പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

രാജ്യാന്തര വിപണിയില്‍ അവതരിച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം എട്ടാംതലമുറ കാമ്രി ഇന്ത്യയില്‍ വരികയാണ്. 36.95 ലക്ഷം രൂപ വിലയില്‍ പുത്തന്‍ കാമ്രി വിപണിയില്‍ അണിനിരക്കുന്നു. മുന്‍തലമുറയെപോലെ ഹൈബ്രിഡ് പതിപ്പ് മാത്രമെ കാറിലുള്ളൂ. ഇത്തവണ ഡ്രൈവര്‍ കേന്ദ്രീകൃതമായിരിക്കും കാമ്രിയെന്നാണ് ടൊയോട്ടയുടെ അവകാശവാദം. അക്രമണോത്സുകത നിറഞ്ഞ പുതിയ ഭാവപ്പകര്‍ച്ച കമ്പനിയുടെ വാദത്തിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ടുതാനും.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

പക്വത അറിയിക്കുന്ന മൂര്‍ച്ചയേറിയ വരകള്‍ പുറംമോടിയില്‍ ധാരാളമായി കാണാം. പൂര്‍ണ്ണ എല്‍ഇഡി യൂണിറ്റാണ് ഹെഡ്‌ലാമ്പുകള്‍. ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍ത്തന്നെ. V ആകൃതിയുള്ള ക്രോം ഗ്രില്ലിന് നടുവില്‍ ടൊയോട്ട ലോഗോ പതിഞ്ഞു കിടപ്പുണ്ട്. ലോഗോയിലെ നീലത്തീളക്കം കാമ്രി ഹൈബ്രിഡാണെന്ന് പറഞ്ഞുവെയ്ക്കും.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

പുതിയ ബമ്പറില്‍ ഏറിയപങ്കും എയര്‍ഡാമാണ് കൈയ്യടക്കുന്നത്. ബമ്പറിന് താഴെ ഇരുവശത്ത് ഫോഗ്‌ലാമ്പുകളും സ്ഥാനം കണ്ടെത്തുന്നു. കാമ്രിയുടെ മസ്‌കുലീന്‍ പ്രഭാവം ഉണര്‍ത്താന്‍ വെട്ടിവെടിപ്പാക്കിയ ബോണറ്റിന് കഴിയുന്നുണ്ട്. വശങ്ങളില്‍ മിതത്വം പാലിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

മേല്‍ക്കൂര പിന്നിലേക്ക് ഒഴുകിയിറങ്ങുന്നു. ഡോര്‍ ഹാന്‍ഡിലുകളിലൂടെ കടന്നുപോകുന്ന ക്യാരക്ടര്‍ ലൈന്‍ കാമ്രിയുടെ ശില്‍പ്പ ചാതുര്യം വെളിപ്പെടുത്തും. വലിയ വീല്‍ ആര്‍ച്ചുകളും പുതിയ അലോയ് വീലുകളും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

പിറകില്‍ ഒരല്‍പ്പം ഉയര്‍ന്നാണ് ബൂട്ട് ലിഡ്. സ്‌പോയിലര്‍ ഘടന ബൂട്ട് ലിഡിന്റെ അറ്റത്തായുണ്ട്. ടെയില്‍ലാമ്പുകള്‍ക്ക് വീതികുറഞ്ഞു. ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം വരയില്‍ കാമ്രി ബാഡ്ജിംഗും കാണാം. വലതുവശത്തു താഴെയുള്ള ഹൈബ്രിഡ് ലോഗോയും പുതിയ ബമ്പറും ഇടത് മൂലയിലുള്ള ക്രോം എക്‌സ്‌ഹോസ്റ്റും പുത്തന്‍ കാമ്രിയുടെ സവിശേഷതകളാണ്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

അകത്തളം

ഉള്ളിലെ ഇളംതവിട്ടുനിറം കാറിന്റെ പ്രീമിയം പ്രതീതി ഉയര്‍ത്തും. അതേസമയം ഡാഷ്‌ബോര്‍ഡിനും ഡോറുകള്‍ക്കും കറുപ്പാണ് നിറം. Y ആകൃതിയുള്ള ഡാഷ്‌ബോര്‍ഡ് അകത്തളത്തില്‍ മുഖ്യാകര്‍ഷണമായി മാറുന്നു. ക്രൂയിസ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മള്‍ട്ടി ഫംങ്ഷന്‍ ഡിസ്‌പ്ലേ എന്നിവയ്ക്കായെല്ലാം പ്രത്യേക ബട്ടണുകള്‍ പുതിയ സ്റ്റീയറിംഗ് വീലിലുണ്ട്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

ഗിയര്‍ മാറാന്‍ പ്രത്യേക പാഡില്‍ ഷിഫ്റ്ററുകളും സ്റ്റീയറിംഗില്‍ കാണാം. ബ്ലുടൂത്ത്, യുഎസ്ബി, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാന നല്‍കുമെങ്കിലും ആപ്പിള്‍ കാര്‍പ്ലേയോ, ആന്‍ട്രോയ്ഡ് ഓട്ടോയോ കാറിലില്ല. ഒമ്പതു സ്പീക്കറുകളുള്ള ജെബിഎസ് സംവിധാനം മികച്ച ശബ്ദാനുഭവം ഉറപ്പുവരുത്തും.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

പ്രായോഗികത

ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ അനുയോജ്യമായാണ് സീറ്റുകളുടെ ഒരുക്കം. വൈദ്യുത പിന്തുണയോടെ പത്തുവിധത്തില്‍ സീറ്റുകള്‍ ക്രമീകരിക്കാം. എന്നാല്‍ മുന്‍ പാസഞ്ചര്‍ സീറ്റിന് മാത്രം മെമ്മറി ഫംങ്ഷനില്ല. മുന്‍തലമുറയെക്കാള്‍ 50 mm അധിക വീല്‍ബേസ് പുതിയ മോഡലിനുണ്ട്. ഇക്കാരണത്താല്‍ പിറകിലെ സീറ്റുകള്‍ പിന്നിലേക്ക് കൂടുതല്‍ ചെരിക്കാനാവും.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

പിന്‍ സീറ്റുകള്‍ക്ക് കീഴെ വൈദ്യുത മോട്ടോര്‍ സംവിധാനം ഇടംപിടിക്കുന്നതിനാല്‍ ഹെഡ്‌റൂം ഒരല്‍പം കുറഞ്ഞെന്ന് ഇവിടെ പരാമര്‍ശിക്കണം. സെന്‍ട്രല്‍ ആംറെസ്റ്റിലുള്ള ടച്ച് പാനല്‍ ഉപയോഗിച്ച് പിന്‍ സീറ്റുകളും മൂന്നു സോണ്‍ ക്ലൈമറ്റ് കണ്‍സോള്‍ സംവിധാനവും നിയന്ത്രിക്കാം. 60:40 അനുപാത്തിലാണ് പിന്‍ സീറ്റുകള്‍ വിഭജിക്കാനാവുക.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

പെട്രോള്‍-ഹൈബ്രിഡ് സംവിധാനമാണ് എട്ടാംതലമുറ ടൊയോട്ട കാമ്രിയില്‍ തുടിക്കുന്നത്. കാറിലുള്ള 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 175.5 bhp കരുത്തും 221 Nm torque ഉം പരമാവധി കുറിക്കും. 118.3 bhp കരുത്തും 202 Nm torque ഉം സൃഷ്ടിക്കാന്‍ 245V ശേഷിയുള്ള വൈദ്യുത മോട്ടോറിന് കഴിവുണ്ട്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

215 bhp കരുത്താണ് പെട്രോള്‍, ഹൈബ്രിഡ് സംവിധാനങ്ങള്‍ സംയുക്തമായി കാറിന് സമര്‍പ്പിക്കുക. സിവിടി ഗിയര്‍ബോക്‌സ് മുഖേന കരുത്ത് മുന്‍ ചക്രങ്ങളിലേക്കെത്തും. ഹൈബ്രിഡ് പിന്തുണയില്‍ 23.1 കിലോമീറ്റര്‍ മൈലേജാണ് പുതിയ കാമ്രി ടെസ്റ്റ് ഡ്രൈവില്‍ കാഴ്ച്ചവെച്ചത്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

സിവിടി ഗിയര്‍ബോക്‌സായതുകൊണ്ട് ഗിയര്‍ മാറുന്നതിന്റെ പൂര്‍ണ്ണ തൃപ്തി പാഡില്‍ ഷിഫ്റ്ററുകളില്‍ ലഭിക്കില്ല. പോരായ്മയായി ഇക്കാര്യം ചൂണ്ടിക്കാട്ടാം. എന്നാല്‍ കൃത്യതയാര്‍ന്ന സ്റ്റീയറിംഗും ചടുലമായ വൈദ്യുത മോട്ടോറും ഈ ആക്ഷേപം തെല്ലൊന്നു കുറയ്ക്കും. മുന്‍തലമുറയെ അപേക്ഷിച്ച് കാറിന്റെ ബ്രേക്കിംഗ് മികവും കാര്യമായി മെച്ചപ്പെട്ടു.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

സുരക്ഷ

യാത്രയ്ക്കാരുടെ സുരക്ഷയ്ക്കായി വേണ്ട സന്നാഹങ്ങള്‍ മുഴുവന്‍ കാമ്രിയില്‍ ടൊയോട്ട സ്ഥാപിച്ചിട്ടുണ്ട്. ഒമ്പതു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ബ്രേക്ക് ഹോള്‍ഡ് ഫംങ്ഷന്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നീളും ടൊയോട്ടയുടെ മുന്നൊരുക്കങ്ങള്‍.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

ആവശ്യമെങ്കില്‍ സ്റ്റീയറിംഗ് വീലില്‍ സ്ഥാപിച്ച പ്രത്യേക ബട്ടണ്‍ മുഖേന ട്രാക്ഷന്‍ കണ്‍ട്രോള്‍ നിര്‍ത്തലാക്കാം. പിന്‍ പാര്‍ക്കിംഗ് ക്യാമറ, സെന്‍സറുകള്‍, പാര്‍ക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയും കാമ്രിയിലെ മറ്റു വിശേഷങ്ങളാണ്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ 2019 ടൊയോട്ട കാമ്രി — റിവ്യു

പുതിയ ടൊയോട്ട കാമ്രി വാങ്ങിയാല്‍

പൂര്‍ണ്ണ സെഡാന്‍ ശ്രേണിയില്‍ ടൊയോട്ട കാമ്രി മികച്ച സാധ്യതയാണ് തുറന്നുകാട്ടുന്നത്. ഇക്കുറി കാറിന്റെ ഡ്രൈവിംഗ് ചടുലത വര്‍ധിച്ചു. ആധുനിക സംവിധാനങ്ങളുടെ ധാരാളിത്തം 36.95 ലക്ഷം രൂപ പ്രൈസ് ടാഗിനെ ന്യായീകരിക്കും. വിപണിയില്‍ 43.21 ലക്ഷം രൂപ വിലയുള്ള ഹോണ്ട അക്കോര്‍ഡ് ഹൈബ്രിഡാണ് കാമ്രിയുടെ പ്രധാന എതിരാളി.

Most Read Articles

Malayalam
English summary
2019 Toyota Camry Hybrid Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X