കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

Written By:

15 വര്‍ഷം മുമ്പ് ആദ്യ എസ്‌യുവി കയെനിലൂടെ ആരാധകരെ പോര്‍ഷെ ഞെട്ടിച്ചു. പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷം കയെന് കൂട്ടായി മക്കാനെയും എസ്‌യുവി നിരയില്‍ പോര്‍ഷെ എത്തിച്ചു.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

എന്നാല്‍ ഇന്ത്യയില്‍ ഇന്നും പോര്‍ഷെ പളുങ്ക് പാത്രം പോലെയാണ് പോര്‍ഷെ എസ്‌യുവികള്‍ സ്വീകരിക്കപ്പെടുന്നത്. പോര്‍ഷെ ബാഡ്‌ജോ, വിലയോ? കാരണമെന്തായാലും ആഢംബര എസ് യുവിയെ ഓഫ്‌റോഡിംഗ് ട്രാക്കിലേക്ക് കൊണ്ടുവരാന്‍ ഉപഭോക്താക്കള്‍ ഇന്നും ഒരുക്കമല്ല.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

ഇവിടെയാണ് കയെനും മക്കാനുമെതിരെ ചോദ്യചിഹ്നം ഉയരുന്നതും. ഓഫ്‌റോഡിന് പ്രാപ്തമാണോ പോര്‍ഷെയുടെ എസ്‌യുവികള്‍? കണ്ടെത്താം-

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

242 bhp കരുത്തും 550 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് കയെന്റെ പവര്‍ഹൗസ്. മറുവശത്ത് മക്കാന് കരുത്തേകുന്നത് 248 bhp യും 350 Nm torque ഉം നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

ഇരു എസ്‌യുവികളിലും ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഓഫ്-റോഡ് മോഡും പോര്‍ഷെ നല്‍കിയിട്ടുണ്ട്. ഇരു മോഡലിലും എയര്‍സസ്‌പെന്‍ഷന്‍ വഴി 40 mm വരെ റൈഡ് ഹൈറ്റ് ഉയര്‍ത്താന്‍ സാധിക്കും.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

മക്കാനില്‍ ബട്ടണ്‍ മുഖേനയും, കയെനില്‍ സ്വിച്ച് മുഖേനയുമാണ് ഇത് പ്രാവര്‍ത്തികമാവുക എന്ന് മാത്രം.

ഓഫ്-റോഡിംഗിനായി പ്രത്യേകം ക്രമീകരിച്ച പോര്‍ഷെ ടോര്‍ഖ് വെക്ടറിംഗ് പ്ലസും, പോര്‍ഷെ സ്റ്റബിലിറ്റി മാനേജ്‌മെന്റും എസ്‌യുവികളുടെ പ്രകടനം ട്രാക്കിന് പുറത്തും മികവുറ്റതാക്കുന്നു.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

കൂടാതെ ഏതെങ്കിലും ഒരു ആക്‌സിലിലേക്ക് മാത്രമായി 100 ശതമാനം ടോര്‍ഖ് ലഭ്യമാക്കാന്‍ പോര്‍ഷെ ട്രാക്ഷന്‍ മാനേജ്‌മെന്റ് അവസരം ഒരുക്കുന്നു. ദുര്‍ഘടമായ ഓഫ്‌റോഡ് ട്രാക്കുകളില്‍ ഇരു എസ്‌യുവികളും അനായാസമാണ് മുന്നേറിയത്.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

കുത്തനെയുള്ള കയറ്റിറക്കങ്ങളില്‍ പോര്‍ഷെ കയെനും മക്കാനും മികവ് പുലര്‍ത്തുമോ എന്ന സംശയം തുടക്കം മുതല്‍ക്കെയുണ്ടായിരുന്നു.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

എന്നാല്‍ ഹില്‍ ഹോള്‍ഡ് ഫീച്ചറിന്റെ പശ്ചാത്തലത്തില്‍ കുത്തനെയുള്ള കയറ്റം കീഴടക്കി പോര്‍ഷെ എസ്‌യുവികള്‍ കരുത്ത് വെളിപ്പെടുത്തി. ബ്രേക്ക് പെഡല്‍ മുഴുവന്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഇരു എസ്‌യുവികളും കയറ്റത്തിന്റെ പാതി വഴിയില്‍ നില്‍ക്കുകയായിരുന്നു.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

കുത്തനെയുള്ള കയറ്റമായിരുന്നിട്ടും ഒരിക്കല്‍ പോലും കാറുകള്‍ പിന്നോട്ട് പോയില്ല എന്നതാണ് ശ്രദ്ധേയം. തുടര്‍ന്ന് ആക്‌സിലറേഷനൊപ്പം പോര്‍ഷെകള്‍ സാവധാനം മുന്നോട്ട് നീങ്ങി.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

കുന്ന് കയറിയ പോര്‍ഷെകളെ കാത്തിരുന്നത് വലിയ കുഴികള്‍ നിറഞ്ഞ ട്രാക്കായിരുന്നു. സാധാരണ കാറുകളുടെ ആക്‌സില്‍ തകര്‍ക്കാന്‍ പോന്ന കുഴികളെ ഭേദപ്പെട്ട രീതിയിലാണ് പോര്‍ഷെകള്‍ നേരിട്ടത്.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

പിന്നാലെ വന്നെത്തിയ 30 ഡിഗ്രി ചരിവുള്ള ട്രാക്കിനെയും അതിശയിപ്പിക്കും വിധമാണ് കയെനും മക്കാനും പിന്തള്ളിയത്. കൂടുതല്‍ ഗ്രിപ്പ് ലഭിച്ച ടയറുകളിലേക്ക് കരുത്ത് പകര്‍ന്നാണ് പോര്‍ഷെകള്‍ ഇവിടെ മുന്നേറിയത്.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

കുത്തനെയുള്ള ഇറക്കത്തിലും പോര്‍ഷെ ഹില്‍ കണ്‍ട്രോള്‍ സംവിധാനം എസ്‌യുവികളില്‍ കരുത്ത് പകര്‍ന്നു. വേഗത നിയന്ത്രിച്ച്, വീല്‍ ലോക്ക് ചെയ്യപ്പെടാതെ എബിഎസ് സജ്ജമാക്കിയാണ് പോര്‍ഷെ ഹില്‍ കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം
  • 'പോര്‍ഷെയില്‍ നിന്നും എസ്‌യുവിയോ?'

എസ്‌യുവി വിപണിയിലേക്ക് കൈകടത്തിയ പോര്‍ഷെ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ചിത്രം വ്യത്യസ്തമാണ്.

കയെനും മക്കാനും ആഢംബരം മാത്രമോ? — പോര്‍ഷെ എസ്‌യുവികളിലൂടെ ഒരു പഠനം

ആഢംബരം തുളുമ്പുന്ന ഇന്റീരിയറിനൊപ്പം അതിശയിപ്പിക്കുന്ന ഓഫ്-റോഡിംഗ് കരുത്താണ് കയെനും മക്കാനും ഉള്ളില്‍ പോര്‍ഷെ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍... #റിവ്യൂ
English summary
Going Off-Road In A Porsche Cayenne And Macan — Putting The Sport In SUV. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark