പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ജനുവരി 28 -ന് നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. 2019 ഡിസംബറില്‍ വാഹനത്തെ അവതരിപ്പിച്ചെങ്കിലും വിലയോ, ഫീച്ചറുകളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

സബ്-കോമ്പ്ക്ട് എസ്‌യുവി നിരയിലേക്ക് തന്നെയാണ് നെക്‌സോണ്‍ ഇലക്ട്രിക്കും കടന്നുവരുന്നത്.നിലവില്‍ ടാറ്റ നിരയില്‍ നിന്നും ടിഗോർ ഇലക്ട്രിക്ക് വിപണിയിൽ ലഭ്യമാണെങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നെക്‌സോണ്‍ ഇലക്ട്രിക്ക്. സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റ മോട്ടോര്‍സ് സംഘടിപ്പിച്ച നെക്‌സോണ്‍ ഇലക്ട്രിക്ക് മീഡിയ ഡ്രൈവില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. വാഹനത്തിന്റെ പ്രകടനം, ഡ്രൈവ്, മൈലേജ്, ഫീച്ചറുകൾ തുടങ്ങിയ വിവരങ്ങള്‍ ഞങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഡിസൈന്‍

വിപണിയില്‍ വരാനിരിക്കുന്ന നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഡിസൈന്‍ ഘടന തന്നെയാണ് ഇലക്ട്രിക്ക് പതിപ്പിലും നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്ക് വാഹനത്തിന്റെ പുറത്തും, അകത്തും നിരവധി മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

എന്നാല്‍ വരാനിരിക്കുന്ന നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ മാറ്റങ്ങള്‍ എല്ലാം കമ്പനി ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പൂര്‍ണമായും പുതുക്കിയ മുന്‍ഭാഗമാണ് നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പ്രധാന സവിശേഷത. സ്‌പോര്‍ടി ഭാവത്തിനൊപ്പം കൂടുതല്‍ പ്രീമിയം നിലവാരം കൂടി വിളിച്ചേതുന്നതാണ് മുന്നിലെ ഡിസൈന്‍.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

പുതുക്കിയ നേര്‍ത്ത ഗ്രില്ല്, അതിന് നടുവിലായി ടാറ്റയുടെ ലോഗോ പ്രൗഡിയോടെ സ്ഥാനം പിടിച്ചിരിക്കുന്നു. അതിന് സമീപത്തായി തന്നെ ഇലക്ട്രിക്ക് വാഹനം എന്ന് തോന്നിപ്പിക്കുന്നതിമായി EV എന്നൊരു ബാഡ്ജിങും കമ്പനി നല്‍കിയിട്ടുണ്ട്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

എല്‍ഇഡി അല്ലെങ്കിലും പ്രൊജക്ടഹെഡ്‌ലാമ്പും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഹാലോജന്‍ ഹെഡ്‌ലാമ്പിനെക്കാള്‍ മികച്ചത് എന്ന് വേണം പറയാന്‍. ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ തന്നെയാണ് പുതിയ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പും ഇടംപിടിച്ചിരിക്കുന്നത്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

മുന്നിലെ അഴക് വര്‍ധിപ്പിക്കുന്നതിനായി X ആകൃതിയാണ് ഡേ ടൈം റണ്ണിങ് ലാമ്പിന് നല്‍കിയിരിക്കുന്നത്. ബമ്പറില്‍ തന്നെ ഫോഗ്‌ലാമ്പുകള്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍വശത്തെ ബമ്പറില്‍ താഴെയുള്ള മധ്യഭാഗത്ത് ഒരു വലിയ എയര്‍ ഡാമുണ്ട്, ടാറ്റ മോട്ടോര്‍സ് 'ഇലക്ട്രിക്ക് ബ്ലൂ' എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഈ 'ഇലക്ട്രിക്ക് ബ്ലൂ' ആക്സന്റുകള്‍ മുന്‍വശത്തുള്ള പിയാനോ-ബ്ലാക്ക് സ്ലാറ്റിന് താഴെയും വാഹനത്തിന്റെ വശങ്ങളിലും പിന്‍ഭാഗത്തും കാണാന്‍ സാധിക്കും. വലിയൊരു എസ്‌യുവി എന്ന് തോന്നിപ്പിക്കുന്ന വിധം പരന്ന വലിയ ബോണറ്റും വാഹനത്തിന്റെ സവിശേഷതയാണ്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

വശങ്ങളിലേക്ക് വരുമ്പോള്‍ ആദ്യ നോട്ടത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. മുന്നില്‍ കണ്ട ഇലക്ട്രിക്ക് ബ്ലൂ ആക്സന്റുകള്‍ വശങ്ങളിലും, ഡോര്‍ വിന്‍ഡോയ്ക്ക് താഴെയായി കാണാന്‍ സാധിക്കും. മുന്നില്‍ നല്‍കിയിരിക്കുന്ന പോലെ ഒരു EV ബാഡ്ജിങ് മുന്‍വതിലിനു സമീപത്തും കമ്പനി നല്‍കിയിട്ടുണ്ട്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ വശങ്ങളെ മനോഹരമാക്കുന്നു. വാഹനത്തിന്റെ പിന്നിലും വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുതിതിയിട്ടില്ലെന്നു വേണം പറയാന്‍. ഇലക്ട്രിക് ബ്ലൂ ആക്സന്റുകള്‍ ടെയില്‍ലാമ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഹാരിയറിലും, ആള്‍ട്രോസിലും കണ്ടിരിക്കുന്നതുപോലെ നെക്‌സോണ്‍ എന്ന ബാഡ്ജിങ് ബൂട്ട് ലിഡിന്റെ മധ്യഭാഗത്തായാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമായ നെക്‌സോണ്‍ പതിപ്പുകളില്‍ ബാഡ്ജിങ് നല്‍കിയിരിക്കുന്ന വശങ്ങളിലായിട്ടാണ്. EV, സിപ്‌ട്രോണ്‍ ബാഡ്ജിങ് വശങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഇന്റീരിയര്‍

പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. എല്ലാവര്‍ക്കും സുപരിചിതം ആണെങ്കിലും പുതുക്കിയെടുത്ത ക്യാബിനാണ് നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പ്രധാന സവിശേഷത.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീലും അതിനൊപ്പം ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകളും, ഓഡിയോ, കോള്‍ എന്നിവ നിയന്ത്രിക്കുന്നതിനായുള്ള സ്വിച്ചുകളും നല്‍കിയിട്ടുണ്ട്. സ്റ്റിയറിങ് വീലിന് പിന്നില്‍ ഒരു ഡിജിറ്റല്‍ ഡിസ്‌പ്ലേയും അനലോഗ് സ്പീഡോമീറ്ററും ഉള്ള ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ട്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസില്‍ കണ്ട ഡിജിറ്റല്‍ ഡിസ്‌പ്ലേയ്ക്ക് സമാനമാണ് ഇത്. എന്നിരുന്നാലും, നെക്‌സണ്‍ ഇലക്ട്രിക്കില്‍ ഇത് മറ്റ് നിരവധി വിവരങ്ങളും നല്‍കുന്നു. ബാറ്ററി പവര്‍, ടാക്കോമീറ്റര്‍, ദൂരം (ശ്രേണി), ബാറ്ററി ശതമാനം, റീജനറേറ്റീവ് ബ്രേക്കിങ് ഉപയോഗം തുടങ്ങി നിരവധി വിവരങ്ങള്‍ ഇതില്‍ നിന്നും മനസ്സിലാക്കാം.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

സെന്റര്‍ കണ്‍സോളിലേക്ക് വന്നാല്‍ ആപ്പിള്‍ കാര്‍പ്ലേ, അന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. കണക്ടിവിറ്റി സംവിധാനവും വാഹനത്തിന്റെ സവിശേഷതയാണ്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഇതിനായി ഉപഭോക്തക്കള്‍ സികണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഈ അപ്പ് ഉപയോഗിച്ച് മൊബൈല്‍ വഴി തന്നെ മുഴുവന്‍ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും. ഏകദേശം 35 ഫീച്ചറുകള്‍ ഈ ആപ്പിലൂടെ ഉപഭോക്താവിന് ലഭിക്കും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

സെന്റര്‍ കണ്‍സോളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് താഴെയായി എസി വെന്റുകള്‍ ഇടംപിടിച്ചിട്ടുണ്ട്. പുറമേ കണ്ട ഇലക്ട്രിക്ക് ബ്ലൂ ആക്സന്റുകള്‍ ഉള്ളിലും കാണാന്‍ സാധിക്കും. എസി വെന്റുകളെ മനേഹരമാക്കുന്നതിനായി ഇലക്ട്രിക്ക് ബ്ലൂ ആക്സന്റുകള്‍ എസി വെന്റുകളുടെ ഭാഗമായിട്ടുണ്ടെന്നു വേണം പറയാന്‍.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഡാഷ്‌ബോര്‍ഡ് അലങ്കരിച്ചിരിക്കുന്നത്. മുകളില്‍ ബ്ലാക്ക് ഫിനിഷും, താഴെയായി ബീജ് നിറത്തിനൊപ്പം പിയാനോ ബ്ലാക്ക് ഫിനിഷും ഇടംപിടിച്ചിട്ടുണ്ട്. ഇന്റീരിയറിന് പ്രീമിയം രൂപവും ഭാവവും വാഗ്ദാനം ചെയ്യുന്ന സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഡാഷ്ബോര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

സെന്‍ട്രല്‍ കണ്‍സോളില്‍ ഒരിക്കല്‍ കൂടി കണ്ണോടിച്ചാല്‍ ഒരു കൂട്ടം റോട്ടറി നോബുകളുടെയും, ബട്ടണുകളുടെയും, കാലാവസ്ഥാ നിയന്ത്രണ സ്വിച്ചുകളും വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നതും, സ്ഥാപിച്ചിരിക്കുന്നതും കാണാന്‍ സാധിക്കും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഇതിനെല്ലാം പുറമേ, യുഎസ്ബി പോര്‍ട്ടും 12V -ന്റെ ഒരു ചാര്‍ജിങ് സോക്കറ്റും താഴെയായി ടാറ്റ സ്ഥാപിച്ചിട്ടുണ്ട്. സാധനങ്ങള്‍ സുക്ഷിക്കുന്നതിനായി ധാരാളം സ്ഥലവും വാഹനത്തില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു സവിശേഷത.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ടെസ്റ്റ് ഡ്രൈവിനായി ഞങ്ങള്‍ക്ക് ലഭിച്ചത് ഫാബ്രിക്ക് അപ്‌ഹോള്‍സ്റ്ററി സീറ്റോടുകൂടിയ വാഹനമാണ്. ഉയര്‍ന്ന വകഭേദങ്ങളില്‍ ലെതറെറ്റ് സീറ്റുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു. മികച്ച യാത്ര അനുഭവം നല്‍കുന്ന സീറ്റുകള്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ സവിശേഷതയാണ്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഡ്രൈവര്‍ സീറ്റും, മുന്നിലെ പാസഞ്ചര്‍ സീറ്റും മാനുവലി മാത്രം ക്രമീകരിക്കാന്‍ സാധിക്കുന്നതാണ്. പിന്നിലെ സീറ്റുകളും യാത്രയെ കൂടുതല്‍ സുഖപ്രദമാക്കുന്ന രീതിയില്‍ ഉള്ളതു തന്നെയാണ്. മികച്ച തെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് ദൂര യാത്രകളില്‍ മടുപ്പ് ഉളവാകില്ല.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ആവശ്യത്തിന് ലെഗ് റൂമും, ഹെഡ് റുമും മുന്നിലും പിന്നിലും ഉണ്ടെന്നുള്ളതും വാഹനത്തിന്റെ പ്രത്യേകതയായി എടുത്തു പറയണം. പിന്നിലേക്ക് എസി വെന്റുകള്‍ നല്‍കിയിരിക്കുന്നതുകൊണ്ട് മുന്നുപേര്‍ക്ക് ഇരിക്കാന്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടാം.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

എന്നിരുന്നാലും ചെറിയ യാത്രകളില്‍ മുന്ന് പേര്‍ക്ക് സുഖപ്രദമായി തന്നെ പിന്നില്‍ ഇരുന്ന യാത്ര ചെയ്യാം. മധ്യത്തിലായി ആംറെസ്റ്റ് നല്‍കിയിരിക്കുന്നത് കാണാം. മുന്നില്‍ കണ്ടിരിക്കുന്നതുപോലെ പിന്നിലും പിന്നിലെ ഡോറുകളിലും നിരവധി സ്‌റ്റോറേജ് സ്‌പെയ്‌സുകള്‍ കാണാന്‍ സാധിക്കും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

350 ലിറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്‌പെയ്‌സ്. സീറ്റുകള്‍ 60:40 അനുപാതത്തില്‍ മടക്കിയാല്‍ ബൂട്ട് സ്‌പെയ്‌സ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm ആയി കമ്പനി കുറഞ്ഞു. നേരത്തെ ഇത് 209 mm ആയിരുന്നു.

Length (mm) 3994
Width (mm) 1811
Height (mm) 1607
Wheelbase (mm) 2498
Ground Clearance (mm) 205
Boot Space (litres) 350
പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

വകഭേദങ്ങള്‍, ഫീച്ചറുകള്‍

XM, XZ+, XZ+LUX എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ഇലക്ട്രിക്ക് നെക്‌സോണ്‍ വിപണിയില്‍ ലഭ്യമാകും. മൂന്ന് വകഭേദങ്ങളും നിരവധി ഫീച്ചറുകളും, സുരക്ഷാ സന്നാഹങ്ങളും ഉള്‍പ്പെടുത്തിയാണ് വിപണിയില്‍ എത്തുന്നത്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

നെക്‌സോണ്‍ ഇലക്ട്രിക്കിലെ പ്രധാന ഫീച്ചറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

 • കീലെസ് എന്‍ട്രി
 • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്
 • മള്‍ട്ടി ഡ്രൈവിങ് മോഡ്
 • ഇലക്ട്രിക്ക് ടെയില്‍ഗേറ്റ് ഓപ്പണര്‍
 • ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍
 • 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
 • കണക്ട കാര്‍ ടെക്‌നോളജി
 • 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍
 • ഓട്ടോമാറ്റിക് വൈപ്പറുകള്‍
 • ലെതറെറ്റ് സീറ്റുകള്‍
 • ഇലക്ട്രിക്ക് സണ്‍റൂഫ്
 • ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍
പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

നെക്‌സോണ്‍ ഇലക്ട്രിക്കിലെ സുരക്ഷാ ഫീച്ചറുകള്‍

 • ഡ്യുവല്‍ എയര്‍ബാഗ്
 • എബിഎസ്-ഇബിഡി ബ്രേക്കിങ് സംവിധാനം,
 • റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍
 • റിവേഴ്‌സ് ക്യാമറ
 • ഹില്‍ അസെന്റ് അസിസ്റ്റ്
 • ഹില്‍ ഡിസന്റ് അസിസ്റ്റ്
 • സീറ്റ്-ബെല്‍റ്റ് റിമൈന്‍ഡര്‍
 • ഹൈ-സ്പീഡ് അലേര്‍ട്ട്
 • കാല്‍നട യാത്രക്കാര്‍ക്കുള്ള സംരക്ഷണം
പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

പ്രകടനം

ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴചവെയ്ക്കുന്ന ഇലക്ട്രിക്ക് എസ്‌യുവി അവതരിപ്പിക്കാനാണ് ടാറ്റ നെക്‌സോണിലൂടെ ലക്ഷ്യമിടുന്നത്. ടാറ്റയില്‍ നിന്നുള്ള സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടുസ്ഥനത്തില്‍ വിപണിയില്‍ എത്തുന്ന ആദ്യ മോഡല്‍ കൂടിയാണ് നെക്‌സോണ്‍ ഇലക്ട്രിക്ക്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

IP67 സര്‍ട്ടിഫൈഡ് 30.2kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ ബാറ്ററി 128 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കും. 9.9 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലേമീറ്റർ വേഗത കൈവരിക്കാന്‍.

Electric Motor

3-Phase Permanent Magnet
Battery 30.2kWh Lithium-ion
Power (bhp)

128
Torque (Nm)

245
Transmission Automatic
Range (km)

312
0-100km/h

9.9 seconds (Claimed)
പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

122 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ARAI സക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും നിലവിലെ ഇന്ത്യന്‍ നിരത്തുകളില്‍ 275-290 കിലോമീറ്റര്‍ ദൂരം വരെ ഒറ്റചാര്‍ജില്‍ സഞ്ചരിക്കാന്‍ സാധിക്കും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എട്ടു മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും വാഹനത്തിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

എട്ടു വര്‍ഷത്തെ വാറണ്ടിയാണ് ബാറ്ററിക്ക് ടാറ്റ നല്‍കിയിരിക്കുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്ത ശേഷം ആക്‌സിലറേഷന്‍ പെഡല്‍ അമര്‍ത്തിയ നിമിഷം മുതല്‍ വാഹനം മൂവ് ചെയ്ത് തുടങ്ങും. ഒരു ഇലക്ട്രിക്ക് എസ്‌യുവി ആയതിനാല്‍, ടോര്‍ക്ക് തല്‍ക്ഷണം ആരംഭിക്കുകയും കരുത്തില്‍ വലിയ കുതിപ്പ് ഉണ്ടാകുകയും ചെയ്യുന്നു.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

നോര്‍മല്‍, സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ ശ്രദ്ധേയമാണ്. നോര്‍മല്‍ മോഡില്‍, പവര്‍ ഡെലിവറി കൂടുതല്‍ ക്രമേണ വരുന്നതിനാല്‍ ആക്സിലറേഷന്‍ നിശബ്ദമായി അനുഭവപ്പെടുന്നു.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

എന്നാല്‍ സ്‌പോര്‍ട്‌സ് മോഡില്‍, റോട്ടറി നോബ് ചെറുതായി തിരിക്കുന്നതോടെ തല്‍ക്ഷണം പവറും ടോര്‍ക്കും നല്‍കുന്നു. നെക്‌സണ്‍ ഇലക്ട്രിക്കിന്റെ പവര്‍ ഡെലിവറിയുടെ കാര്യത്തില്‍ ടാറ്റ മോട്ടോര്‍സ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നുവേണം പറയാന്‍.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ഹൈവേയില്‍ ഹൈ-സ്പീഡിലും സ്റ്റിയറിങ് വീല്‍ മികച്ച ഹാന്‍ഡിലിങും കംഫര്‍ട്ടുമാണ് നല്‍കുന്നത്. എന്നാല്‍ സിറ്റിയില്‍ സ്റ്റിയറിങ് വീല്‍ വളരെ ഭാര കൂറവ് അനുഭവപ്പെടും. ട്രാഫിക്കിലും സിഗ്നലുകളിലും വളവിലും മികച്ച രീതിയില്‍ വാഹനം കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

കുറഞ്ഞ ഗുരുത്വാകര്‍ഷണം നെക്‌സണ്‍ ഇലക്ട്രിക്കിനെ സുസ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ലെങ്കിലും വാഹനത്തിന് അല്പം ബോഡി റോള്‍ ഉണ്ട്. വാഹനത്തിലെ സസ്പെന്‍ഷന്‍ സജ്ജീകരണം കൂടുതല്‍ ദൃഢമാണ്. ഹൈവേ യാത്രകള്‍ക്ക് ഇത് കൂടുതല്‍ അനുയോജ്യമാണ്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

എന്നാല്‍ സിറ്റി ഡ്രൈവില്‍ സസ്പെന്‍ഷന്‍ സജ്ജീകരണം ഇത്തിരി ബുദ്ധമുട്ടായി തോന്നാം. മികച്ച ബ്രേക്കിങ് എടുത്തു പറയേണ്ട സവിശേഷതയാണ്. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ് ടാറ്റ നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് മുതല്‍ റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം ലഭ്യമാണ്.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

വാഹനത്തിലെ NVH ലെവല്‍ വളരെ മികച്ചതാണ്. ചെറിയ ശബ്ദം പോലും വാഹനത്തിനുള്ളിലേക്ക് കടക്കുകയോ യാത്രയെ അലോസരപ്പെടുത്തുകയേ ചെയ്യില്ല.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

വില

വില സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ജനുവരി 28 -ന് അവതരിപ്പിച്ചാല്‍ തുടക്കം മുതല്‍ തന്നെ രാജ്യത്തുടനീളം ലഭ്യമാകും. വാഹനത്തിനായുള്ള ചാര്‍ജിങ് സ്റ്റേഷനുകളും, സംവിധാനങ്ങളും മിക്ക നഗരങ്ങളിലും സജ്ജമാക്കി കഴിഞ്ഞെന്നാണ് കമ്പനിയുടെ പ്രതികരണം.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

ചാര്‍ജിങ് സ്റ്റേഷനുകളും, സ്ഥലങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി അവരുടെ ഔദ്യോഗിക അക്കൗണ്ടില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.

പുതുമകളുമായി ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക്; ആദ്യ ഡ്രൈവ് റിവ്യൂ

എതിരാളികള്‍

കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് നെക്‌സോണ്‍ ഇലക്ട്രിക്കിനെ ടാറ്റ അവതരിപ്പിക്കുന്നത്. നിലവില്‍ ഈ ശ്രേണിയില്‍ നെക്‌സോണിന് എതിരാളികള്‍ ഇല്ലെന്ന് വേണം പറയാന്‍. എന്നിരുന്നാലും ഹ്യുണ്ടായി കോന ഇലക്ട്രിക്ക്, വരാനിരിക്കുന്ന എംജി ZS ഇലക്ട്രിക്ക് എന്നിവരൊക്കെ നെക്‌സോണിന് വിപണിയില്‍ എതിരാളികളാകും.

Most Read Articles

Malayalam
English summary
Tata Nexon EV Review (First Drive): India’s First All-Electric Compact-SUV. Read in Malayalam.
Story first published: Tuesday, January 21, 2020, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X