'ഇത്തിരി കുഞ്ഞന്‍ ഭീകരന്‍'; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

Written By:

ഇത്തിരി കുഞ്ഞന്‍ മിനി കാറുകള്‍ ഇന്ത്യയില്‍ വന്നിട്ട് ഏറെ കാലമായിട്ടില്ല. ലാളിത്യത്തില്‍ ഒതുങ്ങിയ ആഢംബരം- ഇതാണ് മിനി കൂപ്പറുകളെ ഇന്ത്യന്‍ റോഡുകളുടെ താളമാക്കി മാറ്റിയത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ബ്രിട്ടീഷ് പാരമ്പര്യം ഉയര്‍ത്തി നിരത്തുകളില്‍ പായുന്ന മിനി കൂപ്പര്‍ കാറുകള്‍ ഇന്നും വിസ്മയകാഴചകളാണ്. മിനി ശ്രേണിയില്‍ എന്നും അതിശയിപ്പിക്കുന്ന ജെസിഡബ്ല്യു (ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ്) മോഡലുകള്‍ക്കാണ് ആരാധകര്‍ ഏറെയെന്നതും ശ്രദ്ധേയമാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

എന്താണ് മിനി കൂപ്പര്‍ ജെസിഡബ്ല്യുവിനെ ആള്‍ക്കൂട്ടത്തിന് ഇടയില്‍ വ്യത്യസ്തമാക്കുന്നത്? 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിലൂടെ നമ്മുക്ക് പരിശോധിക്കാം-

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിലേക്ക് കടക്കുന്നതിന് മുമ്പ്, എന്താണ് മിനിയും മിനി കൂപ്പറും തമ്മിലുള്ള വ്യത്യാസം എന്നറിയണ്ടേ?

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

മിനിയുടെ റേസിംഗ് കാര്‍ വേരിയന്റാണ് മിനി കൂപ്പര്‍. നിലവില്‍ കൂപ്പര്‍, കൂപ്പര്‍ എസ് വേരിയന്റുകളിലാണ് മിനി ജെസിഡബ്ല്യു കാറുകള്‍ വന്നെത്തുന്നത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്
  • 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു - ആദ്യ കാഴ്ച

'ഇത്തിരി കുഞ്ഞന്‍ ഭീകരന്‍', എസ് കൂപ്പര്‍ ജെസിഡബ്ല്യുവിനെ വിശേഷപ്പിക്കാന്‍ സാധ്യമായ വാചകങ്ങളില്‍ ഒന്ന്. ബ്ലാക് റേസിംഗ് സ്‌ട്രൈപുകള്‍ക്ക് ഒപ്പമുള്ള വൊള്‍ക്കാനിക് ഓറഞ്ച് കളര്‍ സ്‌കീം, മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിന് നല്‍കുന്നത് പോയ കാലത്തെ ട്രാക്ക് അനുഭൂതിയാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

മിനി കൂപ്പര്‍ എസിന്റെ ജെസിഡബ്ല്യു വര്‍ഷന് മാത്രം എന്താണ് ഇന്ത്യയില്‍ ഇത്ര ആരാധകര്‍ എന്ന ചോദ്യത്തിന് ആദ്യം ലഭിക്കുന്ന ഉത്തരം ഇതേ 'ലുക്ക്' എന്ന് തന്നെയാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ആദ്യ കാഴ്ചയില്‍ കൂപ്പര്‍ എസ് വേരിയന്റ് തന്നെയല്ലേ ഇത് എന്ന് തെറ്റിദ്ധരിക്കപ്പെടാം. പക്ഷെ, ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് ബാഡ്ജ് ഒരുക്കുന്ന 'അതിഭീകരത്വം', മോഡലിനെ മുന്നിട്ട് നിര്‍ത്തുന്നു.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

സിഗ്നേച്ചര്‍ ഡിസൈന്‍ തത്വങ്ങളെ മുറുകെ പിടിക്കുമ്പോഴും കാലാന്തരമായ മാറ്റങ്ങള്‍ ജെസിഡബ്ല്യു എഡിഷനില്‍ വന്നെത്തുന്നൂവെന്നതിന്റെ ഉദ്ദാഹരണമാണ് 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

എസ് ബ്രാന്‍ഡിംഗോട് കൂടിയ ഹെക്‌സഗണല്‍ റേഡിയേറ്റര്‍ ഗ്രില്ലാണ് കൂപ്പര്‍ ഡിസൈനില്‍ ശ്രദ്ധേയമാകുന്നത്. സ്റ്റാന്‍ഡേര്‍ഡ് കൂപ്പറില്‍ നിന്നും മോഡലിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകവും ഇതേ എസ് ബ്രാന്‍ഡിംഗാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

എയര്‍ ഡക്ടറ്റും, മുമ്പ് സൂചിപ്പിച്ച ബ്ലാക് റേസിംഗ് സ്‌ട്രൈപുകളും ആരുടെയും ശ്രദ്ധ പിടിച്ച് പറ്റുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ക്രോം ഫിനിഷിംഗോട് കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഫോഗ് ലാമ്പുകളും കൂപ്പര്‍ ഡിസൈനിനെ മികവുറ്റതാക്കുന്നു.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

വശങ്ങളിലേക്ക് കടക്കുമ്പോഴും ഫ്രണ്ട് ഗ്രില്ലില്‍ നല്‍കിയതിന് സമാനമായ എസ് ബാഡ്ജിംഗാണ് ഇന്‍ഡിക്കേറ്ററുകളിലും മിനി നല്‍കിയിരിക്കുന്നത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

റിയര്‍ എന്‍ഡിലും ക്രോം ഫിനിഷിംഗില്‍ തീര്‍ത്ത ടെയില്‍ ലൈറ്റുകളെയാണ് കൂപ്പറില്‍ മിനി ഒരുക്കിയിരിക്കുന്നത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

യഥാര്‍ത്ഥത്തില്‍ ഡ്യൂവല്‍ ടോണ്‍ ബോഡി കളറിന് ഒപ്പം മോഡലിനെ സ്‌പോര്‍ടിയാക്കുന്ന മറ്റൊരു ഘടകം ക്രോം ലൈനിംഗാണ്. ഫ്രണ്ട് എന്‍ഡ് മുതല്‍ റിയര്‍ എന്‍ഡ് വരെ നീളുന്നതാണ് കൂപ്പറിലെ ക്രോം ലൈനിംഗ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് കിറ്റുകള്‍ നേടിയിട്ടുള്ള മിനി കൂപ്പര്‍ എസില്‍, ജെസിഡബ്ല്യു ബാഡ്ജിംഗും ഇടം നേടുന്നു. ബൂട്ടിലും ഡ്യൂവല്‍ എക്‌സഹോസ്റ്റ് പൈപിലുമാണ് ജെഡിസബ്ല്യു ബാഡ്ജിംഗ് കാണാന്‍ സാധിക്കുക.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ഉയര്‍ന്ന വേഗതയിലും നിയന്ത്രണവും സ്ഥിതയും പുലര്‍ത്തുന്നതിനായി മിനി കൂപ്പര്‍ എസില്‍ ഒരുങ്ങിയിരിക്കുന്നത് 16 ഇഞ്ച് അലോയ് വീലുകളാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

റിയര്‍ പാര്‍ക്കിംഗ് ക്യാമറയുടെ അഭാവം ഒരല്‍പം നിരാശപ്പെടുത്തുന്നുണ്ട് എങ്കിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ ഒരു പരിധിവരെ അത് പരിഹരിക്കുന്നു.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

98 mm നീളവും, 44 mm വീതിയും, 7 mm ഉയരവും 2017 എഡിഷനില്‍ മിനി വര്‍ധിച്ചിപ്പിച്ചിട്ടുണ്ട്. മുന്‍ വേര്‍ഷനെ അപേക്ഷിച്ച് 28 mm അധിക നീളമുള്ള വീല്‍ബേസിന് വലുപ്പമേറിയ ട്രാക്ക് വിഡ്ത് നല്‍കാനും മിനി ശ്രദ്ധ നല്‍കിയിട്ടുണ്ട്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്
  • 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു- ഉള്‍ക്കാഴ്ച

ക്യാബിനിലേക്ക് ശ്രദ്ധ തിരിച്ചാല്‍ ആദ്യ കണ്ണെത്തുക ബ്ലാക് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയില്‍ ഒരുങ്ങിയിരിക്കുന്ന സ്‌പോര്‍ട്‌സ് സീറ്റുകളിലേക്കാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

സാങ്കേതികതയ്ക്ക് അമിത പ്രാധാന്യം നല്‍കുന്ന മിനി, പക്ഷെ, സീറ്റുകളില്‍ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് സംവിധാനം ഒരുക്കിയിട്ടില്ല എന്നത് കൗതുകമുണര്‍ത്തും.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

3 ഡോര്‍ ഹാച്ച്ബാക്ക് ടാഗോടെ വന്നെത്തുന്ന മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിന്റെ റിയര്‍ സീറ്റില്‍ കടക്കുന്നത് ഒരല്‍പം ശ്രമകരമാണ്. കാരണം, ആകെ രണ്ട് ഡോറുകള്‍ മാത്രമാണ് കൂപ്പറിലുള്ളത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

പിന്നില്‍ ലെഗ്‌റൂമിന്റെ അഭാവം ഉയരമുള്ള യാത്രക്കാരെ ഒരല്‍പം ബുദ്ധിമുട്ടിച്ചേക്കാം. അതേസമയം, ചൈല്‍ഡ് സീറ്റുകള്‍ക്കായുള്ള ISOFIX ക്രമീകരണവും റിയര്‍ സീറ്റുകളില്‍ ലഭ്യമാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

മിനി കണ്‍ട്രോളറിലൂടെ നാവിഗേഷന്‍, എന്‍ടര്‍ടെയ്ന്‍മെന്റ്, ടെലിഫോണ്‍ ഉള്‍പ്പെടെയുള്ളവ ക്രമീകരിക്കാന്‍ സാധിക്കും.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

8.8 ഇഞ്ച് TFT ഡിസ്‌പ്ലേയാണ് കാറില്‍ ഒരുങ്ങിയിരിക്കുന്നത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ഡ്യൂവല്‍ ക്ലൈമറ്റ് കണ്‍ട്രോളും, സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണും സെന്റര്‍ കണ്‍സോളില്‍ മിനി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, പനോരാമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സറുകള്‍, ഓട്ടോമാറ്റിക് ലൈറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളും മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു വില്‍ വന്നെത്തുന്നു.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

9 സ്പീക്കര്‍ ഹര്‍മാന്‍/കര്‍ദോന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം, മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിന്റെ സ്‌പോര്‍ടിംഗ് ലെവലിനെ വര്‍ധിപ്പിക്കും എന്നതിലും യാതൊരു സംശയവുമില്ല.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്
  • 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു- കരുത്ത്

ബോണറ്റിന് കീഴെ കാറില്‍ മിനി നല്‍കിയിരിക്കുന്നത് 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ട്വിന്‍ പവര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനെയാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

212 bhp കരുത്തും, 320 Nm torque ഉത്പാദിപ്പിക്കുന്നതാണ് മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യുവിന്റെ എഞ്ചിന്‍.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ഇസിയുവില്‍ വരുത്തിയിരിക്കുന്ന റീമാപിംഗും, എയര്‍ ഫില്‍ട്ടര്‍ അപ്ഗ്രഡേഷനും, ബട്ടര്‍ഫ്‌ളൈ വാല്‍വോട് കൂടിയ എക്‌സഹോസ്റ്റ് കിറ്റുമെല്ലാമാണ് സാധാരണ കൂപ്പര്‍ എസില്‍ നിന്നും 2017 കൂപ്പര്‍ എസ് ജെസിഡബ്ല്യുവിനെ മാറ്റി നിര്‍ത്തുന്നത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

റിമോട്ട് കണ്‍ട്രോളിലൂടെയാണ് എക്‌സഹോസ്റ്റ് സംവിധാനത്തെ നിയന്ത്രിക്കാന്‍ സാധിക്കുക.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

റിമോട്ട് കണ്‍ട്രോള്‍ ബട്ടണ്‍ രണ്ട് തവണ അമര്‍ത്തിയാല്‍ എക്‌സഹോസ്റ്റിലെ ബട്ടര്‍ഫ്‌ളൈ വാല്‍വ് തുറക്കപ്പെടും. അതോടെ 'ഭീകരന്‍, അതിഭീകരനാ'വുകയാണ്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മോഡലില്‍ മിനി ഒരുക്കിയിരിക്കുന്നത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

കേവലം 5.8 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കൂപ്പറിന് സാധിക്കും.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ഗ്രീന്‍, മിഡ്, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളാണ് കാറില്‍ ലഭിക്കുന്നത്. ഗ്രീന്‍ മോഡില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുമ്പോള്‍, സ്‌പോര്‍ട് മോഡില്‍ ഉയര്‍ന്ന കരുത്ത് ലഭിക്കുന്നു.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

മണിക്കൂറില്‍ 235 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ പ്രാപ്തമാണ് 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എയര്‍ബാഗുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങളും മോഡലില്‍ മിനി നല്‍കിയിട്ടുണ്ട്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

3410000 രൂപ വിലയിലാണ് (ദില്ലി എക്‌സ്‌ഷോറൂം വില) 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ലഭ്യമാകുന്നത്. സാധാരണ കൂപ്പര്‍ എസ് വേരിയന്റിനെക്കാളും രണ്ട് ലക്ഷം രൂപ വില വര്‍ധനവിലാണ് ജെസിഡബ്ല്യു വേരിയന്റ് വന്നെത്തുന്നത്.

ഇത്തിരി കുഞ്ഞന്‍ ഭീകരന്‍; 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ടെസ്റ്റ് ഡ്രൈവ്

ആധുനിക സാങ്കേതികതയില്‍ ഊന്നിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത് എങ്കില്‍ 2017 മിനി കൂപ്പര്‍ എസ് ജെസിഡബ്ല്യു ഗരാജിലേക്കുള്ള മികച്ച ഓപ്ഷനാണ്.

കൂടുതല്‍... #റിവ്യൂ #review
English summary
2017 Mini Cooper S JCW Test Drive. Read in Malayalam.
Story first published: Thursday, May 4, 2017, 13:56 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark