ഇത് പുത്തന്‍ ഡ്രൈവിംഗ് അനുഭൂതി; മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

Written By:

മെര്‍സീഡിസ് ബെന്‍സ്- ആഢംബര ശ്രേണിയില്‍ എന്നും മുഴങ്ങുന്ന പേരാണിത്. പാരമ്പര്യത്തിന്റെ പ്രൗഢിയുടെയും ചിഹ്നമായി വേരുറച്ച മെര്‍സീഡിസ് ബെന്‍സില്‍ യാത്ര ചെയ്യുമ്പോഴുള്ള അനുഭൂതി, അത് ഒന്ന് വേറെ തന്നെയാണ്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

കാലത്തിന്റെയും ട്രെന്‍ഡിന്റെയും ചുവട് പിടിച്ച് മെര്‍സീഡിസിനെ എതിരിടാന്‍ ബ്രാന്‍ഡുകള്‍ പലതാണ് വന്നെത്തിയത്. എന്നാല്‍ അന്നും ഇന്നും മെര്‍സീഡിസ് ബെന്‍സ് അവിടെ തന്നെയുണ്ട്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

മെര്‍സീഡിസ് ബെന്‍സിന്റെ ആധിപത്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസാണ്. ആഢംബര സെഡാന്‍ ശ്രേണിയിലെ ഹിറ്റ് ലിസ്റ്റില്‍ മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ് തുടരാന്‍ തുടങ്ങിയിട്ടും കാലം ഏറെയായി. 1995 ലാണ് മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ് ഇന്ത്യയില്‍ ആദ്യമായി അവതരിച്ചത്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

തുടര്‍ന്ന് മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസിന്റെ തലമുറകള്‍ കാലക്രമേണ ഇന്ത്യന്‍ വിപണിയിലെ സ്ഥിര സാന്നിധ്യമായി മാറി. ഇപ്പോള്‍ ഇതാ ഇ-ക്ലാസിന്റെ അഞ്ചാം തലമുറയിലെ പുതിയ അംഗമായ മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ് ലോങ്ങ് വീല്‍ബേസ്(LWB) മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ഇന്ത്യയില്‍ നിര്‍മ്മിച്ച പുതിയ ഇ-ക്ലാസ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആയാസകരമായ ഡ്രൈവിംഗ് അനുഭൂതി നല്‍കുന്നുണ്ടോയെന്ന് ഇവിടെ പരിശോധിക്കാം-

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ഇന്റീരിയര്‍

സന്തോഷം, സംതൃപ്തി എന്നിവയൊക്കെ പല ഘടകങ്ങളെയും ആശ്രയിച്ചാണ് ജീവിതത്തില്‍ ലഭിക്കുന്നത്. ഇവിടെ മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസിന്റെ ഇന്റീരിയര്‍സിലും കണ്ടെത്താന്‍ സാധിക്കുന്നത് ഇതേ ഘടകങ്ങളാണ്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ഇ-ക്ലാസ് ശ്രേണിയിലെ ഏറ്റവും മികച്ച ഇന്റീരിയറാണ് പുത്തന്‍ മോഡലില്‍ മെര്‍സീഡിസ് നല്‍കിയിട്ടുള്ളത്. എന്ന്‌ത്തേയും പോലെ, ആഢംബരം തുളുമ്പുന്ന ഉന്നത നിലവാരത്തിലുള്ള ഇന്റീരിയര്‍ സ്റ്റൈലിംഗിലാണ് മെര്‍സീഡിസ്-ഇ-ക്ലാസ് ബെന്‍സ് ഒരുങ്ങിയിട്ടുള്ളത്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ആയസകരമായ സിറ്റിംഗിന് വേണ്ടി പിന്‍സീറ്റുകളില്‍ എക്‌സ്ട്രാ ലെഗ്‌റുമാണ് കമ്പനി ഡിസൈന്‍ ചെയ്തിട്ടുള്ളത് (വീല്‍ബേസില്‍ 140 mm ന്റെ വര്‍ധനവ് വരുത്തിയതാണ് ഇത്തരത്തില്‍ ലെഗ്‌റൂം ഒരുക്കാന്‍ മെര്‍സീഡിസിന് സാധിച്ചത്.)

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

മികച്ച ഡ്രൈവിംഗ് അനുഭൂതിയ്ക്കായി മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ് ഒരുക്കിയിരിക്കുന്നത്-

 • പനോറാമിക് സ്ലൈഡിംഗ് സണ്‍റൂഫ്
 • ബര്‍മിസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം
 • 64 വ്യത്യസ്ത നിറത്തിലുള്ള ആംമ്പിയന്റ് ലൈറ്റിംഗ് സംവിധാനം
 • കംഫോര്‍ട്ട് ഹെഡ്‌റെസ്റ്റുകള്‍ക്ക് ഒപ്പം, 37 ഡിഗ്രി ചരിക്കാവുന്ന പിന്‍സീറ്റുകള്‍
 • കൂടുതല്‍ ലെഗ്‌റൂമിനായി പിന്‍സീറ്റിലുള്ളവര്‍ക്ക് മുന്‍സീറ്റിന്റെ പോസിഷന്‍ നിയന്ത്രിക്കാവുന്ന ചൗഫര്‍ പാക്കേജ്.
 • ഡ്രൈവറിനും യാത്രക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇന്റീരിയര്‍ സജ്ജീകരണമാണ് മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസില്‍ ഒരുക്കിയിട്ടുള്ളത്.
മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

എഞ്ചിന്‍ സ്‌പെക്‌സ് (ഡീസല്‍)-

3400 rpm ല്‍ 258 hp കരുത്തും, 1600 rpm ല്‍ 620 torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V6 സിലിണ്ടര്‍ എഞ്ചിനിലാണ് പുതിയ മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ് ഒരുങ്ങിയിട്ടുള്ളത്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രോണിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന് ബന്ധപ്പെടുത്തിയിട്ടുള്ളത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 6.6 സെക്കന്റ് മാത്രമാണ് പുതിയ മോഡലിന് ആവശ്യമായത്. 250 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ് സ്പീഡ്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

പെര്‍ഫോമന്‍സ്

ഡ്രൈവിംഗ് കരുത്ത് വിളിച്ചോതുന്ന മോഡലുകള്‍ക്ക് ഉത്തമ ഉദ്ദാഹരണമാണ് പുതിയ ഇ ക്ലാസ്. 2987 സിസി V6 സിലിണ്ടര്‍ എഞ്ചിനുമായാണ് ഡീസല്‍ ഇ ക്ലാസ് (E350d) വരുന്നത്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ഫാസ്റ്റ് സ്പ്രിന്റുകളിലും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അതിവേഗം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, മെര്‍സീഡിസ് ബെന്‍സ് ആദ്യമായി ഇ-ക്ലാസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എയര്‍ബോഡി കണ്‍ട്രോള്‍ എയര്‍ സസ്‌പെന്‍ഷനും എഞ്ചിന്‍ പ്രകടനത്തെ കാര്യമായി സ്വാധീനിക്കുന്നു.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

റോഡ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എയര്‍ സസ്‌പെന്‍ഷനെ അഡ്ജസ്റ്റ് ചെയ്യാന്‍ ഡാമ്പിംഗ് സിസ്റ്റം സഹായിക്കുന്നു. കമ്പ്രഷന് വേണ്ടി വെവ്വേറെ വാല്‍വുകള്‍ ഉപയോഗിച്ചാണ് ഡാമ്പിംഗ് ലെവലുകളെ മെര്‍സീഡിസ് ബെന്‍സ് നിയന്ത്രിക്കുന്നത്. ഉയര്‍ന്ന വേഗതയില്‍, എയറോഡൈനാമിക് പ്രതിരോധം കുറയ്ക്കുന്നതിനായി സസ്‌പെന്‍ഷന്‍ ഓട്ടോമാറ്റിക്കായി കുറയും.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

കംഫര്‍ട്ട്, ഇക്കോ, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട്+, ഇന്‍ഡിവീഡ്യുല്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത ഡ്രൈവിംഗ് മോഡാണ് പുതിയ ഇ-ക്ലാസിലുള്ളത്. ഇതില്‍ കംഫര്‍ട്ട്, സ്‌പോര്‍ട്ട്+ മോഡുകളാണ് മികച്ചത്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

കംഫര്‍ട്ട് മോഡില്‍ സ്റ്റിംയറിംഗ് ഒരല്‍പം ആയസകരമാണ്. പ്രതിദിന, ദീര്‍ഘദൂര ഡ്രൈവുകള്‍ക്ക് ഏറ്റവും അനുയോജ്യമായ മോഡാണ് കംഫര്‍ട്ട്. അതേസമയം, സ്‌പോര്‍ട്ടിയര്‍ റൈഡുകള്‍ക്ക് മികച്ചത് സ്‌പോര്‍ട്ട്+ മോഡാണ്. മികച്ച ആക്‌സിലറേഷനും, ടൈറ്റര്‍ സ്റ്റിയറിംഗും, ഉറച്ച സസ്‌പെന്‍ഷനുമാണ് ഈ മോഡില്‍ ഡ്രൈവര്‍ക്ക് ലഭിക്കുക.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ഇ ക്ലാസ് ബെന്‍സ് പോലുള്ള ലോങ് വീല്‍ബേസ് സെഡാന്‍ മോഡലുകളില്‍ ഇത്തരം വ്യത്യസ്ത ഡ്രൈവിംഗ് തലങ്ങള്‍ കൊണ്ട് വന്നത് സ്തുത്യര്‍ഹമാണ്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ഫീച്ചര്‍

ഡിസൈന്‍ തത്വങ്ങളാണ് ഒരോ കാര്‍നിര്‍മ്മാതാക്കളുടെയും മുഖമുദ്ര. പുതിയ ഇ-ക്ലാസിലും ഇത് വളരെ വ്യക്തമാണ്. നീളമേറിയ ബോണറ്റും, ലാളിത്യമാര്‍ന്ന റൂഫ്‌ലൈനും, മനോഹാരിതയുള്ള പിന്‍ഭാഗവുമാണ് ഇ ക്ലാസിന്റെ ഡിസൈന്‍ സവിശേഷത.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

എന്നാല്‍ ഞങ്ങളുടെ അഭിപ്രായത്തില്‍ ഇ ക്ലാസിലെ പാര്‍ക്കിംഗ് പൈലറ്റാണ് ഫീച്ചറുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ശ്രദ്ധിച്ചാല്‍ ഇത് എന്ത് കൊണ്ടെന്ന് മനസിലാകും.

വീഡിയോയില്‍ കാണുന്നത് പോലെ ഡ്രൈവറുടെ നിര്‍ദ്ദേശങ്ങളോ സഹായമോ ഇല്ലാതെ തന്നെ സ്വയം പാര്‍ക്കിംഗ് സ്‌പെയ്‌സ് കണ്ടെത്താനുള്ള പാര്‍ക്കിംഗ് പൈലറ്റ് ഫീച്ചര്‍ തന്നയൊണ് മോഡലിനെ വ്യത്യസ്തമാക്കുന്നത്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

സേഫ്റ്റി ആന്‍ഡ് അസിസ്റ്റന്‍സ് സിസ്റ്റം

മുകളില്‍ നല്‍കിയ വീഡിയോയില്‍ കണ്ടത് പോലെ, PARKTRONIC ഓട് കൂടിയ പാര്‍ക്കിംഗ് പൈലറ്റാണ് ഇതിലും പ്രധാനം. പാര്‍ക്കിംഗ് സ്‌പെയ്‌സുകളിലേക്ക് ഈ സംവിധാനം വഴി ഇ ക്ലാസ് ഓട്ടോമാറ്റിക്കായി ചെന്നെത്തും.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

360 ഡിഗ്രി ക്യമാറയാണ് മറ്റൊരു സപ്പോര്‍ട്ട് സിസ്റ്റം (E 350 d യില്‍ മാത്രം). റിവര്‍സ് ഗിയറിലേക്ക് മാറുമ്പോള്‍, 360 ഡിഗ്രി ക്യാമറ ഓട്ടോമാറ്റിക്കായി സ്വിച്ച് ചെയ്‌തോളും.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

എയര്‍ബാഗുകള്‍

പുതിയ ഇ-ക്ലാസില്‍ ആകെ മൊത്തം ഏഴ് എയര്‍ബാഗുകളാണുള്ളത്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഫ്രണ്ട് സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഡ്രൈവര്‍ക്ക് വേണ്ടിയുള്ള നീ ബാഗ് എന്നിങ്ങനെയാണ് എയര്‍ബാഗുകളുള്ളത്.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

അഡാപ്റ്റീവ് എല്‍ഇഡി ബ്രെയ്ക്ക് ലൈറ്റുകള്‍

അടിയന്തര ബ്രേക്കിംഗ് സാഹചര്യങ്ങളില്‍ ഏറെ ഗുണകരമാണ് ഇത്. ഇനീഷ്യല്‍ സ്പീഡ് 50 കിലോമീറ്ററിനും മുകളിലാണെങ്കില്‍, ബ്രേക്കിംഗ് ലൈറ്റുകള്‍ ചുവന്ന ഫ്‌ളാഷ് സിഗ്നല്‍ നല്‍കും. ഇത്, പിന്നിലുള്ള വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സാഹയിക്കുന്നു.

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

വില

പവര്‍ഫുള്‍, സ്റ്റൈലിഷ്, മെയ്ഡ് ഇന്‍ ഇന്ത്യ ഇ ക്ലാസുകള്‍ E 200 (പെട്രോള്‍), E 350 d(ഡീസല്‍) വേരിയന്റുകളില്‍ ലഭ്യമാണ്. പെട്രോള്‍ വേര്‍ഷന് വില ആരംഭിക്കുന്നത് 56.15 ലക്ഷം രൂപയിലും, ഡീസല്‍ വേര്‍ഷന് വില ആരംഭിക്കുന്നത് 69.47 ലക്ഷം രൂപയിലുമാണ്- (മുംബൈ എക്‌സ്‌ഷോറൂം വില).

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

പത്ത് പ്രധാന സവിശേഷതകള്‍-

 1. പാര്‍ക്കിംഗ് പൈലറ്റ്
 2. എയര്‍ബോഡി കണ്‍ട്രോള്‍
 3. ചൗഫര്‍ പാക്കേജ്
 4. റിക്ലൈനര്‍ റിയര്‍ സീറ്റുകള്‍
 5. 64-കളര്‍ ആംമ്പിയന്റ് ലൈറ്റിംഗ്
 6. പനോറാമിക് സ്ലൈഡിംഗ് റൂഫ്
 7. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍
 8. ഹൈ റസല്യൂഷന്‍ 12.3 ഇഞ്ച് മീഡിയ ഡിസ്‌പ്ലേ
 9. 13 സ്പീക്കര്‍, 590W ബര്‍മിസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം
 10. സ്റ്റീയറിംഗ് വീലിലുള്ള ടച്ച് സെന്‍സിറ്റീവ് കണ്‍ട്രോളുകള്‍

വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

മെര്‍സീഡിസ്-ബെന്‍സ്-ഇ-ക്ലാസ്-ലോങ്ങ്-വീല്‍ബേസ് റിവ്യു

ട്രെന്‍ഡിംഗ് ഫോട്ടോ ഗാലറി

മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് കൂപ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍

മാരുതി സ്വിഫ്റ്റ് 2017 ന്റെ കൂടുതല്‍ ചിത്രങ്ങള്‍

മാരുതി സുസൂക്കിയുടെ ഹിറ്റ് മോഡല്‍ ഇഗ്നിസിന്റെ ട്രെന്‍ഡിംഗ് ചിത്രങ്ങള്‍

ടാറ്റയില്‍ നിന്നുള്ള പുത്തന്‍ സബ്‌കോമ്പാക്ട് സെഡാന്‍ ടിഗോറിന്റെ ചിത്രങ്ങള്‍

കൂടുതല്‍... #റിവ്യൂ #review
English summary
Mercedes E Class long wheelbase review and test drive in Malayalam.
Story first published: Saturday, March 18, 2017, 14:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark