ഫസ്റ്റ് ഡ്രൈവ്; ടാറ്റ ഹെക്സ പോർകളത്തിലേക്ക്!!

Posted By: Super Admin

1991ലായിരുന്നു ടാറ്റമോട്ടേഴ്സ് സിയാറ എന്ന പേരിൽ ആദ്യത്തെ പാസഞ്ചർ കാറിനെ നിരത്തിലെത്തിക്കുന്നത്. അതിനുശേഷം 2008ൽ ലോകത്തിലെ തന്നെ കുറഞ്ഞ നിരക്കിലുള്ള നാനോ വിപണിയിലിറക്കി. ഇന്ത്യയിൽ തന്നെ രൂപകല്പനയും നിർമിക്കുകയും ചെയ്ത ടാറ്റയുടെ ആദ്യ എസ്‌യുവിയായി പിന്നീട് സഫാരി എത്തി. ഇപ്പോൾ ലോകത്തിലെ അഞ്ചാമത് വലിയ കാർ നിർമാതാവായ ടാറ്റ പുതിയ ക്രോസോവർ യൂട്ടിലിറ്റി വാഹനമായ ഹെക്സയുമായി വിപണിപിടിക്കാനൊരുങ്ങുകയാണ്.

ടാറ്റ ഹെക്സ
  

ടൊയോട്ട ഇന്നോവയോട് മത്സരിക്കാൻ വേണ്ടിയായിരുന്നു ആര്യ എന്ന മോഡലിനെ ആദ്യമിറക്കിയത്. എന്നാൽ ടാറ്റയുടെ ഈ ശ്രമം വിഭലമായിരുന്നു. ഹെക്സ എന്ന സെവൻസീറ്റർ ക്രോസോവറിനെ മുൻനിർത്തി ഇന്നോവയ്ക്ക് പകരം ക്രിസ്റ്റയോടുള്ള അങ്കത്തിനുള്ള പുറപ്പാടിലാണ് ടാറ്റ. ഈ ഉത്സവക്കാലത്ത് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതുവർഷമാദ്യമായിരിക്കും ഹെക്സ എത്തുക.

 

ടാറ്റ ഹെക്സ

പുത്തൻ തലമുറ വാഹനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ള ഒരു ഡിസൈൻ ഫിലോസഫിയാണ് ടാറ്റ ഈ വാഹനത്തിൽ പിൻതുടർന്നിട്ടുള്ളത്. ഡേ ടൈം റണ്ണിംഗ് ലാമ്പ് ഉൾപ്പെടുത്തിയിട്ടുള്ള പിന്നിലേക്ക് വലിച്ചുനീട്ടിയതുപോലുള്ള ഹെഡ്‌ലാമ്പാണ് ഹെക്സയുടെ മുഖ്യാകർഷണങ്ങളിൽ ഒന്ന്.

വീതി കൂടിയ ഗ്രില്ല്, ക്യാരക്ടർ ലൈനോടുകൂടിയ ബോണറ്റ്, ഫോഗ് ലാമ്പ് എന്നിവയാണ് മറ്റ് സവിശേഷതകൾ. 19 ഇഞ്ച് അലോയ് വീലുകളും മസിലൻ ആകാരഭംഗി തോന്നിപ്പിക്കുന്ന വീൽ ആർച്ചുകളും, റൂഫ് റെയിലുമാണ് മറ്റൊരു ആകർഷണീയതയായി പറയാവുന്ന ഘടകങ്ങൾ.

ടാറ്റ ഹെക്സ
  

പിൻഭാഗത്ത് എൽഇഡി ടെയിൽലാമ്പും നമ്പർ പ്ലേറ്റിന് മുകളിലായി കട്ടിയേറിയ ക്രോം സ്ട്രിപ്പും ഡ്യുവൽ ക്രോം എക്സോസ്റ്റും നൽകിയിരിക്കുന്നതായി കാണാം. പിൻവശത്തെ പ്രത്യേകതകളിൽ ഉൾപ്പെടുത്താവുന്ന ഫീച്ചറുകൾ ഇത്രമാത്രമാണ്.

ടാറ്റ ഹെക്സ

ലെതർ അപ്ഹോൾസ്ട്രെ, എബോണി ബ്ലാക്ക് കൺസോൾ, 5 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ടാറ്റയുടെ കണക്ട്നെക്സ്റ്റ് നാവിഗേഷൻ സിസ്റ്റം, മികച്ച കംഫർട് നൽകുന്ന സീറ്റുകൾ, വിശാലതയേറിയ അകത്തളം, റിയർവ്യൂ ക്യാമറ, വ്യക്തതയുള്ള പിൻ കാഴ്ചകൾ നൽകുന്ന ഒആർവിഎംമുകൾ എന്നീ സജ്ജീകരണങ്ങളാൽ മികവുറ്റതാണ് ഹെക്സയുടെ അകത്തളം.

ദീർഘദൂര യാത്രയിൽ പോലും ഒട്ടും അസ്വസ്ഥത തോന്നാത്ത തരത്തിലുള്ള സീറ്റ് ക്രമീകരണങ്ങളാണ് ഹെക്സയുടെ പ്രത്യേകതയായി പറയാവുന്നത്.

പിന്നിലെ രണ്ടാം നിര സീറ്റിന് സുഖകരമായി ഇരിക്കുന്നതിനായി ആം റെസ്റ്റും മികച്ച ലെഗ് സ്പേസും നൽകിയിട്ടുണ്ട്. കൂടാതെ ക്രമീകരിക്കാവുന്ന തരത്തിലുള്ളതാണ് ഹെഡ് റെസ്റ്റും.

മൂന്നാം നിര സീറ്റിൽ ഇരിക്കുമ്പോൾ ലെഗ് സ്പേസ് അത്ര തൃപ്തകരമല്ലാതായിട്ടാണ് തോന്നുക എങ്കിലും മികച്ച ഹെഡ് റൂം ആയതിനാൽ ഉയരം കൂടിയ ആൾക്കുകൾക്കും പിന്നിൽ ഇരിക്കുന്നതിൽ പ്രശ്നമുണ്ടാകില്ല.

 

ടാറ്റ ഹെക്സ

മുഖ്യ ഫീച്ചറുകൾ

സ്മാർട് ഫോൺ വഴി നിയന്ത്രിക്കാവുന്ന 8 ഷേഡുകളിലുള്ള മൂഡ് ലൈറ്റ്

ജെബിഎൽ 10 സ്പീക്കർ സിസ്റ്റം

കംഫർട്, ഡൈനാമിക്, റഫ് റോഡ്, ഓട്ടോ എന്നീ ഡ്രൈവ് മോഡുകൾ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 6 ഏസി വെന്റുകൾ

ഫോളോ-മീ ഹോം പ്രോജക്ടർ ഹെഡ്‍ലാമ്പ്

ക്രൂസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെ‌ഡ്‌ലാമ്പ്, റെയിൻ സെൻസറിംഗ് വൈപ്പറുകൾ

സിറ്റിക്കകത്തും ഹൈവേയിലും മികച്ച ഡ്രൈവിംഗ് അനുഭൂതിയാണ് ഹെക്സ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സുള്ളതുകാരണം സിറ്റി റൈഡും കൂടുതൽ സുഖകരമാണ്.

2.2ലിറ്റർ നാല് സിലിണ്ടർ വേരികോർ 400 ഡീസൽ എൻജിനാണ് ഹെക്സയിൽ ഉപയോഗിച്ചിരിക്കുന്നത്. 156ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

സാഹചര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാനായി നാല് ഡ്രൈവിംഗ് മോഡുകളാണ് ഹെക്സയിലുള്ളത്. റോഡ് കണ്ടീഷന് അനുസരിച്ച് വാഹനം തന്നെ പെർഫോമൻസ് നിയന്ത്രിക്കുന്ന മോഡാണ് ഓട്ടോ.

ഹൈവേയിലൂടെയുള്ള ലോങ് ട്രിപ്പിന് കംഫർട് മോഡുപയോഗിക്കാം. മികച്ച പെർഫോമൻസ് നൽകുന്നതാണ് ഡൈനാമിക്, ഓഫ് റോഡിലെ മികച്ച പെർഫോമൻസിന് റഫ് റോഡ് മോഡ് തിരഞ്ഞെടുക്കാം.

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഇഎസ്‌പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈറ്റ് അഡ്ജസ്റ്റബിൾ 3 പോയിന്റ് ഇഎൽആർ ബെൽറ്റ്, സെൻട്രൽ ലോക്കിംഗ് എന്നീ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ടാറ്റ ഹെക്സ
  

പ്ലസ് പോയിന്റ്

യഥാക്രമം ക്രമീകരിച്ചുള്ള സ്വിച്ചുകൾ

6 എയർബാഗ്

ഫോർ വീൽ ഡ്രൈവിംഗ്

10 സ്പീക്കർ സിസ്റ്റം

മികച്ച ഡ്രൈവ് മോഡുകൾ

മികച്ച ഡ്രൈവിംഗ് പോസിഷൻ

മൈനസ് പോയിന്റ്

മൂന്നാം നിര സീറ്റിലെ തൃപ്തകരമല്ലാത്ത ലെഗ് സ്പേസ്

ടാറ്റ ഹെക്സ
 

വിധി

ഹെക്സ ആകർഷണീയമായ ഡിസൈനും, മികച്ച ഫീച്ചറുകളും, ഓഫ് റോഡിംഗ് ശേഷിയുമുള്ള വാഹനമാണെങ്കിൽ കൂടിയും വിലയുടെ കാര്യത്തിൽ ഏറെ ആകർഷണീയത പുലർത്തിയാൽ എതിരാളികളായ മഹീന്ദ്ര എക്സ്‌യുവി 500, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയ്ക്കെതിരെ പിടിച്ചു നിൽക്കുക എന്നത് വളറെ എളുപ്പമുള്ളതായി തീരും.

  

കൂടുതല്‍... #ടാറ്റ #tata #റിവ്യൂ #review
English summary
First Drive: Tata Hexa — Hexa-ting Times Ahead!

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more