സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

Written By:

7-സീറ്റര്‍ എസ്‌യുവികളിലേക്കുള്ള സ്‌കോഡയുടെ ആദ്യ ചുവട് വെയ്പാണ് കൊഡിയാക്ക് (Kodiaq). അലാസ്‌കന്‍ ദ്വീപില്‍ കാണപ്പെടുന്ന കൊഡിയാക്ക് (Kodiak) കരടിയില്‍ നിന്നുമാണ് എസ്‌യുവിക്കുള്ള പേര് സ്‌കോഡ കണ്ടെത്തിയത്.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കൊഡിയാക്ക് അവതരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും എസ്‌യുവി ഇന്ത്യന്‍ തീരമണഞ്ഞിരിക്കുകയാണ്. ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും അടക്കി വാഴുന്ന എസ്‌യുവി നിരയിലേക്കുള്ള കൊഡിയാക്കിന്റെ കടന്നു വരവ് സ്‌കോഡയുടെ പ്രതീക്ഷ കാക്കുമോ? ഫാമിലി എസ്‌യുവിയായി കൊഡിയാക്കിനെ സമീപിക്കാന്‍ സാധിക്കുമോ? കണ്ടെത്താം —

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എക്‌സ്റ്റീരിയര്‍

കാഴ്ചയില്‍ സൗമ്യനാണ് സ്‌കോഡ കൊഡിയാക്ക്. എന്നാല്‍ അടുത്ത് നിന്ന് നോക്കിയാല്‍ കൊഡിയാക്ക് ഇത്ര വലുതാണോ എന്ന ചോദ്യവും ഉയരും. 4697 mm നീളവും, 1882 mm വീതിയും, 1665 mm ഉയരവുമാണ് കൊഡിയാക്കിനുള്ളത്.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ക്രോം ലൈനിംഗ് നേടിയ സ്‌കോഡയുടെ സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്‍, ഡെയ്‌ടൈം റണ്ണിംഗ് എല്‍ഇഡി ലൈറ്റുകള്‍ക്ക് ഒപ്പമുള്ള ഫുള്‍-എല്‍ഇഡി ചെക്ക് ക്രിസ്റ്റല്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ കൊഡിയാക്കിന് ബോള്‍ഡ് ആന്‍ഡ് അഗ്രസീവ് മുഖം നല്‍കുന്നു.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പുതിയ ഒക്ടാവിയയില്‍ നിന്നും കടമെടുത്തതാണ് ബോണറ്റ്. വലിയ എയര്‍ ഡാമുകളാണ് ഫ്രണ്ട് ബമ്പറില്‍ ഇടംപിടിക്കുന്നതും. 18 ഇഞ്ച് അലോയ് വീലുകളെ ഉള്‍ക്കൊള്ളുന്ന സ്‌ക്വയേര്‍ഡ് വീല്‍ ആര്‍ച്ചുകളാണ് സൈഡ് പ്രൊഫൈലിന്റെ ശ്രദ്ധാ കേന്ദ്രം.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഹെഡ്‌ലാമ്പുകളെയും ടെയില്‍ ലാമ്പുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൈഡ് ലൈനുകളും ഡിസൈന്‍ ഭാഷയെ എടുത്തു കാണിക്കുന്നു. C-Shaped എല്‍ഇഡി ടെയില്‍ ലൈറ്റുകളും, ഒരല്‍പം പുറത്തേക്ക് ചിന്നി നില്‍ക്കുന്ന റിയര്‍ വിന്‍ഡ് സ്‌ക്രീനും പിന്‍വശത്തിന് '3D ഇഫക്ട്' നല്‍കുന്നുണ്ട്.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

റിയര്‍ ബമ്പറിന് കീഴില്‍ ഒരുങ്ങിയിട്ടുള്ള സെന്‍സറുകള്‍ ഉപയോഗിച്ച് ബൂട്ട് താനെ തുറക്കാം. 270 ലിറ്ററാണ് സ്‌കോഡ കൊഡിയാക്കിന്റെ ബൂട്ട് കപ്പാസിറ്റി.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മൂന്നാം നിര സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി 630 ലിറ്ററായി വര്‍ധിപ്പിക്കാനും സാധിക്കും. ബൂട്ട് കപ്പാസിറ്റി ഇനിയും വേണമെന്നുണ്ടെങ്കില്‍, മധ്യനിര സീറ്റുകള്‍ മടക്കി 2005 ലിറ്ററായി ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിക്കാം.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇന്റീരിയര്‍

ഇന്ത്യന്‍ സ്‌കോഡകള്‍ക്കുള്ള പതിവ് ഡാര്‍ക്ക് ഗ്രെയ്-ബീജ് ഇന്റീരിയര്‍ കളര്‍ സ്‌കീമാണ് കൊഡിയാക്കും പിന്തുടരുന്നത്. വിശാലമായ അകത്തളമാണ് കൊഡിയാക്കില്‍ സ്‌കോഡ ഒരുക്കിയിരിക്കുന്നതും.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ലമ്പര്‍ സപ്പോര്‍ട്ടോട് കൂടിയുള്ളതാണ് കൊഡിയാക്കിന്റെ മുന്‍നിര സീറ്റുകള്‍. അതേസമയം, കട്ടിയേറിയ D-Pillar ന്റെ പശ്ചാത്തലത്തില്‍ പിന്‍വശത്തേക്കുള്ള കാഴ്ച ഒരല്‍പം ബുദ്ധിമുട്ടേറിയതാണ്.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ആവശ്യത്തിന് ലെഗ്‌റൂം, ഹെഡ്‌റൂം സ്‌പെയ്‌സ് നല്‍കാന്‍ കൊഡിയാക്കിന് സാധിച്ചിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, സാറ്റലൈറ്റ് നാവിഗേഷന്‍ എന്നീ കണക്ടിവിറ്റികള്‍ക്ക് ഒപ്പമുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് കൊഡിയാക്ക് ഇന്റീരിയറിലെ പ്രധാന വിശേഷം.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

12 സ്പീക്കര്‍ 750W കാന്‍ടണ്‍ ഓഡിയോ സിസ്റ്റവുമായാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ബന്ധപ്പെട്ടിരിക്കുന്നത്. വലിയ പനാരോമിക് സണ്‍റൂഫ്, മള്‍ട്ടിപ്പിള്‍ സ്റ്റോറേജ് സ്‌പെയ്‌സുകള്‍, പത്ത് വിവിധ നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗ്, മൂന്ന് 12V ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, യുഎസ്ബി, AUX കണക്ടിവിറ്റി എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ട്രൈ-സോണ്‍ എയര്‍ കണ്ടീഷണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് ക്യാമറകള്‍, സെന്‍സറുകള്‍ക്ക് ഒപ്പമുള്ള ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവയും കൊഡിയാക്കില്‍ സ്‌കോഡ ഒരുക്കിയിരിക്കുന്ന മറ്റു ഫീച്ചറുകളാണ്.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ യാതെരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറല്ലെന്ന സന്ദേശമാണ് കൊഡിയാക്കിലൂടെ സ്‌കോഡ നല്‍കുന്നത്. 9 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ് ഫംങ്ഷനോടെയുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് കൊഡിയാക്കിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എഞ്ചിന്‍ മികവ്

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് സ്‌കോഡ കൊഡിയാക്കില്‍ ഒരുങ്ങുന്നത്.

Tested Skoda Kodiaq Style 2.0 TDI AT 4x4
Est. Price (ex-showroom) Rs 30 lakh
Engine Turbocharged 2.0-litre four-cylinder diesel
Gearbox 7-speed DSG Automatic
Power 148bhp @ 3,500–4,000rpm
Torque 340Nm @ 1,750–3,000rpm
Fuel Tank Capacity 63 litres
Mileage (ARAI) 16.25kpl
Ground Clearance 188mm
സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

3500-4000 rpm ല്‍ 148 bhp കരുത്തും, 1750-3000 rpm ല്‍ 340 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1968 സിസി എഞ്ചിനില്‍ DQ500 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. 16.25 ലിറ്ററാണ് സ്‌കോഡ് കൊഡിയാക്ക് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇക്കോ, നോര്‍മല്‍, സ്‌പോര്ട്, ഇന്‍ഡിവീജ്വല്‍, സ്‌നോ എന്നിങ്ങനെ മള്‍ട്ടിപ്പിള്‍ ഡ്രൈവിംഗ് മോഡുകളാണ് കൊഡിയാക്കില്‍ ഒരുങ്ങിയിട്ടുള്ളത്. സുഗമമായ ഗിയര്‍ഷിഫ്റ്റിംഗാണ് 7-സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് കാഴ്ചവെക്കുന്നതും.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മോണോകോഖ് ചാസിയില്‍ ഒരുങ്ങുന്ന സ്‌കോഡ കൊഡിയാക്കില്‍ ബോഡി റോള്‍ ഏറെ കുറവാണ് എന്നതും ശ്രദ്ധേയം.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സ്‌കോഡ കൊഡിയാക്ക് വാങ്ങണമോ?

സമകാലിക യൂറോപ്യന്‍ സങ്കല്‍പമാണ് സ്‌കോഡ കൊഡിയാക്ക് പിന്തുടരുന്നത്. അതിനാല്‍ തന്നെ തടിച്ച് കൊഴുത്തുരുണ്ട ഇന്ത്യന്‍ എസ്‌യുവികള്‍ക്ക് ഇടയില്‍ നിന്നും ഒരല്‍പം വേറിട്ട മുഖമാണ് കൊഡിയാക്കിന് ലഭിച്ചിട്ടുള്ളതും.

സ്‌കോഡ കൊഡിയാക്ക് എന്ന താരോദയം; ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പ്രീമിയം എസ്‌യുവിയാണ് വാങ്ങാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ സ്ഥിരം ഓപ്ഷനുകള്‍ക്ക് പകരം തെരഞ്ഞെടുക്കാവുന്ന ഒരു വ്യത്യസ്ത മോഡലാണ് സ്‌കോഡ കൊഡിയാക്ക്.

കൂടുതല്‍... #review #skoda #സ്കോഡ #റിവ്യൂ
English summary
Skoda Kodiaq Review - The Big Bear You’ll Want To Invite Home. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark