളാണ് ഈ മഹീന്ദ്ര എസ്‌യുവിക്ക് ഏറെയുള്ളത്.

മഹീന്ദ്ര കെയുവി 100-ന്റെ ഒരു ഗുണദോഷ സംഗ്രഹം

മഹീന്ദ്ര കെയു‌വി100 റിവ്യൂ ഒരു പൂർണ വിവരണം

Most Read Articles

Malayalam
English summary
A Quick Overview Of The Pros & Cons: Mahindra KUV100
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X