എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഒരു ദശാബ്ദത്തിലേറെയായി ഫോര്‍ച്യൂണര്‍ നെയിംപ്ലേറ്റ് ഇന്ത്യന്‍ വിപണിയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരാണ്. തുടക്കം മുതല്‍, ഫോര്‍ച്യൂണര്‍ ഇന്ത്യന്‍ വിപണിയില്‍ മോസ്റ്റ് വാണ്ടഡ് എസ്‌യുവിയായി മാറാനും സാധിച്ചു. വിപണി സ്ഥാനം ശക്തമായി നിലനിര്‍ത്തുന്നതിനായി കമ്പനി കൃത്യമായ ഇടവേളകളില്‍ എസ്‌യുവിക്ക് അപ്ഡേറ്റുകള്‍ നല്‍കി.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

2021-ന്റെ തുടക്കത്തില്‍ ടൊയോട്ട, ഫോര്‍ച്യൂണറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം റേഞ്ച് ടോപ്പിംഗ് 'ലെജന്‍ഡര്‍' പതിപ്പും കമ്പനി പുറത്തിറക്കി. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പാണ് ലെജന്‍ഡര്‍. ഏതാനും ദിവസത്തേക്ക് എസ്‌യുവി നഗരത്തിനും ഹൈവേയിലും ഓടിച്ചതിനു ശേഷമുള്ള അനുഭവങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡിസൈന്‍ & സ്റ്റെല്‍

മുന്‍വശത്ത്, ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് ഒരു സ്പോര്‍ടി രൂപം ലഭിക്കുന്നു. ഗ്രില്‍ വ്യത്യസ്ത രീതിയില്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു, ഒപ്പം ലോഗോ ഒഴികെ മുന്‍വശത്തെ സാധാരണ ക്രോം ഘടകങ്ങള്‍ കാണുന്നില്ല.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

X ആകൃതിയിലുള്ള പാറ്റേണ്‍ ഉപയോഗിച്ച് ടൊയോട്ടയുടെ സഹോദര ബ്രാന്‍ഡായ ലെക്സസില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടതായി കാണാന്‍ സാധിക്കും. സ്‌പോര്‍ട്ടിനെസ് വര്‍ദ്ധിപ്പിക്കുന്നതിന് ഡിസൈനര്‍മാര്‍ നിരവധി ബ്ലാക്ക് ഔട്ട് ഘടകങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ലെജന്‍ഡറിന് ലഭിക്കുന്നു. ഡിആര്‍എല്ലുകള്‍ ഗംഭീരമായി കാണപ്പെടുന്നു. ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ കുറഞ്ഞ ബീമിനായി രണ്ട് പ്രൊജക്ടറുകളും ഉയര്‍ന്ന ബീമിന് രണ്ട് റിഫ്‌ലക്ടറുകളുമാണ് നല്‍കിയിരിക്കുന്നത്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഹെഡ്‌ലാമ്പുകള്‍ക്ക് തൊട്ടുതാഴെ ഫോഗ് ലാമ്പുകളും ഇടംപിടിക്കുന്നു. അതിനടിയില്‍ പാര്‍ക്കിംഗ് ലൈറ്റുകളും (അല്ലെങ്കില്‍ രണ്ടാമത്തെ ഡിആര്‍എല്‍) ഡൈനാമിക് ടേണ്‍ സിഗ്‌നല്‍ സൂചകങ്ങളായി ഇരട്ടിയാകുന്നു. ഫോര്‍ച്യൂണര്‍ ലെജന്‍ഡറില്‍ എല്ലായിടത്തും എല്‍ഇഡി ലൈറ്റിംഗ് ആണ് സജ്ജീകരിച്ചിരിക്കുന്നത്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സൈഡ് പ്രൊഫൈലിലേക്ക് നോക്കുമ്പോള്‍, 18 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് ലഭിക്കുന്നത്. അത് ചെറിയ ഡീപ്-ഡിഷ് പാറ്റേണ്‍ ഉള്‍ക്കൊള്ളുന്നു, ഇത് എസ്‌യുവിക്ക് സ്പോര്‍ടി നിലപാട് നല്‍കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

വാഹനത്തിന് അകത്തേക്കും പുറത്തേക്കും പോകുന്നത് എളുപ്പമാക്കുന്നതിനായി ഒരു ഫ്‌ലോര്‍ബോര്‍ഡും ലഭിക്കുന്നു. വശങ്ങളില്‍, വാതില്‍ ഹാന്‍ഡിലുകളില്‍ ക്രോം ഘടകങ്ങള്‍ ലഭിക്കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

കൂടാതെ, റൂഫ് മാറ്റ് ബ്ലാക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്പോര്‍ട്ടി ലുക്കിന് അനുസൃതമായി ഫംഗ്ഷണല്‍ റൂഫ് റെയിലുകളും ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിനയും എസ്‌യുവിക്ക് ലഭിക്കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

പിന്‍ഭാഗത്തേക്ക് നീങ്ങുമ്പോള്‍, എസ്‌യുവിക്ക് രണ്ട് ജോഡികളായി വിഭജിച്ചിരിക്കുന്ന ഒരു നേര്‍ത്ത രൂപത്തിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ലഭിക്കുന്നു. ടെയില്‍ ലൈറ്റുകളെ 'ഫോര്‍ച്യൂണര്‍' ബ്രാന്‍ഡിംഗുമായി ബന്ധിപ്പിക്കുന്ന തിളങ്ങുന്ന ബ്ലാക്ക് സ്ട്രിപ്പും ഇതിന് ലഭിക്കുന്നു. ക്രോം ബാഹ്യരേഖകള്‍ ഉപയോഗിച്ച് ബ്ലാക്കില്‍ പൂര്‍ത്തിയാക്കിയ ഒരു 'ലെജന്‍ഡര്‍' ബാഡ്ജും പിന്നില്‍ കാണാം.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇന്റീരിയര്‍

അകത്തളത്തിലേക്ക് വന്നാല്‍, ലെജന്‍ഡറിന് ഡ്യുവല്‍-ടോണ്‍ (ബ്ലാക്ക് ആന്‍ഡ് മെറൂണ്‍) അപ്‌ഹോള്‍സ്റ്ററി ലഭിക്കുന്നു, അത് ഇന്റീരിയര്‍ സ്‌പോര്‍ട്ടി ആയി കാണപ്പെടുന്നതിന് സഹായിക്കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡാഷ്ബോര്‍ഡിലും വാതില്‍ പാനലുകളിലും ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകള്‍ ഉണ്ട്. എസ്‌യുവിക്ക് ചുറ്റും വൈറ്റ് ആംബിയന്റ് ലൈറ്റിംഗും ലഭിക്കുന്നു, അത് ക്യാബിന് ഒരു മികച്ച അനുഭവം നല്‍കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്ന 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളില്‍ ഇടംപിടിക്കുന്നത്. ടച്ച് പ്രതികരണം നല്ലതാണ് കൂടാതെ സിസ്റ്റത്തില്‍ കാലതാമസമില്ല.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

അതിനു തൊട്ടുതാഴെ ഓട്ടോമാറ്റിക് ക്ലൈമറ്റിക് കണ്‍ട്രോളും, താപനിലയും ഫാന്‍ വേഗതയും കാണിക്കുന്നതിന് എല്‍ഇഡി സ്‌ക്രീനും ലഭിക്കുന്നു. ഗിയര്‍ ലിവറിന് മുന്നിലായി, രണ്ട് കപ്പ് ഹോള്‍ഡറുകളുണ്ട്, കൂടാതെ ഇതിന് വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജറും ലഭിക്കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

സ്റ്റിയറിംഗ് വീല്‍ ലെതറില്‍ പൊതിഞ്ഞ് മനോഹരമാക്കിയിരിക്കുന്നു. പാട്ടുകള്‍ മാറ്റാനോ വോളിയം കൂട്ടാനോ കുറയ്ക്കാനോ കോളുകള്‍ സ്വീകരിക്കാനോ നിരസിക്കാനോ താല്‍പ്പര്യപ്പെടുമ്പോള്‍ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങള്‍, ഇത് എളുപ്പമാക്കുന്നു. സ്റ്റിയറിംഗ് വീല്‍ ചരിഞ്ഞതും ക്രമീകരിക്കാവുന്നതുമാണ്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറില്‍ കാണുന്നതിനു സമാനമാണ്. സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമായി രണ്ട് അനലോഗ് ഡയലുകള്‍ ഇതില്‍ അവതരിപ്പിക്കുന്നു. വാഹനത്തെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഡയലുകള്‍ക്കിടയില്‍ ഒരു TFT MID സ്‌ക്രീനും ഇതിന് ലഭിക്കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

മുന്നിലെ രണ്ട് സീറ്റുകളും ഇലക്ട്രിക്കലി ക്രമീകരിക്കാന്‍ കഴിയും. കാലാവസ്ഥാ നിയന്ത്രണത്തിന് താഴെയുള്ള മൂന്ന് തലത്തിലുള്ള ക്രമീകരണങ്ങളോടെ വെന്റിലേഷന്‍ സവിശേഷത (തണുപ്പിക്കാന്‍ മാത്രം) ടൊയോട്ട മുന്‍ സീറ്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

രണ്ടാമത്തെ വരിയിലെയും സീറ്റുകള്‍ മികച്ചതും, യാത്ര സുഖകരമാണ്. ഒപ്പം ധാരാളം ലെഗും ഹെഡ്റൂമും കമ്പനി വാഗ്ദാനം ചെയ്യുന്നു. പിന്‍ എസി നിയന്ത്രണങ്ങള്‍ റൂഫിലാണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, മൂന്നാമത്തെ വരി കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമാണ്, കാരണം ദീര്‍ഘദൂര യാത്രകള്‍ മുതിര്‍ന്നവര്‍ക്ക് അല്‍പ്പം അസ്വസ്ഥത ഉണ്ടാക്കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ടെയില്‍ഗേറ്റ് പല തരത്തില്‍ തുറക്കാന്‍ കഴിയും, കൂടാതെ ഹാന്‍ഡ്സ്ഫ്രീ സവിശേഷതയും കമ്പനി അവതരിപ്പിക്കുന്നു. 300 ലിറ്ററാണ് വാഹനത്തിലെ ബൂട്ട് സ്‌പെയ്‌സ്. ലഗേജുകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുന്നതിന്, പിന്നിലെ സീറ്റുകള്‍ മടക്കാനാകും.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

എഞ്ചിന്‍ പ്രകടനം

ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് 2.8 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. 3,000-3,400 rpm-ല്‍ 201 bhp കരുത്തും 1,600-2,800 rpm-ല്‍ 500 Nm torque ഉം ഉത്പാദിപ്പിക്കാന്‍ യൂണിറ്റിന് കഴിയും.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

10 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് കഴിയും. സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറിന് 4x4 സജ്ജീകരണം ലഭിക്കുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

അതേസമയം, സാധാരണ മോഡലിനേക്കാള്‍ ഭാരം കുറഞ്ഞ ഒരു റിയര്‍-വീല്‍-ഡ്രൈവ് സജ്ജീകരണത്തില്‍ മാത്രമേ ലെജന്‍ഡര്‍ ലഭ്യമാകൂ. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സില്‍ മാത്രമേ ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ ലഭ്യമാകൂ.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാണ് എഞ്ചിന്‍ വരുന്നത്, ഇത് എഞ്ചിന്‍, ഗിയര്‍ബോക്സ് പ്രതികരണത്തില്‍ മാറ്റം വരുത്തുക മാത്രമല്ല ഉയര്‍ന്ന വേഗതയില്‍ സ്റ്റിയറിംഗ് പ്രതികരണത്തെ മാറ്റുകയും ചെയ്യുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

വ്യത്യസ്ത മോഡുകളില്‍ ത്രോട്ടില്‍ പ്രതികരണം വളരെ ശ്രദ്ധേയമാണ്, എന്നാല്‍ വ്യത്യസ്ത മോഡുകളിലെ സ്റ്റിയറിംഗ് പ്രതികരണം ശ്രദ്ധിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ സസ്പെന്‍ഷന്‍ സജ്ജീകരണം സാധാരണ മോഡലിലുള്ളതിനേക്കാള്‍ അല്പം കടുപ്പമുള്ളതായി അനുഭവപ്പെട്ടു. എസ്‌യുവിക്ക് ഇപ്പോഴും ബോഡി റോള്‍ ഉണ്ടെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ച്യൂണറിനേക്കാള്‍ ഇത് വളവുകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

225 mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള എസ്‌യുവിക്ക് യാതൊരു മടിയും കൂടാതെ ഏത് ഭൂപ്രദേശവും കൈയ്യടക്കാന്‍ സാധിക്കും. എന്‍വിഎച്ച്, ഇന്‍സുലേഷന്‍ ലെവലുകള്‍ മികച്ചതാണ്.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം, ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ നഗരത്തില്‍ ഞങ്ങള്‍ക്ക് 9-10 കിലോമീറ്റര്‍ വരെയും, ഹൈവേയില്‍,ഏകദേശം 13-14.5 കിലോമീറ്റര്‍ വരെയും ലഭിച്ചു. പൂര്‍ണ്ണ ടാങ്കില്‍, എസ്‌യുവിക്ക് 550 കിലോമീറ്റര്‍ മറികടക്കാന്‍ കഴിയും.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഡ്രൈവ്‌സ്പാര്‍ക്കിന്റെ അഭിപ്രായം

2009 മുതല്‍ ഫോര്‍ച്യൂണര്‍ അതിന്റെ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്. പുതിയ ലെജന്‍ഡര്‍ പതിപ്പ് രാജ്യത്തുടനീളം എസ്‌യുവികളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കും. സണ്‍റൂഫ്, ഹില്‍-ഹോള്‍ഡ്, ഹില്‍-ഡിസന്റ് കണ്‍ട്രോള്‍ സവിശേഷതകള്‍ ലെജന്‍ഡര്‍ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

എസ്‌യുവികളുടെ രാജാവാകാന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; റിവ്യൂ വിശേഷങ്ങള്‍ ഇതാ

ഈ സവിശേഷതകള്‍ കൂടാതെ, എസ്‌യുവി മറ്റെല്ലാ കാര്യങ്ങളും മികച്ചതായി കാണപ്പെടുന്നു. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് ഏകദേശം 46 ലക്ഷം രൂപയോളമാണ് എക്‌സ്‌ഷോറൂം വില. 2021 ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ ഇന്ത്യന്‍ വിപണിയിലെ എംജി ഗ്ലോസ്റ്റര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്കെതിരെ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner Legender SUV Drive Review, Design Performance Specs And Feature Details Here. Read in Malayalam.
Story first published: Wednesday, April 14, 2021, 14:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X