ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

Written By:

2016 ഓട്ടോ എക്സ്പോയില്‍ ആദ്യമായി ചുവട് ഉറപ്പിച്ച നെക്സോണ്‍, ഔദ്യോഗിക ലൊഞ്ചിന് ഒരുങ്ങുകയാണ്. മാരുതി വിറ്റാര ബ്രെസ്സയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടും കൈയ്യടക്കിയ കോമ്പാക്ട് എസ് യു വി ശ്രേണിയിലേക്കാണ് നെക്സോണ്‍ കടന്ന് വരുന്നത്.

2017 നെക്‌സോണില്‍ ടാറ്റ സര്‍പ്രൈസ് ഒരുക്കുന്നുണ്ടോ? നെക്‌സോണിനെ കുറിച്ചുള്ള ഫസ്റ്റ് ഡ്രൈവ് ഇംപ്രഷന്‍ പരിശോധിക്കാം.

ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എക്സ്റ്റീരിയര്‍ ഡിസൈന്‍

സമകാലിക എസ്‌യുവി സങ്കല്‍പങ്ങളെ വെല്ലുവിളിച്ചാണ് നെക്‌സോണിനെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. ടാറ്റയുടെ പുതുവിപ്ലവം, 'IMPACT' ഡിസൈന്‍ ഫിലോസഫിയാണ് നെക്സോണിന്റെയും കരുത്ത്.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ബോള്‍ഡ് ആന്‍ഡ് മസ്‌കുലര്‍ ലുക്കിന് കരുത്തേകുന്ന വലിയ ബമ്പറും എയര്‍ ഡാം ഏരിയയും ആദ്യ നോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റും. ഗ്രില്ലിന് താഴെ നല്‍കിയ വൈറ്റ് ക്രോം ഫിനിഷിനെ ഹ്യുമാനിറ്റി ലൈനെന്നാണ് ടാറ്റ വിശേഷിപ്പിക്കുന്നത്.

ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടെയില്‍- ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റും സെറാമിക് ടച്ചും ടാറ്റ നല്‍കുന്നു. ഇതേ സെറാമിക് ടച്ച് ഉപയോഗിച്ചാണ് ബെല്‍റ്റ് ലൈനെയും ടാറ്റ ഹൈലൈറ്റ് ചെയ്യുന്നത്. കൂപെയ്ക്ക് സമാന റൂഫിംഗും നെക്സോണിന്റെ ഡിസൈന്‍ ഫീച്ചറാണ്.

ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഡാര്‍ക്ക് ഗ്രെയ് പെയിന്റ് സ്‌കീം ലഭിക്കുന്ന ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈന്‍, നെക്‌സോണിന്റെ ബ്രൈറ്റ് പെയിന്റ് സ്‌കീമില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. 16 ഇഞ്ച് മെഷീന്‍ കട്ട് ഡ്യൂവല്‍-ടോണ്‍ അലോയ് വീലുകളിലാണ് 215/60 R16 ടയറുകള്‍ ഒരുങ്ങുന്നത്.

ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

209 mm ഗ്രൗണ്ട് ക്ലിയറന്‍സ് രേഖപ്പെടുത്തുന്ന നെക്സോണ്‍, സീരിയസ് ഓഫ്-റോഡറാണ് എന്ന് പറയാന്‍ സാധിക്കില്ല.

X factor എന്നാണ് റിയര്‍ എന്‍ഡ് ഫീച്ചറിന് ടാറ്റ നല്‍കുന്ന പേര്. ടെയില്‍ ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന x ഡിസൈന്‍ പാറ്റേണിനും സെറാമിക് ഫിനിഷാണ് ലഭിക്കുന്നത്.

ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

350 ലിറ്ററാണ് ടാറ്റ നെക്‌സോണിന്റെ ബൂട്ട് കപ്പാസിറ്റി. ഇനി റിയര്‍ സീറ്റുകള്‍ മടക്കിയാല്‍ 690 ലിറ്ററായി ബൂട്ട് സ്‌പെയ്‌സ് വര്‍ധിക്കും.

ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇന്റീരിയര്‍ ഡിസൈന്‍

ക്വാളിറ്റിയുടെയും ഡിസൈനിന്റെയും കാര്യത്തില്‍ നെക്‌സോണ്‍ ടാറ്റയുടെ നിര്‍ണായക ചുവട് വെയ്പാണ്. ഡാഷ്‌ബോര്‍ഡിന്റെ ടോപ് ലെയര്‍ ഡാര്‍ക്ക് ഗ്രേ നിറത്തിലും ബോട്ടം ലെയര്‍ ബീജ് നിറത്തിലുമാണ് ഒരുങ്ങിയിരിക്കുന്നത്.

ടാറ്റ നെക്‌സോണ്‍; എസ്‌യുവികളിലെ പുതുവിപ്ലവം — ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മിഡില്‍ ലെയറിനും ഡോര്‍ ഹാന്‍ഡിലുകള്‍ക്കും മെറ്റാലിക് ഗ്രെയ് ഫിനിഷ് ലഭിക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഡിസൈനാണ് സീറ്റുകള്‍ക്കുള്ളത്. ഹൈറ്റ് അഡജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, അഡജസ്റ്റബിള്‍ സ്റ്റീയറിംഗ് വീല്‍ എന്നിവ നെക്‌സോണ്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ടാറ്റ നെക്സോൺ

വളവുകളില്‍ വീതിയേറിയ A-Pillars കാഴ്ച തടസ്സം സൃഷ്ടിക്കും. ഫ്ളോട്ടിംഗ് ഡാഷ് ടോപ് HD ടച്ച്സ്‌ക്രീന്‍ എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന ഫ്രീ സ്റ്റാന്‍ഡിംഗ് ഡിസ്പ്ലേയും, ഫസ്റ്റ്-ഇന്‍-സെഗ്മന്റ് ഫീച്ചറാണ്.

ടാറ്റ നെക്സോൺ

ആഡംബര കാറുകള്‍ക്ക് സമാനമായി ഒരുങ്ങുന്ന 6.5 ഇഞ്ച് ഫ്ളോട്ടിംഗ് ഡിസ്പ്ലേ യൂണിറ്റില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആന്‍ഡ്രോയ്ഡ ഓട്ടോയുഎസ്ബി, ബ്ലൂടൂത്ത്, AUX കണക്ടിവിറ്റി ഉള്‍പ്പെടുന്നു.

ടാറ്റ നെക്സോൺ

ഹാര്‍മന്‍ ഓഡിയോ സിസ്റ്റത്തിന്റെ ഭാഗമായി, ഹാര്‍മന്‍ ഗോള്‍ഡന്‍ ഇയര്‍സ് ട്യൂണ്‍ ചെയ്ത 8 സ്പീക്കറുകളാണ് ഇടംപിടിക്കുന്നത്. ഗ്ലോസി പിയാനൊ ബ്ലാക് ഫിനിഷില്‍ എത്തുന്ന സെന്റര്‍ കണ്‍സോളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എയര്‍ കണ്ടീഷണിംഗ് സിസ്റ്റം കണ്‍ട്രോളുകള്‍ നിലകൊള്ളുന്നു.

ടാറ്റ നെക്സോൺ

വലുപ്പമേറിയ ഗ്ലോവ് ബോക്‌സ് ഉള്‍പ്പെടെ 31 വിവിധ യൂട്ടിലിറ്റി സ്‌പെയ്‌സുകളാണ് നെക്‌സോണ്‍ ഇന്റീരിയറില്‍ ടാറ്റ നല്‍കുന്നത്. ഡോറുകളില്‍ കുട സൂക്ഷിക്കുന്നതിനായുള്ള ഇടവും ഒരുങ്ങുന്നുണ്ട്.

ടാറ്റ നെക്സോൺ

ബ്ലോവര്‍ കണ്‍ട്രോളുകള്‍ക്ക് ഒപ്പമുള്ള എസി വെന്റുകളും 12V ചാര്‍ജിംഗ് പോയിന്റുകളും നെക്‌സോണില്‍ ഇടംപിടിക്കുന്നു. താക്കോലിന് പകരമായി ഉപയോഗിക്കാവുന്ന വെയറബിള്‍ ഡിവൈസും നെക്‌സോണില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.

ടാറ്റ നെക്സോൺ

ഇതുപയോഗിച്ച് ഡോറുകളും ബൂട്ട് ലിഡും അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും. കൂടാതെ, വെയറിബിള്‍ ഡിസൈവ് ഉപയോഗിച്ച് നെക്‌സോണ്‍ സ്റ്റാര്‍ട്ട് ചെയ്യാനും സാധ്യമാണ്.

ടാറ്റ നെക്സോൺ

ടാറ്റ നെക്‌സോണിലെ സുരക്ഷ

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഡ്യൂവല്‍ ഫ്രണ്ട് എബിഎസും, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സിന് ഒപ്പമുള്ള എബിഎസ് എന്നിവയാണ് നെക്‌സോണിലെ സുരക്ഷാ ഫീച്ചറുകള്‍.

ടാറ്റ നെക്സോൺ

എഞ്ചിന്‍ പ്രകടനം

5000 rpm ല്‍ 108.5 bhp കരുത്തും 1750-4000 rpm ല്‍ 170 Nm torque ഏകുന്ന 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ റെവൊട്രോണ്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് മോഡലിന്റെ പവര്‍പാക്ക്.

ടാറ്റ നെക്സോൺ

3750 rpm ല്‍ 108.5 bhp കരുത്തും 1500-2750 rpm ല്‍ 260 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ റെവോടോര്‍ഖ് ഡീസല്‍ എഞ്ചിനും നെക്സോണില്‍ ലഭ്യമാണ്. ഇരു എഞ്ചിനുകളും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാണ് വന്നെത്തുക.

ടാറ്റ നെക്സോൺ

മള്‍ട്ടി-ഡ്രൈവ് മോഡാണ് ടാറ്റ നെക്‌സോണിന്റെ മറ്റൊരു ഹൈലൈറ്റ്. ഇക്കോ, സിറ്റി, സ്പോര്‍ട് മോഡുകളാണ് നെക്‌സോണില്‍ ലഭ്യമാവുക.

44 ലിറ്ററാണ് നെക്‌സോണിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

ടാറ്റ നെക്സോൺ

1800 rpm ന് താഴെ പെട്രോള്‍ എഞ്ചിന്‍ ഒരല്‍പം ലാഗ് ചെയ്യുന്നതായി അനുഭവപ്പെടും. അതേസമയം, ലോ rpm കളിലും മികച്ച പ്രതികരണമാണ് ഡീസല്‍ എഞ്ചിന്‍ കാഴ്ചവെക്കുന്നത്.

ടാറ്റ നെക്സോൺ

എന്നാല്‍ 3500 rpm ന് ശേഷം എഞ്ചിന്‍ കരുത്തില്‍ കുറവ് അനുഭവപ്പെടും. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ ലൈറ്റ് സ്റ്റീയറിംഗ് വീലണ് ടാറ്റ നെക്‌സോണില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ അമിത വേഗതയിലും, വളവുകളിലും സ്റ്റീയറിംഗില്‍ ഭാരം അനുഭവപ്പെടും.

ടാറ്റ നെക്സോൺ

Factsheet

Tested Tata Nexon
Price (estimated) Rs 6–9.5 lakh
Engine (petrol) 1,198cc three-cylinder turbo petrol/ 1,497cc four-cylinder turbo diesel
Gearbox 6-speed manual
Power/Torque (petrol)

108.5bhp @ 5,000rpm/ 170Nm @ 1750-4,000rpm

Power/Torque (diesel) 108.5bhp @ 3,750rpm/ 260Nm @ 1,500-2,700rpm
Fuel Tank Capacity 44 litres
Ground Clearance (unladen) 209mm
Weight 1237kg (petrol)/ 1305kg (diesel)
Tyres Goodyear 215/60 R16
ടാറ്റ നെക്സോൺ

ടാറ്റ നെക്‌സോണ്‍ വാങ്ങണോ?

എസ്‌യുവി സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖമാണ് ടാറ്റ നെക്‌സോണ്‍ നല്‍കുന്നത്. എഞ്ചിന്‍, ഡിസൈന്‍, ക്യാബിന്‍-ബൂട്ട് സ്‌പെയ്‌സ് - ഈ മൂന്ന് ഘടകങ്ങളിലും നെക്‌സോണ്‍ പുതുമ കൊണ്ടുവന്നിരിക്കുകയാണ്.

ടാറ്റ നെക്സോൺ

ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച കോമ്പാക്ട് എസ് യു വി നെക്‌സോണിനെ ഓഗസ്റ്റിലാകും ടാറ്റ ഔദ്യോഗികമായി ലൊഞ്ച് ചെയ്യുക. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മത്സരം മുറുകുന്ന സാഹചര്യത്തില്‍ 6 ലക്ഷം രൂപ പ്രൈസ് ടാഗിലാകും നെക്‌സോണിനെ ടാറ്റ അവതരിപ്പിക്കുക.

ടാറ്റ നെക്സോൺ

മാരുതി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് മോഡലുകളാണ് ടാറ്റ നെക്‌സോണിന്റെ എതിരാളികള്‍. നെക്‌സോണിന്റെ വരവ് ഇക്കോസ്‌പോര്‍ടിനും ബ്രെസ്സയ്ക്കും വെല്ലുവിളിയാകുമോ എന്നത് നോക്കികാണേണ്ടിയിരിക്കുന്നു.

ടാറ്റ നെക്സോൺ

എന്തായാലും നെക്‌സോണില്‍ ടാറ്റ നല്‍കുന്ന വിലയാകും മോഡലിന്റെ വിജയവും പരാജയവും നിശ്ചയിക്കുക. എന്നാല്‍ ഒന്നുണ്ട്. വരവിന് മുമ്പ് കോമ്പാക്ട് എസ് യു വി ശ്രേണിയില്‍ ടാറ്റ നെക്‌സോണ്‍ ഇടംഒരുക്കി കഴിഞ്ഞു.

കൂടുതല്‍... #റിവ്യൂ
English summary
First Drive: Tata Nexon Review - A Rebel In A Boxy World. Read in Malayalam.
Story first published: Monday, July 31, 2017, 19:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark