അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; ഫസ്റ്റ് ഡ്രൈവ് റിവ്യു

By Dijo Jackson

മെര്‍സിഡീസ് അടക്കിവാഴുന്ന ഇന്ത്യന്‍ ആഢംബര ശ്രേണിയില്‍ സ്‌കോഡ ഒക്ടാവിയ ഇന്നും ശക്തമായ സാന്നിധ്യമാണ്. കാരണം, ആഢംബരം എന്തെന്ന് ഇന്ത്യന്‍ ജനത അനുഭവിച്ചറിഞ്ഞത് സ്‌കോഡ ഒക്ടാവിയയിലൂടെയാണ്.

റോഡിലൂടെ ചീറിപായുന്ന മെര്‍സിഡീസിലും ഇന്ത്യന്‍ ജനതയ്ക്ക് പരിചയം, താന്‍ തൊട്ടും തലോടിയും അറിഞ്ഞ സ്‌കോഡ ഒക്ടാവിയയെയാണ്. ചെക്ക് നിര്‍മ്മാതാക്കളുടെ ഏറ്റവും ജനപ്രചാരം നേടിയ മോഡല്‍ കൂടിയാണ് ഒക്ടാവിയ.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

2002 ലാണ് ചെക്ക് നിര്‍മ്മാതാക്കളായ സ്‌കോഡ, ഒക്ടാവിയയെ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. വരവിന് പിന്നാലെ സ്‌കോഡ ഒക്ടാവിയ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇടയില്‍ വന്‍പ്രചാരം നേടി.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

ഒക്ടാവിയയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍, രണ്ടാം തലമുറ ഒക്ടാവിയയെ വെറുമൊരു അപ്ഡേറ്റ് എന്നതിലുപരി, വേറിട്ട ഒരു മോഡലായി സ്‌കോഡ അവതരിപ്പിച്ചു. അങ്ങനെ സ്‌കോഡ ലൊറയും ഇന്ത്യയില്‍ എത്തി.

Recommended Video

2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

2013 ലാണ് നിലവിലെ ഒക്ടാവിയയെ ഇന്ത്യയില്‍ സ്‌കോഡ ലഭ്യമാക്കിയത്. പിന്നീട് 2017 ജനുവരിയില്‍, വിയന്നയില്‍ വെച്ചാണ് ഒക്ടാവിയ ഫെയ്സ് ലിഫ്റ്റിനെ സ്‌കോഡ ആദ്യമായി അവതരിപ്പിച്ചത്.

നീണ്ട കാലത്തിന് ശേഷം 2017 ഒക്ടാവിയ ഇന്ത്യയിലേക്ക് ചുവട് വെയ്ക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് സ്‌കോഡ ഉള്‍പ്പെടുത്തിയിരിക്കുന്നത്? പ്രീമിയം മുഖം തുടരാന്‍ 2017 സ്‌കോഡ ഒക്ടാവിയക്ക് സാധിക്കുന്നുണ്ടോ? പരിശോധിക്കാം.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

എക്‌സ്റ്റീരിയര്‍

പുതുമയേറിയ ഫ്രണ്ട് എന്‍ഡാണ് 2017 ഒക്ടാവിയയുടെ ഏറ്റവും വലിയ സവിശേഷത. പുതിയ ക്വാഡ് അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ആദ്യ കാഴ്ചയില്‍ ഒരല്‍പം കൗതുകമുണര്‍ത്തും.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

ഗ്ലോസി ബ്ലാക് ബട്ടര്‍ഫ്‌ളൈ ഗ്രില്ലും, വെട്ടിയൊതുക്കിയ ബോണറ്റ് ഘടനയും, സൈഡ് മിററുകളും, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും 2017 ഒക്ടാവിയ്ക്ക് പ്രൗഢ ഗാംഭീര്യത നല്‍കുന്നു.

വിവിധ ലൈറ്റിംഗ് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍. ഗ്രില്ലിനോട് ചേര്‍ന്ന ഹെഡ്‌ലാമ്പുകളില്‍ ഹൈ ബീം ലൈറ്റ് യൂണിറ്റും, വശങ്ങളോട് ചേര്‍ന്ന ഹെഡ്‌ലാമ്പുകളില്‍ ലോ ബീം ലൈറ്റ് യൂണിറ്റും ഉള്‍പ്പെടുന്നു.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

പുതുക്കിയ ഫ്രണ്ട ബമ്പറിന് ലഭിച്ച ക്രോം ലൈനിംഗ്, ഫ്രണ്ട് എയര്‍ഡാമിനെ വേറിട്ട് നിര്‍ത്തുന്നു. ബമ്പറില്‍ ഇടംപിടിക്കുന്ന ഫോഗ് ലാമ്പുകള്‍ കോര്‍ണറിംഗ് ലാമ്പായും പ്രവര്‍ത്തിക്കുന്നു.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

ഹെഡ്‌ലാമ്പുകളെയും ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന ക്യാരക്ടര്‍ ലൈനാണ് സൈഡ് പ്രൊഫൈലില്‍ ശ്രദ്ധേയം. ഗുഡ്ഇയറില്‍ നിന്നുള്ള 205/55 R16 ടയറുകളാണ് 16 ഇഞ്ച് അലോയ് വീലില്‍ സാന്നിധ്യമറിയിക്കുന്നത്.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

മുന്‍മോഡലിനെ അപേക്ഷിച്ച് സ്‌കോഡ ഒക്ടാവിയയുടെ റിയര്‍ എന്‍ഡ് ഏറെ വീതിയേറിയതാണ്. വലുപ്പമേറിയ റിയര്‍ ട്രാക്കാണ് ഇതിന് കാരണവും. പുതുക്കിയ എല്‍ഇഡി ടെയില്‍ ലാമ്പുകളില്‍ സാന്നിധ്യമറിയിക്കുന്ന C-Shaped ഇല്യൂമിനേഷന്‍ പാറ്റേണാണ് റിയര്‍ എന്‍ഡ് ഫീച്ചറില്‍ ശ്രദ്ധേയം.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

590 ലിറ്ററാണ് ബൂട്ട്കപ്പാസിറ്റി. 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍ മടക്കിയാല്‍, 1580 ലിറ്ററായി ബൂട്ട്കപ്പാസിറ്റി വര്‍ധിപ്പിക്കാം.

ഇന്റീരിയര്‍

മുന്‍തലമുറ ഒക്ടാവിയക്ക് സമാനമായ ടൂ-ടോണ്‍ ബീജ്, ബ്ലാക് ഇന്റീരിയറാണ് പുതിയ ഒക്ടാവിയക്കും ലഭിക്കുന്നത്.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

വലുപ്പമേറിയ സീറ്റുകളില്‍ ഡബിള്‍ സ്റ്റിച്ചിംഗോട് കൂടിയ ലെതര്‍ അപ്‌ഹോള്‍സ്റ്ററി ഇടംപിടിക്കുന്നു. 12 തരത്തില്‍ ക്രമീകരിക്കാവുന്നതാണ് ഡ്രൈവര്‍ സീറ്റ്. ആവശ്യമായ ലെഗ്‌റൂം, നീറൂം എന്നിവ റിയര്‍ സീറ്റുകള്‍ നല്‍കുന്നുണ്ട്.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

റിയര്‍ എസി വെന്റുകള്‍, ഡ്യൂവല്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ റിയര്‍ സീറ്റ് യാത്രക്കാര്‍ക്കായുള്ള ഫീച്ചറുകളാണ്. പത്ത് വിവിധ കളര്‍ ഓപ്ഷനുകളാണ് ആംബിയന്റ് ലൈറ്റിംഗിന്റെ ഭാഗമാകുന്നത്.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയര്‍ ഫീച്ചറുകളിലെ ഹൈലൈറ്റ്. സാറ്റലൈറ്റ് നാവിഗേഷന്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് ഉള്‍പ്പെടുന്ന കണക്ടിവിറ്റി ഓപ്ഷനും 2017 ഒക്ടാവിയയില്‍ ലഭ്യമാണ്.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

സ്മാര്‍ട്ട് ഫോണ്‍ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തെ നിയന്ത്രിക്കാവുന്ന ബോസ് കണക്ട് ആപ്പും സ്‌കോഡ ലഭ്യമാക്കുന്നുണ്ട്. ഓട്ടോമാറ്റിക് സണ്‍റൂഫ്, ഡ്യൂവല്‍-സോണ്‍ എസി, പുതുമയാര്‍ന്ന സ്റ്റീയറിംഗ് വീല്‍, ഗ്ലോവ്‌ബോക്‌സ്, പഡില്‍ ലാമ്പുകള്‍, കീലെസ് എന്‍ട്രി, സുപ്പേര്‍ബില്‍ നിന്നും കടമെടുത്ത ഡയലുകള്‍ എന്നിവയാണ് 2017 ഒക്ടാവിയയിലെ ഫീച്ചറുകള്‍.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സിസ്റ്റമാണ് മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. ഗിയര്‍ സെലക്ടറിന് സമീപമുള്ള ബട്ടണ്‍ മുഖേനയാണ് ഓട്ടോമാറ്റിക് പാര്‍ക്കിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക. ഡ്രൈവറുടെ സഹായമില്ലാതെ പാര്‍ക്ക് ചെയ്യാന്‍ 2017 ഒക്ടാവിയ്ക്ക് സാധിക്കും.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

സുരക്ഷ

എട്ട് എയര്‍ബാഗുകള്‍, ഇബിഡിയ്ക്ക് ഒപ്പമുള്ള എബിഎസ്, ഹില്‍ഹോള്‍ഡ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉള്‍പ്പെടുന്നതാണ് 2017 ഒക്ടാവിയയുടെ സുരക്ഷാമുഖം.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

അപകടവേളയില്‍, ആഘാതം കുറയ്ക്കുന്നതിനായി മള്‍ട്ടി-കൊളീഷന്‍ ബ്രേക്കിംഗ് സിസ്റ്റവും ഒക്ടാവിയയില്‍ ഒരുങ്ങുന്നു. കൂടാതെ, അപകടത്തില്‍ ഉള്‍പ്പെട്ടാല്‍ ഉടനടി എഞ്ചിനിലേക്കുള്ള ഇന്ധനവിതരണവും ഒക്ടാവിയ തടസപ്പെടുത്തും.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

എഞ്ചിന്‍, പെര്‍ഫോര്‍മന്‍സ്, മൈലേജ്

മെക്കാനിക്കല്‍ മുഖത്ത് 2017 ഒക്ടാവിയക്ക് ഏറെ മാറ്റങ്ങളില്ല. മുന്‍മോഡലില്‍ ഉള്‍പ്പെട്ട ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുകളാണ് 2017 ഒക്ടാവയിക്കുമുള്ളത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനുകളും, ഒരു ഡീസല്‍ എഞ്ചിന്‍ വേര്‍ഷനുമാണ് 2017 സ്‌കോഡ ഒക്ടാവിയയില്‍ ലഭ്യമാകുന്നതും.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുന്നു. 141 bhp കരുത്തും 320 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

21 കിലോമീറ്ററാണ് ഡീസല്‍ വേര്‍ഷന്‍ ഒക്ടാവിയ നല്‍കുന്ന ഇന്ധനക്ഷമത (മാനുവല്‍ ഗിയര്‍ബോക്‌സ്). 19.5 കിലോമീറ്ററാണ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ഒക്ടാവിയ ഡീസല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നത്. 16.7 കിലോമീറ്ററാണ് മോഡലിന്റെ ഇന്ധനക്ഷമത.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

178 bhp കരുത്തും 350 Nm torque ഉം ഏകുന്ന 1.8 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനില്‍ ഇടംപിടിക്കുന്നത്, 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമാണ്. 15.1 കിലോമീറ്ററാണ് മോഡല്‍ നല്‍കുന്ന ഇന്ധനക്ഷമത.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

1250 rpm ല്‍ തന്നെ എഞ്ചിന്‍ വളരെ സ്മൂത്താണ്. 5000 rpm വരെ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ സുഗമമായി തുടരും. 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സിന്റെ കാര്യവും വ്യത്യസ്തമല്ല. സുഗമമായ ഗിയര്‍ഷിഫ്റ്റിംഗാണ് 2017 ഒക്ടാവിയ നല്‍കുന്നത്.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

പാഡില്‍ ഷിഫ്റ്റുകളും മോഡലില്‍ സാന്നിധ്യമറിയിക്കുന്നു.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

2017 ഒക്ടാവിയ വിലയും എതിരാളികളും

15,49,405 രൂപ ആരംഭവിലയിലാണ് ബേസ് 1.4 ലിറ്റര്‍ പെട്രോള്‍ വേരിയന്റ് എത്തുന്നത്. 22,89,573 രൂപ വിലയിലാണ് 6-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോട് കൂടിയ ഡീസല്‍ ടോപ് വേരിയന്റ് ഒരുങ്ങുന്നതും.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

ടൊയോട്ട കൊറോള ആള്‍ട്ടിസ് (14.88 - 18.67 ലക്ഷം രൂപ), ഹ്യുണ്ടായി എലാന്‍ട്ര (12.48 - 18.46 ലക്ഷം രൂപ) മോഡലുകളാണ് 2017 ഒക്ടാവിയയുടെ ഇന്ത്യന്‍ എതിരാളികള്‍.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

Skoda Octavia Petrol Price List

Variant Price Ex-Showroom
Octavia Ambition 1.4 TSI MT Rs 15,49,405
Octavia Style 1.4 TSI MT Rs 17,49,605
Octavia Style 1.8 TSI AT Rs 18,59,429
Octavia Style Plus 1.8 TSI AT Rs 20,89,900

Skoda Octavia Diesel Price List

Variant Price Ex-Showroom
Octavia Ambition 2.0 TDI CR MT Rs 16,89,974
Octavia Style 2.0 TDI CR MT Rs 18,95,608
Octavia Style 2.0 TDI CR AT Rs 20,49,619
Octavia Style Plus 2.0 TDI CR AT Rs22,89,573
അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

Factsheet

Tested Skoda Octavia Style Plus 1.8 TSI AT
Price (ex-showroom) Rs 20,89,900
Engine Turbocharged 1.8-litre four-cylinder petrol
Gearbox 7-speed DSG Automatic
Power 178bhp @ 5,100–6,200rpm
Torque 350Nm @ 1,250–5,000rpm
Fuel Tank Capacity 50 litres
Mileage (ARAI) 15.1kpl
Fuel Tank Range 755km
അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

2017 സ്‌കോഡ ഒക്ടാവിയ വാങ്ങണോ?

കേവലം പ്രീമിയം മുഖം മാത്രമല്ല ഇത്തവണ സ്‌കോഡ ഒക്ടാവിയ കൈവരിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക് പാര്‍ക്കിംഗാണ് 2017 സ്‌കോഡ ഒക്ടാവിയയുടെ തുറുപ്പ് ചീട്ടും.

അടിമുടി മാറിയെത്തുന്ന 2017 സ്‌കോഡ ഒക്ടാവിയ; 1.8 ടിഎസ്‌ഐ AT ഫസ്റ്റ് ഡ്രൈവ് റിവ്യു

ചുരുക്കത്തില്‍, അത്യാധുനിക സാങ്കേതികതയില്‍ ഒരുങ്ങിയ ആഢംബരവും ഡ്രൈവബിലിറ്റിയുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ 2017 സ്‌കോഡ ഒക്ടാവിയ ബെസ്റ്റ് ചോയ്‌സാണ്.

Most Read Articles

Malayalam
കൂടുതല്‍... #റിവ്യൂ #car reviews
English summary
First Drive: 2017 Skoda Octavia 1.8 TSI AT Review in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X