ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

വരും വർഷങ്ങളിൽ വാഹന ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ ഇലക്ട്രിക് വാഹനങ്ങൾ മികച്ച നിലയിൽ മുന്നേറുന്നു എന്ന വസ്തുത മറച്ചുവെക്കാനാവില്ല. ലോകമെമ്പാടുമുള്ള നിരവധി ബ്രാൻഡുകൾ ഇതിനോടകം പല ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റയെപ്പോലുള്ള ഇന്ത്യൻ നിർമ്മാതാക്കളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ടാറ്റ മോട്ടോർസ് ഏകദേശം നാല് വർഷമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

2017 -ലാണ് ടാറ്റ മോട്ടോർസ് ആദ്യമായി ടിഗോർ ഇവി വികസിപ്പിച്ചത്. 10,000 ഇവികളുടെ വിതരണത്തിനായി EESL-ൽ നിന്ന് കരാർ നേടിയതിനുശേഷം ടാറ്റ മോട്ടോർസ് ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി പ്രത്യേകമായിട്ടാണ് ഇലക്ട്രിക് നോച്ച്ബാക്ക് വികസിപ്പിച്ചെടുത്തത്. ഇതിലൂടെ ബ്രാൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രൊഡക്ഷൻ ആരംഭിക്കുക മാത്രമായിരുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ മോട്ടോർസ് പിന്നീട് സിപ്ട്രോൺ ഹൈ-വോൾട്ടേജ് ഇവി ആർക്കിടെക്ചർ വികസിപ്പിക്കുകയും നെക്സോൺ ഇവി പുറത്തിറക്കുകയും ചെയ്തു. ടിഗോർ ഇവിയിൽ ആരംഭിച്ച ടാറ്റയുടെ ഇലക്ട്രിക് വാഹന പരീക്ഷണം ഇന്ന് വളരെയധികം പുരോഗതി പ്രാപിച്ചു. 2021 ഓഗസ്റ്റിൽ ബ്രാൻഡ് അതിന്റെ ഇലക്ട്രിക് വേരുകളിലേക്ക് തിരിച്ചുപോയിരിക്കുകയാണ്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

11.99 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് പുതുക്കിയ ടിഗോർ ഇവി നിർമ്മാതാക്കൾ പുറത്തിറക്കി. പരിഷ്കരിച്ച 2021 മോഡലിൽ ഏതാനും മണിക്കൂറുകൾ ചെലവഴിക്കാൻ ഞങ്ങൾക്ക് സമയം ലഭിച്ചു, ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വാഹനത്തിൽ നിന്നുള്ള ഞങ്ങളുടെ എക്സ്പീരിയൻസ് ഇതാ.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

രൂപകൽപ്പനയും ശൈലിയും

ടാറ്റ ടിഗോർ ഇവിയുടെ മൊത്തത്തിലുള്ള സിലൗറ്റ് ഔട്ട്ഗോയിംഗ് മോഡലിൽ നിന്ന് മാറ്റമില്ലാതെ കമ്പനി നിലനിർത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകളുടെയും ടെയിൽ ലാമ്പുകളുടെയും ആകൃതി പഴയതു പോലെ തന്നെയാണ്. എന്നിരുന്നാലും, ടാറ്റ മോട്ടോർസിലെ ഡിസൈനർമാർ ചെറിയ വിശദാംശങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, അതാണ് പുതിയ മോഡലിനെ ശ്രദ്ധേയമാക്കുന്നത്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മുന്നിൽ, ടാറ്റ ലോഗോ ഗ്രില്ലിന്റെ നടുവിൽ സ്ഥാപിച്ചിരിക്കുന്നു. ഇവിയിൽ ഗ്രില്ല് ഒരു പരന്ന പ്ലാസ്റ്റിക്ക് പീസാണ്, അതിനും ബമ്പറിനും ഇടയിൽ ഒരു ചെറിയ വെന്റുമുണ്ട്. കൂടുതൽ അഗ്രസ്സീവായി കാണുന്നതിന് ബമ്പർ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു. ട്രൈ-ആരോ പാറ്റേണുകൾ ഗ്രില്ലിലും മുൻ ബമ്പറിലും വ്യക്തമായി കാണാം.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പുതിയ ഇലക്ട്രിക് മോഡലിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ ടാറ്റ മിസ് ചെയ്തതായി തോന്നുന്നു. ഹെഡ്‌ലാമ്പിലെ ലോ ബീം കൈകാര്യം ചെയ്യുന്നത് ഒരു ഹാലൊജൻ പ്രൊജക്ടറാണ്, ഹൈ ബീം ഒരു ഹാലോജൻ റിഫ്ലക്ടർ വഴിയാണ് പ്രവർത്തിക്കുന്നത്. ഹെഡ്‌ലാമ്പിന് കീഴിൽ ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള ഒരു സ്ട്രിപ്പുണ്ട്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഗ്രില്ലിലും സൈഡ് ഫെൻഡറുകളിലും കാണപ്പെടുന്ന ‘ഇവി' ബാഡ്ജിംഗും ഇതേ ഇലക്ട്രിക് ബ്ലൂ ഷേഡിൽ പൂർത്തിയാക്കിയിരിക്കുന്നു. ഒരു ക്രോം സ്ട്രിപ്പ് വിൻഡോകൾക്ക് കീഴിൽ പ്രവർത്തിക്കുന്നു, ഡോർ ഹാൻഡിലുകൾക്കും ക്രോം ഘടകങ്ങൾ ലഭിക്കുന്നു. കാറിൽ ഏറ്റവുമധികം ശ്രദ്ധ ആകർഷിക്കുന്ന ഒരു ഘടകം ഉണ്ടെങ്കിൽ, അത് വീലുകളാണെന്ന് നിസംശയം പറയാനാവും.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

വീലുകളും ട്രൈ-ടോൺ യൂണിറ്റുകളാണ് ഗ്രേ, ബ്ലാക്ക് പ്രൈമറി നിറങ്ങൾക്കൊപ്പം ഒരു ക്വാട്ടർ ബ്ലൂ ഷേഡിൽ പൂർത്തിയാക്കിയിരിക്കുന്നു. എന്നിരുന്നാലും, സൂക്ഷ്മപരിശോധനയിൽ, നമ്മൾ കാണുന്ന ഈ ഫാൻസി വീൽ യഥാർത്ഥത്തിൽ ഒരു ബേസിക് നാല്-സ്പോക്ക് വീലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക് വീൽ കവറാണെന്ന് മനസിലാക്കാം. ടാറ്റ മോട്ടോർസിന്റെ ബുദ്ധിപൂർവ്വമായ പാക്കേജിംഗ് ചെലവ് കുറഞ്ഞതും എന്നാൽ വളരെ പ്രീമിയമായി കാണപ്പെടുന്നതുമാണ്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

റൂഫ്‌ലൈൻ പിൻഭാഗത്തേക്ക് ചരിഞ്ഞ് ബൂട്ടിന് ശേഷം പെട്ടെന്ന് താഴുകയും അത് വാഹനത്തിന് ഒരു നോച്ച്ബാക്ക് ഡിസൈൻ നൽകുകയും ചെയ്യുന്നു. ടെയിൽ ലാമ്പുകൾ സ്പ്ലിറ്റ് എൽഇഡി യൂണിറ്റുകളാണ്, ഇവ കട്ടിയുള്ള ക്രോം സ്ട്രിപ്പുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മുകളിൽ ഒരു എൽഇഡി സ്റ്റോപ്പ് ലൈറ്റ് സംയോജിപ്പിച്ച് ഫോക്സ് സ്‌പോയിലർ നൽകിയിരിക്കുന്നു. കൂടാതെ പിന്നിൽ ടാറ്റ, ടിഗോർ, ഇവി, സിപ്‌ട്രോൺ ബാഡ്ജിംഗ് എന്നിവയും ലഭിക്കും.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മൊത്തത്തിൽ, പുതിയ ടിഗോർ ഇവി മികച്ചതായി കാണപ്പെടുന്നു, ഇത് പഴയ മോഡലിനെക്കാൾ വലിയ പുരോഗതിയാണ്, പ്രത്യേകിച്ച് പുത്തൻ ടീൽ ബ്ലൂ ഷേഡിൽ.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കോക്ക്പിറ്റും ഇന്റീരിയറും

പുതിയ ടിഗോർ ഇവിയിൽ പ്രവേശിക്കുമ്പോൾ വ്യത്യാസം ഉടനടി അനുഭവപ്പെടും. ടാറ്റയുടെ പുതിയ ഡിസൈൻ ശൈലി കാബിനിലുടനീളം വ്യക്തമാണ്. സീറ്റുകളിൽ ട്രൈ-ആരോ എംബ്രോയിഡറി രൂപത്തിൽ കാണപ്പെടുന്നു. സീറ്റുകൾ ബ്ലാക്ക് നിറത്തിൽ അലങ്കരിച്ചിരിക്കുന്നു, അതേസമയം ഡാഷ്‌ബോർഡും ഡോർ പാനലുകളും എല്ലാം ഡ്യുവൽ-ടോൺ ഫിനിഷാണ്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇലക്ട്രിക് ബ്ലൂ നിറത്തിലുള്ള ചുറ്റുപാടുകളാണ് എസി വെന്റുകളും പെട്ടെന്ന് തന്നെ ശ്രദ്ധ ആകർഷിക്കുന്നു. സെൻട്രൽ എസി വെന്റുകൾക്ക് താഴെ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് ഒരുക്കിയിരിക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മറ്റ് ചില സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണിത്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ ടിഗോർ ഇവി ക്ലൈമറ്റ് കൺട്രോളും ശക്തമായ എയർ കണ്ടീഷനിംഗ് സംവിധാനവും നൽകുന്നു. അതിനുള്ള നിയന്ത്രണങ്ങൾ ഇൻഫോടെയ്ൻമെന്റ് സ്ക്രീനിന് കീഴിലാണ് സ്ഥാപിച്ചിരിക്കുന്നത്. ക്ലൈമറ്റ് കൺട്രോളും എസിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇൻഫോടെയ്ൻമെന്റ് സ്ക്രീനിൽ പ്രദർശിപ്പിക്കും കൂടാതെ ടച്ച്‌സ്‌ക്രീൻ വഴിയും ഇവ നിയന്ത്രിക്കാനാകും.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

രണ്ട് റോട്ടറി നോബുകൾക്കിടയിൽ ഒരു ചെറിയ സ്പെയ്സുണ്ട്, വാഹനം ഓഫ് ചെയ്യുമ്പോൾ, ഇതൊരു ചെറിയ എൽസിഡി സ്ക്രീനിനാണ് എന്ന് എളുപ്പത്തിൽ തെറ്റിധരിക്കപ്പെടാം. എന്നാൽ വാഹനം ഓൺ ചെയ്തുകഴിഞ്ഞാൽ, ഇതൊരു സ്ക്രീനില്ലെന്ന് മനസ്സിലാക്കും.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സെന്റർ കൺസോൾ വളരെ ലളിതമാണ്. ഗിയർ-സെലക്ടർ നോബ്, ഒരു കബ്ബിഹോൾ, കപ്പ് ഹോൾഡറുകൾ, 12V പവർ ഔട്ട്ലെറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്റ്റിയറിംഗ് വീൽ മനോഹരമായി കാണപ്പെടുന്നു, കൂടാതെ സ്പോർട്ടി, മസ്കുലാർ, ചങ്കി ഫീൽ എന്നിവ നൽകുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

വിവിധ പാരാമീറ്ററുകൾ പ്രദർശിപ്പിക്കുന്ന പൂർണ്ണമായും ഡിജിറ്റൽ ക്ലസ്റ്ററാണ് ഇൻസ്ട്രുമെന്റേഷൻ കൈകാര്യം ചെയ്യുന്നത്. മധ്യഭാഗത്ത് ഗിയർ പൊസിഷൻ, ബാറ്ററി സ്റ്റേറ്റ്-ഓഫ്-ചാർജ്, ശേഷിക്കുന്ന ശ്രേണി, സമയം, താപനില, ഓഡോമീറ്റർ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു എൽസിഡി സ്ക്രീനുമായാണ് ടിഗോർ ഇവി വരുന്നത്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഈ എൽസിഡി സ്ക്രീൻ ബാറ്ററി ലെവൽ, ഇക്കോ, റീജൻ എന്നിവയ്ക്കുള്ള ഇൻഡിക്കേറ്ററുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കാർ മോട്ടോർ പ്രവർത്തിപ്പിക്കാതെ നീങ്ങുമ്പോൾ റീജൻ ഇൻഡിക്കേറ്റർ തെളിയുന്നു, കാർ ഇക്കണോമി വേഗതയിൽ ഓടിക്കുമ്പോൾ ഇക്കോ ഇൻഡിക്കേറ്റർ പ്രകാശിക്കുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഒരേ ഡിസൈൻ ശൈലി പിൻ സീറ്റിലേക്കും നിർമ്മാതാക്കൾ കൊണ്ടുപോകുന്നു. സീറ്റിൽ ട്രൈ-ആരോ പാറ്റേണുകൾ കാണാം, ഇതിൽ സുഖമായി മൂന്ന് പേർക്ക് ഇരിക്കാൻ കഴിയും. മടക്കാവുന്ന സെൻട്രൽ ആംസ്ട്രെസ്റ്റും ലഭ്യമാണ്, കൂടാതെ ഇതിൽ ഇൻബിൽഡ് കപ്പ്ഹോൾഡറും ലഭിക്കുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കംഫർട്ട്, പ്രാക്ടിക്കാലിറ്റി, ബൂട്ട് സ്പേസ്

ടാറ്റ മോട്ടോർസിന്റെ കാറുകൾ സാധാരണയായി സുഖസൗകര്യങ്ങൾക്ക് പേരുകേട്ടതാണ്, മാത്രമല്ല അവ യാത്രക്കാരെ സുഖമായി നിലനിർത്തുകയും ചെയ്യുന്നു. പുതിയ ടിഗോർ ഇവി ഒരു പരിധിവരെ അത് നിലനിർത്തുന്നു. എന്നിരുന്നാലും, സസ്‌പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത് ഡ്രൈവറെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്, ഇതൊരു ചെറിയ ബമ്പിയർ യാത്രയ്ക്ക് കാരണമാകുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സ്പെയ്സിന്റെ കാര്യത്തിൽ, ടിഗോറിന്റെ സ്കോറുകൾ വളരെ ഉയർന്നതാണ്. ക്യാബിൻ വിശാലവും വായുസഞ്ചാരമുള്ളതുമാണ്. മുന്നിലുള്ള സ്പെയ്സ് എന്തായാലും മികച്ചതാണ്, ഡ്രൈവർ സീറ്റ് ഞങ്ങളുടെ ഉയരത്തിനും ഉപയോഗ ആവശ്യങ്ങൾക്കും അനുസരിച്ച് ക്രമീകരിച്ചതിനാൽ ഞങ്ങൾ പിൻസീറ്റ് പരിശോധിക്കാൻ പോയി. ഇവിടെ ഞങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ലെഗ് സെപ്യ്സ് ലഭ്യമായിരുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ചരിഞ്ഞ റൂഫ് ഉണ്ടായിരുന്നിട്ടും, ഹെഡ്‌റൂം മികച്ചതായിരുന്നു, പക്ഷേ തുടയ്ക്ക് താഴെയുള്ള കൂടുതൽ പിന്തുണ ഞങ്ങൾ ആഗ്രഹിച്ചു. ടിഗോർ ഇവി വളരെ പ്രായോഗികമാണ് കൂടാതെ കാറിലുടനീളം നിരവധി കബ്ബിഹോളുകൾ ഉൾക്കൊള്ളുന്നു. മുൻവശത്തെ ഡോറുകൾക്ക് രണ്ട് ലിറ്റർ കുപ്പികൾ ഉൾക്കൊള്ളാൻ കഴിയും, പിൻഭാഗത്തെ ഡോറിന് ഒരു ലിറ്റർ കുപ്പി സ്റ്റോർ ചെയ്യാം.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ ടിഗോർ ഇവിക്ക് 316 ലിറ്ററിന്റെ ബൂട്ട് സ്പേസുണ്ട്, അത് വളരെ വിശാലമാണ്. എന്നിരുന്നാലും, ഞങ്ങളെ അല്പം വിഷമിപ്പിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. സ്പെയർ വീൽ ഇനി ഫുട്‌വെല്ലിൽ ഇരിക്കില്ല, മറിച്ച് ബൂട്ടിലാണ്. ഇത് അല്പം ബൂട്ട് സ്പെയ്സ് കാർന്ന് തിന്നുന്നു. കൂടാതെ, ലോഡ്-വഹിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിന് പിൻസീറ്റ് താഴേക്ക് മടക്കാനുള്ള ഓപ്ഷനുമില്ല.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

മോട്ടോർ പെർഫോമെൻസും ഡ്രൈവിംഗ് ഇംപ്രഷനുകളും

ഈ മേഖലയിലാണ് പുതിയ ടാറ്റ ടിഗോർ ഇവി ഏറ്റവും മെച്ചപ്പെട്ടത്. പഴയ ടാറ്റ ടിഗോർ ഇവി തീർച്ചയായും ഒരു പ്രായോഗിക കാറായിരുന്നു, പക്ഷേ അപ്രായോഗിക പെർഫോമെൻസോടെയാണ് വന്നത്. മുൻതലമുറ മോഡലിന് വേഗതയും ശ്രേണിയും പരിമിതമായിരുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

2021 -ൽ, ടിഗോർ ഇവി ഒരു പുതിയ തലത്തിലാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ, ടിഗോർ ഇലക്ട്രിക് ഇപ്പോൾ സിപ്‌ട്രോൺ ഹൈ-വോൾട്ടേജ് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരു കൂട്ടം മെച്ചപ്പെടുത്തലുകളുമായി വരുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

IP67 റേറ്റിംഗുള്ള 26 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ടിഗോർ ഇവിയിൽ പ്രവർത്തിക്കുന്നത്. ടാറ്റ മോട്ടോർസ് ബാറ്ററി പാക്കിൽ എട്ട് വർഷത്തെ വാറന്റിയും നൽകുന്നു. ഈ ബാറ്ററി മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറിന് ശക്തി നൽകുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ഇലക്ട്രിക് മോട്ടോറിന് പരമാവധി 55 kW പവർ ഔട്ട്പുട്ടുണ്ട്, ഇത് ഏകദേശം 72 bhp കരുത്ത് പുറപ്പെടുവിക്കുന്നു. എന്നിരുന്നാലും, 172 Nm torque ഔട്ട്പുട്ടാണ് ടിഗോർ ഇവിയെ ഡ്രൈവ് ചെയ്യാൻ ശരിക്കും മിടുക്കനാക്കുന്നത്. ആക്സിലറേഷൻ തൽക്ഷണവും മികച്ചതുമാണ്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

പുതിയ ടാറ്റ ടിഗോർ ഇവി ഓടിക്കുന്നത് വളരെ എളുപ്പമുള്ള അനുഭവമാണ്. ബ്രേക്ക് പെഡലിൽ അമർത്തി സ്റ്റാർട്ടർ ബട്ടൺ അമർത്തുന്നതോടെ ടാറ്റ ടിഗോർ ഇവി സജീവമാകുന്നു. എന്നിരുന്നാലും, നിങ്ങൾ ബ്രേക്കിൽ നിന്ന് കാൽ എടുക്കുന്നതുവരെ മോട്ടോർ പവർ ചെയ്യുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

വാഹനം വളരെ നിശബ്ദമാണ്, ഇത് ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ ഇത് ഒരു അനുഗ്രഹമാണ്. ഫാസ്റ്റ് പെഡലിൽ കാൽ അമർത്തുന്നതോടെ കാര്യങ്ങൾ വളരെ വേഗത്തിൽ മാറുന്നു. ടാറ്റ ടിഗോർ ഇവി ആക്സിലറേറ്റ് ചെയ്യുന്ന വേഗത അതിശയിപ്പിക്കുന്നതാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ആദ്യത്തെ സ്പീഡ് അലേർട്ട് വരുന്നതുവരെ നിങ്ങൾ എത്ര വേഗത്തിൽ പോകുന്നുവെന്ന് നിങ്ങൾക്ക് ശരിക്കും മനസ്സിലാകില്ല.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

നിമിഷനേരം കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനിൽ വരുന്നു, ഇത് മണിക്കൂറിൽ 115 കിലോമീറ്റർ മാർക്കിന് ശേഷം അല്പം വേഗത കുറയ്ക്കും. ടാറ്റ ടിഗോർ ഇവിക്ക് മണിക്കൂറിൽ 121 കിലോമീറ്ററാണ് പരമാവധി വേഗത. സ്പോർട്സ് മോഡിൽ, ആക്സിലറേഷൻ വളരെ വേഗത്തിലാണ്, അതോടൊപ്പം ഡ്രൈവിംഗ് ഒരു ആസ്വാദ്യകരമായ അനുഭവമാണ്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

വേഗത പോലെ തന്നെ അതിശയിപ്പിക്കുന്നതാണ് ടാറ്റ ടിഗോർ ഇവി കൈകാര്യം ചെയ്യുന്ന രീതിയും. സ്റ്റിയറിംഗും സസ്പെൻഷനും രണ്ടും നന്നായി ട്യൂൺ ചെയ്തിട്ടുണ്ട്. ബാറ്ററി പാക്കിന്റെ അധിക ഭാരം കൈകാര്യം ചെയ്യുന്നതിന് സസ്പെൻഷൻ കുറച്ചുകൂടി ഉറപ്പിച്ചതായി തോന്നുന്നു. ഇത് മികച്ച കോർണറിംഗ് കഴിവുകൾക്ക് കാരണമാകുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

കുറഞ്ഞ വേഗതയിൽ, സ്റ്റിയറിംഗ് മനോഹരവും ഭാരം കുറഞ്ഞതുമാണെന്ന് തോന്നുമെങ്കിലും സ്പീഡോമീറ്ററിലെ നമ്പറുകൾ ഉയരുമ്പോൾ അതിന്റെ ഭാരം വർധിക്കുന്നു. ഇത് ആത്മവിശ്വാസത്തോടുള്ള ഹാൻഡ്‌ലിംഗിനൊപ്പം ടോർക്കി മോട്ടോറും ഉറച്ച സസ്പെൻഷനും സംയോജിപ്പിച്ച് ആസ്വാദ്യകരമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എന്നിരുന്നാലും, അല്പം ദൃഢമായ സസ്പെൻഷനോടൊപ്പം ഒരു ബമ്പി റൈഡും വരുന്നു, ടിഗോർ ഇവിയുടെ കാര്യത്തിലും ഇതിന് മാറ്റമില്ല. റോഡിലെ കുഴികളും ചെറിയ കട്ടിംഗുകൾ പോലും ക്യാബിനുള്ളിൽ അനുഭവപ്പെടും. എന്നിരുന്നാലും, മൂന്ന-നാല് ആളുകൾ സീറ്റുകളിലുണ്ടെങ്കിൽ ഇത് പരിഹരിക്കപ്പെടും.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ ടിഗോർ ഇവിയിലെ ബ്രേക്കുകൾ മതിയായതും അവരുടെ കടമകൾ നന്നായി നിർവ്വഹിക്കുന്നതുമാണ്. എന്നിരുന്നാലും, ബ്രേക്കുകൾ കുറച്ച് ശബ്ദം പുറപ്പെടുവിക്കുന്നു, ഈ ശബ്ദം ക്യാബിനുള്ളിൽ ശാന്തമായ ഇലക്ട്രിക് മോട്ടോർ കാരണം കൂടുതൽ പ്രകടമാകുന്നു. മൊത്തത്തിൽ, നിങ്ങളുടെ ദൈനംദിന യാത്രയ്ക്കിടെ നിങ്ങളുടെ പേഴ്സിനെ പ്രസാദിപ്പിക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നമാണ് ടിഗോർ ഇവി.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ ടിഗോർ ഇവി ചാർജിംഗ്

ടാറ്റ ടിഗോർ ഇവി ചാർജ് ചെയ്യുന്നത് വലിയ കാര്യമല്ല. ചാർജിംഗ് പോർട്ട് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്, ചാർജിംഗ് കേബിൾ ഭാരമുള്ളതാണെങ്കിലും, അത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഓൺബോർഡ് ചാർജിംഗ് സിസ്റ്റം ഉപയോഗിക്കുകയും ടിഗോർ ഇവി വോൾ സോക്കറ്റിൽ ഘടിപ്പിക്കുകയും ചെയ്യുമ്പോൾ, ഏകദേശം 8.5 മണിക്കൂറിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യപ്പെടും.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ പവറിന്റെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സംരംഭങ്ങളിലൂടെ ഏതാനും ടാറ്റ മോട്ടോഴ്സ് ഡീലർഷിപ്പുകളിലും മറ്റ് ചില സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. എന്നിരുന്നാലും, ഈ ചാർജറുകൾ പതിവായി ഉപയോഗിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നില്ല, കാരണം ഇത് ബാറ്ററി ചാർജിംഗ് സൈക്കിളിനെ ബാധിക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ മാത്രം ഈ ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കാൻ ടാറ്റ മോട്ടോർസ് നിർദ്ദേശിക്കുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

ടാറ്റ ടിഗോർ ഇവി ശ്രേണി

പുതിയ ടാറ്റ ടിഗോർ ഇവിക്ക് പൂർണ്ണമായി ചാർജ്ജ് ചെയ്ത ബാറ്ററിയിൽ 306 കിലോമീറ്റർ ARAI സർട്ടിഫൈഡ് റേഞ്ച് ഉണ്ട്. എന്നിരുന്നാലും, ഇത് അനുയോജ്യമായ സാഹചര്യങ്ങളിൽ മാത്രമാണ്. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ, ടിഗോർ ഇവി ഏകദേശം 200-210 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യും. ഇതും ഡ്രൈവിംഗ് രീതിയെയും, ഏത് മോഡിലാണ് വാഹനം ഓടിക്കുന്നത് എന്നിതിനേയും ആശ്രയിച്ചിരിക്കുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

എല്ലാ സമയത്തും സ്പോർട്സ് മോഡ് ഉപയോഗിക്കുന്നത് ശ്രേണി ഒരു വലിയ മാർജിൻ കുറയ്ക്കുന്നു. സ്പോർട്സ് മോഡിൽ മാത്രം ഡ്രൈവ് ചെയ്യുകയാണെങ്കിൽ, പൂർണ്ണമായി ചാർജ്ജ് ചെയ്ത ബാറ്ററിയിൽ 130-140 കിലോമീറ്റർ മാത്രമേ ടിഗോർ ഇവിക്ക് സഞ്ചരിക്കാൻ കഴിയൂ.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സുരക്ഷയും പ്രധാന സവിശേഷതകളും

ടാറ്റ മോട്ടോർസ് എപ്പോഴും സുരക്ഷിതമായ കാറുകൾ നിർമ്മിക്കുന്നതിന് മുൻപന്തിയിലാണ്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ നിലവാരം ഉയർന്നു. ടിഗോർ ഇവി തീർച്ചയായും ഇതിനൊരു അപവാദമല്ല. നോച്ച്ബാക്കിന് GNCAP- ൽ നിന്ന് ഫോർ-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് ലഭിച്ചു, അത് ഒരു വലിയ നേട്ടമാണ്.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

സുരക്ഷാ സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

- ഇരട്ട എയർബാഗുകൾ

- ABS + EBD

- ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ

- IP67 റേറ്റുചെയ്ത ബാറ്ററി പായ്ക്ക്

- ഇംപാക്റ്റ് റെസിസ്റ്റന്റ് ബാറ്ററി പായ്ക്ക്

- ഓവർ ചാർജ് പരിരക്ഷ

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

വേരിയന്റുകൾ, നിറങ്ങൾ & വിലനിർണ്ണയം

ടാറ്റ ടിഗോർ ഇവി നാല് വേരിയന്റുകളിൽ വിൽപ്പനയ്ക്കെത്തുന്നു:

- ടിഗോർ ഇവി XE: 11.99 ലക്ഷം രൂപ

- ടിഗോർ ഇവി XM: 12.49 ലക്ഷം രൂപ

- ടിഗോർ ഇവി XZ+: 12.99 ലക്ഷം രൂപ

- ടിഗോർ ഇവി XZ+ ഡ്യുവൽ ടോൺ: 13.14 ലക്ഷം രൂപ

ടാറ്റ ടിഗോർ ഇവി വിൽക്കുന്നത് വെറും രണ്ട് കളർ ഓപ്ഷനുകളിലാണ്:

- ഡേറ്റോണ ഗ്രേ

- ടീൽ ബ്ലൂ

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

അഭിപ്രായം

ഇന്ത്യയിലെ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനമാണ് ടാറ്റ ടിഗോർ ഇവി, അത് ഒരു വലിയ പ്രസ്താവനയാണ്. ഇത്രയും സവിശേഷതകൾ ഇത്രയും കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്നു എന്നതും ഒരു വലിയ കാര്യമാണ്, അതിൽ മാത്രം ഇവി വളരെയധികം ജനങ്ങളെ ആകർഷിക്കുന്നു.

ഇന്ത്യയിലെ നിലവിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ; ടാറ്റ ടിഗോർ ഇവി ഫസ്റ്റ് ഡ്രൈവ് റിവ്യൂ

നിലവിൽ ഇന്ധനവില കുതിച്ചുയരുകയാണെന്നും അത് ഉടൻ കുറയുമെന്നതിന്റെ സൂചനകളില്ലാത്തതിനാലും, ടാറ്റ ടിഗോർ പോലുള്ള കാറുകൾ കൂടുതൽ അർത്ഥവത്തായതാണെന്ന് വ്യക്തമാണ്. ടാറ്റ ടിഗോറിനൊപ്പം ഗോ-ഗ്രീൻ കൊടികൽ പിടിക്കാൻ സമയമായി.

Most Read Articles

Malayalam
English summary
Tata tigor ev 2021 first drive review specs features and details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X