മാരുതി വാഹനങ്ങളുടെ വില വർധിച്ചു

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാവായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ വാഹനങ്ങൾക്കും വിലവർദ്ധനവ് ഏര്‍പ്പെടുത്തി. മാരുതിയുടെ വിവിധ മോഡലുകൾക്ക് പരമാവധി 12,000 രൂപ വരെയാണ് വർധിപ്പിച്ചത്.

എൻട്രി ലവൽ ഹാച്ച്ബാക്കായ ഓൾട്ടോ 800ന് 1,000 രൂപയുടെയും എസ് ക്രോസ് മോഡലിന് 4,000 രൂപയുടെയും വർധനവാണ് കമ്പനിഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

മാരുതി

അടുത്തിടെ ലോഞ്ച് ചെയ്ത പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ വിവിധ വേരിയന്റുകൾക്ക് 5,000 മുതൽ 12,000 രൂപ വരെയുള്ള വർധനവാണ് നടപ്പിലാക്കിയത്.

പുതുക്കിയ വില ജനവരി 16 മുതൽ പ്രാബല്യത്തിൽ വന്നു.

കൂടുതല്‍... #മാരുതി #maruthi
English summary
Maruti Suzuki Raises Prices By Up To Rs 12,000 Across All Models
Story first published: Tuesday, January 19, 2016, 17:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark