ഡിസയറും സെസ്റ്റും തമ്മിലുള്ള ഒരു എഎംടി താരതമ്യം

By Praseetha

ഓട്ടോമാറ്റിക് ഗിയർ ട്രാൻസ്മിഷൻ നിലവിൽ പല കാറുകളിലും ഉപയോഗിച്ചു വരുന്നു. ഇന്ത്യയിൽ എഎംടി ഉപയോഗിച്ചുള്ള ആദ്യത്തെ ഡീസൽ കാറാണ് ടാറ്റാ സെസ്റ്റ്. അതിനുശേഷം മിക്ക നിർമ്മാതാക്കളും ഈ സാങ്കേതികത ഉപയോഗപ്പെടുത്തുകയുണ്ടായി. എന്നാൽ കോംപാക്ട് സെഡാൻ സെഗ്മെന്റിൽ എഎംടി ഉപയോഗിക്കുന്ന ആദ്യത്തെ കാറാണ് സ്വിഫ്റ്റ് ഡിസയർ.

ഇത് സെസ്റ്റിന് ഒരു വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. സ്വിഫ്റ്റ് ഡിസയറിനാകട്ടെ സെറ്റിനെ എങ്ങനെയെങ്കിലും മറിക്കടക്കണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ. എന്തൊക്കെ തന്നെയായാലും ഈ കാറുകളുടെ ഡിസൈൻ, വില, എൻജിൻ, ഫീച്ചറുകൾ എന്നിവ ഉപയോഗിച്ചുകൊണ്ട് ഒരു താരതമ്യം നടത്തിയാലോ?

കൂടുതൽ വിവരങ്ങൾക്ക് താഴെ താളുകളിലേക്ക് നീങ്ങൂ.

ദില്ലി ഓണ്‍ റോഡ് വിലകൾ

ദില്ലി ഓണ്‍ റോഡ് വിലകൾ

  • സ്വിഫ്റ്റ് ഡിസയർ ഇസഡ്‌ഡിഐ എഎംടിക്ക് 9.56ലക്ഷമാണ് വില
  • ടാറ്റാ സെസ്റ്റ് എക്സ്എംഎ ഡീസലിന് 8.37 ലക്ഷവും ടാറ്റാ സെസ്റ്റ് എക്സ്ടിഎ ഡീസലിന് 9.29 ലക്ഷവുമാണ് വില.
  • ഡിസൈൻ-ഡിസയർ

    ഡിസൈൻ-ഡിസയർ

    ബൂട്ട് ഒഴിച്ച് സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റേതു പോലുള്ള ഡിസൈൻ തന്നെയാണ് ഡിസയറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിലാകട്ടെ അടുത്തക്കാലത്തായി വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

    ഡിസൈൻ-സെസ്റ്റ്

    ഡിസൈൻ-സെസ്റ്റ്

    പാസഞ്ചർ സെഗ്മെന്റിൽ പിടിച്ച് നിൽക്കാൻ വളരെ പാടുപെട്ടാണ് ടാറ്റാ മോട്ടേഴ്സ് ഈ ഡിസൈനിന് രൂപം നൽകിയിരിക്കുന്നത്. ഈ വാഹനത്തിന്റെ പ്രധാന

    ആകർഷണം എന്നുപറയുന്നത് മുൻഭാഗത്തെ സിഗ്നേച്ചർ ഗ്രില്ലും എൽഇഡി ലാമ്പുകളുമാണ്.

     എന്‍ജിൻ & ഗിയർബോക്സ്-ഡിസയർ

    എന്‍ജിൻ & ഗിയർബോക്സ്-ഡിസയർ

    1248സിസി ഫോർ സിലിണ്ടർ ടർബോചാർജ്ഡ് മോട്ടോറാണ് ഡിസയറിന്റെ ഡീസൽ വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 74കുതിരശക്തിയും 190എൻഎം ടോർക്കും നൽകുന്നു. കൂടാതെ 5സ്പീഡ് എഎംടി ഗിയർ ബോക്സ് ഉൾപ്പെടുത്തിയിരിക്കുന്നു.

    എന്‍ജിൻ & ഗിയർബോക്സ്-സെസ്റ്റ്

    എന്‍ജിൻ & ഗിയർബോക്സ്-സെസ്റ്റ്

    1248സിസി ഫോർ സിലിണ്ടർ ടർബോചാർജ്ഡ് മോട്ടോറാണ് ടാറ്റാ സെസ്റ്റ് എഎംടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 89കുരിരശക്തിയും 200എൻഎം ടോർക്കും ഇതുല്പാദിപ്പിക്കുന്നു. 5സ്പീഡ് എഎംടി ഗിയർ ബോക്സാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

    മൈലേജ്

    മൈലേജ്

    ലിറ്ററിന് 26.5കിലോമീറ്റർ മൈലേജാണ് ഡിസയറിന്റെ ഡീസൽ എൻജിനുള്ളത്. ലിറ്ററിന് 23 കിലോമീറ്റർ മൈലേജാണ് സെസ്റ്റ് നൽകുന്നത്.

    ഫീച്ചറുകൾ-ഡിസയർ

    ഫീച്ചറുകൾ-ഡിസയർ

    ഡിസയർ എഎംടിയുടെ ടോപ്പ് സ്പെക് വേരിയന്റിൽ ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ, അഡ്ജസ്റ്റബൾ സ്റ്റിയറിംഗ്, ഹൈറ്റ് അഡ്ജസ്റ്റബൾ ഡ്രൈവർ സീറ്റ്,ഇലക്ട്രിക്കലി അഡ്ജസ്റ്റബൾ ഔട്ടർ മിറർ, ഓക്സ്, ബ്ളൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റി അടക്കമുള്ള മ്യൂസിക് സിസ്റ്റം, ഫാബ്രിക് സീറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

    ഫീച്ചറുകൾ-സെസ്റ്റ്

    ഫീച്ചറുകൾ-സെസ്റ്റ്

    ടാറ്റാ സെസ്റ്റ് എഎംടിയുടെ ടോപ്പ് എന്റ് വേരിയന്റിൽ ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ, ഹൈറ്റ് അഡ്ജസ്റ്റബൾ ഡ്രൈവർ സീറ്റ്, അഡ്ജസ്റ്റബൾ സ്റ്റിയറിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബൾ ഔട്ടർ മിറർ, പാർക്കിംഗ് സെൻസറുകൾ, പ്രോജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോളോ മീ ഹോം ലാമ്പുകൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, ഫോഗ് ലാമ്പുകൾ,ഓക്സ്, ബ്ളൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റി അടക്കമുള്ള മ്യൂസിക് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടണ്ട് കൺട്രോൾ, ഫാബ്രിക് സീറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

    സേഫ്റ്റി

    സേഫ്റ്റി

    എബിഎസ്, ഇബിഡി, ഡ്രൈവർ-പാസഞ്ചർ എയർബാഗുകൾ, എൻജിൻ ഇമ്മോബലൈസർ, സ്പീഡ് സെസൻസറിംഗ് ഡോർ ലോക്കുകൾ എന്നിവ സുരക്ഷാ സംവിധാനങ്ങളായി ഈ രണ്ട് കാറുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

    വിധി

    വിധി

    രണ്ട് വാഹനങ്ങളും താരതമ്യം ചെയ്യുമ്പോൾ

    പാർക്കിംഗ് സെൻസറുകൾ, ഫോഗ് ലാമ്പുകൾ എന്നീ ഫീച്ചറുകൾ ടാറ്റാ സെസ്റ്റിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഡിസയറിനേക്കാൾ കരുത്തുറ്റ എൻജിനാണ് സിസ്റ്റിലുള്ളത്.

    ബ്രാന്റ് വാല്യു വെച്ച് നോക്കുമ്പോൾ മാരുതി സുസുക്കിയാണ് മുൻപന്തിയിൽ. ബ്രാന്റിന് മുൻതൂക്കം നൽകാതെ നല്ലൊരു വാഹനമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ടാറ്റാ സെസ്റ്റ് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ #review #comparison
English summary
Maruti Suzuki Swift Dzire AMT vs Tata Zest AMT Comparison
Story first published: Thursday, January 28, 2016, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X